Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Gopika Nair T
Interior Designer | Kozhikode, Kerala
ഇന്നത്തെ മെറ്റീരിയൽ കോക്കനട് ടൈൽസ് - തേങ്ങയുടെ ചിരട്ട ഉപയോഗിച്ചുണ്ടാക്കുന്ന ഒരു പ്രത്യേക തരാം ടൈൽസ് ആണ് കോക്കനട് ടൈൽസ് - പ്രകൃതിയിൽ നിന്നും ഉണ്ടാക്കിയതിനാൽ ഇത് പരിസ്ഥിതിക്കു കേടു വരുത്തില്ല - ഇതിന്റെ വില തുടങ്ങുന്നത് 350 / sq ft
12
1
Comments
Dheeraj Ariyakkara
Painting Works | Thrissur
എവിടെ കിട്ടും
More like this
Gopika Nair T
Interior Designer
ഇന്നത്തെ മെറ്റീരിയൽ എസ്പിസി ഫ്ലോറിംഗ് -എസ്പിസി ഫ്ലോറിംഗ് എന്നാൽ സ്റ്റോൺ പ്ലാസ്റ്റിക് കോമ്പോസിറ്റ്. - 100% വാട്ടർപ്രൂഫ് -കുറഞ്ഞ വില Available in your nearest flooring store. വില: Rs 85/sq ft (starting from)
sojan louis
Home Owner
2300 sq ft വീട് വയ്ക്കാൻ നല്ല quality ഉള്ള ചുടു കല്ല് വേണം, Thiruvananthapuram ആണ് സ്ഥലം, rate എത്ര ആകും ഒരു കല്ലിന് എവിടെ കിട്ടും
Sumesh G
Home Owner
1800 sq ft ൽ ഒറ്റ നില നാലുകെട്ട് വീടിന്റെ പണി നടക്കുകയാണ്. ചുമരുകെട്ടി മെയിൻ വാർപ്പ് കഴിഞ്ഞു. truss work തുടങ്ങാൻ ഇരിക്കുന്നു. sitout, Living, നടുമുറ്റം എന്നിവ truss work ഉം ബാക്കി വാർത്തതും ആണ്. വീടിന്റെ interior, exterior work ചെയ്യാനായി ഒരു advisor നെ വേണം. ആവശ്യങ്ങൾ ഇതൊക്കെയാണ് 1. വീടിന്റെ front elevation ൽ colonial Look വരുത്തണം. 2. interior ൽ നാലു കെട്ടിന്റെ feel കൊണ്ടുവരണം. 3. gypsum work പരമാവധി കുറച്ച് ചുമരുകളിൽ frame work ഉം art work ഉം പിന്നെ wall Cladding ഉം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. മനസ്സിലുള്ള ideas വളരെ ഭംഗിയായി , Cost effective ആയി ചെയ്ത് തരാൻ സാധിക്കുന്ന ഒരു Creative interior designer നെയാണ് ആവശ്യം. please contact - 9526846767 place - Nileshwaram, Kasaragod district
Gopika Nair T
Interior Designer
ഇന്നത്തെ മെറ്റീരിയൽ ലാമിനേറ്റഡ് റെസിൻ -ലാമിനേറ്റഡ് റെസിൻ ഒരു സുതാര്യമായ റെസിൻ ആണ് . -ഒരു ഗ്ലാസ് എക്സ്റ്റീരിയർ ആവശ്യമുള്ള ആപ്ലിക്കേഷനുകൾക്ക് അനുയോജ്യമായ പരിഹാരമാണിത്.
Suhail k
Service Provider
800 sqft 3 bedroom ഉള്ള ഒരു നില വീട് പണിയുന്നതാണോ , അതോ രണ്ട് നില വീട് പണിയുന്നതാണോ നല്ലത് ? ഏതിനാണ് ചിലവ് കുറവ്. ഞങ്ങളുടെ ചെറിയ plot ആണ് മൂന്ന് bedroom വേണ്ടത് അത്യാവിശ്യമാണ്. Sq ft കൂട്ടാനും സാധിക്കില്ല.
