Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Rose mary
Home Owner | Ernakulam, Kerala
ഒരു ക്യൂബിക് മീറ്റർ ഫില്ലർ വാർക്കാൻ എത്രയാണ് ഇന്നത്തെ ചിലവ്? 16mm കമ്പിയും മണലും ഉപയോഗിച്ചാണ് ചെയ്യേണ്ടത്. ?
2
1
Comments
Shan Tirur
Civil Engineer | Malappuram
19000 to 21000 varum m3 nu
More like this
Elizabeth Eapen
Home Owner
ഒരു ക്യൂബിക് മീറ്റർ ഫില്ലർ വാർക്കാൻ എത്രയാണ് ഇന്നത്തെ ചിലവ്? 16mm കമ്പിയും മണലും ഉപയോഗിച്ചാണ് ചെയ്യേണ്ടത്. ?
Ratheesh Vidyadharan
Home Owner
ഒരു മിനി ടിപ്പറിൽ എത്ര ക്യൂബിക് ഫീറ്റ് ചെമ്മണ് (for land ഫില്ലിംഗ് ) കൊള്ളും. എത്രയാണ് റേറ്റ്. ലൊക്കേഷൻ :എറണാകുളം, ആലുവ എസ്റ്റിമേറ്റ് തയ്യാറാക്കാൻ വേണ്ടി ആണ്.
Sajeevan P K
Home Owner
ഒരു മീറ്റർ പൈൽ ഫൌണ്ടേഷൻ ചെയ്യാൻ ടോട്ടൽ ഏകദേശം എത്ര ചിലവ് വരും. ?
N UNNIKRISHNAN NAIR
Civil Engineer
കഴിഞ്ഞ ദിവസം Kolo family യിലെ ഒരംഗം Soil test ചെയ്യുന്നതിൻ്റെ ആവശ്യകതയെ കുറിച്ച് അവരുടേതായ question കമ്മ്യൂണിറ്റി പേജിൽ Post ചെയ്തപ്പോൾ സ്വന്തമായി ഒരു വീടു പണിയാൻ പോകുന്നവർക്ക് കൂടി ഉപകാരപ്രദമായ ഒരു നല്ല ചോദ്യമായി തോന്നിയതുകൊണ്ട് സംശയത്തിനുള്ള മറുപടി Kolo Community യിൽ വിഷയമായി Post ചെയ്യാമെന്നു കരുതി. വീടുവെക്കാനുദ്ദേശിക്കുന്ന സ്ഥലത്തിൻ്റെ മുകളിലെ ഒരു മീറ്റർ താഴെ ഉള്ള layer ൽ കാണുന്ന സ്വഭാവം തൊട്ടു താഴെയുള്ള layer ൽ കാണണമെന്നില്ല. സർവ്വീസിൽ ഉണ്ടായിരുന്നപ്പോൾ അങ്ങനെയുള്ള നിരവധി Site കളിൽ Test നടന്നുകൊണ്ടിരുന്നപ്പോൾ തന്നെ കൂടുതൽ depth ലേക്ക് Bore ചെയ്യാൻ നിർദ്ദേശിക്കുകയും safe ആയ strata fix ചെയ്യാൻ സഹായകമായിട്ടുമുണ്ട്. ഒരു site ൽ തന്നെ രണ്ടോ മൂന്നോ Bore holes എടുത്ത് Test ചെയ്യുമ്പോൾ വ്യത്യസ്തമായ'N ' values കിട്ടാറുണ്ട്. സംശയമുള്ളപ്പോൾ ഊഹം വെച്ച് ആവശ്യത്തിലധികം അളവിൽ foundation ചെയ്യുമ്പോൾ ഉണ്ടാകാവുന്ന നഷ്ടം, Soil Test ചെയ്യുമ്പോൾ ചിലപ്പോൾ ഒഴിവായി കിട്ടിയേക്കാം. മഴക്കാലത്ത് വെള്ളത്തിൻ്റെ level ൽ (Ground water table) ഉയരുമ്പോൾ ഉണ്ടാകുന്ന മാറ്റവും variable SBC ക്ക് കാരണമാകുന്നുണ്ട്. SBC ensure ചെയ്തിട്ട് Foundation തീരുമാനിക്കുന്നതായിരിക്കും ഒരു Stable structure ൻ്റെ നിർമ്മാണത്തിനു മുമ്പായി ചെയ്യേണ്ടത്. " Elevation /face lift നു വേണ്ടി ലക്ഷങ്ങൾ ചിലവാക്കാൻ മടിയില്ലാത്ത മലയാളി Soil test ചെയ്ത് അനുയോജ്യമായ ഫൗണ്ടേഷൻ ശുപാർശചെയ്തുറപ്പാക്കുന്നതിനു മടി കാണിക്കുന്നു." കാരണം മറ്റൊന്നുമല്ല Foundation ആരും കാണുന്നില്ലല്ലോ..??
