Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
George Kutty
Service Provider | Pathanamthitta, Kerala
M Sand , 3/4 " മെറ്റൽ- 150 cubic Feet Pathanamthitta യിൽ എന്താണ് വില Please
0
0
More like this
haris benny
Home Owner
Mahogany wood furniture ,doors and windows use cheyyunathine patti entha abhiprayam... entha athinte advantages and disadvantages rate ethraya cubic feet
George Kutty
Service Provider
sir, piller beam .ന്റെ കമ്പി കെട്ടി 2 ആഴ്ച ആയി മഴ ആയിരുന്നതിനാൽ concrete നടന്നില്ല. കബി ക്ക് തുരുമ്പ് ഉണ്ട് ഇതിന് എന്തെങ്കിലും problem ഉണ്ടോ പുതിയ കമ്പി ഇടണോ . Tata steel Rod ന് എന്താണ് വില
N UNNIKRISHNAN NAIR
Civil Engineer
Kolo family യിൽ സ്ഥിരമായി വരുന്ന ഒരു സംശയ Post ആണ് M' Sand ൻ്റെ Quality സാധാരണക്കാരന് എങ്ങനെ മനസ്സിലാക്കാം എന്ന് ?.. വീടു നിർമ്മാണത്തിന് site കളിൽ എത്തിക്കുന്നതെല്ലാം ഗുണനിലവാരമുള്ള M'Sand ആകണമെന്നില്ല. പുഴ മണലായാലും ,M'Sand (Crushed stone sand)അയാലും, ഉപയോഗിക്കേണ്ട Metal (graded stone aggregate) ആയാലും Test ചെയ്ത് ഗുണനിലവാരം ഉറപ്പാക്കിയിട്ടേ കോൺക്രീറ്റിന് ഉപയോഗിക്കാവൂ. Grade അനുസരിച്ച് Concrete ന് strength കിട്ടണമെങ്കിൽ cement മാത്രം കുറെ കൂടുതൽ ഇട്ടാൽ മതിയാവില്ല. പരുപരുപ്പു തരികളുള്ള മണലും(coarse sand) ഗ്രേഡഡ് മെറ്റലും( 20mm മുതൽ താഴോട്ടുള്ള 10mm, 4.75mm Size കളിൽ ഉള്ള Graded Stone aggregate ഉം RCC/concrete നുമുള്ള Specification conform ചെയ്യുന്നവയാകണം ) ഒരു reputed നിർമ്മാതാക്കളുടെ1500 gm M 'sand ൻ്റെ Sample Designmixനു വേണ്ടി Sieve test ചെയ്തപ്പോൾ കിട്ടിയ resultഉം ചുവടെ ചേർക്കുന്നു. ഇതുപയോഗിച്ചു ചെയ്ത M 20 mix കോൺക്രീറ്റ് ക്യൂബ് സാമ്പിൾ 28 days കഴിഞ്ഞ് ടെസ്റ്റു ചെയ്തപ്പോൾ 44 N/ sq.mm Comp.Strength ൽ എത്തിയതായും result ൽ പറയുന്നു. കരാറിൽ വ്യവസ്ഥ വെച്ചു കൊണ്ട് അത്യാവശ്യം T& P( Tools and plants) ഉള്ള കരാറുകാരെ പണിയേൽപ്പിച്ചാൽ ഗുണനിലവാരമുള്ള കോൺക്രീറ്റുപയോഗിച്ച് വീടുപണിയാം. മണലിൻ്റെയും മെറ്റലിൻ്റെയും ഗുണനിലവാരം site ൽ തന്നെ ചെയ്യാവുന്ന Simple Test കളിലൂടെ എങ്ങനെ ഉറപ്പാക്കാം. Test കളെ കുറിച്ച് വിശദമായി എഴുതിയാൽ Post നീണ്ടുപോകുമെന്നുള്ളതു കൊണ്ട് Youtube ൽ ലഭ്യമായTest Demos ൻ്റെ Screen shot കൾ കൂടി Photo / comments ആയി Post ചെയ്യാം.