TOTAL TECH associate
Building Supplies
# Armstrong chemicals more details 8129942942 # Armstrong chemicals more details 8129942942
Gopika Nair T
Interior Designer
ഇന്നത്തെ മെറ്റീരിയൽ പിവിസി പാനല് - വാട്ടർപ്രൂഫ് ആയതിനാൽ ഈ പാനലുകൾ കൂടുതലും ബാത്റൂമിലും അടുക്കളയിലും ആണ് ഉപയോഗിക്കാറ് - വളരെ എളുപ്പത്തിൽ ഇത് കഴുകി വൃത്തി ആക്കാവുന്നതാണ് - ഇൻസ്റ്റാളേഷൻ വളരെ വേഗത്തിലും എളുപ്പത്തിലും സാധിച്ചെടുക്കാവുന്നതാണ്
Rajendra Nath
Service Provider
എന്താണ് "വാസ്തു"?, എന്തിനാണ് "വാസ്തു?" യഥാർത്ഥത്തിൽ ഒരു "വസ്തുവിൽ" ഒരു ഗൃഹം നിർമ്മിക്കുമ്പോളാണ് "വാസ്തു" നോക്കേണ്ടതും അതിനനുസരിച്ചുള്ള നിർമാണങ്ങൾ നടത്തേണ്ടതും. ആചാര്യന്മാർ വാസ്തുവിനെ പറ്റി പറഞ്ഞിരിക്കുന്നത് എന്തിനാണെന്നാൽ, ഒരു ഗൃഹം നമ്മൾ നിർമ്മിച്ചു അതിൽ താമസം തുടങ്ങുമ്പോൾ ആ ഗൃഹം നമുക്ക് എല്ലാ തരത്തിലുമുള്ള സന്തോഷവും, ഐശ്വര്യവും, സമ്പൽ സമൃദ്ധിയും നൽകാൻ കഴിയുന്ന തരത്തിൽ ഉള്ളതാവണം. അതിനു വേണ്ടിയാണ് വാസ്തു. ഇവിടെ ഒരു സംശയം വരാൻ സാധ്യത ഉള്ളത് എന്താണെന്നാൽ, എങ്ങനെയാണു ഒരു ഗൃഹം നമുക്ക് ഐശ്വര്യവും മറ്റും പ്രധാനം ചെയ്യുക?, അതിന് ഗൃഹത്തിന് ജീവൻ വേണ്ടേ?, നിർജീവമായ വസ്തുക്കളാൽ (കല്ല്, കട്ട, മണ്ണ്, മണൽ, സിമന്റ്, കമ്പി ) നിർമിതമായ ഗൃഹത്തിന് എങ്ങനെയാണു ജീവൻ ഉണ്ടാവുക?. ഇത് മനസ്സിലാക്കാൻ നമ്മൾക്ക് ഒരു ഉദാഹരണം ചിന്തിക്കാം. ഒരു മരത്തിന്റെ കഷ്ണം എടുത്ത് ഒരേറു വച്ച് കൊടുക്കുക. ആ മരകഷ്ണം ദൂരെ എവിടെയെങ്കിലും പോയി വീഴും. എന്നാൽ അതേ മരകഷ്ണം ഒരു "പ്രത്യേക നീളത്തിലും വീതിയിലും" design ചെയ്ത് ഒരേറു വച്ചു കൊടുത്താൽ അത് തിരികെ നമ്മുടെ കയ്യിലേക്ക് തന്നെ വരും. ഇതാണ് boomarang ന്റെ തത്വം എന്നുപറയുന്നത് . ഇവിടെ എന്താണ് സംഭവിച്ചത്, മരകഷ്ണം same ആണ്. പക്ഷെ "കൃത്യമായ അളവിൽ" നിർമിച്ചപ്പോൾ ആ മരക്കഷണത്തിന് നമ്മുടെ അടുത്തേക്ക് തന്നെ തിരിച്ച് വരാൻ ഒരു "കഴിവ്" ലഭിച്ചു . ഈ "കഴിവ് or Dynamism" ആണ് കൃത്യമായ അളവിൽ നിർമ്മിക്കപ്പെട്ട ഗൃഹത്തിൽ ഉണ്ടാവുന്നതും, നമുക്ക് ലഭിക്കുന്നതും. ഇതുകൊണ്ടാണ് "വാസ്തു" എന്താണെന്നും, വാസ്തുവിന്റെ നിയമങ്ങൾ എന്താണെന്നും നമ്മൾ മനസ്സിലാക്കേണ്ടത്. അതിൽ തന്നെ വളരെയധികം പ്രാധാന്യമുള്ളവയാണ് "1. ദിക്ക്. 2, ചുറ്റളവ്. 3, സൂത്രം. Etc....". അപ്പോൾ ഒരു ഗൃഹം വാസ്തു നോക്കി നിർമ്മിച്ചാൽ ആ ഗൃഹം അവിടെ താമസിക്കുന്നവർക്ക് സർവ്വഐശ്വര്യ പ്രദമായി തീരും. കാരണം, ജീവനില്ലാത്ത വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ഗൃഹത്തിന് പിന്നീട് "ജീവൻ" ലഭിക്കുന്നത്, ആ ഗൃഹം കൃത്യമായ വാസ്തു "അളവിൽ" നിർമ്മിക്കുമ്പോളാണ്. ശേഷം കൃത്യമായ "അളവിൽ" കൂടി ലഭിച്ച ആ ജീവൻ നിലനിർത്താനാണ് ആ ഗൃഹം നിൽക്കുന്ന "ഭൂമിയെ" Energize ചെയ്ത് "വാസ്തുബലി" നടത്തേണ്ടതും. അപ്പോളാണ് ആ ഗൃഹം നമുക്ക് സർവ്വഐശ്വര്യം പ്രദാനം ചെയ്യുന്ന തരത്തിൽ അനുകൂലമാവുക. എന്നാൽ ഇന്ന് നമ്മൾ നമ്മുടെ "സൗകര്യങ്ങൾക്ക്" മാത്രം പ്രാധാന്യം കൊടുത്തുകൊണ്ടുള്ള "റോഡിനെ" നോക്കി നിർമാണം നടത്താൻ തുടങ്ങി. അവിടെ നമുക്ക് സൗകര്യമുള്ള രീതിയിൽ വാസ്തുവിനെ നോക്കാനും തുടങ്ങി. "വാസ്തു " പ്രാധാന്യം കൊടുക്കുന്നത് ഒരു ഗൃഹത്തിലെ ഐശ്വര്യപൂർണമായ ജീവിതത്തിനു വേണ്ടി അവിടത്തെ "പ്രകൃതിയെയും" "സൂര്യനെയും"(ദിക്ക്) നോക്കി നിർമാണം നടത്താൻ ആണ് . To be Continued... Thank you Rajendra Nath. Construction Strategist.
Anees Cv
Home Owner
ഇപ്പോഴത്തെ എന്റെ വീട് 2300 sq ft ഉള്ള രണ്ട് നില വീട് ആണ്... ഇതിന്റെ dining Hall, kitchen.. മുകളിലെ രണ്ട് ബെഡ്റൂം, ലിവിങ് റൂം ഇതൊക്കെ vintageരൂപത്തിൽ ഇന്റീരിയർ ചെയ്യാൻ പറ്റുമോ.... എത്ര ബഡ്ജറ്റ് വരും..
