വീട് നിര്‍മ്മിക്കുമ്പോള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ നഷ്ട്ടപ്പെടുന്നത് നിങ്ങളുടെ വീട് തന്നെ ആയിരിക്കും
#Use_primary_steel
വീട് നിര്‍മ്മാണം വളരെ പെട്ടന്ന് തന്നെ തീര്‍ക്കാന്‍ ആയിരിക്കും എല്ലാവരും ശ്രമിക്കുന്നത് നിര്‍മ്മാണ സമയത്ത് വരുന്ന അപാകതകള്‍ ശ്രദ്ധിക്കുന്നവര്‍ വളരെ ചുരുക്കമാണ് അതില്‍ എന്തെങ്കിലും പിഴവ് വന്നാല്‍ തന്നെ അത് വലിയ കാര്യമാക്കാറില്ല പലരും ഇതുമൂലം അനുഭവിക്കേണ്ടി വരുന്നത് നിങ്ങള്‍ തന്നെ ആയിരിക്കും. വീട് എത്ര ചെറുതാണെങ്കിലും നിര്‍മ്മാണ സമയത്ത് അതിന്‍റെ പുരോഗതി വിലയിരുത്തണം നിര്‍മ്മാണത്തിന്‍റെ ഓരോ ഘട്ടത്തിലും വീടിനു ഉപയോഗിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരവും പരിശോധിക്കണം മാത്രമല്ല വീട് നിര്‍മ്മിക്കാന്‍ തിരഞ്ഞെടുക്കുമ്പോള്‍ പരമാവധി കൂടുതല്‍ വീടുകള്‍ നിര്‍മ്മിച്ചവരെ മാത്രം തിരഞ്ഞെടുക്കുക കാരണം നമ്മുടെ നാട്ടില്‍ ഇങ്ങനെയുള്ളവര്‍ക്ക് വളര്‍ന്നു വരാന്‍ വലിയ പ്രയാസം ഇല്ല എന്നതുകൊണ്ട് തന്നെ ഇന്ന് നിരവധി ആളുകള്‍ ഈ മേഖലയിലേക്ക് കടന്നു വരുന്നുണ്ട് പരിചയം ഇല്ലാത്തവരെ നിങ്ങളുടെ വീട് നിര്‍മ്മിക്കാന്‍ ഏല്‍പ്പിച്ചാല്‍ അതിന് പ്രത്യേക സുരക്ഷ ഒന്നും തന്നെ ലഭിച്ചെന്നു വരില്ല. പിന്നെ ശ്രദ്ധിക്കേണ്ടത് കമ്പി യുടെയും സിമന്‍റിന്‍റെ ഗുണം തന്നെയാണ് വീട് നിര്‍മ്മിക്കുമ്പോള്‍ ആയിരിക്കും നമ്മുടെ നാട്ടില്‍ ഇത്രയും കമ്പനികള്‍ സിമന്‍റ് & കമ്പി നിര്‍മ്മിക്കുന്നുണ്ട് എന്നുപോലും നമ്മള്‍ അറിയുന്നത് വാർക്ക കമ്പി വാങ്ങാന്‍ പോയാല്‍ കാണുന്ന കമ്പനിയുടെ സെക്കന്ററി സ്റ്റീൽ എടുത്താല്‍ വീടിന്‍റെ സുരക്ഷ ഉറപ്പിക്കാന്‍ കഴിയില്ല.
