hamburger
suseelan sadanandan

suseelan sadanandan

Service Provider | Thiruvananthapuram, Kerala

ശരിയായ വാട്ടർപ്രൂഫിങ് work എങ്ങിനെയാണ്
likes
5
comments
10

Comments


mericon designers
mericon designers

Water Proofing | Wayanad

കെട്ടിടഘടനയുടെ ഒരു പ്രതലത്തിൽ അല്ലെങ്കിൽ പുറം പ്രതലത്തിൽ നിന്ന് അകത്തേക്ക് വെള്ളം കയറുന്നത് തടയുന്ന ഒരു ഘടനയോ ഒരു പാളിയാ വാട്ടർ പ്രൂഫിങ് എന്നുപറയാം ഒരു ഘടനയ്ക്ക് അകത്തു ചെയ്യുന്ന integral waterproofing ഒരു ഘടനയ്ക്ക് പുറത്തു ചെയ്യുന്ന exterior waterproofing ഉണ്ട് നിലവിൽ exterior waterproofing ചെയ്യാൻ ലോകമെങ്ങും പ്രചാരത്തിലുള്ള അഞ്ചുതരം കെമിക്കലുകൾ ആണ് 1) acrylic 2) bitumen 3) epoxy 4) polyurethane, 5) polyurea മിക്ക വലിയ ബ്രാൻഡ് കമ്പനികൾക്കും മുകളിൽ പറഞ്ഞ എല്ലാ കെമിക്കലുകളും ഉണ്ട് പ്രതലത്തിൻറെ സ്വഭാവമനുസരിച്ച് നമ്മുടെ ആവശ്യം അനുസരിച്ചും ചോർച്ചയുടെ സ്വഭാവം അനുസരിച്ചും തെരഞ്ഞെടുക്കുന്ന കെമിക്കലും ഉപയോഗിക്കേണ്ട രീതിയും വ്യത്യാസപ്പെട്ടിരിക്കും ആവശ്യം എന്താണെന്ന് പറഞ്ഞാൽ മാത്രമേ ചെയ്യേണ്ട രീതിയെ കുറിച്ച് പറയാൻ പറ്റുകയുള്ളൂ

Prevent  Technologies
Prevent Technologies

Water Proofing | Ernakulam

തെറ്റായ രീതി ഇല്ല.It all depends on the type of treatment and surface . Again when you do water proofing treatment,make sure you are approaching the professionals who are exclusively into such services

Shan Tirur
Shan Tirur

Civil Engineer | Malappuram

വാട്രപ്രൂഫിങ് methed പലതും ഉണ്ട്. ഓരോന്നിനും ഓരോ രീതി ആണ്. ഓരോ interior ഉണ്ട് exterior ഉണ്ട് എവടെ ആണ് ചെയ്യേണ്ടത് എന്ത് ആവശ്യത്തിനാണ് ചെയ്യേണ്ടത് എന്നതിന് അനുസരിച് വ്യത്യാസം ഉണ്ടാവും. നിങ്ങൾക് എവിടെ ആണ് waterproof ചെയ്യേണ്ടത് എന്നതിന് അനുസരിച് അതിനു അനുയോജ്യമായത് ചെയ്യുക. അതിനു ഏറ്റവും നല്ല ബ്രാൻഡ് തിരഞ്ഞെടുക്കുക. അതിനു അനുസരിച് ചെയ്യുക.

Tinu J
Tinu J

Civil Engineer | Ernakulam

വാട്ടർ പ്രൂഫിങ് പല മെത്തേഡുകളിലും ചെയ്യാറുണ്ട് എവിടെയാണ്, ഏതാ ആവശ്യത്തിനാണ്, അത് ചെയ്യേണ്ടത് എന്നതിനെ ആശ്രയിച്ചാണ് ഓരോ മെത്തേഡും വ്യത്യാസപ്പെട്ടിരിക്കുന്നത്. താങ്കളുടെ ആവശ്യം ഏതാണെന്ന് മനസ്സിലാക്കിയതിനുശേഷം അനുയോജ്യമായ അനുയോജ്യമായ കമ്പനിയും, വാട്ടർപ്രൂഫിങ്മെത്തേഡും, അവലംബിക്കുന്നത് ആയിരിക്കും ഉചിതം.

