hamburger
Keshav Nair

Keshav Nair

Home Owner | Kottayam, Kerala

വീട് വക്കാൻ side ൽ നിന്നും സെറ്റ് ബാക്ക് കിട്ടുന്നില്ല. ആ സൈഡിലെ പ്ലോട്ട് അനിയന്റെ ആണ്. എന്ത് ചെയ്യണം?
likes
1
comments
6

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

രണ്ടു പേർ തമ്മിൽ ഒരു agreement valid പേപ്പറിൽ ഉണ്ടാക്കണം ( No objection to construct ...) . Lintel level ന് താഴെ opening അവിടെ കൊടുക്കുവാൻ പാടില്ല . അങ്ങനെ ഉണ്ടെങ്കിൽ setback കൊടുക്കാതെയും പണിയാം.

Bianrow Rosario  Alex
Bianrow Rosario Alex

Civil Engineer | Kottayam

Consent മേടിച്ചാൽ മതി

Sreeraj M
Sreeraj M

Civil Engineer | Kozhikode

നിലവിൽ എത്ര കിട്ടും ....?

Predeep Cp
Predeep Cp

Plumber | Kottayam

50cm ille

ErSarath Kumar
ErSarath Kumar

Civil Engineer | Kottayam

consent vangichal mathi pine avde windows doors onum kodukan patila pine lintelinu mukalil ventilator pole kodukam

susmitha s
susmitha s

Civil Engineer | Thiruvananthapuram

aniyantennu consent vangyal മതി.... but aa side openings kodukan pattilla

More like this

*ഒരു വീട് വെക്കുമ്പോൾ കെട്ടിട നിർമാണ നിയമം ബന്ധപ്പെട്ട് സാധാരണയായി ഉയർന്നുവരാറുള്ള സംശയങ്ങളും ഉത്തരങ്ങളും മനസ്സിലാക്കാം - part 1*
 
*5 അല്ലെങ്കിൽ 6 സെന്റ് ഭൂമിയിൽ എത്ര വലിയ വീട് വെക്കാൻ കഴിയും?*
 
കെട്ടിട നിർമ്മാണ റൂൾസ് പ്രകാരം ഒരു വസ്തുവിനെ 65% കവറേജ് ഏരിയ ആണ്. അതായത് 100 സ്ക്വയർ ഫീറ്റ് സ്ഥലം നിങ്ങൾക്ക് ഉണ്ടെങ്കിൽ അതിൽ 65% മാത്രമേ കാവേർഡ് ഏരിയ ആയി കെട്ടിടം നിർമ്മിക്കാൻ സാധിക്കുകയുള്ളൂ.
 
കവേർഡ് ഏരിയ എന്നാൽ ഗ്രൗണ്ട് ഫ്ലോറിന്റെ ഏരിയ ആണ്. തുടർന്ന് മുകളിലേക്ക് നിലകൾ പണിയുന്നുണ്ടെങ്കിൽ FSI (Floor Area Index ) അനുസരിച്ച് ആണ് ഏരിയ തീരുമാനിക്കുന്നത്. സിംഗിൾ ഫാമിലി റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് FSI 3 ആയാണ് നിജപ്പെടുത്തി ഇരിക്കുന്നത്.
 
 
*FSI=total floor area/plot area*
 
 
അതായത് മുഴുവൻ ഫ്ലോർ ഏരിയയെ പ്ലോട്ട് ഏരിയ കൊണ്ട് ഹരിക്കുമ്പോൾ 3ൽ കൂടാൻ പാടില്ല. ആ ഒരു പരിധി മനസ്സിലാക്കി വേണം മുകളിലത്തെ നിലകൾ പണിയുവാൻ.
 
*എത്ര ഉയരത്തിൽ വരെ വീട് നിർമിക്കാം?*
 
സിംഗിൾ ഫാമിലി റെസിഡൻഷ്യൽ ബിൽഡിങ്ങുകൾക്ക്‌ 10 മീറ്റർ ഉയരത്തിൽ വരെ വീടു നിർമ്മിക്കാമെന്ന പരിധിയാണ് വെച്ചിരിക്കുന്നത്. അതായത് യാർഡ് ലെവലിൽ നിന്ന് 10 മീറ്റർ ഉയരം വരെ വീട് നിർമ്മിക്കാനാവും.
 
