പ്രിയപ്പെട്ട KSEB യിൽ വർക്ക് ചെയ്യുന്ന സുഹൃത്ത് വന്നപ്പോൾ പറഞ്ഞത് വീട് വെക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം road ലെവലിൽ നിന്നും ഏകദേശം 10 അടി താഴെ ആണ് , മാത്രമല്ല ചെറിയ പ്ലോട്ട് ആണ് .
കയ്യിൽ fund കുറവാണെന്ന് മാത്രമല്ല റോഡ് ലെവലിൽ വീടിന് കാണാൻ ഷോ വേണം .. അതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ ..
എങ്ങനെ കുറഞ്ഞ രീതിയിൽ താഴെ pillar ഒഴിവാക്കി സ്ഥലം വെറുതെ കളയാതെ ഒരു ഡിസൈൻ ചെയ്യും എന്നതിൽ നിന്നും ചെയ്തു എടുത്ത മോഡൽ ..
ഗ്രൗണ്ട് ഫ്ലോറിൽ (road level ) സിറ്റ് ഔട്ട് ,ലിവിങ് ഏരിയ,ഡൈനിങ്ങ്,പ്രയർ സ്പേസ് ,ഒരു ബെഡ് റൂം ,ടോയ്ലറ്റ് കിച്ചൻ,സ്റ്റോർ റൂം എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നു .. സെല്ലാർ ഫ്ലോറിൽ ( Below road level ) ആവട്ടെ 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് , ചെറിയ ഒരു ഹാൾ , സ്റ്റഡി ഏരിയ , പുറത്തു നിന്നുള്ള ഒരു ടോയ്ലറ്റ് എന്നിവ അറ്റാച്ച് ചെയ്തിരിക്കുന്നു .. മൊത്തം 1500 Sqft വിസ്തീർണം ആണ് ഈ വീടിന് ഉള്ളത് .. റോഡ് ലെവലിൽ നിന്നുള്ള ഒരു ദൃശ്യം..