Jamsheer K K
Jamsheer K K

Architect | Kozhikode

pala typilund

Pralof Kumar
Pralof Kumar

Civil Engineer | Thiruvananthapuram

1 litre 12 sqft coverage 40 rs / sqft 3 layer coating

Smartcare waterproofing
Smartcare waterproofing

Water Proofing | Kottayam

1. Cement based waterproofing method 2. Liquid waterproofing membrane method 3. Bituminous coating waterproofing method 4. Bitumen membrane waterproofing method 5. Polyurethane liquid membrane waterproofing method

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

ഒരു വാചകത്തിൽ മറുപടിപറയാൻ പറ്റുന്ന ഒന്നല്ല ഇത്. ഇന്ന് വിപണിയിൽ പല തരത്തിലുള്ള waterproofing meterials ഒണ്ട്. അതിൽ താങ്കൾക്ക് അനുയോജ്യമായ തിരഞ്ഞെടുക്കുന്നത് ഏത് ടൈപ്പാണെന്ന് പറഞ്ഞാൽ അത് ഉപയോഗിക്കേണ്ട രീതി പറഞ്ഞ്‌ തരാം

viju Tp viju Tp
viju Tp viju Tp

Contractor | Kozhikode

പരിചയസമ്പന്നരായ പണികാരെ പണിഎല്പ്പിക്ക് call me

METAL BUILDERS
METAL BUILDERS

Fabrication & Welding | Malappuram

https://youtu.be/Qdo_AuVTe_U

More like this

*ചോർച്ചയും ചിലവ് കുറഞ്ഞ പരിഹാരങ്ങളും അറിയാം* 
 
മഴക്കാലം എത്തിക്കഴിഞ്ഞാൽ മിക്ക വീടുകളിലും നേരിടേണ്ടി വരുന്ന ഒരു വലിയ പ്രശ്നമാണ് ചോർച്ച.
 
 
കാലപ്പഴക്കം ചെന്ന വീടുകളിൽ ചോർച്ച അടയ്ക്കുന്നതിനായി സ്വീകരിക്കുന്ന വഴികൾ ആയിരിക്കില്ല അധികം പഴക്കമില്ലാത്ത വീടുകളിൽ ചെയ്യേണ്ടി വരിക.
 
അതനുസരിച്ചാണ് ചിലവും നിശ്ചയിക്കപ്പെടുന്നത്. ചിലവ് കുറച്ച് വീടിന്റെ ചോർച്ച ഒഴിവാക്കാനുള്ള മാർഗങ്ങൾ മനസിലാക്കാം
 
മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ശരിയായ രീതിയിൽ വാട്ടർ പ്രൂഫിങ് ടെക്നോളജികൾ ഉപയോഗപ്പെടുത്തുകയാണെങ്കിൽ ചോർച്ച എന്ന പ്രശ്നത്തെ പൂർണമായും ഒഴിവാക്കാൻ സാധിച്ചേക്കും .
 
അതിനായി ചോർച്ച ഉണ്ടാവാൻ ഇടയായ കാരണം കണ്ടെത്തുകയും, വീടിന്റെ ഏതെല്ലാം ഭാഗങ്ങളിൽ നിന്നും വിള്ളലുകൾ വന്നിട്ടുണ്ട് എന്ന കാര്യവും ശ്രദ്ധിക്കണം.
 
പല വീടുകളിലും വിള്ളലും ചോർച്ചയും ഉണ്ടാകാനുള്ള പ്രധാന കാരണം ക്വാളിറ്റി കുറഞ്ഞ കമ്പി ഉപയോഗിച്ച് നിർമ്മാണം നടത്തുകയും അവ തുരുമ്പിക്കുകയും ചെയ്യുന്നതാണ്.
 