Faihas World
Home Owner
ഈ പ്ലാനിലേ ബ്യാക്കിൽ വാർക്ക അല്പം നീട്ടി വാർക്കാൻ ഭാവിയിൽ അടുക്കള അല്പം കൂടി വലുതാക്കാനും പുറത്ത് ഒരു കുളിമുറിയും അലക്കാൻ ഉള്ള ഒരു സൗകര്യവും ഉണ്ടാക്കാൻ ആണ് നമ്മുക്ക് ഫില്ലർ ഇല്ലാതേ എത്ര മീറ്റർ നീട്ടി എടുക്കാൻ പറ്റും
Rahul VP
Building Supplies
ഇന്നത്തെ cost അനുസരിച്ച് ഒരു 700sqt വീട് വയ്ക്കാൻ എത്ര ചിലവ് വരും?
M S Shabeer
Home Owner
എന്റെ വീടിന്റെ മുകളിലേക്ക് ഒരു റൂമും ഹാളും ബാൽക്കണിയും പുതുതായി എടുക്കുന്നുണ്ട്. AAC Block ഉപയോഗിച്ചാണ് പണിയുന്നത്. ചിലവ് കുറഞ്ഞ രീതിയിൽ Plastering ഇല്ലാതെ Painting work ചെയ്യാൻ സാധിക്കുമോ.
Rahul Madavan
Contractor
*ഇന്റീരിയർ ചെയ്യാൻ ഏറ്റവും മികച്ച മെറ്റീരിയൽ ഏതൊക്കെ?* part 1 ഇന്റീരിയർ ചെയ്യാൻ ഇപ്പോൾ ഒരുപാട് ഓപ്ഷനുകളിൽ മെറ്റീരിയൽസ് നമുക്ക് ലഭ്യമാണ്. വെറും ഭംഗിയോ അല്ലെങ്കിൽ കോസ്റ്റ് കുറവോ മാത്രം നോക്കിയിട്ട് മെറ്റീരിയൽ സെലക്ട് ചെയ്യാതിരിക്കുക. മറിച്ച് അതിന്റെ ഡ്യൂറബിലിറ്റിക്ക് നമ്മൾ പ്രാധാന്യം കൊടുക്കണം. വില കുറഞ്ഞതും വളരെ വില കൂടിയതുമായ മെറ്റീരിയൽസ് ലഭ്യമാണ്. മനസ്സിലാക്കാനുള്ള എളുപ്പത്തിന് വേണ്ടി ഇന്റീരിയർ ചെയ്യാനുള്ള മെറ്റീരിയൽസ് തന്നെ രണ്ടായി തരം തിരിക്കാം. കോർ മെറ്റീരിയൽസ്, സർഫസിംഗ് മെറ്റീരിയൽസ് എന്നിവയാണവ. ആദ്യമായി നമുക്ക് കോർ മെറ്റീരിയൽസ് നെ കുറിച്ച് അറിയാം. *കോർ മെറ്റീരിയൽസ്* കോർ മെറ്റീരിയൽസ് ആണ് ഏതൊരു ഇന്റീരിയർ ക്യാബിനറ്റ് ന്റെയും ഫൗണ്ടേഷൻ ആയിട്ട് വരുന്നത്. ക്യാബിനറ്റ്ന്റെ ലൈഫ് തീരുമാനിക്കുന്നത് ഈ കോർ മെറ്റീരിയൽസ് ആണ്. കോർ മെറ്റീരിയൽസിൽ അവൈലബിൾ ആയിട്ടുള്ള മെറ്റീരിയൽസ് നമുക്കൊന്ന് പരിചയപ്പെടാം. *സോളിഡ് വുഡ്* സോളിഡ് വുഡ്സ് ഒരുപാടുണ്ടെങ്കിലും നമ്മൾ സാധാരണയായി യൂസ് ചെയ്യുന്നത് തേക്ക്, സെഡാർ, ഇന്ത്യൻ റോസ് വുഡ്, റബ്ബർ ശീഷം വുഡ് എന്നിവയാണ്. ഇത് നോൺ ടോക്സിക് ആയിട്ടുള്ള എപ്പോഴും പുതുക്കി പണിയാവുന്നതുമായ മെറ്റീരിയൽസ് ആണ്. മാത്രമല്ല ട്രഡീഷണൽ ശൈലിയോടും മോഡേൺ ശൈലിയോടും ഒരുപോലെ ചേർന്നുപോകുന്ന ഒന്നു കൂടിയാണ്. പക്ഷേ സോളിഡ് വുഡ് യൂസ് ചെയ്യുന്നത് ചിലവേറിയതും സമയമെടുക്കുന്നതും ആയ ഒരു പ്രോസസാണ്. *മെറ്റൽ ക്യാബിനറ്റ്* മെറ്റൽ ക്യാബിനറ്റ് സാധാരണയായി സ്റ്റീൽ അലൂമിനിയം എന്നിവ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. വളരെ ഡ്യൂറബിൾ ആയിട്ടുള്ളതും ചെലവേറിയതുമായ ഒരു ഓപ്ഷൻ ആണിത്. സാധാരണയായി കിച്ചൻ ക്യാബിനറ്റ് ആവശ്യങ്ങൾക്കാണ് ഇത് ഉപയോഗിക്കാറുള്ളത്. ഇവയുടെ ഹൈ റെസിസ്റ്റൻസ് ക്വാളിറ്റി കൊണ്ടാണ് അത്. *പ്ലൈവുഡ്* വെനീർ ഷീറ്റുകൾ കൂട്ടിയോജിപ്പിച്ച് ആണ് പ്ലൈവുഡ് നിർമ്മിക്കുന്നത്. സോളിഡ് വുഡിന് ചിലവ് കുറഞ്ഞ ഒരു പകരക്കാരൻ ആണ് പ്ലൈവുഡ്. എന്നാൽ നല്ല ക്വാളിറ്റി ഉള്ള തുമാണ്. പ്ലൈവുഡ് തന്നെ മൂന്നു തരമുണ്ട്. എം ആർ, ബി ഡബ്ല്യു ആർ, ബി ഡബ്ലിയു പി എങ്ങനെയാണ് അവ. എം ആർ ന്റെ മോയ്സ്ചർ റെസിസ്റ്റൻസ് , ബി ഡബ്ലിയു ആർ ന്റെ ബോയിലിംഗ് വാട്ടർ റെസിസ്റ്റൻസ് , ബി ഡബ്ല്യു പി യുടെ ബോയിലിംഗ് വാട്ടർ പ്രൂഫിങ് എന്നിങ്ങനെയുള്ള ഗുണങ്ങളാണ് ഇവയെ വേർതിരിക്കുന്നത്. ഇവയുടെ ഗുണങ്ങൾ അനുസരിച്ച് കൂടുതൽ ഈർപ്പം നിൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ബി