hamburger
Arun Thomas

Arun Thomas

Home Owner | Ernakulam, Kerala

വീട് വെച്ച് രണ്ട് വർഷം കഴിഞ്ഞ്(1200sq) ഇപ്പോൾ കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് നിന്നും നോട്ടിസ് വന്നു ഇന്ന് 12000 രൂപ അടക്കണം എന്ന് പറഞ്ഞ് 1% സെസ്സ് ആണെന്ന് , ശരിയാണോ
likes
2
comments
4

Comments


sooraj sl
sooraj sl

Fabrication & Welding | Thiruvananthapuram

ക്യാഷ് അടക്കുന്ന ബില്ല് സൂക്ഷിച്ചു വയ്ക്കണം ....ഇല്ലേൽ ഭാവിയിൽ വീട് പെയിന്റ് ചെയ്താൽ പോലും വീടും പേപ്പർ വരും ..

sooraj sl
sooraj sl

Fabrication & Welding | Thiruvananthapuram

2 വർഷം ആയല്ലേ ഉള്ളു ..അടക്കേണ്ടി വരും ......ആ നോട്ടീസ് ഇൽ പറഞ്ഞിരിക്കുന്ന ഡേറ്റിൽ തന്നെ ലേബർ ഓഫിസിൽ പോകുക ...ഓഫിസറെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുക ...ചിലപ്പോൾ എമൗണ്ട് കുറയും ....ഞങ്ങൾ 2008 ഇൽ തുടങ്ങിയ വീട് പണിആണ് ..ഫുൾ കംപ്ലീറ്റ് ആയപ്പോ 2017 aayi......20000 നോട്ടീസ് വന്നു .....ഓഫീസിൽ ചെന്ന് പറഞ്ഞു ..പഞ്ചായത്തിൽ നിന്ന് പേപ്പേഴ്സ് വാങ്ങി കൊടുത്തപ്പോൾ എമൗണ്ട് 6000 ആയി

Sameer Muhammad
Sameer Muhammad

Contractor | Ernakulam

അടക്കാതെ കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിക്കില്ലെന്ന് തോന്നുന്നു. 100 sq mt ൽ താഴെയാണെങ്കിൽ വരില്ല. അതിന് മുകളിൽ 1% . പിഴച്ച നിയമം.. ക്ഷേമനിധിക്ക് കാശുണ്ടാക്കാൻ ഓരോരോ വളഞ്ഞ വഴികൾ. അനുഭവിക്കല്ലാതെ തരമില്ലല്ലോ. ഉള്ളതെല്ലാം വിറ്റ് വെറുക്കിയും കടവും ലോണും വാങ്ങി ഒരു വീട് വെക്കുന്നവർ ഇതിലേക്ക് അടക്കേണ്ട 10000 ഉണ്ടെങ്കിൽ അടപ്പില്ലാത്ത ജനലുകൾക്ക് 4 ഡോർ വാങ്ങി വെക്കാം എന്നാവും ചിന്തിക്കുക. കഷ്ട്ടം.

