hamburger
Venu charath Venus

Venu charath Venus

Interior Designer | Thrissur, Kerala

life 650sq വിൽ ഒരു പ്ലാൻ വേണം ഇതിനോട് ചേർന്ന് എക്സററൻ്റ് ചെയ്യവാൻ പറ്റുന്ന സ്റ്റേയർ അകത്തു നിന്നും പറ്റുന്ന തരത്തിലുള്ള ഒരു പ്ലാൻ കിട്ടുമോ
likes
0
comments
9

Comments


Vasthu Kshethra
Vasthu Kshethra

Civil Engineer | Thrissur

prasad p k
prasad p k

Contractor | Kasaragod

I can give you

shijith cp
shijith cp

Contractor | Thrissur

plz call me sir.8943.1935.45

Sujith Hoodibabaa Dasan
Sujith Hoodibabaa Dasan

3D & CAD | Thrissur

ഡീറ്റെയിൽസ് തരൂ. ശ്രെമിക്കാം.

Venu charath Venus
Venu charath Venus

Interior Designer | Thrissur

ഞാൻ അയച്ച പ്ലാൻ നടക്കുമോ 650 ആയാൽ

Venu charath Venus
Venu charath Venus

Interior Designer | Thrissur

Arch Loop Architects - ALA
Arch Loop Architects - ALA

Architect | Thrissur

450 sqft maximum... tiled roof chithal future il stairs kodukkam, but futuril expense varum

bhamu balan
bhamu balan

Civil Engineer | San Diego

bhamu balan
bhamu balan

Civil Engineer | San Diego

ലൈഫ് 450 മാക്സിമം

More like this

ഡൈനിങ്ങ് ഏരിയ 

ഡൈനിങ്ങ് ഏരിയ ഡിസൈൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം

ഒരു വീട് ഒരുക്കുമ്പോൾ അതിലെ എല്ലായിടവും ആകർഷണീയമായ രീതിയിൽ അണിയിച്ചൊരുക്കാനാണ് എല്ലാവരും ശ്രമിക്കുക.  ലിവിങ് റൂം, ബെഡ്‌റൂം ഒക്കെ പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന ഒരിടമാണ് ഡൈനിങ്ങ് ഏരിയയും .  ഡൈനിങ്ങ് സ്പേസ് പ്രത്യേകം കൊടുക്കാതെ ലിവിങ്ങിനോട് ഒപ്പമോ അല്ലെങ്കിൽ ഫാമിലി ലിവിങ്ങിനു ഒപ്പമോ കൊടുക്കുന്ന രീതി പുത്തൻ ഡിസൈനിങ് ട്രെൻഡ് ആയി കാണുന്നുണ്ട്. കേവലം ഡൈനിങ്ങ് ടേബിൾ , ക്രോക്കറി ഷെൽഫ്  ഒക്കെ ഡൈനിങ്ങ് ഏരിയ യുടെ ഭാഗമാകുന്നതിനപ്പുറം ട്രെൻഡി ഡിസൈൻ ഏരിയകളുടെ കൂട്ടത്തിൽ ഡൈനിങ്ങ് ഏരിയക്കും ഒരു പ്രത്യേക സ്ഥാനം ഉള്ളതായി കാണപ്പെടുന്നു.  ഡൈനിങ്ങ് ഏരിയ സൗകര്യപ്രദമാകുന്നത് അടുക്കളയോട് ചേർന്ന് വരുമ്പോൾ ആണ് , ഇത് ലിവിങ്ങിൽ നിന്നും കാഴ്ച എത്താത്ത രീതിയിലും ആവണം.  ഫാമിലി ലിവിങ്‌നോട് ചേർന്ന് വരുന്ന ഇടങ്ങളിൽ ട്രെൻഡി ആയിട്ടുള്ള പാർട്ടീഷൻ ഡിസൈൻ കൊണ്ട് വേർതിരിച്ചു കൊടുക്കാവുന്നതാണ്. 