മൂന്നുനില ബിൽഡിങ് ആണ് എങ്കിൽ 10 മീറ്റർ ഉള്ളിൽ നിന്ന് വേണം ഉയരം തീരുമാനിക്കാൻ. ഇതിൽ കൂടുതൽ ഉയരത്തിൽ നിർമിക്കാം പക്ഷേ സെറ്റ്ബാക്കിലും മറ്റും മാറ്റങ്ങൾ വരും. ആ മാറ്റങ്ങൾ കൃത്യമായി ഉൾക്കൊണ്ട് അതിനനുസരിച്ച് ഉയരത്തിൽ വീട് നിർമ്മിക്കാവുന്നതാണ്.
 
*സെപ്റ്റിക് ടാങ്കും കിണറും തമ്മിൽ എത്ര അകലം വേണം? അതിരിൽ നിന്ന് എത്ര മാറി വേണം ഇവ നിർമ്മിക്കാൻ?*
 
 
സെപ്റ്റിക് ടാങ്കും കിണറും തമ്മിൽ ഉള്ള അകലം നിശ്ചയിച്ചിരിക്കുന്നത് 7.5m ആണ്. ജലസ്രോതസായ കിണറിന്റെ 7.5 മീറ്റർ പരിധിയിൽ യാതൊരു തരത്തിലുള്ള മാലിന്യ സംസ്കരണ കുഴികളോ, സെപ്റ്റിക് ടാങ്കോ, സോക് പിറ്റോ സ്ഥാപിക്കാൻ പാടില്ല.
 
 
അതുപോലെതന്നെ സെപ്റ്റിക് ടാങ്ക് കിണർ തുടങ്ങിയവ അതിരിൽ നിന്ന് 1.2 മീറ്റർ അകലത്തിൽ മാത്രമേ നിർമ്മിക്കാൻ പാടുള്ളൂ എന്നും നിജപ്പെടുത്തിയിട്ടുണ്ട്. റോഡിൽനിന്ന് ആണെങ്കിൽ കെട്ടിടത്തിന്റെ സെറ്റ്ബാക്കിന് തുല്യമായ അകലം പാലിച്ചു വേണം വീട് നിർമിക്കാൻ.
 
