hamburger
Kolo Official

Kolo Official

3D & CAD | Ernakulam, Kerala

നിങ്ങളുടെ ഡിസ്കഷൻ പോസ്റ്റ് അപ്പ്രൂവ് ആയില്ല നിങ്ങളുടെ ഡിസ്കഷൻ പോസ്റ്റ് ഫീഡ് പോസ്റ്റ് ആയി അപ്പ്രൂവ് ആയി ഈ നോട്ടിഫിക്കേഷൻസ് നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ വായിക്കുക. ഡിസ്കഷൻ ഏരിയിൽ ഇപ്പോഴുള്ള പരിമിതകൾ കാരണം ചോദ്യങ്ങൾ/ കമ്മ്യൂണിറ്റിക് ഉപകാരമുള്ള അറിവുകൾ എന്നിവയാണ് അപ്പ്രൂവ് ചെയ്യാൻ സാധിക്കുന്നത്. നിങ്ങളുടെ പോസ്റ്റ് ഫോട്ടോയോടു കൂടിയാണെങ്കിൽ ഫീഡ് ഏരിയ ലോട്ട് മാറ്റുന്നതായിരിക്കും. കൂടുതൽ അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ കമന്റ് ചെയ്തു അറിയിക്കുക
likes
102
comments
489

Comments


CrossBow  Developers
CrossBow Developers

Contractor | Thrissur

എനിക്കൊന്നും മനസിലാകുന്നില്ല.. സത്യത്തിൽ ഈ app ഒരു business purpose ഉൾകൊള്ളുന്നില്ല എന്നൊരു സംശയം.. അങ്ങിനെ അല്ല എങ്കിൽ ഉൾകൊള്ളിക്കുന്നത് നല്ലതായിരിക്കും.. പുതിയ സംരംഭകർ Online base ചെയ്തിട്ടയിരിക്കും start-up ചെയുക.. social media ഏറ്റവും വലിയ ഒരു ഘടകമാണ്.. so only അബദ്ധമങ്കിൽ ക്ഷമിക്കണം 😊🙏

Sreejith T U
Sreejith T U

Painting Works | Ernakulam

എന്നാ ഒന്നും മനസിലാകുന്നില്ല..... എന്തായാലും ഒരു ഉപകാരം ഇല്ലാത്ത ആപ് ആണെന്ന് തോനുന്നു 😕😕😕

Haridas Karinkal
Haridas Karinkal

Mason | Thrissur

kolo നോട്ടിഫിക്കേഷൻ എനിക്ക് വരുന്നത് എന്റെ ഡിസ്കഷൻ പോസ്റ്റ്‌ അപ്രൂവ് ആയില്ലേ ആയില്ലെങ്കിൽ ഞാൻ എന്താണ് ചെയേണ്ടത്

Ajay Cheruvally Ajay
Ajay Cheruvally Ajay

Building Supplies | Kollam

എങ്ങനെയാണ് ഒരു പോസ്റ്റ്‌ ഇടാൻ കഴിയുക

Aneesh Kumar
Aneesh Kumar

Painting Works | Thrissur

ഒരോ വർക്കർമാർക്കും വർക്ക് കിട്ടുന്നതിന് വേണ്ടിയാകണം പോസ്റ്റ് അപ്രൂവ് ആകാതെ പോകുന്നതിൽ ദുഃഖം ഉണ്ട് എനിക്ക് ഇതുവരെ വർക്ക് കിട്ടിയില്ലാ കുറച്ച് വിട് മറ്റ് ഇന്റീരിയർ വർക്കും കാൻ സാധിച്ചു.അത്ര മാത്രം പിന്നെ കോൺട്രാക്ട് നമ്പർ കൊടുക്കാൻ പാടില്ലാ എന്നും പറയുന്നു??!!!!

URBAN GRID  NILAMBUR
URBAN GRID NILAMBUR

Contractor | Malappuram

എന്തു കൊണ്ട് നിരസിക്കപ്പെടുന്നു

muhamed Tharish
muhamed Tharish

Electric Works | Ernakulam

bro... onnenne parijayapeduthan nokkunnath etra naalayi .. avde chennal avde thaan nirasikkapettado.. ivdem ath thanne sthithi ini nirasikkapeettalum pettillelum vendilla (iam a electrician and plumber maintanance workinodanu talparyam enthengilum undengil parayane brozzz.. seven Zero one two eight nine two five one nine

Aji Maret
Aji Maret

Home Owner | Pathanamthitta

what the hell is this? hopeless app

Subhilal A V
Subhilal A V

Contractor | Thiruvananthapuram

Kolo എന്തിന്?

