മൂന്ന് ബെഡ് റൂം ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഏതാണ് ഏറ്റവും നല്ല എക്കണോമിക്കൽ രീതി എന്ന് ചോദിച്ചാണ് ശ്യാംരാജ് എന്ന തൃശ്ശൂർക്കാരൻ എന്റെ അടുത്ത് എത്തിയത് .
താഴെ രണ്ട് റൂം മേലെ ഒരു റൂം എന്ന രീതി ആണെങ്കിൽ വിസ്തീർണം ഒരുപാട് കൂടില്ലേ എന്ന സംശയം അവിടെ നില നിൽക്കുന്നുണ്ടായിരുന്നു .. അതൊരു സത്യവുമാണ് .. സ്വാഭാവികമായും ഒരു റൂം മുകളിൽ എടുക്കുമ്പോൾ കോണി കൂട് , മുകളിലെ ചെറിയൊരു ഹാൾ , ബാൽക്കണി എന്നിവ നിർമ്മിക്കാൻ നാം നിർബന്ധിതരാകും , അതുകൊണ്ട് തന്നെ ആകെ വിസ്തീർണം കൂടും ചെലവും കൂടും ..
മൂന്ന് റൂം ആണെങ്കിൽ വിസ്തീർണം കുറയാനും നല്ല ഉറപ്പുള്ള മണ്ണ് ആണ് എങ്കിൽ ചെലവ് കുറയാനും ഏറ്റവും നല്ല രീതി ഒറ്റ നിലയിൽ വീട് നിർമ്മിക്കുന്നതാണ് ..
ഒരു നില ആണെങ്കിൽ വീട് കാണാൻ ഒരു എടുപ്പ് ഉണ്ടാവുമോ എന്ന typical ചിന്തയിൽ നിന്നും മാറി ഒരു വ്യത്യസ്‌തമായ രീതിയിൽ മഴ വെള്ളത്തിന്റെ ശല്യം ബാധിക്കാതെ തന്നെ തൃശ്ശൂരിൽ ചെയ്യുന്ന , 3 ബെഡ് റൂം അടങ്ങുന്ന ഒറ്റ നില വീട് ..