ഡബ്ല്യു ആർ അധികം ഈർപ്പം നിൽക്കാത്ത ഇടങ്ങളിൽ എം ആർ ഒ ബി ഡബ്ല്യു ആർ ഒ ഉപയോഗിക്കുന്നു. *ഫൈബർ വുഡ്* ഫൈബർ വുഡ്തന്നെ 5 തരമുണ്ട്. പാർട്ടികൾ ബോർഡ്, എം ഡി എഫ്, എച്ച് ഡി എഫ്, ഹൈ ഡെൻസിറ്റി ഹൈ റെസിസ്റ്റൻഡ്, എച്ച് ഡി എച്ച് എം ആർ എന്നിവയാണവ. ഫൈബർ വുഡിന് നല്ല സർഫസ് ഫിനിഷ് ആണ് ഉള്ളത്. അതുകൊണ്ടുതന്നെ പെയിന്റ് ചെയ്യുന്ന ഇടങ്ങളിലാണ് ഇത് പ്രിഫർ ചെയ്യുന്നത്. ചിലവിൽ കുറവും എന്നാൽ ഡ്യൂറബ്ൾ ആയിട്ട് ഉള്ളതുമായതിനാൽ കൂടുതൽ കമ്പനികളും ഇതാണ് പ്രിഫർ ചെയ്യുന്നത്. *പിവിസി ബോർഡ്* പിവിസി ബോർഡ് അല്ലെങ്കിൽ കമ്പോസിറ്റ്ബോർഡ് പോളിമർ വുഡ് ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു ഹൈബ്രിഡ് മെറ്റീരിയൽ ആണ്. ഇത് 100 ശതമാനം വാട്ടർപ്രൂഫ് ആണ് എന്നാണ് കമ്പനികൾ അവകാശപ്പെടുന്നത്. അതുകൊണ്ടുതന്നെ പ്ലൈവുഡ് നെയും ഫൈബർ വുഡ്നെയും അപേക്ഷിച്ചു ചിലവേറിയ ഒന്നാണ് ഇത്.
Keshav Nair
Home Owner
ഒരു മീറ്റർ വീതിയിൽ കോൺഗ്രീറ്റ് സ്റ്റെയർകെയ്സ് പണിതെടുക്കുവാൻ എത്രമാത്രം സിമൻറും കമ്പിയും വേണമെന്ന് പറയാമോ?.
Rahul Thampi
Home Owner
700 sq ft ഉള്ള ഒരു വീട് വാർക്കാൻ മുഴുവൻ എത്ര ചിലവ് വരും..?
Subash Dominic
Home Owner
വീടിൻ്റെ ഫൗണ്ടേഷൻ പിന്ത് ബീം / പില്ലർ ആയി നിർമിക്കുന്നതും കരിങ്കല്ല് കൊണ്ട് നിർമിക്കുന്നതും തമ്മിലുള്ള താരതമ്യം എങ്ങനെയാണ്? ഒരു രണ്ട് നില വീടിന് ഏതാന്ന് നല്ലത്.? ചിലവ് വ്യത്യാസം എത്രയാണ്?
Bobby Roshan
Home Owner
ഒരു മീറ്റർ വീതിയിൽ കോൺഗ്രീറ്റ് സ്റ്റെയർകെയ്സ് പണിതെടുക്കുവാൻ എത്രമാത്രം സിമൻറും കമ്പിയും വേണമെന്ന് പറയാമോ?.
man mac
Home Owner
ഒരു പ്രവാസിയാണ് അതുകൊണ്ട് ചോദിക്കുന്നു. ഇന്നത്തെ സിമന്റ് വില എത്രയാണ്, ഇത്രയ്ക്ക് വില കൂടാനായി എന്തെങ്കിലും കാരണമുണ്ടോ.. അഭിപ്രായങ്ങൾ രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു
Shankar MN
Service Provider
*ചോർച്ചയും ചിലവ് കുറഞ്ഞ പരിഹാരങ്ങളും അറിയാം* മഴക്കാലം എത്തിക്കഴിഞ്ഞാൽ മിക്ക വീടുകളിലും നേരിടേണ്ടി വരുന്ന ഒരു വലിയ പ്രശ്നമാണ് ചോർച്ച. കാലപ്പഴക്കം ചെന്ന വീടുകളിൽ ചോർച്ച അടയ്ക്കുന്നതിനായി സ്വീകരിക്കുന്ന വഴികൾ ആയിരിക്കില്ല അധികം പഴക്കമില്ലാത്ത വീടുകളിൽ ചെയ്യേണ്ടി വരിക. അതനുസരിച്ചാണ് ചിലവും നിശ്ചയിക്കപ്പെടുന്നത്. ചിലവ് കുറച്ച് വീടിന്റെ ചോർച്ച ഒഴിവാക്കാനുള്ള മാർഗങ്ങൾ മനസിലാക്കാം മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ശരിയായ രീതിയിൽ വാട്ടർ പ്രൂഫിങ് ടെക്നോളജികൾ ഉപയോഗപ്പെടുത്തുകയാണെങ്കിൽ ചോർച്ച എന്ന പ്രശ്നത്തെ പൂർണമായും ഒഴിവാക്കാൻ സാധിച്ചേക്കും . അതിനായി ചോർച്ച ഉണ്ടാവാൻ ഇടയായ കാരണം കണ്ടെത്തുകയും, വീടിന്റെ ഏതെല്ലാം ഭാഗങ്ങളിൽ നിന്നും വിള്ളലുകൾ വന്നിട്ടുണ്ട് എന്ന കാര്യവും ശ്രദ്ധിക്കണം. പല വീടുകളിലും വിള്ളലും ചോർച്ചയും ഉണ്ടാകാനുള്ള പ്രധാന കാരണം ക്വാളിറ്റി കുറഞ്ഞ കമ്പി ഉപയോഗിച്ച് നിർമ്മാണം നടത്തുകയും അവ തുരുമ്പിക്കുകയും ചെയ്യുന്നതാണ്. മറ്റൊരു പ്രധാന കാരണം വീടിന്റെ ഫൗണ്ടേഷൻ പണികളിൽ സംഭവിക്കുന്ന പാകപ്പിഴകളാണ്. അതുകൊണ്ടു തന്നെ ഇത്തരം പ്രശ്നങ്ങൾ വരാതിരിക്കാൻ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുമ്പോൾ തന്നെ ശ്രദ്ധ നൽകേണ്ടതുണ്ട്. കമ്പി ഉപയോഗപ്പെടുത്തുമ്പോൾ അവയ്ക്ക് ചുറ്റും ശരിയായ രീതിയിൽ കവറിങ് നൽകിയിട്ടില്ലേ എന്ന കാര്യം പണി ഏൽപ്പിക്കുന്നവരോട് ചോദിച്ച് ഉറപ്പു വരുത്തുക. മറിച്ച് സീലിംഗ് പോലുള്ള ഭാഗങ്ങളിൽ നിന്നാണ് ചോർച്ച പ്രശ്നങ്ങൾ ആരംഭിക്കുന്നത് എങ്കിൽ അത് ടെറസിന് മുകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ട് ആയിരിക്കാം. അത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വിള്ളൽ ഉള്ള ഭാഗം നല്ല രീതിയിൽ ക്ലീൻ ചെയ്ത ശേഷം വേണം ഫില്ലർ ഉപയോഗ പെടുത്താൻ.