RAGESH PO RAGESH PO
RAGESH PO RAGESH PO

Carpenter | Kannur

എനിക്കു മനസ്സിലായില്ല

More like this

Shankar MN
Service Provider
*ഒരു വീട് വെക്കുമ്പോൾ കെട്ടിട നിർമാണ നിയമം ബന്ധപ്പെട്ട് സാധാരണയായി ഉയർന്നുവരാറുള്ള സംശയങ്ങളും ഉത്തരങ്ങളും മനസ്സിലാക്കാം - part 1* *5 അല്ലെങ്കിൽ 6 സെന്റ് ഭൂമിയിൽ എത്ര വലിയ വീട് വെക്കാൻ കഴിയും?* കെട്ടിട നിർമ്മാണ റൂൾസ് പ്രകാരം ഒരു വസ്തുവിനെ 65% കവറേജ് ഏരിയ ആണ്. അതായത് 100 സ്ക്വയർ ഫീറ്റ് സ്ഥലം നിങ്ങൾക്ക് ഉണ്ടെങ്കിൽ അതിൽ 65% മാത്രമേ കാവേർഡ് ഏരിയ ആയി കെട്ടിടം നിർമ്മിക്കാൻ സാധിക്കുകയുള്ളൂ. കവേർഡ് ഏരിയ എന്നാൽ ഗ്രൗണ്ട് ഫ്ലോറിന്റെ ഏരിയ ആണ്. തുടർന്ന് മുകളിലേക്ക് നിലകൾ പണിയുന്നുണ്ടെങ്കിൽ FSI (Floor Area Index ) അനുസരിച്ച് ആണ് ഏരിയ തീരുമാനിക്കുന്നത്. സിംഗിൾ ഫാമിലി റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് FSI 3 ആയാണ് നിജപ്പെടുത്തി ഇരിക്കുന്നത്. *FSI=total floor area/plot area* അതായത് മുഴുവൻ ഫ്ലോർ ഏരിയയെ പ്ലോട്ട് ഏരിയ കൊണ്ട് ഹരിക്കുമ്പോൾ 3ൽ കൂടാൻ പാടില്ല. ആ ഒരു പരിധി മനസ്സിലാക്കി വേണം മുകളിലത്തെ നിലകൾ പണിയുവാൻ. *എത്ര ഉയരത്തിൽ വരെ വീട് നിർമിക്കാം?* സിംഗിൾ ഫാമിലി റെസിഡൻഷ്യൽ ബിൽഡിങ്ങുകൾക്ക്‌ 10 മീറ്റർ ഉയരത്തിൽ വരെ വീടു നിർമ്മിക്കാമെന്ന പരിധിയാണ് വെച്ചിരിക്കുന്നത്. അതായത് യാർഡ് ലെവലിൽ നിന്ന് 10 മീറ്റർ ഉയരം വരെ വീട് നിർമ്മിക്കാനാവും. മൂന്നുനില ബിൽഡിങ് ആണ് എങ്കിൽ 10 മീറ്റർ ഉള്ളിൽ നിന്ന് വേണം ഉയരം തീരുമാനിക്കാൻ. ഇതിൽ കൂടുതൽ ഉയരത്തിൽ നിർമിക്കാം പക്ഷേ സെറ്റ്ബാക്കിലും മറ്റും മാറ്റങ്ങൾ വരും. ആ മാറ്റങ്ങൾ കൃത്യമായി ഉൾക്കൊണ്ട് അതിനനുസരിച്ച് ഉയരത്തിൽ വീട് നിർമ്മിക്കാവുന്നതാണ്. *സെപ്റ്റിക് ടാങ്കും കിണറും തമ്മിൽ എത്ര അകലം വേണം? അതിരിൽ നിന്ന് എത്ര മാറി വേണം ഇവ നിർമ്മിക്കാൻ?* സെപ്റ്റിക് ടാങ്കും കിണറും തമ്മിൽ ഉള്ള അകലം നിശ്ചയിച്ചിരിക്കുന്നത് 7.5m ആണ്. ജലസ്രോതസായ കിണറിന്റെ 7.5 മീറ്റർ പരിധിയിൽ യാതൊരു തരത്തിലുള്ള മാലിന്യ സംസ്കരണ കുഴികളോ, സെപ്റ്റിക് ടാങ്കോ, സോക് പിറ്റോ സ്ഥാപിക്കാൻ പാടില്ല. അതുപോലെതന്നെ സെപ്റ്റിക് ടാങ്ക് കിണർ തുടങ്ങിയവ അതിരിൽ നിന്ന് 1.2 മീറ്റർ അകലത്തിൽ മാത്രമേ നിർമ്മിക്കാൻ പാടുള്ളൂ എന്നും