മറ്റൊരു പ്രധാന കാരണം വീടിന്റെ ഫൗണ്ടേഷൻ പണികളിൽ സംഭവിക്കുന്ന പാകപ്പിഴകളാണ്.
 
അതുകൊണ്ടു തന്നെ ഇത്തരം പ്രശ്നങ്ങൾ വരാതിരിക്കാൻ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുമ്പോൾ തന്നെ ശ്രദ്ധ നൽകേണ്ടതുണ്ട്.
 
കമ്പി ഉപയോഗപ്പെടുത്തുമ്പോൾ അവയ്ക്ക് ചുറ്റും ശരിയായ രീതിയിൽ കവറിങ് നൽകിയിട്ടില്ലേ എന്ന കാര്യം പണി ഏൽപ്പിക്കുന്നവരോട് ചോദിച്ച് ഉറപ്പു വരുത്തുക. മറിച്ച് സീലിംഗ് പോലുള്ള ഭാഗങ്ങളിൽ നിന്നാണ് ചോർച്ച പ്രശ്നങ്ങൾ ആരംഭിക്കുന്നത് എങ്കിൽ അത് ടെറസിന് മുകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ട് ആയിരിക്കാം.
 
അത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വിള്ളൽ ഉള്ള ഭാഗം നല്ല രീതിയിൽ ക്ലീൻ ചെയ്ത ശേഷം വേണം ഫില്ലർ ഉപയോഗ പെടുത്താൻ.ഹെയർ ലൈൻ വഴി ഉള്ള വിള്ളലുകൾ ശരിയായ രീതിയിൽ കണ്ടെത്തി ആ ഭാഗങ്ങളിൽ ഫില്ലർ കൃത്യമായി തന്നെ ഫിൽ ചെയ്തു നൽകുക.
 
അതേ സമയം വിള്ളലുകളുടെ വലിപ്പം കൂടുതലും പഴക്കമുള്ളതും ആണ് എങ്കിൽ ഇത്തരം രീതികൾ ഒന്നും അവിടെ പ്രയോജനം ചെയ്യില്ല. അത്തരം സാഹചര്യങ്ങളിൽ പ്ലാസ്റ്റർ മുഴുവനായും പൊട്ടിച്ചു കളഞ്ഞ് വീണ്ടും പ്ലാസ്റ്ററിങ് ചെയ്ത് നൽകേണ്ടതായി വരും.
 
*വാട്ടർ പ്രൂഫിങ് ഫലപ്രദമാക്കാൻ*
 
പഴയകാലത്തെ വീടുകളിൽ നിന്നും വ്യത്യസ്തമായി ഇന്ന് വീട് നിർമ്മിക്കുമ്പോൾ തന്നെ വ്യത്യസ്ത രീതികളിൽ വാട്ടർപ്രൂഫിങ് ഏജന്റുകൾ അപ്ലൈ ചെയ്ത് നൽകുന്നുണ്ട്. ഇവയിൽ തന്നെ ലിക്വിഡ് രൂപത്തിൽ ഉള്ളതും, ഡിസോൾവ് ചെയ്ത് ഉപയോഗിക്കുന്ന രീതിയിൽ എല്ലാമുള്ള വാട്ടർ പ്രൂഫിങ് ഏജന്റുകൾ ലഭ്യമാണ്.
 
സ്വന്തമായി വാട്ടർ പ്രൂഫിങ് ചെയ്യുകയാണ് എങ്കിൽ ഒരു നല്ല എക്സ്പെർട്ടിന്റെ സഹായത്തോട് കൂടി ഏത് രീതിയിലുള്ള വാട്ടർപ്രൂഫിങ് ഏജന്റ് തിരഞ്ഞെടുക്കണം എന്ന കാര്യം ചോദിച്ച് മനസിലാക്കുക.
 