 
*2.5 – 3 സെന്റ് സ്ഥലമുള്ള പ്ലോട്ടുകളിൽ റോഡിൽനിന്ന് എത്ര മാറ്റി വേണം വീട് നിർമിക്കാൻ*
3 സെന്റ് മുകളിലുള്ള ഏത് പ്ലോട്ടിലും റോഡിൽ നിന്ന് മൂന്ന് മീറ്റർ അകലത്തിൽ മാത്രമേ വീട് നിർമ്മിക്കുവാൻ പാടുള്ളൂ. 3 സെന്റിൽ താഴെയുള്ള പ്ലോട്ടുകളിൽ സെറ്റ്ബാക്ക് ആയി രണ്ട് മീറ്റർ മാത്രം ഒഴിച്ചിട്ടാൽ മതിയാകും.
*ഒരു വീട് വെക്കുമ്പോൾ കെട്ടിട നിർമാണ നിയമം ബന്ധപ്പെട്ട് സാധാരണയായി ഉയർന്നുവരാറുള്ള സംശയങ്ങളും ഉത്തരങ്ങളും മനസ്സിലാക്കാം - part 1* *5 അല്ലെങ്കിൽ 6 സെന്റ് ഭൂമിയിൽ എത്ര വലിയ വീട് വെക്കാൻ കഴിയും?* കെട്ടിട നിർമ്മാണ റൂൾസ് പ്രകാരം ഒരു വസ്തുവിനെ 65% കവറേജ് ഏരിയ ആണ്. അതായത് 100 സ്ക്വയർ ഫീറ്റ് സ്ഥലം നിങ്ങൾക്ക് ഉണ്ടെങ്കിൽ അതിൽ 65% മാത്രമേ കാവേർഡ് ഏരിയ ആയി കെട്ടിടം നിർമ്മിക്കാൻ സാധിക്കുകയുള്ളൂ. കവേർഡ് ഏരിയ എന്നാൽ ഗ്രൗണ്ട് ഫ്ലോറിന്റെ ഏരിയ ആണ്. തുടർന്ന് മുകളിലേക്ക് നിലകൾ പണിയുന്നുണ്ടെങ്കിൽ FSI (Floor Area Index ) അനുസരിച്ച് ആണ് ഏരിയ തീരുമാനിക്കുന്നത്. സിംഗിൾ ഫാമിലി റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് FSI 3 ആയാണ് നിജപ്പെടുത്തി ഇരിക്കുന്നത്. *FSI=total floor area/plot area* അതായത് മുഴുവൻ ഫ്ലോർ ഏരിയയെ പ്ലോട്ട് ഏരിയ കൊണ്ട് ഹരിക്കുമ്പോൾ 3ൽ കൂടാൻ പാടില്ല. ആ ഒരു പരിധി മനസ്സിലാക്കി വേണം മുകളിലത്തെ നിലകൾ പണിയുവാൻ. *എത്ര ഉയരത്തിൽ വരെ വീട് നിർമിക്കാം?* സിംഗിൾ ഫാമിലി റെസിഡൻഷ്യൽ ബിൽഡിങ്ങുകൾക്ക്‌ 10 മീറ്റർ ഉയരത്തിൽ വരെ വീടു നിർമ്മിക്കാമെന്ന പരിധിയാണ് വെച്ചിരിക്കുന്നത്. അതായത് യാർഡ് ലെവലിൽ നിന്ന് 10 മീറ്റർ ഉയരം വരെ വീട് നിർമ്മിക്കാനാവും. മൂന്നുനില ബിൽഡിങ് ആണ് എങ്കിൽ 10 മീറ്റർ ഉള്ളിൽ നിന്ന് വേണം ഉയരം തീരുമാനിക്കാൻ. ഇതിൽ കൂടുതൽ ഉയരത്തിൽ നിർമിക്കാം പക്ഷേ സെറ്റ്ബാക്കിലും മറ്റും മാറ്റങ്ങൾ വരും. ആ മാറ്റങ്ങൾ കൃത്യമായി ഉൾക്കൊണ്ട് അതിനനുസരിച്ച് ഉയരത്തിൽ വീട് നിർമ്മിക്കാവുന്നതാണ്. *സെപ്റ്റിക് ടാങ്കും കിണറും തമ്മിൽ എത്ര അകലം വേണം? അതിരിൽ നിന്ന് എത്ര മാറി വേണം ഇവ നിർമ്മിക്കാൻ?* സെപ്റ്റിക് ടാങ്കും കിണറും തമ്മിൽ ഉള്ള അകലം നിശ്ചയിച്ചിരിക്കുന്നത് 7.5m ആണ്. ജലസ്രോതസായ കിണറിന്റെ 7.5 മീറ്റർ പരിധിയിൽ യാതൊരു തരത്തിലുള്ള മാലിന്യ സംസ്കരണ കുഴികളോ, സെപ്റ്റിക് ടാങ്കോ, സോക് പിറ്റോ സ്ഥാപിക്കാൻ പാടില്ല. അതുപോലെതന്നെ സെപ്റ്റിക് ടാങ്ക് കിണർ തുടങ്ങിയവ അതിരിൽ നിന്ന് 1.2 മീറ്റർ അകലത്തിൽ മാത്രമേ നിർമ്മിക്കാൻ പാടുള്ളൂ എന്നും നിജപ്പെടുത്തിയിട്ടുണ്ട്. റോഡിൽനിന്ന് ആണെങ്കിൽ കെട്ടിടത്തിന്റെ സെറ്റ്ബാക്കിന് തുല്യമായ അകലം പാലിച്ചു വേണം വീട് നിർമിക്കാൻ. *2.5 – 3 സെന്റ് സ്ഥലമുള്ള പ്ലോട്ടുകളിൽ റോഡിൽനിന്ന് എത്ര മാറ്റി വേണം വീട് നിർമിക്കാൻ* 3 സെന്റ് മുകളിലുള്ള ഏത് പ്ലോട്ടിലും റോഡിൽ നിന്ന് മൂന്ന് മീറ്റർ അകലത്തിൽ മാത്രമേ വീട് നിർമ്മിക്കുവാൻ പാടുള്ളൂ. 3 സെന്റിൽ താഴെയുള്ള പ്ലോട്ടുകളിൽ സെറ്റ്ബാക്ക് ആയി രണ്ട് മീറ്റർ മാത്രം ഒഴിച്ചിട്ടാൽ മതിയാകും.
Column- beam Junction ൽ Ld /Anchorage length ക്കുള്ള പ്രധാന്യം.? ...
അടുത്തിടെ എൻ്റെ  അയൽവാസി അദ്ദേഹത്തിൻ്റെ മകൾക്കു വേണ്ടി പണിയുന്ന പുതിയ വീടിൻ്റെ Isolated footings with stem Pillars( കുറ്റി പില്ലർ) casting കഴിഞ്ഞ് Plinth beams ൻ്റെ Rebars കെട്ടി കൊണ്ടിരിക്കുന്നതു കാണാനിടയായി. നാട്ടുകാരൻ അല്ലാത്ത ഒരാൾ പണിയുടെ മേൽനോട്ടം വഹിക്കുന്നതു കണ്ടപ്പോൾ ആരാണ് എന്ന് അന്വേഷിച്ചു. Contractor തന്നെയാണ് എന്നും അദ്ദേഹവും  ഒരു Civil Engineer എന്നു പറഞ്ഞാണ് വീട്ടുടമ പരിചയപ്പെടുത്തിയത്.തുടക്കം മുതൽ അദ്ദേഹത്തിൻ്റെ സാന്നിധ്യവും site ൽ സ്ഥിരമായി കാണാമായിരുന്നു.... കാര്യത്തിലേക്ക് കടക്കാം  20Cmx20 cm Size കളിലുള്ള Stem pillar ലേക്ക്  face ൽ നിന്നും വെറും 15 സെൻ്റീമീറ്റർ ആണ് plinth beam ൻ്റെ 12mm barകൾ anchor ചെയ്തിരുന്നത് . Tension rebar നു് applicable ആയ Ld, Nominal mix 1: 2: 4 ന് Pillar face ൽ നിന്ന് അകത്തേക്ക്  68 cm end anchorage ആയി വേണ്ടിടത്ത് കഷ്ടിച്ച് 15 cm എങ്ങനെ ശരിയാകും എന്നു ചോദിച്ചപ്പോൾ അദ്ദേഹത്തിൻ്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
 "മുകളിലേക്ക് Load bearing structure ആണ് ഞങ്ങൾ എല്ലായിടത്തും ഇങ്ങനെയാണു് ചെയ്തു വരുന്നത് എന്നും ഇതുവരെ ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല" . ഓരോ RCC Mix നും Specify ചെയ്തിട്ടുള്ള Ld (development length) ൽ കുറയാതെയുള്ള anchorage length നെക്കുറിച്ച് വിശദീകരിച്ചു കൊടുത്തു എങ്കിലും അതിൻ്റെയൊക്കെ ആവശ്യമുണ്ടോ എന്ന സംശയം അദ്ദേഹത്തിൽ നിന്നു മാറണമെങ്കിൽ Ethics നു മുൻഗണന കൊടുത്തു കൊണ്ട് "ലാഭം മാത്രം ഇങ്ങോട്ടു പോരട്ടേ " എന്നുള്ള ലക്ഷ്യം ഒഴിവാക്കേണ്ടിയിരുന്നു.
G +1floor (ഇരുനില വീട് ) 20 x15 cm Solid block ൽ 15 cm wall thickness ൽ load bearing structure ആയിചെയ്യാനുള്ള വൈദഗ്ദ്യത്തിലും ഈ കൂട്ടരെ വെല്ലാൻ കഴിയില്ല. നമ്മുടെ കൊച്ചു കേരളവും 