George Kutty
Service Provider
sir, 21.6 cubic meter concrete ന് എത്ര മെറ്റീരിയൽ വേണം ( cemenet, കമ്പി, Msand, മെറ്റൽ Etc ] Thank you
JIJO JOSE
Home Owner
pathanamthitta യിൽ ferro cement cupboards works ചെയ്യുന്ന ആൾക്കാർ ഉണ്ടങ്കിൽ please comment ....
N UNNIKRISHNAN NAIR
Civil Engineer
.ഒരു കോൺക്രീറ്റ് mix ൻ്റെ ഗുണനിലവാരം aggregates ൻ്റെ അനുപാതവും water cement ratio, ഇവയൊക്കെ ക്രമീകരിച്ച് എങ്ങനെ ഉറപ്പാക്കാം.?. കോൺക്രീറ്റ് മിക്സ് അനുപാതത്തെ കുറിച്ചും ഒരു മാനദണ്ഡവുമില്ലാതെ വ്യത്യസ്തമായ കൂട്ടക്കണക്കിനും ചട്ടിക്കണക്കിനും മണലും മെറ്റലും അളവു കണക്കാക്കുന്നതിനെ കുറിച്ചും ഒക്കെ നിരവധി സംശയങ്ങൾ post കൾ ആയി വന്നപ്പോൾ മറുപടി കമൻറുകളിലൂടെ ചിലപ്പോഴൊക്കെ വിശദമായി പ്രതികരിച്ചിട്ടുണ്ട്. അത് ചിലർക്കൊക്കെയെങ്കിലും പ്രയോജനപ്പെട്ടിട്ടുണ്ടാകാം.?. വീണ്ടും വീണ്ടും ആരുടെയെങ്കിലും സംശയം പോസ്റ്റായി വരുമ്പോൾ comment കളായി വരുന്ന കൊട്ട അനുപാതങ്ങൾ , വിവിധ അളവിലും സൈസിലും കേരളത്തിൽകിട്ടുന്ന കുട്ട/ചട്ടി എന്നിവ ഉപയോഗിച്ചു കൊണ്ടുള്ള അനുപാതങ്ങൾ ഓരോരുത്തരുടെയും വ്യത്യസ്തമായ മറുപടികളായി വരുമ്പോൾ സാധാരണക്കാരിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ടാകാം . 50 കിലോ വരുന്ന ഒരു ചാക്കു സിമൻ്റിനുള്ള മണൽ, മെറ്റൽ, ഇവയുടെ കൃത്യമായ അനുപാതവും ചേർക്കേണ്ട വെള്ളത്തിൻ്റെ അളവും ഒക്കെ Code കളിലും Authentic specifications ലും വ്യക്തമാണ് എങ്കിലും ചുരുക്കം ചില കരാറുകാർ (എല്ലാവരും അങ്ങനെയാവില്ല അങ്ങിനെയാവണമെന്നുമില്ല. ) മാനദണ്ഡങ്ങൾ അവഗണിക്കുമ്പോൾ സ്വന്തമായി ഒരു വീടുപണിയാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഗണത്തിൽ പെട്ടവരുടെ അമിത ചൂഷണത്തിൽ നിന്നും ഒഴിവാകാൻ ഓരോ തരം കോൺക്രീറ്റ് മിക്സിനും ചേർക്കേണ്ട മണൽ, മെറ്റൽ എന്നിവയുടെ കൃത്യമായ അളവുകളും Kolo app ൽ കുടി അറിയുന്നത് ഒരു പക്ഷേ ഇപ്പോൾ വീടുപണിയുന്നവർക്കും ഇനി പണിയാനുദ്ദേശിക്കുന്നവർക്കും ഗുണകരമായേക്കാം. മുൻകാലങ്ങളിൽ നമ്മൾ വീടുകൾക്ക് ഫ്ലോർ സ്ലാബുകളും റൂഫ് സ്ലാബുകളും അതിനോടനുബന്ധിച്ചുള്ള ബീമുകളും കോളമുകളും വാർക്കുമ്പോൾ കെട്ടിട നിർമ്മാണത്തിന് Popular concrete mix നു് അറിയപ്പെട്ടിരുന്ന അനുപാതം 1: 2: 4 (1 cement: 2 coarse sand: 4 graded stone aggregate, 20mm nominal Size ) എന്ന Nominal mix ആയിരുന്നു .