ആധാരം നഷ്ടപ്പെട്ട ഒരു സ്ഥലത്തിന്റെ ആധാരം duplicate എടുക്കാൻ നടപടിക്രമം പറഞ്ഞു തരാമൊ അറിയാവുന്നവർ. തണ്ടപ്പേർ പഴയതും പഴയ സർവ്വേ നമ്പറും ഉണ്ട്. document നമ്പർ ഉം ഇല്ല. അറിയാവുന്ന വർ ദയവു ചെയ്ത് പറഞ്ഞു തരുമൊ . അത്യാവശ്യമാണ്.
ഒരു വസ്തുവിനെ ആധാരം നഷ്ടപ്പെട്ടാൽ അതിൻറെ സർട്ടിഫൈഡ് കോപ്പി സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും എടുക്കേണ്ടതാണ്.അതിന് നഷ്ടപ്പെട്ട ആധാരത്തിലെ നമ്പറും ആ ആധാരം രജിസ്റ്റർ ഏത് വർഷവും ആധാരം എഴുതിക്കൊടുത്ത ആളുടെ പേരും അഡ്രസ്സും അതുപോലെ ആ ആധാരം ആർക്കാണോ കൈവശം വന്നത് അയാളുടെ പേരും അഡ്രസ്സും ഉൾപ്പെടെ ഓൺലൈനിൽ നേരിട്ട് അപേക്ഷിക്കുകയോ അല്ലെങ്കിൽ അക്ഷയ വഴി അപേക്ഷിക്കുക ചെയ്യാം.ഇതോടൊപ്പം 50 രൂപയുടെ സ്റ്റാമ്പ് പേപ്പറും പത്തിൽ ലീഗൽ പേപ്പറും അതിൻറെ ഫീസും അടച്ചു കഴിഞ്ഞാൽ നഷ്ടപ്പെട്ടുപോയ ആധാരത്തിലെ പകർപ്പ് ലഭിക്കുന്നതാണ്. ഈ പകർപപ്പിനോടൊപ്പം ആധാരം നഷ്ടപ്പെട്ടു പോയി എന്ന് കാണിച്ചുകൊണ്ട് മെയിൻ ന്യൂസ് പേപ്പറിൽ കൊടുത്ത പരസ്യവും,ആധാരം നഷ്ടപ്പെട്ടതായി പോലീസ് fir റിപ്പോർട്ടും വെച്ചുകൊണ്ട് നമുക്ക് വസ്തു ഇടപാടുകൾ നടത്താവുന്നതാണ്.
എന്നാൽ ചില കേസുകളിൽ document നമ്പർ കൈവശം ഉണ്ടാകുകയില്ല അങ്ങനെയുള്ള അവസരത്തിൽ കരം അടച്ച രസീതിൽനിന്ന് തണ്ടപ്പേ പേരും സർവ്വേ നമ്പറൂം വച്ചുകൊണ്ട് വില്ലേജ് ഓഫീസിൽ നിന്നും നഷ്ടപ്പെട്ട ആധാരത്തിലെ ഡീറ്റെയിൽസ് തപ്പി എടുക്കാവുന്നതാണ് ഇത് കുറച്ചു കാലതാമസം വരുന്ന പ്രോസസ് ആണ്.
ചില സന്ദർഭങ്ങളിൽ കരം അടച്ച രസീത് നമ്മുടെ കൈവശം ഇല്ലാതിരുന്നാൽ മുന്നാധാരം വച്ചുകൊണ്ട് ഒരു കുടികിട സർട്ടിഫിക്കറ്റ് അപേക്ഷിക്കണം . ഇങ്ങനെ അപേക്ഷിക്കുമ്പോൾ കിട്ടുന്ന സർട്ടിഫിക്കറ്റിൽ മുന്നാധാരം തൊട്ട് നമ്മൾ ചെയ്ത ആധാരത്തിലെ ഡീറ്റെയിൽസ് കിട്ടുകയും അത് വെച്ച് നമുക്ക് സർട്ടിഫൈഡ് കോപ്പിക്ക് അപേക്ഷിക്കുവാനും സാധിക്കും.
ചില സന്ദർഭങ്ങളിൽ മുന്നാധാരം കൈയ്യിൽ ഇല്ലായെങ്കിൽ നമ്മൾ ആധാരം ചെയ്ത വർഷവും മാസവും വെച്ചുകൊണ്ട് ആധാരം എഴുതി കൊടുത്ത ആളുടെ പേരും അഡ്രസ്സും, ആധാരം എഴുതി വാങ്ങിയ ആളുടെ പേരും അഡ്രസ്സും വെച്ചുകൊണ്ട് ഒരു ലിസ്റ്റ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം ഇത് വളരെ കാലതാമസം എടുക്കുന്ന ഒരു പ്രക്രിയയാണ് എന്നിരുന്നാലും,ഇതുമൂലം നമുക്ക് നഷ്ടപ്പെട്ടു പോയ ആ ആധാരത്തിൻറെ ഡീറ്റെയിൽസ് ലഭിക്കും.