Seismic zone III യിൽ പെടും എന്നുള്ള കാര്യം ഓർമ്മപ്പെടുത്തിയെങ്കിലും അതും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ടാകുമോ..?.
Column- beam Junction ൽ Ld /Anchorage length ക്കുള്ള പ്രധാന്യം.? ... അടുത്തിടെ എൻ്റെ അയൽവാസി അദ്ദേഹത്തിൻ്റെ മകൾക്കു വേണ്ടി പണിയുന്ന പുതിയ വീടിൻ്റെ Isolated footings with stem Pillars( കുറ്റി പില്ലർ) casting കഴിഞ്ഞ് Plinth beams ൻ്റെ Rebars കെട്ടി കൊണ്ടിരിക്കുന്നതു കാണാനിടയായി. നാട്ടുകാരൻ അല്ലാത്ത ഒരാൾ പണിയുടെ മേൽനോട്ടം വഹിക്കുന്നതു കണ്ടപ്പോൾ ആരാണ് എന്ന് അന്വേഷിച്ചു. Contractor തന്നെയാണ് എന്നും അദ്ദേഹവും ഒരു Civil Engineer എന്നു പറഞ്ഞാണ് വീട്ടുടമ പരിചയപ്പെടുത്തിയത്.തുടക്കം മുതൽ അദ്ദേഹത്തിൻ്റെ സാന്നിധ്യവും site ൽ സ്ഥിരമായി കാണാമായിരുന്നു.... കാര്യത്തിലേക്ക് കടക്കാം 20Cmx20 cm Size കളിലുള്ള Stem pillar ലേക്ക് face ൽ നിന്നും വെറും 15 സെൻ്റീമീറ്റർ ആണ് plinth beam ൻ്റെ 12mm barകൾ anchor ചെയ്തിരുന്നത് . Tension rebar നു് applicable ആയ Ld, Nominal mix 1: 2: 4 ന് Pillar face ൽ നിന്ന് അകത്തേക്ക് 68 cm end anchorage ആയി വേണ്ടിടത്ത് കഷ്ടിച്ച് 15 cm എങ്ങനെ ശരിയാകും എന്നു ചോദിച്ചപ്പോൾ അദ്ദേഹത്തിൻ്റെ പ്രതികരണം ഇങ്ങനെയായിരുന്നു. "മുകളിലേക്ക് Load bearing structure ആണ് ഞങ്ങൾ എല്ലായിടത്തും ഇങ്ങനെയാണു് ചെയ്തു വരുന്നത് എന്നും ഇതുവരെ ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല" . ഓരോ RCC Mix നും Specify ചെയ്തിട്ടുള്ള Ld (development length) ൽ കുറയാതെയുള്ള anchorage length നെക്കുറിച്ച് വിശദീകരിച്ചു കൊടുത്തു എങ്കിലും അതിൻ്റെയൊക്കെ ആവശ്യമുണ്ടോ എന്ന സംശയം അദ്ദേഹത്തിൽ നിന്നു മാറണമെങ്കിൽ Ethics നു മുൻഗണന കൊടുത്തു കൊണ്ട് "ലാഭം മാത്രം ഇങ്ങോട്ടു പോരട്ടേ " എന്നുള്ള ലക്ഷ്യം ഒഴിവാക്കേണ്ടിയിരുന്നു. G +1floor (ഇരുനില വീട് ) 20 x15 cm Solid block ൽ 15 cm wall thickness ൽ load bearing structure ആയിചെയ്യാനുള്ള വൈദഗ്ദ്യത്തിലും ഈ കൂട്ടരെ വെല്ലാൻ കഴിയില്ല. നമ്മുടെ കൊച്ചു കേരളവും Seismic zone III യിൽ പെടും എന്നുള്ള കാര്യം ഓർമ്മപ്പെടുത്തിയെങ്കിലും അതും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ടാകുമോ..?.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store