ഗവണ്മെൻ്റ് മേഖലയിയിലുളള പ്രോജക്റ്റുകൾക്കുൾപ്പടെ എല്ലായിടത്തും പ്രചാരത്തിൽ ഉണ്ടായിരുന്നതും M15 എന്നുകൂടി അറിയപ്പെടുന്ന 1:2:4 തന്നെയായിരുന്നു. അന്നും കോളം കോൺക്രീറ്റിന് പരമാവധി ഇടങ്ങളിൽ 1: 1.50: 3, 1: 1: 2 എന്നീ nominal mix കൾ, പ്രത്യേകിച്ച് ബഹുനില കെട്ടിടങ്ങളുടെ നിർമ്മാണത്തിന്നു് ഉപയോഗിച്ചിരുന്നു. പിൽകാലത്ത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ (മഹാരാഷ്ട്രയിലെ ലത്തൂരിലും ,ഗുജറാത്തിലെ ബുജ്ജിലും ഭൂകമ്പങ്ങൾ ഉണ്ടാക്കിയ ജീവഹാനിയും നാശനഷ്ടങ്ങളെയും കുറിച്ച് വിശദമായി പഠിച്ചുകൊണ്ട് ഇന്ത്യാ ഗവ: സ്ഥാപനമായ "ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്സ്" ഇന്ത്യയിലെ കെട്ടിട നിർമ്മാണത്തിന് ഭൂകമ്പത്തെ പ്രതിരോധിക്കുവാനുതകുന്ന സ്ട്രക്ച്വറൽഡിസൈനോടൊപ്പം RCC (Reinforced cement concrete) സ്ട്രക്ച്വറൽ എലിമെൻറുകൾക്കു് മിനിമം M 20 grade അല്ലെങ്കിൽ അതിനു തുല്യമായ 1: 1.50: 3 mix കൂടി ഉപയോഗിക്കുവാനും ശുപാർശ ചെയ്തിരുന്നു. M 20 grade ൽ ഉള്ള concrete design mix ലാഭകരമായും ഗുണനിലവാരം ഉറപ്പാക്കിയും ചെയ്യണമെങ്കിൽ നമ്മൾ,ഉപയോഗിക്കാനുദ്ദേശിക്കുന്ന മണലും മെറ്റലും സിമൻ്റു മുൾപ്പടെയുള്ള മെറ്റീരിയൽസ് കുറഞ്ഞത് ഒരു മാസം മുൻപ് എങ്കിലും ഒരു അംഗീകൃത ലാബിൽ എത്തിച്ചാൽ 28 days വേണ്ടി വരുന്ന വിവിധ test കൾക്കു ശേഷം concrete mix proportion (in weight) design ചെയ്ത് detailed report സഹിതം ലഭ്യമാകും. പക്ഷേ വീടുപണിയുമ്പോൾ നമ്മളാരും തന്നെ ഇതിനു സമയം കണ്ടെത്തി മിനക്കെടാറില്ല എന്നതാണു് യാഥാർത്ഥ്യം. അപ്പോൾ നമ്മൾ പഴയ രീതിയായ Nominal mix ലേക്കു തന്നെ തീരുമാനം എടുക്കാൻ നിർബ്ബന്ധിതരാവുകയോ എതെങ്കിലും റെഡീമിക്സ് പ്ലാൻ്റുകളിൽ നിന്നും ലഭിക്കുന്ന ready mix concrete നെയും അവർ പറയുന്ന grade നെയും വിശ്വാസത്തിലെടുത്ത് ഉപയോഗിക്കേണ്ടതായും വരുന്നു. നമ്മൾ തിരഞ്ഞെടുക്കുന്നത് Reputed Plant കൾ അല്ലെങ്കിൽ അവർ supply ചെയ്യുന്നത് കണ്ണടച്ച് വിശ്വസിച്ച് ഉപയോഗിക്കേണ്ടി വരുന്നു.Site ൽ വരുന്ന mix ൻ്റെ സാമ്പിൾ test