ഡൈനിങ്ങ് ഏരിയയുടെ ആകൃതിക്കനുസരിച്ചു വേണം ഡൈനിങ്ങ് ടേബിൾ place ചെയ്യേണ്ടത്.  round , oval  rectangle shape ഉള്ള ടേബിളുകൾ തിരഞ്ഞെടുക്കാം .  നാല് ചുട്ടും നടക്കുവാനുള്ള സ്പേസ് ഉണ്ടായാൽ നന്ന്. ചുറ്റും നടന്നു സെർവ് ചെയ്യാനും ടേബിൾ ക്ലീൻ ചെയ്യാനും ഇത് ഗുണം ചെയ്യും   ഡൈനിങ്ങ് ഏരിയ നാച്ചുറൽ ലൈറ്റ് നന്നായി കിട്ടുന്ന ഇടം ആണെങ്കിൽ വളരെ നല്ലതു.  ഡൈനിങ്ങ് ഏരിയയിൽ false ceiling ചെയ്തു ലൈറ്റിംഗ് ചെയ്യാറുണ്ട് , ഇത് ഡൈനിങ്ങ് ഏറിയ ഒന്ന് കൂടി മനോഹരമാക്കാൻ സഹായിക്കുന്നു. വീടകങ്ങളിൽ വ്യത്യസ്തമായ നിറങ്ങൾ നൽകുന്ന ട്രെൻഡും കാണപ്പെടുന്നുണ്ട് .  മറ്റു ഏരിയകളിൽ ലൈറ്റ് shade ആണ് കൊടുക്കുന്നതെങ്കിൽ ഡൈനിങ്ങ് ഏറിയയിൽ ടേബിൾ കിടക്കുന്ന വശത്തു ഡാർക്ക് shade കൊടുക്കുന്നതും നന്നായിരിക്കും .  warm  grey , aqua blue , charcoal purple ,citrus yellow , spicy  orange എന്നീ shade കൽ നന്നായിരിക്കും.    ഡൈനിങ്ങ് ഏരിയയിലെ ഒരു പ്രധാന ഘടകം ആണ് ക്രോക്കറി ഷെൽഫ്.  ഇപ്പോൾ അതിനെ ക്യൂരിയോ ഷെൽഫ് എന്നും പറയുന്നുണ്ട് .  ആധുനിക ഡിസൈൻ കോൺസെപ്റ്റിൽ ക്യൂരിയോ ഷെൽഫിൽ  ഭംഗിയുള്ള ഷോ പീസ് അലങ്കരിച്ചു വയ്ക്കുന്നതും ഒരു ട്രെൻഡ് ആണ്.   ഭംഗിയുള്ള lights ഒക്കെ  നൽകി നന്നായി പ്രസന്റ് ചെയ്യാവുന്നതാണ് ഈ ക്യൂരിയോസ് shelves .  എന്നാൽ ഓപ്പൺ കിച്ചൻ എന്ന കോൺസെപ്റ് എടുക്കുമ്പോൾ ഈ ക്യൂരിയോസിനു പകരം ഓപ്പൺ pantry  ഏരിയ ആണ് ഉണ്ടാവുന്നത്. നല്ല വണ്ണം യൂട്ടിലിറ്റി ഏരിയ ആയി ഈ പാന്ററി ഏരിയയെ മാറ്റി എടുക്കാവുന്നതാണ്
ഡൈനിങ്ങ് ഏരിയ ഡൈനിങ്ങ് ഏരിയ ഡിസൈൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം ഒരു വീട് ഒരുക്കുമ്പോൾ അതിലെ എല്ലായിടവും ആകർഷണീയമായ രീതിയിൽ അണിയിച്ചൊരുക്കാനാണ് എല്ലാവരും ശ്രമിക്കുക. ലിവിങ് റൂം, ബെഡ്‌റൂം ഒക്കെ പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന ഒരിടമാണ് ഡൈനിങ്ങ് ഏരിയയും . ഡൈനിങ്ങ് സ്പേസ് പ്രത്യേകം കൊടുക്കാതെ ലിവിങ്ങിനോട് ഒപ്പമോ അല്ലെങ്കിൽ ഫാമിലി ലിവിങ്ങിനു ഒപ്പമോ കൊടുക്കുന്ന രീതി പുത്തൻ ഡിസൈനിങ് ട്രെൻഡ് ആയി കാണുന്നുണ്ട്. കേവലം ഡൈനിങ്ങ് ടേബിൾ , ക്രോക്കറി ഷെൽഫ് ഒക്കെ ഡൈനിങ്ങ് ഏരിയ യുടെ ഭാഗമാകുന്നതിനപ്പുറം ട്രെൻഡി ഡിസൈൻ ഏരിയകളുടെ കൂട്ടത്തിൽ ഡൈനിങ്ങ് ഏരിയക്കും ഒരു പ്രത്യേക സ്ഥാനം ഉള്ളതായി കാണപ്പെടുന്നു. ഡൈനിങ്ങ് ഏരിയ സൗകര്യപ്രദമാകുന്നത് അടുക്കളയോട് ചേർന്ന് വരുമ്പോൾ ആണ് , ഇത് ലിവിങ്ങിൽ നിന്നും കാഴ്ച എത്താത്ത രീതിയിലും ആവണം. ഫാമിലി ലിവിങ്‌നോട് ചേർന്ന് വരുന്ന ഇടങ്ങളിൽ ട്രെൻഡി ആയിട്ടുള്ള പാർട്ടീഷൻ ഡിസൈൻ കൊണ്ട് വേർതിരിച്ചു കൊടുക്കാവുന്നതാണ്. ഡൈനിങ്ങ് ഏരിയയുടെ ആകൃതിക്കനുസരിച്ചു വേണം ഡൈനിങ്ങ് ടേബിൾ place ചെയ്യേണ്ടത്. round , oval rectangle shape ഉള്ള ടേബിളുകൾ തിരഞ്ഞെടുക്കാം . നാല് ചുട്ടും നടക്കുവാനുള്ള സ്പേസ് ഉണ്ടായാൽ നന്ന്. ചുറ്റും നടന്നു സെർവ് ചെയ്യാനും ടേബിൾ ക്ലീൻ ചെയ്യാനും ഇത് ഗുണം ചെയ്യും ഡൈനിങ്ങ് ഏരിയ നാച്ചുറൽ ലൈറ്റ് നന്നായി കിട്ടുന്ന ഇടം ആണെങ്കിൽ വളരെ നല്ലതു. ഡൈനിങ്ങ് ഏരിയയിൽ false ceiling ചെയ്തു ലൈറ്റിംഗ് ചെയ്യാറുണ്ട് , ഇത് ഡൈനിങ്ങ് ഏറിയ ഒന്ന് കൂടി മനോഹരമാക്കാൻ സഹായിക്കുന്നു. വീടകങ്ങളിൽ വ്യത്യസ്തമായ നിറങ്ങൾ നൽകുന്ന ട്രെൻഡും കാണപ്പെടുന്നുണ്ട് . മറ്റു ഏരിയകളിൽ ലൈറ്റ് shade ആണ് കൊടുക്കുന്നതെങ്കിൽ ഡൈനിങ്ങ് ഏറിയയിൽ ടേബിൾ കിടക്കുന്ന വശത്തു ഡാർക്ക് shade കൊടുക്കുന്നതും നന്നായിരിക്കും . warm grey , aqua blue , charcoal purple ,citrus yellow , spicy orange എന്നീ shade കൽ നന്നായിരിക്കും. ഡൈനിങ്ങ് ഏരിയയിലെ ഒരു പ്രധാന ഘടകം ആണ് ക്രോക്കറി ഷെൽഫ്. ഇപ്പോൾ അതിനെ ക്യൂരിയോ ഷെൽഫ് എന്നും പറയുന്നുണ്ട് . ആധുനിക ഡിസൈൻ കോൺസെപ്റ്റിൽ ക്യൂരിയോ ഷെൽഫിൽ ഭംഗിയുള്ള ഷോ പീസ് അലങ്കരിച്ചു വയ്ക്കുന്നതും ഒരു ട്രെൻഡ് ആണ്. ഭംഗിയുള്ള lights ഒക്കെ നൽകി നന്നായി പ്രസന്റ് ചെയ്യാവുന്നതാണ് ഈ ക്യൂരിയോസ് shelves . എന്നാൽ ഓപ്പൺ കിച്ചൻ എന്ന കോൺസെപ്റ് എടുക്കുമ്പോൾ ഈ ക്യൂരിയോസിനു പകരം ഓപ്പൺ pantry ഏരിയ ആണ് ഉണ്ടാവുന്നത്. നല്ല വണ്ണം യൂട്ടിലിറ്റി ഏരിയ ആയി ഈ പാന്ററി ഏരിയയെ മാറ്റി എടുക്കാവുന്നതാണ്
*വീടിന്‍റെ ഡൈനിങ് ഏരിയ സെറ്റ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക* 