ഈ കാര്യങ്ങള്‍ നിങ്ങള്‍ അറിവുള്ളവരോട് ചോദിച്ചു മനസ്സിലാക്കണം പിന്നെ ശ്രദ്ധിക്കേണ്ടത് വീട് നിര്‍മ്മാണം നടക്കുമ്പോള്‍ പണിക്കാരെ മാത്രം ഏല്‍പ്പിച്ചു പോകരുത് നമ്മുടെ സ്വന്തം വീട് ശ്രദ്ധിക്കുന്ന പോലെ മറ്റുള്ളവര്‍ ശ്രദ്ധിക്കില്ല മാത്രമല്ല നിര്‍മ്മാണത്തിലെ അപാകതകള്‍ അവര്‍ വലിയ കാര്യാമാക്കില്ല ഈ സമയത്തെ നിങ്ങളുടെ സംശയങ്ങള്‍ അവരോട് തന്നെ ചോദിച്ചു മനസ്സിലാക്കുന്നതും നിര്‍മ്മാണത്തില്‍ കൂടുതല്‍ പുരോഗതി വരുത്തുന്നതും വീടിന്‍റെ സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കും. ഇന്ന് വീട് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നവര്‍ ഏറ്റവും കൂടുതല്‍ നോക്കുന്നത് അവര്‍ തിരഞ്ഞെടുത്ത പ്ലാന്‍ ഭംഗിയുള്ളത് ആണോ എന്നാണ് എന്നാല്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ആ പ്ലാനില്‍ നിങ്ങളുടെ വീട് നിര്‍മ്മിച്ചാല്‍ ദീര്‍ഘകാലം വീട് സുരക്ഷയോടെ ഉണ്ടാകുമോ എന്നാണ് കാരണം പല സ്ഥലങ്ങളിലും നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെടുന്ന പ്ലാനില്‍ വീട് നിര്‍മ്മിക്കാന്‍ സാധിക്കില്ല. ഒരിക്കലും തള്ളിക്കളയാന്‍ കഴിയാത്ത ഒന്നാണ് വീട് നിര്‍മ്മാണത്തിലെ അപാകതകള്‍ എന്തെങ്കിലും ചെറിയ തെറ്റ് വന്നാല്‍ പോലും അത് പൂര്‍ണ്ണമായും പരിഹരിച്ച ശേഷം മാത്രം നിര്‍മ്മാണം തുടരുക അല്ലാത്തപക്ഷം കൂടുതല്‍ നഷ്ടത്തിലേക്ക് അത് നിങ്ങളെ എത്തിച്ചേക്കും
ഇങ്ങനെ തേപിന് പൊട്ടൽ വരുന്നത് എന്തു കൊണ്ടാണ്,മുകളിലെ നിലയുടെ നേരെ താഴെ വരുന്ന ജനലുകളുടെ നടുവിലായി മാത്രം മാണ് കാണുന്നത്,കിച്ചനിൽ ചുമറിന്റെ ഒരു ഭാഗത്തെ സൈഡിലും പൊട്ടൽ വന്നിട്ടുണ്ട്, അറിയുന്നവർ ഒന്നു പറഞ്ഞു തരണം pls .പണികാര് പറഞ്ഞത് തേപ്പിന്റെ tumbar കാരണം പൊട്ടിയതാണെന്ന്.പാറ മണലും,acc സിമന്റും ആണ് തെക്കാൻ ഉപയോഗിച്ചിട്ടുള്ളത്.vettukallilaanu കേട്ടിട്ടിട്ടുള്ളത്
semi shefi
Home Owner | Malappuram
ബെൽറ്റിന് ഏത് കമ്പനിയുടെ കമ്പിയാണ് ഉബയോഗിക്കേണ്ടത്
krishnan kc
Painting Works | Thiruvananthapuram
👍
Shiyab mh
3D & CAD | Thrissur
ഇങ്ങനെ തേപിന് പൊട്ടൽ വരുന്നത് എന്തു കൊണ്ടാണ്,മുകളിലെ നിലയുടെ നേരെ താഴെ വരുന്ന ജനലുകളുടെ നടുവിലായി മാത്രം മാണ് കാണുന്നത്,കിച്ചനിൽ ചുമറിന്റെ ഒരു ഭാഗത്തെ സൈഡിലും പൊട്ടൽ വന്നിട്ടുണ്ട്, അറിയുന്നവർ ഒന്നു പറഞ്ഞു തരണം pls .പണികാര് പറഞ്ഞത് തേപ്പിന്റെ tumbar കാരണം പൊട്ടിയതാണെന്ന്.പാറ മണലും,acc സിമന്റും ആണ് തെക്കാൻ ഉപയോഗിച്ചിട്ടുള്ളത്.vettukallilaanu കേട്ടിട്ടിട്ടുള്ളത്
Abdul Rahiman Rawther
Civil Engineer | Kottayam
നിർമാണം എപ്പോഴും സാങ്കേതിക മേൽനോട്ടത്തിൽ ഗുണമെന്മയുള്ള വസ്തുക്കൾ ഉപയോഗിച്ച് ചെയ്യുക