അതല്ലെങ്കിൽ വാട്ടർപ്രൂഫിങ് ചെയ്തു തരുന്ന ഏതെങ്കിലും കമ്പനികളെ പണി ഏൽപ്പിച്ച് നൽകിയാൽ അവരത് ശരിയായ രീതിയിൽ തന്നെ ചെയ്ത് ചോർച്ച പ്രശ്നങ്ങൾ ഒഴിവാക്കി തരുന്നതാണ്.
 
എന്നാൽ മഴക്കാലം തുടങ്ങുന്നതിന് മുൻപായി ഇത്തരം വർക്കുകൾ ചെയ്താൽ മാത്രമാണ് അതു കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ.
 
പ്ലാസ്റ്ററിങ്‌ വർക്ക് പൂർണമായും പുതിയതായി ചെയ്യേണ്ടി വരികയാണെങ്കിൽ വാട്ടർപ്രൂഫിങ്ങിന് ഒപ്പം തന്നെ മിക്സ് ചെയ്ത് നൽകാവുന്നതാണ്.
 
ചെറിയ വിള്ളലുകൾ അടയ്ക്കുന്നതിനായി ഇന്റഗ്രൽ വാട്ടർ പ്രൂഫിങ് രീതിയാണ് ഉപയോഗപ്പെടുത്തുന്നത്. ചെറിയ രീതിയിൽ പോലും വെള്ളം ഭിത്തികളിലേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കുന്നതിനായി പ്ലാസ്റ്ററിംഗ് വർക്ക് ചെയ്തു കഴിഞ്ഞാൽ ഒരു കോട്ട് പ്രൈമർ നൽകി വീണ്ടും വാട്ടർപ്രൂഫിങ് ഏജന്റ് നൽകുന്നത് വഴി ഒഴിവാക്കാൻ സാധിക്കും.
 
വലിപ്പം കുറഞ്ഞ വിള്ളലുകൾ നേരത്തെ പറഞ്ഞതു പോലെ ഫില്ലർ ഉപയോഗിച്ച് ക്രാക്ക് ഫിൽ ചെയ്ത ശേഷം ഒരു കോട്ട് പ്രൈമർ അടിച്ച് നൽകുന്നത് വഴി ഒഴിവാക്കാവുന്നതാണ്.
 
മറ്റ് രീതികളെ അപേക്ഷിച്ച് ഈ ഒരു രീതിയാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ ഒരു സ്ക്വയർഫീറ്റിന് ഏകദേശം 20 രൂപയുടെ അടുത്ത് മാത്രമാണ് ചിലവ് വരുന്നുള്ളൂ.
 