ഒരു വീടിനെ സംബന്ധിച്ച് വളരെയധികം പ്രാധാന്യമുള്ള ഒരു ഭാഗമായി ഡൈനിങ് ഏരിയയെ കണക്കാക്കുന്നു. വീട്ടിലെ കുടുംബാംഗങ്ങൾ ഒന്നിക്കുന്ന ഒരു സ്ഥലമായാണ് പലപ്പോഴും ഡൈനിങ് ഏരിയ മാറുന്നത്. ഭക്ഷണം കഴിക്കുന്നതിന് മാത്രമല്ല ആശയങ്ങൾ പങ്കു വയ്ക്കുന്നതിനുള്ള ഒരു ഇടമായും ഡൈനിങ് ഏരിയയെ കണക്കാക്കുന്നു.

അതുകൊണ്ടുതന്നെ ഡൈനിങ് ഏരിയ സെറ്റ് ചെയ്യുമ്പോൾ അവ കൂടുതൽ ഭംഗി നൽകുക മാത്രമല്ല പകരം സൗകര്യമുള്ളതും ആക്കി നിർമ്മിക്കുക എന്നതിലാണ് പ്രാധാന്യം.

കുട്ടികളും പ്രായമായവരും കൂടുതൽ സമയം ചിലവഴിക്കുന്ന ഒരു ഭാഗമായി മിക്ക വീടുകളിലും ഡൈനിങ് ഏരിയ മാറുന്നുണ്ട്. അതുകൊണ്ടുതന്നെ ആ ഭാഗം നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.


*ഫർണീച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ.*

ഡൈനിങ് ഏരിയയിൽ ആണ് ഭക്ഷണം കഴിക്കുന്നതിന് ആവശ്യമായ ഡൈനിങ് ടേബിൾ, ചെയർ എന്നിവ സെറ്റ് ചെയ്ത് നൽകുന്നത്.

സ്ഥലത്തിന്റെ പരിമിതി മനസ്സിലാക്കി വേണം ഫർണിച്ചറുകൾ തിരഞ്ഞെടുക്കാൻ. കൂടുതൽ വലിപ്പമുള്ളതോ വലിപ്പം കുറഞ്ഞതോ ആയ ഫർണിച്ചറുകൾ തിരഞ്ഞെടുക്കാതെ ഇരിക്കുന്നതാണ് കൂടുതൽ ഉചിതം.


ഭക്ഷണം കഴിക്കുന്നതിനു വേണ്ടി മാത്രം സെറ്റ് ചെയ്ത ഇടമായി ഡൈനിംഗ് ടേബിളിനെ കണക്കാക്കുന്നു.അതുകൊണ്ടുതന്നെ ബാക്കി സമയത്ത് മടക്കിവെച്ച് ഉപയോഗിക്കാവുന്ന രീതിയിലുള്ള ചെയറുകൾ ടേബിൾ എന്നിവ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്.

