Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Adarsh Madanan
Contractor | Kottayam, Kerala
കോട്ടയം പൊൻകുന്നം ഏരിയായിൽ interlock വിളിക്കുന്നവർ വിളിക്കുക 9744718357 (ചെറിയ വർക്ക് ആണ് അതുകൊണ്ട് പൊൻകുന്നം അടുത്തുള്ളവർ വിളിച്ചാൽ മതി )
3
0
More like this
Unni NV
Home Owner
എഡിറ്റിംഗ് വർക്ക് ആണ്. പ്ലാൻ ഡിസൈൻ ചെയ്തു തരാൻ പറ്റുന്നവർ plz. കോട്ടയം ജില്ല ആണ്
shan s
Home Owner
3ഡി ഡിസൈൻ ചെയ്യുന്നവൻ കോൺടാക്ട് ചെയ്യാമോ,ആൾറെഡി സ്റ്റാർട്ട് ചെയ്ത വർക്ക് ആണ്
Renjith M V
Building Supplies
കോട്ടയം ജില്ലയിൽ പൊന്കുന്നത്ത് പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ 100/- sft ഏരിയ ജിംബ്സം ബോർഡ് ചെയ്യണം താല്പര്യം ഉള്ളവർ plz contact രണ്ട് ആഴ്ച കഴിഞ്ഞു ആണ് വർക്ക്
Robin George Roy Chuzhukunnil
Civil Engineer
#a c c block #a c c block
vinod pv
Home Owner
plan വരച്ച് ഓൺലൈൻ ചെയ്തു പെർമിറ്റിന് ഫയൽ തയ്യാറാക്കി നൽകുന്ന ആരെങ്കിലും ആലുവ പറവൂർ ഭാഗത്തുണ്ടോ? ചെറിയ വർക്ക് ആണു
MUHAMMED BILAL
Home Owner
കളമശ്ശേരി ഭാഗത്ത് ജനൽ, ഡോറുകൾ, പോളിഷ് ജോലി അറിയുന്നവർ ബന്ധപെടുക... വീടിന്റെ വർക്ക് ആണ്...
vishnu b
Home Owner
ജിപ്സം വർക്ക് ചെയ്യുന്ന ആരേലും ഉണ്ടോ കോട്ടയം മുണ്ടക്കയം ആണ് place ഈ അളവിൽ ചെയ്യാൻ എത്ര cost ആകും നല്ല മീറ്റിരിയൽ ചെയാൻ
Biju kk Biju kk
Contractor
ഒരു വർക്ക് start ചെയ്തു, അത് ഫിനിഷ് ചെയ്തിട്ട് ഒരു മാസം കഴിഞ്ഞു, 2000 പിടിച്ചിട്ടാണ് പേയ്‌മെന്റ് തീർത്തത്, സ്ലൈഡിങ് window ആണ് അതിന്റെ ഉൾവശം എങ്ങനെയാണു പെയിന്റ് ചെയുന്നത്, പിന്നെ ജിപ്സം പ്ലാസ്റ്ററിങ് ആണ് inside ഫുൾ, അത് ടച്ചിങ് പുട്ടി ഇട്ടു 1 coat പ്രൈമേറും 2 coat എമുൾഷനും അടിച്ചു, ഇന്റർലോക് ബ്രിക്സ് ആണ് മുഴുവനും അതും ലൈൻ ഉള്ള ബ്രിക്സ് അത് മുഴുവനും ഗ്യാപ് ഫിൽ ചെയ്തു കളറും ചെയ്തു ഗ്യാപ്പിൽ ലൈനും വരച്ചു ക്ലിയറും അടിച്ചു കൊടുത്തു അവര് പറഞ്ഞ സമയത്തിനുള്ളിൽ, പിന്നെ എഗ്രിമെന്റ് വച്ചതു പണി തുടങ്ങി കഴിഞ്ഞാണ് എന്നോട് അവര് സൈൻ ചെയ്തു വാങ്ങിച്ചു ബ്ലാങ്ക് പേപ്പറിൽ എന്നിട്ട് പണി തീരുന്നതിനു ഒരാഴ്ച മുൻപാണ് തന്നതും, എന്നോട് പറഞ്ഞതുപോലെ ഒന്നും അല്ല അവരെഴുതിയതും, എന്നിട്ടും അവര് പറഞ്ഞ പണി എല്ലാം njan തീർത്തും കൊടുത്തു, എന്നിട്ട് ഇപ്പോൾ വിളിച്ചോണ്ടിരിക്കുന്നു, ആ വീട് പണിയാൻ തട്ട് അടിച്ചവർ അത് പൊളിച്ചോണ്ട് പോയി, ടൈൽ പണിക്കാരൻ അവരുടെ പേരിൽ കേസ് കൊടുത്തു, മേശിരി കേസ് കൊടുത്തു, അവർ ആർക്കും പൈസ കൊടിക്കില്ലാരുന്നു, കബോർഡ് പണിക്കാരനിട് മോന്തക്കു തേമ്പും കൊടുത്തു അവൾ, അമ്മയും മോളും ആണ് ഭരണം, ചെറിയ വട്ടും ഉണ്ട്, എന്നെ വിളിച്ചോണ്ടിരിക്കുന്നു, എന്താണ് ചെയ്യേണ്ടത് എഗ്രിമെന്റ് അവരുടെ കയ്യിൽ ഉണ്ടെന്നാണ് പറയുന്നത്
MUHAMMED BILAL
Home Owner
കളമശ്ശേരി ഭാഗത്ത് വുഡൻ പോളിഷ് വർക്ക് അറിയാവുന്നവർ ബന്ധപെടുക.... വീടിന്റെ വർക്ക് ആണ്... ലേബർ
Meera K
Home Owner
വളരെ ചെറിയ പ്ലോട്ട് ആണ് അതുകൊണ്ട് കാർപോർച്ചിന് അടിയിൽ വരത്തക്ക രീതിയിൽ സെപ്റ്റിക് ടാങ്ക് വെച്ചുകഴിഞ്ഞാൽ കുഴപ്പമുണ്ടോ? .
OMANAKUTTAN CHIRAYIL
Home Owner
എനിക്ക് 2ബെഡ് 1കോമൺ ബാത്ത്, സ്മാൾ dining, കിച്ചൻ, sitout ഇത്രയും a to z വർക്ക് ചെയ്ത് താക്കോൽ സെക്ഷൻ വരെ, എത്ര രൂപ ആകും, വളരെ low ബഡ്ജറ്റ് ആണ് വേണ്ടത്, പ്ലാനും വരയ്ക്കണം, പേപ്പർ വർക്കഉം ചെയ്യാൻ പറ്റുമെങ്കിൽ അതും, കോട്ടയം ആണ് സ്ഥലം നോ need ഇന്റീരിയർ വർക്ക്, മുൻവശം നല്ല ഫാഷൻ ആയിരിക്കണം, പ്ലീസ്
Shankar MN
Service Provider
*ചോർച്ചയും ചിലവ് കുറഞ്ഞ പരിഹാരങ്ങളും അറിയാം* മഴക്കാലം എത്തിക്കഴിഞ്ഞാൽ മിക്ക വീടുകളിലും നേരിടേണ്ടി വരുന്ന ഒരു വലിയ പ്രശ്നമാണ് ചോർച്ച. കാലപ്പഴക്കം ചെന്ന വീടുകളിൽ ചോർച്ച അടയ്ക്കുന്നതിനായി സ്വീകരിക്കുന്ന വഴികൾ ആയിരിക്കില്ല അധികം പഴക്കമില്ലാത്ത വീടുകളിൽ ചെയ്യേണ്ടി വരിക. അതനുസരിച്ചാണ് ചിലവും നിശ്ചയിക്കപ്പെടുന്നത്. ചിലവ് കുറച്ച് വീടിന്റെ ചോർച്ച ഒഴിവാക്കാനുള്ള മാർഗങ്ങൾ മനസിലാക്കാം മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ശരിയായ രീതിയിൽ വാട്ടർ പ്രൂഫിങ് ടെക്നോളജികൾ ഉപയോഗപ്പെടുത്തുകയാണെങ്കിൽ ചോർച്ച എന്ന പ്രശ്നത്തെ പൂർണമായും ഒഴിവാക്കാൻ സാധിച്ചേക്കും . അതിനായി ചോർച്ച ഉണ്ടാവാൻ ഇടയായ കാരണം കണ്ടെത്തുകയും, വീടിന്റെ ഏതെല്ലാം ഭാഗങ്ങളിൽ നിന്നും വിള്ളലുകൾ വന്നിട്ടുണ്ട് എന്ന കാര്യവും ശ്രദ്ധിക്കണം. പല വീടുകളിലും വിള്ളലും ചോർച്ചയും ഉണ്ടാകാനുള്ള പ്രധാന കാരണം ക്വാളിറ്റി കുറഞ്ഞ കമ്പി ഉപയോഗിച്ച് നിർമ്മാണം നടത്തുകയും അവ തുരുമ്പിക്കുകയും ചെയ്യുന്നതാണ്. മറ്റൊരു പ്രധാന കാരണം വീടിന്റെ ഫൗണ്ടേഷൻ പണികളിൽ സംഭവിക്കുന്ന പാകപ്പിഴകളാണ്. അതുകൊണ്ടു തന്നെ ഇത്തരം പ്രശ്നങ്ങൾ വരാതിരിക്കാൻ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുമ്പോൾ തന്നെ ശ്രദ്ധ നൽകേണ്ടതുണ്ട്. കമ്പി ഉപയോഗപ്പെടുത്തുമ്പോൾ അവയ്ക്ക് ചുറ്റും ശരിയായ രീതിയിൽ കവറിങ് നൽകിയിട്ടില്ലേ എന്ന കാര്യം പണി ഏൽപ്പിക്കുന്നവരോട് ചോദിച്ച് ഉറപ്പു വരുത്തുക. മറിച്ച് സീലിംഗ് പോലുള്ള ഭാഗങ്ങളിൽ നിന്നാണ് ചോർച്ച പ്രശ്നങ്ങൾ ആരംഭിക്കുന്നത് എങ്കിൽ അത് ടെറസിന് മുകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ട് ആയിരിക്കാം. അത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വിള്ളൽ ഉള്ള ഭാഗം നല്ല രീതിയിൽ ക്ലീൻ ചെയ്ത ശേഷം വേണം ഫില്ലർ ഉപയോഗ പെടുത്താൻ.ഹെയർ ലൈൻ വഴി ഉള്ള വിള്ളലുകൾ ശരിയായ രീതിയിൽ കണ്ടെത്തി ആ ഭാഗങ്ങളിൽ ഫില്ലർ കൃത്യമായി തന്നെ ഫിൽ ചെയ്തു നൽകുക. അതേ സമയം വിള്ളലുകളുടെ വലിപ്പം കൂടുതലും പഴക്കമുള്ളതും ആണ് എങ്കിൽ ഇത്തരം രീതികൾ ഒന്നും അവിടെ പ്രയോജനം ചെയ്യില്ല. അത്തരം സാഹചര്യങ്ങളിൽ പ്ലാസ്റ്റർ മുഴുവനായും പൊട്ടിച്ചു കളഞ്ഞ് വീണ്ടും പ്ലാസ്റ്ററിങ് ചെയ്ത് നൽകേണ്ടതായി വരും. *വാട്ടർ പ്രൂഫിങ് ഫലപ്രദമാക്കാൻ* പഴയകാലത്തെ വീടുകളിൽ നിന്നും വ്യത്യസ്തമായി ഇന്ന് വീട് നിർമ്മിക്കുമ്പോൾ തന്നെ വ്യത്യസ്ത രീതികളിൽ വാട്ടർപ്രൂഫിങ് ഏജന്റുകൾ അപ്ലൈ ചെയ്ത് നൽകുന്നുണ്ട്. ഇവയിൽ തന്നെ ലിക്വിഡ് രൂപത്തിൽ ഉള്ളതും, ഡിസോൾവ് ചെയ്ത് ഉപയോഗിക്കുന്ന രീതിയിൽ എല്ലാമുള്ള വാട്ടർ പ്രൂഫിങ് ഏജന്റുകൾ ലഭ്യമാണ്. സ്വന്തമായി വാട്ടർ പ്രൂഫിങ് ചെയ്യുകയാണ് എങ്കിൽ ഒരു നല്ല എക്സ്പെർട്ടിന്റെ സഹായത്തോട് കൂടി ഏത് രീതിയിലുള്ള വാട്ടർപ്രൂഫിങ് ഏജന്റ് തിരഞ്ഞെടുക്കണം എന്ന കാര്യം ചോദിച്ച് മനസിലാക്കുക. അതല്ലെങ്കിൽ വാട്ടർപ്രൂഫിങ് ചെയ്തു തരുന്ന ഏതെങ്കിലും കമ്പനികളെ പണി ഏൽപ്പിച്ച് നൽകിയാൽ അവരത് ശരിയായ രീതിയിൽ തന്നെ ചെയ്ത് ചോർച്ച പ്രശ്നങ്ങൾ ഒഴിവാക്കി തരുന്നതാണ്. എന്നാൽ മഴക്കാലം തുടങ്ങുന്നതിന് മുൻപായി ഇത്തരം വർക്കുകൾ ചെയ്താൽ മാത്രമാണ് അതു കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ. പ്ലാസ്റ്ററിങ് വർക്ക് പൂർണമായും