hamburger
Kolo Advisory

Kolo Advisory

Service Provider | Ernakulam, Kerala

*Tip for the day* *ബി ടി ആർ, പോക്കു വരവ് എന്നിവയെ കുറിച്ച് കൂടുതൽ അറിയാം.*
likes
85
comments
6

Comments


SQUAREGRID Homes
SQUAREGRID Homes

Civil Engineer | Thiruvananthapuram

ലാന്റ് റവന്യൂ റെക്കോർഡ്‌സ് പ്രകാരം ഒരു വസ്തുവിന്റെ സ്വഭാവം , അതിരുകൾ , തുടങ്ങി ഏതു വില്ലേജിൽ ഏതു ബ്ലോക്കിൽ ഏതു സർവ്വേ നമ്പർ അങ്ങനെ എല്ലാ വിവരങ്ങളും അതാതു വില്ലേജ് ഓഫീസുകളിൽ BTR .തണ്ടപ്പേർ കണക്ക് , എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുള്ളത്.. ഒരു വസ്തുവിന്റെ നിലവിലെ സ്വഭാവം അഥവാ വസ്തു തരിശ്ശ് ഭൂമിയോ വെള്ളക്കെട്ടോ വയൽ അല്ലെങ്കിൽ മറ്റു തരത്തിലുള്ള കൃഷിയിടമോ പുരയിടം അഥവാ കരഭൂമി ആണോ എന്നിങ്ങനെ ഉള്ള വിവരങ്ങൾ BTR രേഖകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.. ബി ടി ആറിനായി ബന്ധപ്പെട്ട വില്ലേജ് ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.. തണ്ടപ്പേർ അഥവാ തണ്ടപ്പേർ കണക്ക് എന്നത് ഒരു വസ്തുവിന്റെ ഉടമസ്ഥത അനുബന്ധ വിവരങ്ങൾ ഉൾപ്പെടുന്ന നമ്പർ ആണ് .. ഓരോ വസ്തുവിന്റെയും ആധാരത്തിനു ആദ്യപേജിനു മുകളിൽ എഴുതിയിരിക്കുന്ന നമ്പർ ആധാരം നമ്പർ എന്നപോലെ കരം തീരുവയിൽ മുകളിൽ വസ്തുവിന്റെ തണ്ടപ്പേർ നമ്പർ രേഖപ്പെടുത്തിയിട്ടുണ്ട്.വസ്തുവിന്റെ അതിരുകൾ കിടപ്പുവശം രൂപം എന്നിവ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ള സർവ്വേ രേഖ ആണ് എഫ്.എം.ബി സ്കെച്ച്.. ഏതു വില്ലേജിൽ ഏതു താലൂക്കിൽ ഇത്തരം നമ്പർ ബ്ലോക്ക് ഇത് ആണ് വസ്തു ഉള്ളത് എന്നത് സംബന്ധിച്ച് വില്ലേജ് രേഖകൾ പ്രകാരം ലഭിക്കുന്നതാണ് ലൊക്കേഷൻ സർട്ടിഫിക്കറ്റ് ലൊക്കേഷൻ സ്കെച്ചും.. എഫ്.എം.ബി സ്കെച്ചിൽ റീ സർവ്വേ കാലഘട്ടത്തിൽ ഉണ്ടായിരുന്ന വസ്തുവിന്റെ രൂപമാണ് ഉണ്ടാകുക ..എന്നാൽ അതിൽ നിന്നും ചെറിയ ഭാഗങ്ങളായി പലപ്പോഴായി വില്പന നടത്തിയതിൽ വരുന്ന ചെറിയ ഭാഗം sub division വസ്തുവിന്റെ സ്കെച്ച് എഫ്.എം.ബി എടുത്താൽ അതിൽ രേഖപ്പെടുത്തിയിരിക്കില്ല..അതിനായി ലൊക്കേഷൻ സ്കെച്ച് ആവശ്യപ്പെടാവുന്നതാണ് . ഭൂമി വാങ്ങുമ്പോൾ അവയുടെ അതിരുകൾ കൃത്യമായി നിര്ണയിക്കപ്പെട്ടിട്ടുണ്ടെന്നും കൈവശ അവകാശം കരം അടച്ച രസീത് , തണ്ടപ്പേർ കണക്കു എന്നിവ വില്ലേജിൽ നിന്നും ലഭിക്കുന്നത് കൃത്യമായി പരിശോധിക്കേണ്ടതും അതോടൊപ്പം വാങ്ങുവാൻ പോകുന്ന ഭൂമി ഏതെങ്കിലും തരത്തിലുള്ള ബാങ്ക് വായ്പ കോടതി വ്യവഹാരം ജപ്തി നടപടികളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിനായി സബ് രജിസ്ട്രാർ ഓഫീസിൽ നിന്നുള്ള ബാധ്യത സർട്ടിഫിക്കറ്റും കൃത്യമായി ആവശ്യപ്പെടുകയും അറിയാവുന്ന ആരെയെങ്കിലും കൊണ്ട് വായിച്ചു മനസാഇളക്കി ബോധ്യപ്പെട്ടതിനു ശേഷം മാത്രം ഏതൊരു ഭൂമിയും വാങ്ങുവാൻ മുൻപോട്ടു പോകുക.. ഓർക്കുക ..നിങ്ങളുടെ ജീവിതത്തിലെ വലിയൊരു ഭാഗം അധ്വാനം ആണ് നിങ്ങൾ നിങ്ങളുടെ പണമായി സ്വരൂപിച്ചു ഒരു ഭൂമി വാങ്ങുവാൻ പോകുന്നത്...അശ്രദ്ധകൊണ്ട് പണം നഷ്ടപ്പെടുത്താതെ ശ്രദ്ധിക്കുക.. ഭൂമി സംബന്ധമായി ആർക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കിൽ നേരിട്ടോ മെസ്സേജ് വഴിയോ ബന്ധപ്പെടാവുന്നതും വ്യക്തമായി അറിയുന്നതും നിയമപരമായി ശരിയായിട്ടുള്ളതുമായ വിവരങ്ങൾ കൈമാറി സഹായിക്കാം..

Anurudeen S
Anurudeen S

Civil Engineer | Thiruvananthapuram

Btr എന്നാൽ back tax reciept എന്നാണ്, ആ ഭൂമിയുടെ പഴയകാല അവസ്ഥയെ കുറിച് അറിയാനാണ്, btr പ്രകാരം, ഇപ്പോഴുള്ള ഉടമസ്ഥൻ ആകണമെന്നില്ല, പണ്ട് നിലം ആയിരുന്നോറിയാനാണ്, btr ആവശ്യപ്പെടുന്നത്

Vijesh  vijayan m
Vijesh vijayan m

Civil Engineer | Alappuzha

btr il resurvey samayathu arude peril ayorunnuvo aa vivarangalum sthalathinte swbhavam nilam/ purayidam thandaper mottham vistheernam enniva kanikkunnu, oru valiya area pinneed subdivision vannittundenkil athu btr il kanilla... athu peril koottiyal mathram puthiya thandaper pidichu details athil avum undavuka.....

Romy K
Romy K

Home Owner | Kottayam

എന്താണ്‌ ഒഴിവുകുറി

Amal  joshua
Amal joshua

Interior Designer | Kottayam

go and come poi nalaya varu ath aanu pokku varav. Village office Keri erangendi varum. 😊

Jovita  P
Jovita P

Home Owner | Thiruvananthapuram

BTR is Basic Tax Register. It'll give Nilam/Purayidom information. Previous Thandaper will be given.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store