ഉപയോഗിക്കുന്ന സമയത്ത് മാത്രം വലിപ്പം കൂട്ടുകയും അല്ലാത്ത സമയത്ത് കുറയ്ക്കുകയും ചെയ്യുന്ന രീതിയിലുള്ള ഫർണിച്ചറുകൾ ഇപ്പോൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. ഡൈനിങ് ടേബിൾ തിരഞ്ഞെടുക്കുമ്പോൾ വൃത്താകൃതിയിലോ ചതുരാകൃതിയിലോ ഉള്ളവ തിരഞ്ഞെടുക്കാം.

നല്ല രീതിയിൽ വെളിച്ചം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക.

*ഡൈനിങ് ഏരിയയിലേക്ക് നല്ലരീതിയിൽ വെളിച്ചം ലഭിക്കണം.*

എന്നാൽ മാത്രമാണ് ഭക്ഷണം കഴിക്കുമ്പോൾ അത് കൂടുതൽ ആസ്വാദ്യകരം ആവുകയുള്ളൂ. ഡൈനിംഗ് ഏരിയയിൽ ആവശ്യത്തിന് വെളിച്ചം ലഭിക്കുന്നില്ല എങ്കിൽ ചെറിയ ബൾബുകൾ ഉപയോഗപ്പെടുത്താം.

എന്നാൽ ഇവയിൽ നിന്നും നിഴൽ വീഴുന്നില്ല എന്ന് ഉറപ്പു വരുത്തുക. പ്രധാനമായും ക്രോസ് ലൈറ്റിങ് രീതി ഒഴിവാക്കുന്നതാണ് നല്ലത്.

വൃത്താകൃതിയിലുള്ള ഡൈനിങ് ടേബിൾ ഉപയോഗിക്കുമ്പോൾ മധ്യഭാഗത്ത് വെളിച്ചം നൽകുന്ന രീതിയിൽ ഒരു ലൈറ്റ് സെറ്റ് ചെയ്ത് നൽകാവുന്നതാണ്.


ഡൈനിങ് ഏരിയയുടെ ഒരു ഭാഗം ഗ്ലാസ് ഉപയോഗിച്ച് സെറ്റ് ചെയ്ത് നൽകാവുന്നതാണ്. ഇത് സ്ഥലം കൂടുതലുള്ളതായി തോന്നുന്നതിന് സഹായിക്കും.

കൂടാതെ ക്യാൻവാസിൽ പകർത്തിയ ചിത്രങ്ങൾ ഡൈനിങ് ടേബിളിനോട് ചേർന്ന് ഡൈനിങ് ഏരിയയിൽ നൽകാവുന്നതാണ്.

കാഴ്ചയിൽ കൂടുതൽ ഭംഗി നൽകാൻ ശ്രമിക്കുമ്പോൾ അത് സ്ഥലം കുറയുന്നതിന് കാരണമാകുന്നില്ല എന്ന് ഉറപ്പുവരുത്തുക.

ഡൈനിങ് ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ കഴിക്കുന്നവർ തമ്മിൽ കൃത്യമായ അകലം ലഭിക്കുമെന്ന കാര്യം ഉറപ്പു വരുത്തുക.


ഭക്ഷണം കഴിക്കുന്ന ആൾക്ക് നിവർന്നിരിക്കാൻ സാധിക്കുന്ന രീതിയിലുള്ള ചെയറുകൾ വേണം തിരഞ്ഞെടുക്കാൻ. ഡൈനിങ് ഏരിയയിലേക്ക് വെളിച്ചം ലഭിക്കാൻ സ്മാർട്ട് എൽഇഡി ബൾബുകൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്.

അങ്ങിനെ ചെയ്യുന്നത് വഴി കൂടുതൽ പ്രകാശം ലഭിക്കുക മാത്രമല്ല നല്ല രീതിയിൽ ഊർജ്ജ ലാഭവും നേടാം. ഡൈനിങ് ഏരിയ കൂടുതൽ മനോഹരമാക്കാൻ ഇൻഡോർ പ്ലാന്റുകൾ, മെഴുകുതിരി ഹോൽഡർ , ഫ്രൂട്ട് ബൗൾ എന്നിവ ഉപയോഗപ്പെടുത്താം.

ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വഴി ഡൈനിങ് ഏരിയ കൂടുതൽ ഭംഗിയായി സജ്ജീകരിക്കാൻ സാധിക്കുന്നതാണ്.
*വീടിന്‍റെ ഡൈനിങ് ഏരിയ സെറ്റ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക* ഒരു വീടിനെ സംബന്ധിച്ച് വളരെയധികം പ്രാധാന്യമുള്ള ഒരു ഭാഗമായി ഡൈനിങ് ഏരിയയെ കണക്കാക്കുന്നു. വീട്ടിലെ കുടുംബാംഗങ്ങൾ ഒന്നിക്കുന്ന ഒരു സ്ഥലമായാണ് പലപ്പോഴും ഡൈനിങ് ഏരിയ മാറുന്നത്. ഭക്ഷണം കഴിക്കുന്നതിന് മാത്രമല്ല ആശയങ്ങൾ പങ്കു വയ്ക്കുന്നതിനുള്ള ഒരു ഇടമായും ഡൈനിങ് ഏരിയയെ കണക്കാക്കുന്നു. അതുകൊണ്ടുതന്നെ ഡൈനിങ് ഏരിയ സെറ്റ് ചെയ്യുമ്പോൾ അവ കൂടുതൽ ഭംഗി നൽകുക മാത്രമല്ല പകരം സൗകര്യമുള്ളതും ആക്കി നിർമ്മിക്കുക എന്നതിലാണ് പ്രാധാന്യം. കുട്ടികളും പ്രായമായവരും കൂടുതൽ സമയം ചിലവഴിക്കുന്ന ഒരു ഭാഗമായി മിക്ക വീടുകളിലും ഡൈനിങ് ഏരിയ മാറുന്നുണ്ട്. അതുകൊണ്ടുതന്നെ ആ ഭാഗം നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. *ഫർണീച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ.* ഡൈനിങ് ഏരിയയിൽ ആണ് ഭക്ഷണം കഴിക്കുന്നതിന് ആവശ്യമായ ഡൈനിങ് ടേബിൾ, ചെയർ എന്നിവ സെറ്റ് ചെയ്ത് നൽകുന്നത്. സ്ഥലത്തിന്റെ പരിമിതി മനസ്സിലാക്കി വേണം ഫർണിച്ചറുകൾ തിരഞ്ഞെടുക്കാൻ. കൂടുതൽ വലിപ്പമുള്ളതോ വലിപ്പം കുറഞ്ഞതോ ആയ ഫർണിച്ചറുകൾ തിരഞ്ഞെടുക്കാതെ ഇരിക്കുന്നതാണ് കൂടുതൽ ഉചിതം. ഭക്ഷണം കഴിക്കുന്നതിനു വേണ്ടി മാത്രം സെറ്റ് ചെയ്ത ഇടമായി ഡൈനിംഗ് ടേബിളിനെ കണക്കാക്കുന്നു.അതുകൊണ്ടുതന്നെ ബാക്കി സമയത്ത് മടക്കിവെച്ച് ഉപയോഗിക്കാവുന്ന രീതിയിലുള്ള ചെയറുകൾ ടേബിൾ എന്നിവ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. ഉപയോഗിക്കുന്ന സമയത്ത് മാത്രം വലിപ്പം കൂട്ടുകയും അല്ലാത്ത സമയത്ത് കുറയ്ക്കുകയും ചെയ്യുന്ന രീതിയിലുള്ള ഫർണിച്ചറുകൾ ഇപ്പോൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. ഡൈനിങ് ടേബിൾ തിരഞ്ഞെടുക്കുമ്പോൾ വൃത്താകൃതിയിലോ ചതുരാകൃതിയിലോ ഉള്ളവ തിരഞ്ഞെടുക്കാം. നല്ല രീതിയിൽ വെളിച്ചം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക. *ഡൈനിങ് ഏരിയയിലേക്ക് നല്ലരീതിയിൽ വെളിച്ചം ലഭിക്കണം.* എന്നാൽ മാത്രമാണ് ഭക്ഷണം കഴിക്കുമ്പോൾ അത് കൂടുതൽ ആസ്വാദ്യകരം ആവുകയുള്ളൂ. ഡൈനിംഗ് ഏരിയയിൽ ആവശ്യത്തിന് വെളിച്ചം ലഭിക്കുന്നില്ല എങ്കിൽ ചെറിയ ബൾബുകൾ ഉപയോഗപ്പെടുത്താം. എന്നാൽ ഇവയിൽ നിന്നും നിഴൽ വീഴുന്നില്ല എന്ന് ഉറപ്പു വരുത്തുക. പ്രധാനമായും ക്രോസ് ലൈറ്റിങ് രീതി ഒഴിവാക്കുന്നതാണ് നല്ലത്. വൃത്താകൃതിയിലുള്ള ഡൈനിങ് ടേബിൾ ഉപയോഗിക്കുമ്പോൾ മധ്യഭാഗത്ത് വെളിച്ചം നൽകുന്ന രീതിയിൽ ഒരു ലൈറ്റ് സെറ്റ് ചെയ്ത് നൽകാവുന്നതാണ്. ഡൈനിങ് ഏരിയയുടെ ഒരു ഭാഗം ഗ്ലാസ് ഉപയോഗിച്ച് സെറ്റ് ചെയ്ത് നൽകാവുന്നതാണ്. ഇത് സ്ഥലം കൂടുതലുള്ളതായി തോന്നുന്നതിന് സഹായിക്കും. കൂടാതെ ക്യാൻവാസിൽ പകർത്തിയ ചിത്രങ്ങൾ ഡൈനിങ് ടേബിളിനോട് ചേർന്ന് ഡൈനിങ് ഏരിയയിൽ നൽകാവുന്നതാണ്. കാഴ്ചയിൽ കൂടുതൽ ഭംഗി നൽകാൻ ശ്രമിക്കുമ്പോൾ അത് സ്ഥലം കുറയുന്നതിന് കാരണമാകുന്നില്ല എന്ന് ഉറപ്പുവരുത്തുക. ഡൈനിങ് ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ കഴിക്കുന്നവർ തമ്മിൽ കൃത്യമായ അകലം ലഭിക്കുമെന്ന കാര്യം ഉറപ്പു വരുത്തുക. ഭക്ഷണം കഴിക്കുന്ന ആൾക്ക് നിവർന്നിരിക്കാൻ സാധിക്കുന്ന രീതിയിലുള്ള ചെയറുകൾ വേണം തിരഞ്ഞെടുക്കാൻ. ഡൈനിങ് ഏരിയയിലേക്ക് വെളിച്ചം ലഭിക്കാൻ സ്മാർട്ട് എൽഇഡി ബൾബുകൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. അങ്ങിനെ ചെയ്യുന്നത് വഴി കൂടുതൽ പ്രകാശം ലഭിക്കുക മാത്രമല്ല നല്ല രീതിയിൽ ഊർജ്ജ ലാഭവും നേടാം. ഡൈനിങ് ഏരിയ കൂടുതൽ മനോഹരമാക്കാൻ ഇൻഡോർ പ്ലാന്റുകൾ, മെഴുകുതിരി ഹോൽഡർ , ഫ്രൂട്ട് ബൗൾ എന്നിവ ഉപയോഗപ്പെടുത്താം. ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വഴി ഡൈനിങ് ഏരിയ കൂടുതൽ ഭംഗിയായി സജ്ജീകരിക്കാൻ സാധിക്കുന്നതാണ്.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store