Crystal Pool  Solutions
Crystal Pool Solutions

Contractor | Ernakulam

അടക്കേണ്ടിവരും ഞാനും 21000 അടച്ചിരുന്നു എന്റെ വീട് പണി കഴിഞ്ഞ സമയത്ത്

More like this

John Joy
Contractor
*വീടിന് തടി വാങ്ങുമ്പോൾ പറ്റിക്കപ്പെടാതിരിക്കാം* നമ്മളുടെ വീട് നിർമ്മാണ ശൈലിയിലെ ഒഴിച്ച് കൂടാൻ ആകാത്ത ഒന്ന് തന്നെയാണ് മരങ്ങൾ. മരമായിട്ടൊ, അല്ലെങ്കിൽ അറുത്ത ഉരുപ്പടികൾ ആയിട്ടോ ആണ് നമ്മൾ തടി വാങ്ങാറുള്ളത് . തടി വാങ്ങാൻ ചെല്ലുമ്പോൾ ഒരു കുബിക് അടിക്ക് (cubic feet) ഇത്ര രൂപ എന്ന നിലയിൽ ആണ് പൈസ നൽകുന്നത്. എന്നാൽ ബഹുപൂരിപക്ഷം പേർക്കും ഇത് എങ്ങനെയാണ് കണക്കാക്കുന്നത് എന്ന് അറിയില്ല. അത്കൊണ്ട് തന്നെ അവർ പറയുന്ന കണക്ക് വെച്ച് നമ്മൾ പൈസ നൽകും. ഈ അജ്ഞത മൂലം നിരവധി പേരാണ് പറ്റിക്കപ്പെടുന്നത്. ഇത്തരത്തിൽ പറ്റിക്കപ്പെടുന്നത് ഒഴിവാക്കാനായി തടിയുടെ അളവ് കണക്കാക്കുന്ന രീതി എങ്ങനെയെന്ന് ലളിതമായി മനസ്സിലാക്കാം. *ഉരുൾ തടി* ഉരുൾ തടിയാണ് നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അതിന്റെ കുബിക് അടി കണ്ടെത്തുന്ന രീതി. ● തടിയുടെ നീളം × ചുറ്റുവണ്ണം × ചുറ്റുവണ്ണം = കിട്ടുന്ന സംഖ്യയെ 2304 കൊണ്ട് ഭാഗിക്കുക ഉദാഹരണം ~ 7 അടി നീളവും 50 ഇഞ്ച് ചുറ്റുവണ്ണവും ഉള്ള തടി ആണെങ്കിൽ – 7×50×50=17500÷2034= 7.59 കിട്ടും. 7 അടി നീളവും 50 ഇഞ്ച് ചുറ്റുവണ്ണവും ഉള്ള തടി 7.59 കുബിക് ഫിറ്റ് ഉണ്ടാവും. *അറുത്ത ഉരുപ്പടി* ഇനി നിങ്ങൾ അറുത്ത ഉരുപ്പടി ആണ് വാങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അതിന്റെ കുബിക് അടി കണ്ടെത്തുന്ന രീതി. ● നീളം×വീതി×കനം×എണ്ണം = കിട്ടുന്ന സംഖ്യയെ 144 കൊണ്ട് ഭാഗിക്കുക. ഉദാഹരണത്തിന് – 7 അടി നീളവും 5 ഇഞ്ച് വീതിയും 3 ഇഞ്ച് കനവും(Thickness) ഉള്ള ഒരു പീസ് തടി ആണെങ്കിൽ 7×5×3×1÷144 = 0.72 കുബിക് ഫിറ്റ് കിട്ടും. ഈ കണക്ക് അറിയാത്തത് മൂലം നിരവധി പേർക്ക് ഇങ്ങനെ പൈസ നഷ്ടമാകാറുണ്ട്. അതുപോലെ തടി തിരഞ്ഞെടുക്കാൻ പോകുമ്പോൾ തടി പണി ചെയ്യുന്ന