ചെയ്ത് ഗുണനിലവാരം ഉറപ്പാക്കുവാൻ 7 days/28 days ഒക്കെ കാത്തിരിക്കേണ്ടി വരും. M 20 ക്കു തുല്യമായ grade ൽ കുറയാത്ത 1: 1.50: 3(1cemnt: 1.50 coarse sand 3 graded stone aggregate 20mm nominal Size) കൃത്യമായ അനുപാതത്തിൽ എങ്ങനെ നിജപ്പെടുത്താം ??. ഒരു ചാക്ക് സിമൻ്റിൻ്റെ ഭാരം 50 kg യും അതിൻ്റെ Density 1440 kg/Cubic metre ആകുമ്പോൾ അതിൻ്റെ വ്യാപ്തം 50.00/1440= 0.03472 cubic metre ആകുന്നു .ഇതിനു തുല്യമായ ക്യുബിക്ക് അടിയിലേക്ക് കൺവെർട്ടു ചെയ്യുമ്പോൾ 0.03472x 35.315= 1.226 എന്നത് റൗണ്ടുചെയ്ത് 1.25 ക്യുബിക്ക് അടിയായി കണക്കാക്കാം. നമ്മൾ സാധാരണയായി മെഷീനിൽ ചെയ്യുന്ന mix ഒരു ചാക്കു സിമൻ്റിൻ്റെ വ്യാപ്തമായ (Volume) 1.25 cft നു ചേർക്കേണ്ട മണലും മെറ്റലും എങ്ങനെ കണക്കാക്കാം എന്നു നോക്കാം.1: 1.50: 3(1cement: 1.50 coarse sand,: 3 graded Stone aggregate 20mm nominal size) എന്ന അനുപാതം അനുസരിച്ച് ഒരു ചാക്കു സിമൻ്റിന് 1.50 Part മണൽ എടുക്കുമ്പോൾ 1.25 x 1.50 = (1.875 cft) എന്നാണു് കിട്ടുക പക്ഷേ മണൽ അനുപാതം എടുക്കുമ്പോൾ മണൽ വെള്ളത്തിൽ പൂർണമായി മുങ്ങുമ്പോൾ അളവിൽ ഉണ്ടാകുന്ന വ്യാപ്ത വ്യത്യാസം ( Bulkage % )കൂടി കണക്കാക്കിയാവണം . മണലിലടങ്ങിയ ഈർപ്പവ്യത്യാസം അനുസരിച്ച് ഇതിൽ 20% മുതൽ 35% വരെ ഒക്കെ ഏറ്റക്കുറച്ചിൽ ഉണ്ടാകാം. ആർക്കും Site ൽ തന്നെ ചെയ്യാവുന്ന ഒരു സിമ്പിൾ ടെസ്റ്റിലൂടെ ഈ അളവു കൂടി ചേർത്താലേ കോൺക്രീറ്റിൽ മണലിൻ്റെ കൃത്യമായ അനുപാതം (1.50 Part) ഉറപ്പിക്കാനാകൂ. (Bulkage Test, silt content test Demo Youtube ൽ ലഭ്യമാണ്.) IS Code അനുസരിച്ച് Field Test ൻ്റെ വിവരണവും ആവശ്യക്കാർക്ക് വേണ്ടി പിറകേ attach ചെയ്യാം. അനുപാതത്തിൽ Metal ൻ്റെ Part, 3 ആകുമ്പോൾ 1.25x 3 = 3.75 cft എന്നതിൽ ഒരു മാറ്റവും വരില്ല . ഇത് കോൺക്രീറ്റു നടക്കുമ്പോൾ എങ്ങനെ നിയന്ത്രിക്കാമെന്നു കൂടി വിശദമാക്കാം. 25 Cm x35 cm X 40 Cm inside അളവിൽ 1.25 cft ക്കു തുല്യമായ ഒരു അളവു പെട്ടി (Measuring box) scrap പ്ലൈവുഡിലോ, പാഴ്പലക ഉപയോഗിച്ചോ നിർമ്മിക്കുക. Bottom side ൽ പലക ഇല്ല എങ്കിലും പ്രശ്നമാകില്ല. മണലും മെറ്റലും നിരപ്പുള്ള സ്ഥലത്തുവെച്ച് അളന്നു കൃത്യമാക്കി സൈറ്റിൽ എത്തിയ മണൽ കൂടി test ചെയ്ത് കിട്ടുന Bulkage % കൂടി കൂട്ടിയ ശേഷം volume അളവു (ക്യുബിക് അടിയിൽ) fix ചെയ്യുക. ഇതേ അളവിനു തുല്യമായ മണലും മെറ്റലും ലോഡ് ചെയ്യാൻ സൈറ്റിൽ ഉപയോഗിക്കുന്ന കുട്ടയുടെ അളവിനനുസരിച്ചുള്ള എണ്ണം നിജപ്പെടുത്താവുന്നതാണു്. 