വീട് പണി കഴിഞ്ഞ് നമ്മളിൽ പലരും അറിഞ്ഞോ അറിയാതേയോ വിട്ടുപോകുന്നതോ വേണ്ടത്ര പ്രാധാന്യം കൊടുക്കാത്തതോ ആയ ഒന്നാണ് വീടിന്റെ ഇൻഷുറൻസ്. കഴിഞ്ഞ 3-4 വർഷത്തിനുള്ളിൽ പ്രളയകാലത്ത് വെള്ളം കേറിയും, ഡാമിന്റെ ഷട്ടർ തുറന്നുവിട്ടതിനു ശേഷവും, ഉരുൾപ്പൊട്ടിയും മണ്ണിടിച്ചിലുണ്ടായും ഒരുപാട് വീടുകൾ നശിച്ചത് നമ്മൾ കണ്ടതാണ്. ആ വീടുകൾ എല്ലാം നമ്മുടേത് പോലെ ആരുടെയൊക്കെയോ സ്വപ്‌നങ്ങൾ ആയിരുന്നിരിക്കാം.. ഒരു ജന്മം മുഴുവൻ കഷ്ട്ടപെട്ടതിന്റെയോ കഷ്ടപ്പെടാൻ പോകുന്നതിന്റെയോ ഫലമായിരുന്നിരിക്കാം.
എന്തെങ്കിലും പ്രകൃതി ദുരന്തം കൊണ്ടോ മറ്റെന്തു കാരണങ്ങൾ കൊണ്ടോ നമ്മുടെ വീടിനോ വീട്ടിലുള്ള ഉപകരണങ്ങൾക്കോ ഏതെങ്കിലും രീതിയിൽ സാമ്പത്തിക സംരക്ഷണം കൊടുക്കാൻ ഇൻഷുറൻസിന് കഴിയില്ലേ?
താങ്ങാൻ കഴിയാത്ത കടത്തിൽ നിന്നും നമ്മെ രക്ഷിക്കാനും മറ്റൊരു ഭവനം സ്വന്തമാക്കാനും ഇൻഷുറൻസ് പോളിസികൾക്ക് നമ്മളെ സഹായിക്കാൻ കഴിയുമോ?
അനുഭവസ്ഥർ പങ്കുവെക്കു...
NB: എന്റെ വീട് പണി കഴിഞ്ഞു. ഇൻഷുറൻസ് എന്തായാലും എടുക്കും. കാരണം ലക്ഷങ്ങളുടെ നഷ്ടത്തെക്കാൾ ലാഭമല്ലേ ആയിരങ്ങളുടെ നഷ്ടം 😀