ആളയോ, അല്ലെങ്കിൽ ഈ വിഷയത്തിൽ കാര്യമായ അവഗാഹമുള്ളരോടൊപ്പം പോകുക. കൃത്യമായി തിരക്കിയതിന് ശേഷം മാത്രമേ തടി എടുക്കുന്ന മിൽ / ഡിപ്പോ തിരഞ്ഞെടുക്കാവൂ തടി തിരഞ്ഞെടുക്കുമ്പോൾ മുട്ടും, പോത്തും, കേടുപാടും ഇല്ലാത്തതുമായവ തിരഞ്ഞെടുക്കുക. വിള്ളൽ, പൊട്ടൽ, ദ്രവിച്ചവ എന്നിവയും ഒഴിവാക്കാം.
Narayanan
Narayanan kv
Home Owner
hai friends, ഞാൻ ഒരു വീട് പണിയാൻ calicut ഉള്ള ഒരു contractors നെ ഏല്പിച്ചു ഒന്നര കൊല്ലം മുമ്പ്, ഇപ്പോളും veednte പണി ഫിനിഷ് ചെയ്തത് തന്നിട്ടില്ല, agreement nu mukalil പൈസ വേണ്ടി വരും എന്ന് പറഞ്ഞ് നിർത്തി വെച്ചിരിക്കുകയാണ് rate koodi എന്ന് പറഞ്ഞിട്ട്. agreement il paranja സമയം 8month ayirunu ipol onnara kollam ആയ്. ഫണ്ട് ഓരോ സ്റ്റെപ് ലും കൊടുത്താലേ ഇനി പണി തുടങ്ങുക എന്നാണ് അവർ പറയുന്നത്., ipo maza മൂലം ഉള്ള nashanastam കുറേശ്ശെ വന്നു തുടങ്ങി, ഫിനിഷിങ് സ്റ്റേജ് അണ്. പോലീസ് ൽ അറിയിച്ചപോ അവർക്ക് ഒന്നും ചെയ്യുവാൻ കഴിയില സിവിൽ കേസ് അണ് കോടതി വഴി പൊയ്ക്കോളൂ എന്നാണ് പറയുന്നത്. കോടതി വഴി പോയാൽ അറിയാമല്ലോ.. വേറെ എന്തെങ്കിലും സപ്പോർട്ട് കിട്ടുമോ ഞാനും അമ്മയും ആത്മഹത്യ വക്കിൽ ആണ്☺️ please 🙏
Robin George
Robin George Roy Chuzhukunnil
Civil Engineer
ഒരു വീട് വെക്കാൻ ഒരുങ്ങുന്ന പലരും പ്ലാനുകൾ ആവശ്യപ്പെടാറുണ്ട്. പ്ലാനുകൾ കണ്ട്, പറ്റുന്നതുപോലെ മനസ്സിലാക്കി സ്വപ്ന ഭവനം നിർമ്മിക്കുക എന്നതാണ് ലക്ഷ്യം. അതിൽ ഒരു തെറ്റും പറയാനുമില്ല. മറ്റൊരു കൂട്ടരുണ്ട്. സ്ഥലത്തിന്റെ സ്കെച്ച് കാണിച്ചു, ഇതിനു ചേരുന്ന ഒരു പ്ലാൻ ആരെങ്കിലും വരച്ചു തരുമോ എന്ന് ചോദിക്കുന്നവർ. ഫ്രീ സർവീസ് ആണ് ചോദ്യത്തിന് പുറകിലെ ചേതോവികാരം. ഫ്രീ ആയിട്ടല്ലെങ്കിൽ ഒരു രൂപ വെച്ച് തന്നാൽ മതിയോ എന്ന് ചോദിച്ചവർ പലരുണ്ട്, അനുഭവം. 