1: 2:4 എന്ന Nominal mix ആണ് കരാർ എങ്കിലും ഇതേ രീതിയിൽ തന്നെ ഒരു Packet cement നുള്ള മിക്സിൻ്റെ മണലും മെറ്റലും 1.25 ക്യുബിക്കടിയിലുള്ള അളവു പെട്ടി ഉപയോഗിച്ച് ഇതേ രീതിയിൽ തന്നെ നിജപ്പെടുത്താവുന്നതാണു്. Mix ൻ്റെ ഗുണനിലവാരം ഉറപ്പാക്കാൻ അനുപാതത്തിൽ കൃത്യത ഉറപ്പാക്കുന്നതിനൊപ്പം graded size metal( 20mm and down graded size, Eg: 20mm 45% വരെയും,10 mm 55% വരെയും,4.75 mm 10% വരെയും) ,മണലിലെ Silt content ( ചെളിമയം)8% ത്തിൽ കൂടുതൽ ഇല്ല എന്നും ഉറപ്പാക്കുക .Bulkage test നുപയോഗിക്കുന്ന transparent measuring jar തന്നെ ഉപയോഗിച്ച് Site ൽ വച്ചുതന്നെ ചെയ്യാവുന്ന ഒരു Simple test ലൂടെ ഇതും ഉറപ്പാകാൻ കഴിയും.( എല്ലാ field test demo കളും you tube ൽ ലഭ്യമാണ്.).
abhi sreedhar
Home Owner
Ayiram sqare feet veedinu kattila door janal ulpede etra cubic feet thadi vedivarum. athupole ee thadiyiude chilav etra varum. preference teak plavu
Nabeel Akram
Home Owner
വീടിൻറെ പ്ലാസ്റ്ററിങ് വർക്ക് തുടങ്ങാറായി. m sand ഉപയോഗിച്ച് പ്ലാസ്റ്റിറിങ്ങ് വർക്ക് നടത്തിയാൽ പെട്ടെന്നു തന്നെ ആ പ്ലാസ്റ്ററിങ്ങിൽ crackക്കുകൾ ഉണ്ടാവുമെന്ന് കേൾക്കുന്നു. ഇതിൽ വാസ്തവമുണ്ടോ?.എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞുതരാമോ?.
JITHU P VINOD
Architect
ടൈൽസ് ഒട്ടിക്കാൻ ഉള്ള സിമൻ്റ് മിക്സ് ratio എന്താണ്? p-sand ആണോ m-sand ആണോ നല്ലത് ?
Rajajith s
Home Owner
വീടിന്റെ തറ കരിങ്കൽ കൊണ്ട് പണിയുമ്പോൾ ചേർക്കേണ്ട cement ന്റെയും M - Sand ന്റെയും Ratio എത്ര ? ഒരു ചാക്ക് cement ന് എത്ര കൊട്ട m-sand വേണം? Please reply ഇതിൽ cement ന്റെ ratio ശരിയായില്ലെങ്കിൽ 1 st floor കൂടി വരുമ്പോൾ വീടിന് പ്രശ്നമാകുമോ ?
Kolo
Kerala
Service Provider
George Kutty
1628892873
Join the Community to
start finding Ideas &
Professionals