വീട് നിർമ്മിക്കുമ്പോൾ തന്നെ വാട്ടർപ്രൂഫിങ് ശരിയായ രീതിയിൽ ചെയ്യുകയാണെങ്കിൽ ഭാവിയിൽ വലിയ രീതിയിലുള്ള ചോർച്ച പ്രശ്നങ്ങളെ ഭയക്കേണ്ടതില്ല.
*ചോർച്ചയും ചിലവ് കുറഞ്ഞ പരിഹാരങ്ങളും അറിയാം* മഴക്കാലം എത്തിക്കഴിഞ്ഞാൽ മിക്ക വീടുകളിലും നേരിടേണ്ടി വരുന്ന ഒരു വലിയ പ്രശ്നമാണ് ചോർച്ച. കാലപ്പഴക്കം ചെന്ന വീടുകളിൽ ചോർച്ച അടയ്ക്കുന്നതിനായി സ്വീകരിക്കുന്ന വഴികൾ ആയിരിക്കില്ല അധികം പഴക്കമില്ലാത്ത വീടുകളിൽ ചെയ്യേണ്ടി വരിക. അതനുസരിച്ചാണ് ചിലവും നിശ്ചയിക്കപ്പെടുന്നത്. ചിലവ് കുറച്ച് വീടിന്റെ ചോർച്ച ഒഴിവാക്കാനുള്ള മാർഗങ്ങൾ മനസിലാക്കാം മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ശരിയായ രീതിയിൽ വാട്ടർ പ്രൂഫിങ് ടെക്നോളജികൾ ഉപയോഗപ്പെടുത്തുകയാണെങ്കിൽ ചോർച്ച എന്ന പ്രശ്നത്തെ പൂർണമായും ഒഴിവാക്കാൻ സാധിച്ചേക്കും . അതിനായി ചോർച്ച ഉണ്ടാവാൻ ഇടയായ കാരണം കണ്ടെത്തുകയും, വീടിന്റെ ഏതെല്ലാം ഭാഗങ്ങളിൽ നിന്നും വിള്ളലുകൾ വന്നിട്ടുണ്ട് എന്ന കാര്യവും ശ്രദ്ധിക്കണം. പല വീടുകളിലും വിള്ളലും ചോർച്ചയും ഉണ്ടാകാനുള്ള പ്രധാന കാരണം ക്വാളിറ്റി കുറഞ്ഞ കമ്പി ഉപയോഗിച്ച് നിർമ്മാണം നടത്തുകയും അവ തുരുമ്പിക്കുകയും ചെയ്യുന്നതാണ്. മറ്റൊരു പ്രധാന കാരണം വീടിന്റെ ഫൗണ്ടേഷൻ പണികളിൽ സംഭവിക്കുന്ന പാകപ്പിഴകളാണ്. അതുകൊണ്ടു തന്നെ ഇത്തരം പ്രശ്നങ്ങൾ വരാതിരിക്കാൻ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുമ്പോൾ തന്നെ ശ്രദ്ധ നൽകേണ്ടതുണ്ട്. കമ്പി ഉപയോഗപ്പെടുത്തുമ്പോൾ അവയ്ക്ക് ചുറ്റും ശരിയായ രീതിയിൽ കവറിങ് നൽകിയിട്ടില്ലേ എന്ന കാര്യം പണി ഏൽപ്പിക്കുന്നവരോട് ചോദിച്ച് ഉറപ്പു വരുത്തുക. മറിച്ച് സീലിംഗ് പോലുള്ള ഭാഗങ്ങളിൽ നിന്നാണ് ചോർച്ച പ്രശ്നങ്ങൾ ആരംഭിക്കുന്നത് എങ്കിൽ അത് ടെറസിന് മുകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ട് ആയിരിക്കാം. അത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വിള്ളൽ ഉള്ള ഭാഗം നല്ല രീതിയിൽ ക്ലീൻ ചെയ്ത ശേഷം വേണം ഫില്ലർ ഉപയോഗ പെടുത്താൻ.