നിജപ്പെടുത്തിയിട്ടുണ്ട്. റോഡിൽനിന്ന് ആണെങ്കിൽ കെട്ടിടത്തിന്റെ സെറ്റ്ബാക്കിന് തുല്യമായ അകലം പാലിച്ചു വേണം വീട് നിർമിക്കാൻ. *2.5 – 3 സെന്റ് സ്ഥലമുള്ള പ്ലോട്ടുകളിൽ റോഡിൽനിന്ന് എത്ര മാറ്റി വേണം വീട് നിർമിക്കാൻ* 3 സെന്റ് മുകളിലുള്ള ഏത് പ്ലോട്ടിലും റോഡിൽ നിന്ന് മൂന്ന് മീറ്റർ അകലത്തിൽ മാത്രമേ വീട് നിർമ്മിക്കുവാൻ പാടുള്ളൂ. 3 സെന്റിൽ താഴെയുള്ള പ്ലോട്ടുകളിൽ സെറ്റ്ബാക്ക് ആയി രണ്ട് മീറ്റർ മാത്രം ഒഴിച്ചിട്ടാൽ മതിയാകും.
Krishna Associates
Krishna Associates Ampio homedecor
Interior Designer
മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയുടെ ഒരു ഭാഗം തന്നെയാണ് ഇന്നത്തെ നൂതന ഗൃഹ നിർമാണം.  പണ്ടത്തെ പ്ലാനുകൾക്ക് മാറ്റം വരുത്തി കൂടുതൽ open space നു importance കൊടുത്താണ് ഇന്ന് ഓരോ വീട്ടുകളും ഡിസൈൻ ചെയ്തു വരുന്നത്.   ഈ മാറ്റങ്ങൾക്ക് അനുസരിച്ചു നമ്മുടെ kitchen എന്ന സങ്കൽപ്പങ്ങൾക്കും മാറ്റം വന്നിട്ടുണ്ട്.  പണ്ടത്തെ പോലെ RCC SLAB cast ചെയ്തു ഇടുന്നതിന് പകരം kitchen area free ആയി ഇടുന്നതാണ് കണ്ടുവരുന്നത്‌.  ക്യാബിനറ്റ് കൾ install ചെയ്തു direct ആയി കാബിനു മുകളിൽ ഗ്രാനൈറ്റ് lay ചെയ്യുകയാണ് ഇന്നത്തെ രീതി. ചുരുക്കം ഇടങ്ങളിൽ ഇപ്പോഴും RCC slab use ചെയ്യുന്നുമുണ്ട്. ഒരു kitchen plan ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു. Layout ആദ്യമായി വേണ്ടത് ഒരു പ്രോപ്പർ layout തയ്യാറാക്കുക എന്നതാണ്.  ഇതിൽ ഓരോ സ്പേസും കൃത്യമായി position ചെയ്യേണ്ടതുണ്ട്.  കുക്കിംഗ്‌ area, സിങ്ക് area, fridge position,  ഓവൻ മറ്റ് അപ്ലയൻസസുകളുടെ സ്ഥാനം ഇവയെല്ലാം കൃത്യമായി മാർക്ക് ചെയ്തു പ്ലാൻ ചെയ്തു വയ്ക്കേണ്ടതാണ്. Storage മറ്റൊരു പ്രധാന ഘടകമാണ് സ്റ്റോറേജ്. ഇതും ഡിസൈൻടെ തന്നെ മറ്റൊരു പ്രധാന ഭാഗമാണ്. കിച്ചനിൽ സാധാരണയായി ഒരുപാട് utensil കളും മറ്റ് ഡെയിലി യൂസ്ഫുൾ ആയിട്ടുള്ള വെസ്സൽസും ഒക്കെ ക്രമീകരിക്കേണ്ടത് ആയിട്ടുണ്ട്.    പ്ലേറ്റ് റാക്ക് യു ടെൻസിൽ റാക്ക്,  കോർണർ സൊല്യൂഷൻസ്, എന്നിങ്ങനെ നിരവധി കിച്ചൻ ആക്സസറീസ് ഇന്ന് ലഭ്യമാണ്.  നമ്മുടെ ആവശ്യത്തിന് അനുസരിച്ച് ഇവയെ ഡ്രോയേഴ്സ് ആയി ക്രമീകരിച്ച് ഉപയോഗിക്കാവുന്നതാണ്. Ventilation കുക്കിംഗ് ഏരിയ ആയതുകൊണ്ട് തന്നെ നല്ല എയർ പാസ്സേജും വെളിച്ചവും കിച്ചണിൽ ആവശ്യമാണ്.  