ഹെയർ ലൈൻ വഴി ഉള്ള വിള്ളലുകൾ ശരിയായ രീതിയിൽ കണ്ടെത്തി ആ ഭാഗങ്ങളിൽ ഫില്ലർ കൃത്യമായി തന്നെ ഫിൽ ചെയ്തു നൽകുക. അതേ സമയം വിള്ളലുകളുടെ വലിപ്പം കൂടുതലും പഴക്കമുള്ളതും ആണ് എങ്കിൽ ഇത്തരം രീതികൾ ഒന്നും അവിടെ പ്രയോജനം ചെയ്യില്ല. അത്തരം സാഹചര്യങ്ങളിൽ പ്ലാസ്റ്റർ മുഴുവനായും പൊട്ടിച്ചു കളഞ്ഞ് വീണ്ടും പ്ലാസ്റ്ററിങ് ചെയ്ത് നൽകേണ്ടതായി വരും. *വാട്ടർ പ്രൂഫിങ് ഫലപ്രദമാക്കാൻ* പഴയകാലത്തെ വീടുകളിൽ നിന്നും വ്യത്യസ്തമായി ഇന്ന് വീട് നിർമ്മിക്കുമ്പോൾ തന്നെ വ്യത്യസ്ത രീതികളിൽ വാട്ടർപ്രൂഫിങ് ഏജന്റുകൾ അപ്ലൈ ചെയ്ത് നൽകുന്നുണ്ട്. ഇവയിൽ തന്നെ ലിക്വിഡ് രൂപത്തിൽ ഉള്ളതും, ഡിസോൾവ് ചെയ്ത് ഉപയോഗിക്കുന്ന രീതിയിൽ എല്ലാമുള്ള വാട്ടർ പ്രൂഫിങ് ഏജന്റുകൾ ലഭ്യമാണ്. സ്വന്തമായി വാട്ടർ പ്രൂഫിങ് ചെയ്യുകയാണ് എങ്കിൽ ഒരു നല്ല എക്സ്പെർട്ടിന്റെ സഹായത്തോട് കൂടി ഏത് രീതിയിലുള്ള വാട്ടർപ്രൂഫിങ് ഏജന്റ് തിരഞ്ഞെടുക്കണം എന്ന കാര്യം ചോദിച്ച് മനസിലാക്കുക. അതല്ലെങ്കിൽ വാട്ടർപ്രൂഫിങ് ചെയ്തു തരുന്ന ഏതെങ്കിലും കമ്പനികളെ പണി ഏൽപ്പിച്ച് നൽകിയാൽ അവരത് ശരിയായ രീതിയിൽ തന്നെ ചെയ്ത് ചോർച്ച പ്രശ്നങ്ങൾ ഒഴിവാക്കി തരുന്നതാണ്. എന്നാൽ മഴക്കാലം തുടങ്ങുന്നതിന് മുൻപായി ഇത്തരം വർക്കുകൾ ചെയ്താൽ മാത്രമാണ് അതു കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ. പ്ലാസ്റ്ററിങ് വർക്ക് പൂർണമായും പുതിയതായി ചെയ്യേണ്ടി വരികയാണെങ്കിൽ വാട്ടർപ്രൂഫിങ്ങിന് ഒപ്പം തന്നെ മിക്സ് ചെയ്ത് നൽകാവുന്നതാണ്. ചെറിയ വിള്ളലുകൾ അടയ്ക്കുന്നതിനായി ഇന്റഗ്രൽ വാട്ടർ പ്രൂഫിങ് രീതിയാണ് ഉപയോഗപ്പെടുത്തുന്നത്. ചെറിയ രീതിയിൽ പോലും വെള്ളം ഭിത്തികളിലേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കുന്നതിനായി പ്ലാസ്റ്ററിംഗ് വർക്ക് ചെയ്തു കഴിഞ്ഞാൽ ഒരു കോട്ട് പ്രൈമർ നൽകി വീണ്ടും വാട്ടർപ്രൂഫിങ് ഏജന്റ് നൽകുന്നത് വഴി ഒഴിവാക്കാൻ സാധിക്കും. വലിപ്പം കുറഞ്ഞ വിള്ളലുകൾ നേരത്തെ പറഞ്ഞതു പോലെ ഫില്ലർ ഉപയോഗിച്ച് ക്രാക്ക് ഫിൽ ചെയ്ത ശേഷം ഒരു കോട്ട് പ്രൈമർ അടിച്ച് നൽകുന്നത് വഴി ഒഴിവാക്കാവുന്നതാണ്. മറ്റ് രീതികളെ അപേക്ഷിച്ച് ഈ ഒരു രീതിയാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ ഒരു സ്ക്വയർഫീറ്റിന് ഏകദേശം 20 രൂപയുടെ അടുത്ത് മാത്രമാണ് ചിലവ് വരുന്നുള്ളൂ. വീട് നിർമ്മിക്കുമ്പോൾ തന്നെ വാട്ടർപ്രൂഫിങ് ശരിയായ രീതിയിൽ ചെയ്യുകയാണെങ്കിൽ ഭാവിയിൽ വലിയ രീതിയിലുള്ള ചോർച്ച പ്രശ്നങ്ങളെ ഭയക്കേണ്ടതില്ല.
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
19000 to 21000 varum m3 nu