ഹെയർ ലൈൻ വഴി ഉള്ള വിള്ളലുകൾ ശരിയായ രീതിയിൽ കണ്ടെത്തി ആ ഭാഗങ്ങളിൽ ഫില്ലർ കൃത്യമായി തന്നെ ഫിൽ ചെയ്തു നൽകുക. അതേ സമയം വിള്ളലുകളുടെ വലിപ്പം കൂടുതലും പഴക്കമുള്ളതും ആണ് എങ്കിൽ ഇത്തരം രീതികൾ ഒന്നും അവിടെ പ്രയോജനം ചെയ്യില്ല. അത്തരം സാഹചര്യങ്ങളിൽ പ്ലാസ്റ്റർ മുഴുവനായും പൊട്ടിച്ചു കളഞ്ഞ് വീണ്ടും പ്ലാസ്റ്ററിങ് ചെയ്ത് നൽകേണ്ടതായി വരും. *വാട്ടർ പ്രൂഫിങ് ഫലപ്രദമാക്കാൻ* പഴയകാലത്തെ വീടുകളിൽ നിന്നും വ്യത്യസ്തമായി ഇന്ന് വീട് നിർമ്മിക്കുമ്പോൾ തന്നെ വ്യത്യസ്ത രീതികളിൽ വാട്ടർപ്രൂഫിങ് ഏജന്റുകൾ അപ്ലൈ ചെയ്ത് നൽകുന്നുണ്ട്. ഇവയിൽ തന്നെ ലിക്വിഡ് രൂപത്തിൽ ഉള്ളതും, ഡിസോൾവ് ചെയ്ത് ഉപയോഗിക്കുന്ന രീതിയിൽ എല്ലാമുള്ള വാട്ടർ പ്രൂഫിങ് ഏജന്റുകൾ ലഭ്യമാണ്. സ്വന്തമായി വാട്ടർ പ്രൂഫിങ് ചെയ്യുകയാണ് എങ്കിൽ ഒരു നല്ല എക്സ്പെർട്ടിന്റെ സഹായത്തോട് കൂടി ഏത് രീതിയിലുള്ള വാട്ടർപ്രൂഫിങ് ഏജന്റ് തിരഞ്ഞെടുക്കണം എന്ന കാര്യം ചോദിച്ച് മനസിലാക്കുക. അതല്ലെങ്കിൽ വാട്ടർപ്രൂഫിങ് ചെയ്തു തരുന്ന ഏതെങ്കിലും കമ്പനികളെ പണി ഏൽപ്പിച്ച് നൽകിയാൽ അവരത് ശരിയായ രീതിയിൽ തന്നെ ചെയ്ത് ചോർച്ച പ്രശ്നങ്ങൾ ഒഴിവാക്കി തരുന്നതാണ്. എന്നാൽ മഴക്കാലം തുടങ്ങുന്നതിന് മുൻപായി ഇത്തരം വർക്കുകൾ ചെയ്താൽ മാത്രമാണ് അതു കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ. പ്ലാസ്റ്ററിങ്‌ വർക്ക് പൂർണമായും പുതിയതായി ചെയ്യേണ്ടി വരികയാണെങ്കിൽ വാട്ടർപ്രൂഫിങ്ങിന് ഒപ്പം തന്നെ മിക്സ് ചെയ്ത് നൽകാവുന്നതാണ്. ചെറിയ വിള്ളലുകൾ അടയ്ക്കുന്നതിനായി ഇന്റഗ്രൽ വാട്ടർ പ്രൂഫിങ് രീതിയാണ് ഉപയോഗപ്പെടുത്തുന്നത്. ചെറിയ രീതിയിൽ പോലും വെള്ളം ഭിത്തികളിലേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കുന്നതിനായി പ്ലാസ്റ്ററിംഗ് വർക്ക് ചെയ്തു കഴിഞ്ഞാൽ ഒരു കോട്ട് പ്രൈമർ നൽകി വീണ്ടും വാട്ടർപ്രൂഫിങ് ഏജന്റ് നൽകുന്നത് വഴി ഒഴിവാക്കാൻ സാധിക്കും. വലിപ്പം കുറഞ്ഞ വിള്ളലുകൾ നേരത്തെ പറഞ്ഞതു പോലെ ഫില്ലർ ഉപയോഗിച്ച് ക്രാക്ക് ഫിൽ ചെയ്ത ശേഷം ഒരു കോട്ട് പ്രൈമർ അടിച്ച് നൽകുന്നത് വഴി ഒഴിവാക്കാവുന്നതാണ്. മറ്റ് രീതികളെ അപേക്ഷിച്ച് ഈ ഒരു രീതിയാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ ഒരു സ്ക്വയർഫീറ്റിന് ഏകദേശം 20 രൂപയുടെ അടുത്ത് മാത്രമാണ് ചിലവ് വരുന്നുള്ളൂ. വീട് നിർമ്മിക്കുമ്പോൾ തന്നെ വാട്ടർപ്രൂഫിങ് ശരിയായ രീതിയിൽ ചെയ്യുകയാണെങ്കിൽ ഭാവിയിൽ വലിയ രീതിയിലുള്ള ചോർച്ച പ്രശ്നങ്ങളെ ഭയക്കേണ്ടതില്ല.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store