കൂടുതൽ വെന്റിലേഷൻ കിട്ടുന്നത് വഴി കിച്ചണിലെ നിന്ന് സഫോക്കേഷൻ ഇല്ലാതെ കുക്ക് ചെയ്യുവാനായി സാധിക്കുന്നു.  ഇന്നത്തെ മറ്റൊരു ട്രെൻഡ് ആണ് ഓപ്പൺ കിച്ചണുകൾ എന്ന്.  ഇങ്ങനെയുള്ള കിച്ചണുകളിൽ കൂടുതലായും വായു സഞ്ചാരവും പ്രകാശവും ലഭിക്കുന്നതാണ്.   ഇതിനെ രണ്ടു രീതിയിൽ ആളുകൾ സംസാരിക്കുന്നുണ്ട്.  ഓപ്പൺ കിച്ചൻ ആണെങ്കിൽ പ്രൈവസി പോകും,  എപ്പോഴും കിച്ചൻ വൃത്തിയായി ഇടേണ്ടിവരും എന്നൊക്കെ.  നമ്മുടെ കിച്ചണുകൾ നമ്മൾ എങ്ങനെ സൂക്ഷിക്കുന്നു അതിന്റെ ലൈഫ് അത്രത്തോളം നിലനിൽക്കും.
Kolo
Kolo Advisory
Service Provider
പ്രൊഫഷണൽ ടിപ്പുകൾക്ക് പ്രാധാന്യം വരുന്നത് എന്തുകൊണ്ടാണ്?? പ്രിയ പ്രൊഫഷണലുകളേ, വീട് നിർമാണത്തെക്കുറിച്ചുള്ള വിദഗ്ധമായ അറിവുകൾ വീട് പണിയാൻ ആഗ്രഹിക്കുന്ന അല്ലെങ്കിൽ വീട് പണിതു കൊണ്ടിരിക്കുന്ന ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാർ അങ്ങേയറ്റം താല്പര്യത്തോടെ നോക്കി കാണുന്ന ഒന്നാണ്. താങ്കൾ വീടു നിർമ്മാണവുമായി ബന്ധപ്പെട്ട ഏത് മേഖലയിലാണോ വൈദഗ്ത്യം നേടിയിരിക്കുന്നത് ആ മേഖലയിൽ, താങ്കൾക്ക് മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ പറ്റുന്ന അറിവുകൾ കുറഞ്ഞ വരികളിൽ അവർക്ക് മനസ്സിലാകുന്ന തരത്തിൽ KOLO ആപ്പിലൂടെ ഈ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരിലേക്ക് എത്തിക്കുന്നത് വഴി അവരെ സഹായിക്കുവാനും , ഈ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റുള്ളവരിൽ നിന്നും നിങ്ങളുടെ വൈദഗ്ത്യം KOLO ആപ്പ് വഴി ഞങ്ങളുടെ 7 ലക്ഷത്തിന് മുകളിൽ വരുന്ന സസ്ക്രൈബേഴ്സിനെ ബോധ്യപ്പെടുത്തുവാനും അങ്ങനെ അവരിൽ നിന്നും അല്ലെങ്കിൽ അവരുമായി ബന്ധപ്പെട്ടുവരുന്ന മറ്റുള്ളവരിൽ നിന്നും നിങ്ങൾക്ക് കൂടുതൽ ബിസിനസ് നേടിയെടുക്കുന്നതിനും ഉപകരിക്കുന്നതാണ്. റഫറൻസിന് വേണ്ടി സാമ്പിൾ പോസ്റ്റുകൾ താഴെ കാണുന്ന ലിങ്കിൽ കൊടുത്തിട്ടുണ്ട്. https://koloapp.in/posts/1629089420 https://koloapp.in/posts/1629133551 ഇതിനെക്കുറിച്ച് കൂടുതലറിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ, "Interested" എന്ന് കമൻറ് ചെയ്യുക . ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുന്നതായിരിക്കും.
Krishna Associates
Krishna Associates Ampio homedecor
Interior Designer
ഒരു മോഡുലാർ കിച്ചനെ സംബന്ധിച്ചിടത്തോളം സ്റ്റോറേജിന് എത്ര ഇമ്പോർട്ടൻസ് കൊടുക്കണമോ അതുപോലെതന്നെ ഇംപോർട്ടൻഡ് ആണ് pullout accessories. ക്യാബിനറ്റുകൾ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ഡിസൈൻ ചെയ്യുന്നതിലൂടെ നമ്മൾക്ക് വേണ്ടുന്ന സ്റ്റോറേജിന് ലഭ്യമായ സൗകര്യം ഇതിൽ ലഭിക്കുന്നു. അതുപോലെതന്നെ നമുക്കു വേണ്ടുന്ന ഉപകാരപ്രദമായ ആക്സസറീസ് ചൂസ് ചെയ്തു അവയെയും ക്യാബിനറ്റുകളിൽ ഉൾപ്പെടുത്തുന്നതിലൂടെ പൂർണ്ണമായും ഉപയോഗപ്രദമായ ഒരു കിച്ചൻ സാധ്യമാക്കുന്നു. അവയിൽ ചിലതു താഴെ പറയുന്നു. 1. Cutlery organisers കട്ലറി ട്രേ എന്നത് oru drawer ൽ add ചെയ്യുമ്പോൾ അതിൽ spoons, kinves, tonges ഒക്കെ അതിൽ സ്റ്റോർ ചെയ്യാം. ഓരോന്നും തേടി പിടിച്ചു നടക്കേണ്ട സാഹചര്യം ഒഴിവാക്കാൻ ഇത് ഉപകരിക്കും. 2. Pullout baskets പലതരം യൂട്ടിലിറ്റിക്ക് ആവശ്യപ്രദമായ രീതിയിലുള്ള ബാസ്കറ്റ്സുകൾ ഇന്ന് അവൈലബിൾ ആണ്. ഇവ 4"/6"/8" എന്നീ height level ൽ കിട്ടുന്നതാണ്. ഇതിൽ cup & saucer/plane/plate/Thali എന്നിങ്ങനെ പല ഉപയോഗങ്ങൾക്ക് അനുസരിച്ചു ക്രമീകരിക്കാവുന്നതാണ്. 3. Bottle pullout പ്രധാനമായും cooking ഏരിയ യ്ക്ക് സമീപമായി അറേഞ്ച് ചെയ്യപ്പെടുന്ന മറ്റൊരു ഇംപോർട്ടൻഡ് ആക്സസറീസ് ആണ് ഇത്. ഇവ oil can, ingradient containers ഒക്കെ keep ചെയ്യാൻ ഉപകരിക്കുന്നു. 4. Pantry unit/Tall unit കിച്ചണിൽ storage കുറവാണെങ്കിൽ ഡിസൈൻ ചെയ്യുമ്പോൾ ഒരു ടോള് യൂണിറ്റ് കൂടി ഉൾപ്പെടുത്തുന്നത് എന്തുകൊണ്ട് നന്നായിരിക്കും. മാക്സിമം സ്റ്റോറേജ് സ്പേസ് ഇതിൽ ലഭിക്കുന്നതാണ്. 5. Corner unit. ഒരു L shape/U shape kitchen ഒക്കെ ആവുമ്പോൾ corner cabin ഉണ്ടാകും. ഈ area utilize ചെയ്യുവാൻ ആയി കുറച്ചു accessories ഉണ്ട്. Carrousel /magic corner/ twin corner pulouts etc etc. ഇവ ഉപയോഗിക്കുന്നത് കൊണ്ട് corner area accessability കുറച്ചു കൂടി easy ആകുന്നു.
Krishna Associates
Krishna Associates Ampio homedecor
Interior Designer
ഡൈനിങ്ങ് ഏരിയ ഡൈനിങ്ങ് ഏരിയ ഡിസൈൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം ഒരു വീട് ഒരുക്കുമ്പോൾ അതിലെ എല്ലായിടവും ആകർഷണീയമായ രീതിയിൽ അണിയിച്ചൊരുക്കാനാണ് എല്ലാവരും ശ്രമിക്കുക. ലിവിങ് റൂം, ബെഡ്‌റൂം ഒക്കെ പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന ഒരിടമാണ് ഡൈനിങ്ങ് ഏരിയയും . ഡൈനിങ്ങ് സ്പേസ് പ്രത്യേകം കൊടുക്കാതെ ലിവിങ്ങിനോട് ഒപ്പമോ അല്ലെങ്കിൽ ഫാമിലി ലിവിങ്ങിനു ഒപ്പമോ കൊടുക്കുന്ന രീതി പുത്തൻ ഡിസൈനിങ് ട്രെൻഡ് ആയി കാണുന്നുണ്ട്. കേവലം ഡൈനിങ്ങ് ടേബിൾ , ക്രോക്കറി ഷെൽഫ് ഒക്കെ ഡൈനിങ്ങ് ഏരിയ യുടെ ഭാഗമാകുന്നതിനപ്പുറം ട്രെൻഡി ഡിസൈൻ ഏരിയകളുടെ കൂട്ടത്തിൽ ഡൈനിങ്ങ് ഏരിയക്കും ഒരു പ്രത്യേക സ്ഥാനം ഉള്ളതായി കാണപ്പെടുന്നു. ഡൈനിങ്ങ് ഏരിയ സൗകര്യപ്രദമാകുന്നത് അടുക്കളയോട് ചേർന്ന് വരുമ്പോൾ ആണ് , ഇത് ലിവിങ്ങിൽ നിന്നും കാഴ്ച എത്താത്ത രീതിയിലും ആവണം. ഫാമിലി ലിവിങ്‌നോട് ചേർന്ന് വരുന്ന ഇടങ്ങളിൽ ട്രെൻഡി ആയിട്ടുള്ള പാർട്ടീഷൻ ഡിസൈൻ കൊണ്ട് വേർതിരിച്ചു കൊടുക്കാവുന്നതാണ്. ഡൈനിങ്ങ് ഏരിയയുടെ ആകൃതിക്കനുസരിച്ചു വേണം ഡൈനിങ്ങ് ടേബിൾ place ചെയ്യേണ്ടത്. round , oval rectangle shape ഉള്ള ടേബിളുകൾ തിരഞ്ഞെടുക്കാം . നാല് ചുട്ടും നടക്കുവാനുള്ള സ്പേസ് ഉണ്ടായാൽ നന്ന്. ചുറ്റും നടന്നു സെർവ് ചെയ്യാനും ടേബിൾ ക്ലീൻ ചെയ്യാനും ഇത് ഗുണം ചെയ്യും ഡൈനിങ്ങ് ഏരിയ നാച്ചുറൽ ലൈറ്റ് നന്നായി കിട്ടുന്ന ഇടം ആണെങ്കിൽ വളരെ നല്ലതു. ഡൈനിങ്ങ് ഏരിയയിൽ false ceiling ചെയ്തു ലൈറ്റിംഗ് ചെയ്യാറുണ്ട് , ഇത് ഡൈനിങ്ങ് ഏറിയ ഒന്ന് കൂടി മനോഹരമാക്കാൻ സഹായിക്കുന്നു. വീടകങ്ങളിൽ വ്യത്യസ്തമായ നിറങ്ങൾ നൽകുന്ന ട്രെൻഡും കാണപ്പെടുന്നുണ്ട് . മറ്റു ഏരിയകളിൽ ലൈറ്റ് shade ആണ് കൊടുക്കുന്നതെങ്കിൽ ഡൈനിങ്ങ് ഏറിയയിൽ ടേബിൾ കിടക്കുന്ന വശത്തു ഡാർക്ക് shade കൊടുക്കുന്നതും നന്നായിരിക്കും . warm grey , aqua blue , charcoal purple ,citrus yellow , spicy orange എന്നീ shade കൽ നന്നായിരിക്കും. ഡൈനിങ്ങ് ഏരിയയിലെ ഒരു പ്രധാന ഘടകം ആണ് ക്രോക്കറി ഷെൽഫ്. ഇപ്പോൾ അതിനെ ക്യൂരിയോ ഷെൽഫ് എന്നും പറയുന്നുണ്ട് . ആധുനിക ഡിസൈൻ കോൺസെപ്റ്റിൽ ക്യൂരിയോ ഷെൽഫിൽ ഭംഗിയുള്ള ഷോ പീസ് അലങ്കരിച്ചു വയ്ക്കുന്നതും ഒരു ട്രെൻഡ് ആണ്. ഭംഗിയുള്ള lights ഒക്കെ നൽകി നന്നായി പ്രസന്റ് ചെയ്യാവുന്നതാണ് ഈ ക്യൂരിയോസ് shelves . എന്നാൽ ഓപ്പൺ കിച്ചൻ എന്ന കോൺസെപ്റ് എടുക്കുമ്പോൾ ഈ ക്യൂരിയോസിനു പകരം ഓപ്പൺ pantry ഏരിയ ആണ് ഉണ്ടാവുന്നത്. നല്ല വണ്ണം യൂട്ടിലിറ്റി ഏരിയ ആയി ഈ പാന്ററി ഏരിയയെ മാറ്റി എടുക്കാവുന്നതാണ്
N UNNIKRISHNAN
N UNNIKRISHNAN NAIR
Civil Engineer
"ഒരു കെട്ടിടത്തിൽ ബീമുകൾ എവിടെയൊക്കെ വേണ്ടി വരും " ഇതായിരുന്നു ഒരു സുഹൃത്തിൻ്റെ സംശയം. സംശയ നിവാരണത്തിനു വേണ്ടി Civil Engineers ൻ്റെയും Architects ൻ്റെയും ബാഹുല്യമുള്ള Kolo family യിൽ വന്ന് ജനറൽ ആയ ഒരു doubt raise ചെയ്യുമ്പോൾ Medical field ൽ പറയാറുള്ള Online consultation പാടില്ല "ഒരു Doctor നെ നേരിട്ടു കാണൂ എന്നു പറയുന്ന പോലെ Engineer നെ കാണൂ എന്നു വേണമെന്നില്ലല്ലോ..?(പക്ഷേ കോവിഡ് കാലത്ത് online Consultation നും നടന്നിരുന്നു). സാധാരണക്കാരനു മനസ്സിലാകുന്ന രീതിയിൽ മറുപടി കൊടുക്കുമ്പോൾ വായിക്കുന്നവർക്കും സന്തോഷം. നമ്മൾക്കും പിൻഗാമികൾക്കും ആ ജീവനാന്തം താമസിക്കുവാൻ പണിയുന്ന വീട് stable ഉം ലാഭകരവുമായി ചെയ്യാൻ പരിചയസമ്പന്നനായ ഒരു Civil Engineer ൻ്റെ മേൽനോട്ട ത്തിൽ ആകണം ... Beam എവിടെയൊക്കെയാണ് കൊടുക്കേണ്ടതായി വരുന്നത് എന്നുള്ള ചോദ്യത്തിനു സാധാരണക്കാർക്കുള്ള മറുപടിയായി തന്നെ ഈ Post നെ കരുതാം.... ശരിയാണ് ഒരു കെട്ടിടം പണിയാൻ Plan തയ്യാറാക്കുമ്പോൾ തന്നെ പണിയാൻ പോകുന്ന structure ൻ്റെ Face lift നെകൾ പ്രാധാന്യം Stability ക്കു കൂടി ഉറപ്പാക്കി കൊണ്ടാകണമല്ലോ നിർമ്മാണം പൂർത്തീകരിച്ച് വാസയോഗ്യമാക്കുവാൻ. ഒരു കെട്ടിടത്തിൻ്റെ Skeleton ( അസ്തികൂടം) ൽ പെടുന്ന പ്രധാന structural element കളിൽ ഒന്നാണ് RCC Beam. തൽക്കാലം ഒരു വീടു പണിയിൽ ഇതെവിടെയൊക്കെ വേണ്ടി വരും എന്നു നോക്കാം. Site condition അനുസരിച്ചും സാമ്പത്തികവും പരിഗണിച്ച് ഇപ്പോൾ സാധാരണയായി രണ്ടു തരത്തിലുള്ള നിർമ്മാണ രീതിയാണ് പിൻതുടരുന്നത്.1. പരമ്പരാഗതമായി ചെയ്തുവരുന്ന Load bearing structure with tiled / RCC or light roofing. 2. RCC framed Structure. ഇവ രണ്ടും കൂടി ചേർന്ന Composite structure ഉം Site condition അനുസരിച്ച് പരിഗണിക്കാവുന്നതാണ്.( Spread Footing നു മേൽ കുറ്റി പില്ലർ ഉയർത്തി Plinth beam വാർത്ത് അതിനു മേൽ Load bearing masonry wall ൽ super structure with any type roofing) ആയാലും അത് framed structure ആവില്ല. Beam കൾ എത്ര തരം എന്നും അതിന് IS456 - 2000 നിഷ്കർഷിക്കുന്ന ടpan depth ratio ... L= Effective span 1:Simply supported Beam L/20(രണ്ട് Side ലും free യായി support ൽ ഉള്ളത്). 2. Continuous Beam (L/26).(രണ്ടിൽ കൂടുതൽ Bay column/wall support കൾ ഉളള Beam ) 3. Cantilever Beam (L/7) മേൽ പറഞ്ഞവയിൽ തന്നെ ഉപവിഭാഗങ്ങളും ഉണ്ട് ). Fixed / Restrained continuous, /Fixed Cantilever/Overhang cantilever etc. ഈ വിഭാഗങ്ങൾ RCC Slab കളിലും ഉണ്ടു്. Load bearing structure ൻ്റെ Slabകളുടെ self weight ഉൾപ്പടെയുളള Dead loadകളും Live loadകളും ഭൂമിയിലേക്ക് എത്തിക്കുന്നത് ഓരോ റൂമിൻ്റെയും നാലു വശങ്ങളിലുമുള്ള ഭിത്തികളാണു്. Site soil ൻ്റെ SBC ( Safe bearing capacity) ക്ക് suitable ആയിട്ടുള്ള എല്ലാ type ലുമുള്ള foundations ഉം Safe ആയി ഈ കൃത്യം നിർവഹിച്ചുകൊള്ളും.മറിച്ച് R.C.C Framed Structure ൽ Beamകളും,Plinth beam വഴിയാണ് Ground floor ൽ കെട്ടുന്ന ഭിത്തി യുടേതു ൾപ്പടെയുള്ള load കൾ foundation വഴി ഭൂമിയിലേക്ക് എത്തിക്കുക. Floor SIab ൻ്റെ weight ഉൾപ്പടെ Floor ൽ impose ചെയ്യുന്ന എല്ലാ load കളും നാലു വശങ്ങളിലും കൊടുക്കുന്ന Beam ലൂടെ നാലു മൂലകളിലും സ്ഥാപിച്ചിട്ടുള്ള columns വഴി അനുയോജ്യമായ foundation ഭൂമിയിലേക്ക് എത്തിക്കുന്നു. ഇതു കൂടാതെയും ബീമുകൾ Load bearingലുംframed Structure ലും ആവശ്യമായി വരുന്നുണ്ട്. Stair caseൻ്റെ mid landing നും Floor landing നും Beam ആവശ്യമായേക്കാം. കൂടാതെ Ground floor ൽ Plan ചെയ്തിരിക്കുന്ന Room കളിൽ നിന്നു് വ്യത്യസ്ഥമായ Size ൽ ഭിത്തിയില്ലാത്തിടത്തും ഇട ഭിത്തി കെട്ടേണ്ടി വന്നാലും, Car porch കൾ sit out കൾ ബാൽക്കണികൾ എന്നിവക്കും roof SIab ന് സപ്പോർട്ടായി Beam കൾആവശ്യമാണ്.കൺസീൽഡു ബീമിനെ load വഹിക്കാവുന്ന ഒരു ബീമായി കരുതാനാവില്ല. Toilet block Portion ൽ half Partition ആവശ്യമാകുമ്പോഴും ഒരു വലിയ Hall ൻ്റെ SIab ൻ്റെ കനവും reinforcements ഉം കുറച്ചു കൊണ്ട് Stable & economical design ആയി ഒന്നിനു പകരം രണ്ടു panel ൽ execute ചെയ്യാനും Beam ആവശ്യമായേക്കാം.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store