biju m
Carpenter
ആധുനിക ഗൃഹങ്ങൾക്കു മോടി പകരുന്ന ഒരു അവിഭാജ്യ ഘടകം ആണ് ഇന്റീരിയർ ഫർണിഷിങ്. ഇന്ന് വളരെ വ്യത്യസ്തമായ ശൈലിയിൽ പണിതുയർത്തുന്ന ഓരോ വീടുകൾക്കും അനുയോജ്യമായ വിധത്തിൽ ഇന്റീരിയർ ചെയ്തു മാറ്റ് കൂട്ടുന്നുണ്ട്. മിക്ക ആളുകളും ഇന്റീരിയർ ചെയ്യുന്നതിനെ കുറിച്ച് ചോദിച്ചാൽ പറയുന്നത് അതൊക്കെ ഫിനിഷിങ് ജോബ് അല്ലെ . ഏറ്റവും അവസാനം അതിനെ കുറിച്ച് ചിന്തിച്ചാൽ പോരെ എന്നാണ്. എന്നാൽ വീട് പണി തുടങ്ങുമ്പോൾ തന്നെ ഇന്റീരിയറിനെ കുറിച്ച് ഒരു ധാരണ ഉണ്ടാക്കി വയ്ക്കുന്നത് നല്ലതാണ്. കാരണം വീടുപണി പൂർത്തിയായി കഴിയുമ്പോൾ ഇന്റീരിയർ ചെയ്യുവാൻ വേണ്ടുന്ന ഫണ്ട് flow ഇല്ലാതെ വരികയും ചുരുങ്ങിയ രീതിയിൽ ചെയ്തു തീർക്കുന്നതും കാണുന്നുണ്ട്. ഇതൊഴിവാക്കാൻ വീടുപണി തുടങ്ങുമ്പോൾ തന്നെ ഇന്റീരിയറിനെ കുറിച്ചും ചിന്തിച്ചു പ്ലാൻ ചെയ്താൽ മേല്പറഞ്ഞ crisis ഒഴിവാക്കാവുന്നതാണ്. ഇത് കൂടാതെ ഏറ്റവും പ്രധാനപ്പെട്ടത് ഇലക്ട്രിക്ക് പോയിന്റ്സ് അതാത് സ്ഥലങ്ങളിൽ ലഭ്യമാക്കുക എന്നതാണ്. ഫാൾസ് സിലിങ്ങ് , പാനെല്ലിങ് , പെർഗോള , എന്നിവ ചെയ്യുന്നതിന് ഇന്റീരിയർ ഡിസൈൻ അനുസരിച്ചു ലൈറ്റ് പോയിന്റ്സ് വേണ്ടതാണ്. കൂടാതെ കിച്ചണിൽ കൌണ്ടർ ടോപിലേക്കു ലൈറ്റ് ലഭ്യമാക്കുന്നതിനും ഹുഡ് & ഹോബ്, ഓവൻ , ടോസ്റ്റർ, വാട്ടർ പ്യൂരിഫയെർ എന്നിവയ്ക്കും ഒക്കെ പോയിന്റ്സ് വേണ്ടിവരും. ഇതൊക്കെ മുൻകൂട്ടി കണ്ടു ഡിസ്കസ് ചെയ്തു പ്ലാൻ ചെയ്തില്ലെങ്കിൽ നോർമൽ ആയി കൊടുക്കുന്ന പോയിന്റ്സ് മാത്രമാകും ഇലക്ട്രിക്ക് വയറിങ് ചെയ്യുമ്പോൾ കൊടുക്കുക . പിന്നീട് ലൂപ്പ് ചെയ്തു എടുക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ പറയുന്നവയാണ് ഇന്റീരിയർ കോൺസെപ്റ്റസിൽ അധികവും കാണപ്പെടുന്നത് a) False ceiling b) Pergolas/paneling /partition c) Architraves d) Loose furniture like, sofa, dining table/chair e) Bedroom fixtures (wardrobes/cots/dresser etc) f) Crockery shelf g) Modular Kitchen h) Wall paper/texture i) Curtains/blinds False Ceiling Ceiling ചെയ്യുന്നത് ഓരോ റൂമിനും ഒരു പ്രത്യേക ഭംഗി കൊടുക്കാൻ സഹായകമാണ്. അധികം കോംപ്ലിക്കേറ്റഡ് അല്ലാത്ത ഡിസൈൻ ആവശ്യത്തിന് spot ലൈറ്റ്/LED strips ഒക്കെ കൊടുക്കുന്നത് കാണുവാൻ കൗതുകമുണർത്തും. കേവലം ഭംഗിക്കപ്പുറം ചൂട് കുറക്കാനും ഇത് സഹായകരമാകും .
Kolo
Kerala
Interior Designer
Gopika Nair T
1619612953
Join the Community to
start finding Ideas &
Professionals
Dheeraj Ariyakkara
Painting Works | Thrissur
എവിടെ കിട്ടും