പുതിയതായി ചെയ്യേണ്ടി വരികയാണെങ്കിൽ വാട്ടർപ്രൂഫിങ്ങിന് ഒപ്പം തന്നെ മിക്സ് ചെയ്ത് നൽകാവുന്നതാണ്. ചെറിയ വിള്ളലുകൾ അടയ്ക്കുന്നതിനായി ഇന്റഗ്രൽ വാട്ടർ പ്രൂഫിങ് രീതിയാണ് ഉപയോഗപ്പെടുത്തുന്നത്. ചെറിയ രീതിയിൽ പോലും വെള്ളം ഭിത്തികളിലേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കുന്നതിനായി പ്ലാസ്റ്ററിംഗ് വർക്ക് ചെയ്തു കഴിഞ്ഞാൽ ഒരു കോട്ട് പ്രൈമർ നൽകി വീണ്ടും വാട്ടർപ്രൂഫിങ് ഏജന്റ് നൽകുന്നത് വഴി ഒഴിവാക്കാൻ സാധിക്കും. വലിപ്പം കുറഞ്ഞ വിള്ളലുകൾ നേരത്തെ പറഞ്ഞതു പോലെ ഫില്ലർ ഉപയോഗിച്ച് ക്രാക്ക് ഫിൽ ചെയ്ത ശേഷം ഒരു കോട്ട് പ്രൈമർ അടിച്ച് നൽകുന്നത് വഴി ഒഴിവാക്കാവുന്നതാണ്. മറ്റ് രീതികളെ അപേക്ഷിച്ച് ഈ ഒരു രീതിയാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ ഒരു സ്ക്വയർഫീറ്റിന് ഏകദേശം 20 രൂപയുടെ അടുത്ത് മാത്രമാണ് ചിലവ് വരുന്നുള്ളൂ. വീട് നിർമ്മിക്കുമ്പോൾ തന്നെ വാട്ടർപ്രൂഫിങ് ശരിയായ രീതിയിൽ ചെയ്യുകയാണെങ്കിൽ ഭാവിയിൽ വലിയ രീതിയിലുള്ള ചോർച്ച പ്രശ്നങ്ങളെ ഭയക്കേണ്ടതില്ല.
Renjumon Mathai
Home Owner
well ring work ചെയ്യുന്നവർ കോട്ടയം ആരെങ്കിലും ഉണ്ടോ rate എങ്ങിനെ? ചെറിയ കിണർ ആണ്.
fousiya musthafa
Home Owner
5 മീറ്റർ നീളവും 2.3 മീറ്റർ വീതിയും ഉള്ള ഒരു ചെറിയ വർക്ക് ഏരിയ കൂട്ട് എടുക്കാൻ ഉദ്ദേശിക്കുന്നു. (കിച്ചൻ ആയിട്ട് ഉപയോഗിക്കില്ല ) അതിൽ എന്തൊക്കെ കാര്യങ്ങൾ നല്ല ഉപയോഗപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താം? അത് പോലുള്ള വർക്ക് ഏരിയയുടെ പിക്ചർ കൂടി ഉണ്ടെങ്കിൽ ഷെയർ ചെയ്യാമോ?
Abin Thaha Azees
Home Owner
പുതിയ വീടിന്റെ ടൈൽ വർക്ക് സ്റ്റാർട്ട് ചെയ്യാൻ പോകുന്നു. Gum വെച്ച് ടൈൽ സെറ്റ് ചെയണോ അതോ സിമന്റ് തന്നെ ആണോ ചെയുന്നത്? ടൈൽ കടയിൽ നിന്ന് പറഞ്ഞത് ബാത്റൂമിലെ wall ടൈൽ മാത്രം gum വെച്ച് ചെയ്താൽ മതി. ഫ്ലോർ ഒട്ടിക്കാൻ സിമന്റ് ആണ് നല്ലത് എന്നാണ്. എന്താണ് സത്യം? അത് പോലെ ശ്രദ്ധിക്കേണ്ട വേറെ കാര്യങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞു തരാമോ?
Kolo
Kerala
Contractor
Adarsh Madanan
1628803403
Join the Community to
start finding Ideas &
Professionals