Sreekumar V
Contractor | Alappuzha
sub reg office ill adarathinte duplicate nu online apply cheyyuka
Tinu J
Civil Engineer | Ernakulam
ഒരു വസ്തുവിനെ ആധാരം നഷ്ടപ്പെട്ടാൽ അതിൻറെ സർട്ടിഫൈഡ് കോപ്പി സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും എടുക്കേണ്ടതാണ്.അതിന് നഷ്ടപ്പെട്ട ആധാരത്തിലെ നമ്പറും ആ ആധാരം രജിസ്റ്റർ ഏത് വർഷവും ആധാരം എഴുതിക്കൊടുത്ത ആളുടെ പേരും അഡ്രസ്സും അതുപോലെ ആ ആധാരം ആർക്കാണോ കൈവശം വന്നത് അയാളുടെ പേരും അഡ്രസ്സും ഉൾപ്പെടെ ഓൺലൈനിൽ നേരിട്ട് അപേക്ഷിക്കുകയോ അല്ലെങ്കിൽ അക്ഷയ വഴി അപേക്ഷിക്കുക ചെയ്യാം.ഇതോടൊപ്പം 50 രൂപയുടെ സ്റ്റാമ്പ് പേപ്പറും പത്തിൽ ലീഗൽ പേപ്പറും അതിൻറെ ഫീസും അടച്ചു കഴിഞ്ഞാൽ നഷ്ടപ്പെട്ടുപോയ ആധാരത്തിലെ പകർപ്പ് ലഭിക്കുന്നതാണ്. ഈ പകർപപ്പിനോടൊപ്പം ആധാരം നഷ്ടപ്പെട്ടു പോയി എന്ന് കാണിച്ചുകൊണ്ട് മെയിൻ ന്യൂസ് പേപ്പറിൽ കൊടുത്ത പരസ്യവും,ആധാരം നഷ്ടപ്പെട്ടതായി പോലീസ് fir റിപ്പോർട്ടും വെച്ചുകൊണ്ട് നമുക്ക് വസ്തു ഇടപാടുകൾ നടത്താവുന്നതാണ്. എന്നാൽ ചില കേസുകളിൽ document നമ്പർ കൈവശം ഉണ്ടാകുകയില്ല അങ്ങനെയുള്ള അവസരത്തിൽ കരം അടച്ച രസീതിൽനിന്ന് തണ്ടപ്പേ പേരും സർവ്വേ നമ്പറൂം വച്ചുകൊണ്ട് വില്ലേജ് ഓഫീസിൽ നിന്നും നഷ്ടപ്പെട്ട ആധാരത്തിലെ ഡീറ്റെയിൽസ് തപ്പി എടുക്കാവുന്നതാണ് ഇത് കുറച്ചു കാലതാമസം വരുന്ന പ്രോസസ് ആണ്. ചില സന്ദർഭങ്ങളിൽ കരം അടച്ച രസീത് നമ്മുടെ കൈവശം ഇല്ലാതിരുന്നാൽ മുന്നാധാരം വച്ചുകൊണ്ട് ഒരു കുടികിട സർട്ടിഫിക്കറ്റ് അപേക്ഷിക്കണം . ഇങ്ങനെ അപേക്ഷിക്കുമ്പോൾ കിട്ടുന്ന സർട്ടിഫിക്കറ്റിൽ മുന്നാധാരം തൊട്ട് നമ്മൾ ചെയ്ത ആധാരത്തിലെ ഡീറ്റെയിൽസ് കിട്ടുകയും അത് വെച്ച് നമുക്ക് സർട്ടിഫൈഡ് കോപ്പിക്ക് അപേക്ഷിക്കുവാനും സാധിക്കും. ചില സന്ദർഭങ്ങളിൽ മുന്നാധാരം കൈയ്യിൽ ഇല്ലായെങ്കിൽ നമ്മൾ ആധാരം ചെയ്ത വർഷവും മാസവും വെച്ചുകൊണ്ട് ആധാരം എഴുതി കൊടുത്ത ആളുടെ പേരും അഡ്രസ്സും, ആധാരം എഴുതി വാങ്ങിയ ആളുടെ പേരും അഡ്രസ്സും വെച്ചുകൊണ്ട് ഒരു ലിസ്റ്റ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം ഇത് വളരെ കാലതാമസം എടുക്കുന്ന ഒരു പ്രക്രിയയാണ് എന്നിരുന്നാലും,ഇതുമൂലം നമുക്ക് നