പുതിയ വീടിന്റെ തേപ്പ് തീരാറായി. 2500 sqft രണ്ടു നില ആണ്. ഇപ്പോഴത്തെ രീതിയിൽ പെയിന്റിംഗ് ചെയ്യുന്നതിനെപ്പറ്റി ഒന്ന് വിശദീകരിക്കാമോ.വൈറ്റ് സിമന്റ് അടിക്കേണ്ട ആവശ്യമുണ്ടോ. വീടിന്റെ ഉൾവശം പുട്ടി ഇടുന്നുണ്ട്. പുട്ടി ഇടുന്ന ഭാഗത്ത് വൈറ്റ് സിമന്റ് അടിക്കേണ്ട ആവശ്യമുണ്ടോ. ദയവായി മറുപടി തരുക
വൈറ്റ് സിമന്റ്, പെയിന്റ് പ്രൈമർ ഇവ രണ്ടും രണ്ടാണ്.. സാധാരണ ആയി നമ്മുടെ നാട്ടിൽ വൈറ്റ് സിമന്റ് എന്നാണ് പ്രൈമർ അറിയപ്പെടുന്നത്..
നിങ്ങളുടെ ആവിശ്യം പെയിന്റിംഗ് ആയതു കൊണ്ട് പ്രൈമർനെ കുറിച്ച് പറയാം.
പ്രൈമർ അടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ.
1) നിങ്ങൾ പെയിന്റ് ചെയ്യുമ്പോൾ പെയിന്റിന് ഈടും ഭംഗിയും കിട്ടാൻ പ്രൈമർ ഉപയോഗിക്കേടത്തു വളരെ അത്യാവിശം ആണ്... പ്രൈമർ ഉപയോഗിക്കാതെ നിങ്ങൾ പെയിന്റ് ചെയ്യുകയാണെഗിൽ തേപ്പു കഴിഞ്ഞ ചുമരിൽ നിന്നും പെയിന്റ് (peeloff) അടർന്നു പോരുന്നതാണ്. പെയിന്റ് രണ്ടു coat അടിച്ചാലും എത്ര coat അടിച്ചാലും അതു അടർന്നു പോരുക തന്നെ ചെയ്യും.
2) നിങ്ങളുടെ ചുമർ സിമന്റ്, sand ഉപോയോഗിച്ചായിരിക്കും തേപ്പു നടത്തിയിട്ടുണ്ടാവുക അതിനാൽ താന്നെ (hair line crack) ചെറിയ രീതിയിലുള്ള വിളലുകൾ ചുമരിൽ വരാനുള്ള സാധ്യത വളരെ അധികം ആണ്..പെയിന്റ് പ്രൈമർ ഒരു പരുതി വരെ ആ (crack) വിള്ളളുകളെ പുറമെ കാണാത്ത രീതിയിൽ മറക്കുന്നു..
3) പെയിന്റ് പ്രൈമർ ഉപയോഗിക്കുന്നത് മൂലം നിങ്ങളുടെ പെയ്ന്റിന്റെ ആയുസ്സ് വളരെ അധികം കൂടുതലായി ലഭിക്കുന്നു..
4) പുട്ടി എന്നു പറയുന്നത് ഒരു തരം തേപ്പു തന്നെ ആണ്.. അതിൽ (aggregate size) തേപ്പിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ വലിപ്പം വളരെ കുറവാണു.. സാധാരണ ആയി തേപ്പു ചെയുമ്പോൾ സിമന്റ്, sand ഉപയോഗിച്ചാണ് ചെയുന്നത് അതിലെ sand (aggregate size) തരികളുടെ വലിപ്പ വത്യാസം ആണ് തേപ്പു മിനുസം ആകുന്നതിനു ബുദ്ധിമുട്ടാകുന്നത്.. എന്നാൽ ഇപ്പോൾ വരുന്ന പുട്ടികൾ എല്ലാം പേസ്റ്റ് രൂപത്തിൽ ആണ് അതിനാൽ തന്നെ നല്ല ഫിനിഷിങ് കിട്ടുന്നു.... അതിനു മുകളിൽ പെയിന്റ് ചെയ്യുക ആണെങ്കിൽ പ്രൈമർ ആവിശ്യം തന്നെ ആണ്.. അല്ലാത്ത പക്ഷം പെയിന്റ് അടർന്നു പോരുവാൻ ഉള്ള ചാൻസ് അധികം ആണ്..
എങ്ങനെ നല്ല ഒരു പ്രൈമർ തിരഞ്ഞു എടുക്കാം..
1)പ്രൈമറിൽ തന്നെ acrylic പ്രൈമർ വാങ്ങുവാൻ ശ്രദ്ധിക്കുക.. acrylic എന്നാൽ ഒരു ടെക്നിക്കൽ വാക്ക് ആണ്.. ഈ തരത്തിലുള്ള പ്രൈമർ കെട്ടിടത്തിന്റെ ഉള്ളിലും പുറമെയും അടിക്കാം... എന്നാൽ സാധാരണ പ്രൈമർ കെട്ടിടത്തിന്റെ ഉള്ളിൽ മാത്രം അടിക്കാൻ പറ്റുന്നതാണ്..
2) പെയിന്റ്, പ്രൈമർ ഒരേ കമ്പനി യുടെ വാങ്ങിക്കുവാൻ ശ്രദ്ധിക്കുക... കാരണം വ്യത്യസ്ത കമ്പിനുകൾക്ക് വ്യത്യസ്ത രീതിയിൽ ആണ് പെയിന്റ്, പ്രൈമർ കെമികൽ കൂട്ടുകൾ.
3) പ്രൈമർ ആവിശ്യം ഇല്ലാത്ത പെയിന്റ്, പുട്ടികൾ മാർക്കറ്റിൽ വരുന്നുണ്ട് അവ വാങ്ങി വഞ്ചിക്കപ്പെടാതെ ഇരിക്കുക.
Vishnu Baiju
Civil Engineer | Thrissur
വൈറ്റ് സിമന്റ്, പെയിന്റ് പ്രൈമർ ഇവ രണ്ടും രണ്ടാണ്.. സാധാരണ ആയി നമ്മുടെ നാട്ടിൽ വൈറ്റ് സിമന്റ് എന്നാണ് പ്രൈമർ അറിയപ്പെടുന്നത്.. നിങ്ങളുടെ ആവിശ്യം പെയിന്റിംഗ് ആയതു കൊണ്ട് പ്രൈമർനെ കുറിച്ച് പറയാം. പ്രൈമർ അടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ. 1) നിങ്ങൾ പെയിന്റ് ചെയ്യുമ്പോൾ പെയിന്റിന് ഈടും ഭംഗിയും കിട്ടാൻ പ്രൈമർ ഉപയോഗിക്കേടത്തു വളരെ അത്യാവിശം ആണ്... പ്രൈമർ ഉപയോഗിക്കാതെ നിങ്ങൾ പെയിന്റ് ചെയ്യുകയാണെഗിൽ തേപ്പു കഴിഞ്ഞ ചുമരിൽ നിന്നും പെയിന്റ് (peeloff) അടർന്നു പോരുന്നതാണ്. പെയിന്റ് രണ്ടു coat അടിച്ചാലും എത്ര coat അടിച്ചാലും അതു അടർന്നു പോരുക തന്നെ ചെയ്യും. 2) നിങ്ങളുടെ ചുമർ സിമന്റ്, sand ഉപോയോഗിച്ചായിരിക്കും തേപ്പു നടത്തിയിട്ടുണ്ടാവുക അതിനാൽ താന്നെ (hair line crack) ചെറിയ രീതിയിലുള്ള വിളലുകൾ ചുമരിൽ വരാനുള്ള സാധ്യത വളരെ അധികം ആണ്..പെയിന്റ് പ്രൈമർ ഒരു പരുതി വരെ ആ (crack) വിള്ളളുകളെ പുറമെ കാണാത്ത രീതിയിൽ മറക്കുന്നു.. 3) പെയിന്റ് പ്രൈമർ ഉപയോഗിക്കുന്നത് മൂലം നിങ്ങളുടെ പെയ്ന്റിന്റെ ആയുസ്സ് വളരെ അധികം കൂടുതലായി ലഭിക്കുന്നു.. 4) പുട്ടി എന്നു പറയുന്നത് ഒരു തരം തേപ്പു തന്നെ ആണ്.. അതിൽ (aggregate size) തേപ്പിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ വലിപ്പം വളരെ കുറവാണു.. സാധാരണ ആയി തേപ്പു ചെയുമ്പോൾ സിമന്റ്, sand ഉപയോഗിച്ചാണ് ചെയുന്നത് അതിലെ sand (aggregate size) തരികളുടെ വലിപ്പ വത്യാസം ആണ് തേപ്പു മിനുസം ആകുന്നതിനു ബുദ്ധിമുട്ടാകുന്നത്.. എന്നാൽ ഇപ്പോൾ വരുന്ന പുട്ടികൾ എല്ലാം പേസ്റ്റ് രൂപത്തിൽ ആണ് അതിനാൽ തന്നെ നല്ല ഫിനിഷിങ് കിട്ടുന്നു.... അതിനു മുകളിൽ പെയിന്റ് ചെയ്യുക ആണെങ്കിൽ പ്രൈമർ ആവിശ്യം തന്നെ ആണ്.. അല്ലാത്ത പക്ഷം പെയിന്റ് അടർന്നു പോരുവാൻ ഉള്ള ചാൻസ് അധികം ആണ്.. എങ്ങനെ നല്ല ഒരു പ്രൈമർ തിരഞ്ഞു എടുക്കാം.. 1)പ്രൈമറിൽ തന്നെ acrylic പ്രൈമർ വാങ്ങുവാൻ ശ്രദ്ധിക്കുക.. acrylic എന്നാൽ ഒരു ടെക്നിക്കൽ വാക്ക് ആണ്.. ഈ തരത്തിലുള്ള പ്രൈമർ കെട്ടിടത്തിന്റെ ഉള്ളിലും പുറമെയും അടിക്കാം... എന്നാൽ സാധാരണ പ്രൈമർ കെട്ടിടത്തിന്റെ ഉള്ളിൽ മാത്രം അടിക്കാൻ പറ്റുന്നതാണ്.. 2) പെയിന്റ്, പ്രൈമർ ഒരേ കമ്പനി യുടെ വാങ്ങിക്കുവാൻ ശ്രദ്ധിക്കുക... കാരണം വ്യത്യസ്ത കമ്പിനുകൾക്ക് വ്യത്യസ്ത രീതിയിൽ ആണ് പെയിന്റ്, പ്രൈമർ കെമികൽ കൂട്ടുകൾ. 3) പ്രൈമർ ആവിശ്യം ഇല്ലാത്ത പെയിന്റ്, പുട്ടികൾ മാർക്കറ്റിൽ വരുന്നുണ്ട് അവ വാങ്ങി വഞ്ചിക്കപ്പെടാതെ ഇരിക്കുക.
Divya Nidheesh
Painting Works | Thrissur
For painting works, polish work, texture painting works please contact me
jijo George
Painting Works | Kottayam
വൈറ്റ് സിമന്റ് അടിക്കു ഫസ്റ്റ് അതാണ് ബെറ്റർ
sayandh sayi
Painting Works | Thrissur
ഹായ് സർ
prajith prajith
Carpenter | Thiruvananthapuram
ഹായ് സാർ ഇന്റീരിയർ വർക്ക് ഉണ്ടോ എങ്കിൽ മനോഹരമായി ചെയ്യാം കുറഞ്ഞ ചിലവിൽ
Jesus Traders
Interior Designer | Pathanamthitta
വൈറ്റ് സിമൻറ് അടിക്കുന്നത് എപ്പോഴും നല്ലതായിരിക്കും തേപ്പിന് കൂടുതൽ ബലം ചെറിയ ഗ്യാപ്പുകൾ ഫിൽ ആകും