1000 sqft കാരുണ്ട്, 2000 sqft കാരുമുണ്ട് ഈ കൂട്ടത്തിൽ. എല്ലാ ദിവസവും മിനിമം ഒരു പോസ്റ്റെങ്കിലും കാണാറുണ്ട്. സ്വന്തം വീട് നിർമ്മിക്കുന്നതിലെ പിഴവുകൾ ഇവിടെ നിന്നും തുടങ്ങുകയാണ്. പ്ലാൻ ചെയ്യുന്നതിലെ പ്ലാനിങ് എങ്ങനെ വേണം എന്നൊരു പോസ്റ്റ് ഇതിനു മുൻപ് ഗ്രൂപ്പിൽ ഇട്ടിരുന്നു. പ്ലാൻ ആണ് വീടിന്റെ നട്ടെല്ല് എന്ന് കരുതുന്ന ആളാണ് ഞാൻ. പ്ലാൻ തെറ്റിയാൽ എല്ലാം തെറ്റി. ജീവിതകാലം മുഴുവൻ ആ തെറ്റുകൾ കണ്മുൻപിൽ കണ്ട്, ശ്ശേ! തെറ്റിപ്പോയല്ലോ, ഇങ്ങനെ വേണമായിരുന്നു എന്ന് പരിതപിക്കേണ്ടി വരുന്ന അവസ്ഥ! പ്ലാനിൽ വരുന്ന പിഴവുകൾ തിരുത്തുക എന്നത് സാധാരണ ഗതിയിൽ വലിയ പണച്ചിലവുണ്ടാക്കുന്ന ഒരു കാര്യമാണ്. തിരുത്തിയാൽ തന്നെയും അത് തൃപ്തി കിട്ടുന്ന രീതിയിൽ ആകുമോ എന്നതും സംശയം. 1,500 sqft ൽ ഒരു വീടുപണിയുവാൻ 1,500 * 2,000 = 30 ലക്ഷം രൂപ ചിലവാകും. അതിന്റെ കൂടെ ഇന്റീരിയർ, വീട്ടുപകരണങ്ങൾ ഒക്കെ വരുമ്പോളേക്കും പിന്നെയും പല ലക്ഷങ്ങൾ ചിലവാകും. വർക്കിംഗ് ഡ്രോയിങ്‌സ് ഉൾപ്പെടെയുള്ള പ്ലാൻ വരക്കുവാൻ (ഏഴോ എട്ടോ ഷീറ്റ് ഡ്രോയിങ്‌സ് കാണും) ചിലവാകുന്ന സംഖ്യ, പലരും പല റേറ്റിൽ ആണ് വാങ്ങുന്നതെങ്കിലും, sqft നു 10 രൂപ എന്നുള്ള ഒരു കണക്കു വെച്ച് നോക്കാം. 1,500 sqft വീടിന്റെ പ്ലാൻ തയ്യാറാക്കുവാൻ ചിലവാകുന്നത് 15,000 രൂപയാണ്. അതായതു 30 ലക്ഷത്തിന്റെ 0.5 ശതമാനം. ഈ തുക പോലും മുടക്കാൻ തയ്യാറാകാത്തവരോട് സഹതാപം മാത്രം. കടപ്പാട് Jayan Koodal
Shankar MN
Service Provider
*ഒരു വീട് വെക്കുമ്പോൾ കെട്ടിട നിർമാണ നിയമം ബന്ധപ്പെട്ട് സാധാരണയായി ഉയർന്നുവരാറുള്ള സംശയങ്ങളും ഉത്തരങ്ങളും മനസ്സിലാക്കാം - part 1* *5 അല്ലെങ്കിൽ 6 സെന്റ് ഭൂമിയിൽ എത്ര വലിയ വീട് വെക്കാൻ കഴിയും?* കെട്ടിട നിർമ്മാണ റൂൾസ് പ്രകാരം ഒരു വസ്തുവിനെ 65% കവറേജ് ഏരിയ ആണ്. അതായത് 100 സ്ക്വയർ ഫീറ്റ് സ്ഥലം നിങ്ങൾക്ക് ഉണ്ടെങ്കിൽ അതിൽ 65% മാത്രമേ കാവേർഡ് ഏരിയ ആയി കെട്ടിടം നിർമ്മിക്കാൻ സാധിക്കുകയുള്ളൂ. കവേർഡ് ഏരിയ എന്നാൽ ഗ്രൗണ്ട് ഫ്ലോറിന്റെ ഏരിയ ആണ്. തുടർന്ന് മുകളിലേക്ക് നിലകൾ പണിയുന്നുണ്ടെങ്കിൽ FSI (Floor Area Index ) അനുസരിച്ച് ആണ് ഏരിയ തീരുമാനിക്കുന്നത്. സിംഗിൾ ഫാമിലി റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് FSI 3 ആയാണ് നിജപ്പെടുത്തി ഇരിക്കുന്നത്. *FSI=total floor area/plot area* അതായത് മുഴുവൻ ഫ്ലോർ ഏരിയയെ പ്ലോട്ട് ഏരിയ കൊണ്ട് ഹരിക്കുമ്പോൾ 3ൽ കൂടാൻ പാടില്ല. ആ ഒരു പരിധി മനസ്സിലാക്കി വേണം മുകളിലത്തെ നിലകൾ പണിയുവാൻ. *എത്ര ഉയരത്തിൽ വരെ വീട് നിർമിക്കാം?* സിംഗിൾ ഫാമിലി റെസിഡൻഷ്യൽ ബിൽഡിങ്ങുകൾക്ക്‌ 10 മീറ്റർ ഉയരത്തിൽ വരെ വീടു നിർമ്മിക്കാമെന്ന പരിധിയാണ് വെച്ചിരിക്കുന്നത്. അതായത് യാർഡ് ലെവലിൽ നിന്ന് 10 മീറ്റർ ഉയരം വരെ വീട് നിർമ്മിക്കാനാവും. മൂന്നുനില ബിൽഡിങ് ആണ് എങ്കിൽ 10 മീറ്റർ ഉള്ളിൽ നിന്ന് വേണം ഉയരം തീരുമാനിക്കാൻ. ഇതിൽ കൂടുതൽ ഉയരത്തിൽ നിർമിക്കാം പക്ഷേ സെറ്റ്ബാക്കിലും മറ്റും മാറ്റങ്ങൾ വരും. ആ മാറ്റങ്ങൾ കൃത്യമായി ഉൾക്കൊണ്ട് അതിനനുസരിച്ച് ഉയരത്തിൽ വീട് നിർമ്മിക്കാവുന്നതാണ്. *സെപ്റ്റിക് ടാങ്കും കിണറും തമ്മിൽ എത്ര അകലം വേണം? അതിരിൽ നിന്ന് എത്ര മാറി വേണം ഇവ നിർമ്മിക്കാൻ?* സെപ്റ്റിക് ടാങ്കും കിണറും തമ്മിൽ ഉള്ള അകലം നിശ്ചയിച്ചിരിക്കുന്നത് 7.5m ആണ്. ജലസ്രോതസായ കിണറിന്റെ 7.5 മീറ്റർ പരിധിയിൽ യാതൊരു തരത്തിലുള്ള മാലിന്യ സംസ്കരണ കുഴികളോ, സെപ്റ്റിക് ടാങ്കോ, സോക് പിറ്റോ സ്ഥാപിക്കാൻ പാടില്ല. അതുപോലെതന്നെ സെപ്റ്റിക് ടാങ്ക് കിണർ തുടങ്ങിയവ അതിരിൽ നിന്ന് 1.2 മീറ്റർ അകലത്തിൽ മാത്രമേ നിർമ്മിക്കാൻ പാടുള്ളൂ എന്നും നിജപ്പെടുത്തിയിട്ടുണ്ട്. റോഡിൽനിന്ന് ആണെങ്കിൽ കെട്ടിടത്തിന്റെ സെറ്റ്ബാക്കിന് തുല്യമായ അകലം പാലിച്ചു വേണം വീട് നിർമിക്കാൻ. *2.5 – 3 സെന്റ് സ്ഥലമുള്ള പ്ലോട്ടുകളിൽ റോഡിൽനിന്ന് എത്ര മാറ്റി വേണം വീട് നിർമിക്കാൻ* 3 സെന്റ് മുകളിലുള്ള ഏത് പ്ലോട്ടിലും റോഡിൽ നിന്ന് മൂന്ന് മീറ്റർ അകലത്തിൽ മാത്രമേ വീട് നിർമ്മിക്കുവാൻ പാടുള്ളൂ. 3 സെന്റിൽ താഴെയുള്ള പ്ലോട്ടുകളിൽ സെറ്റ്ബാക്ക് ആയി രണ്ട് മീറ്റർ മാത്രം ഒഴിച്ചിട്ടാൽ മതിയാകും.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store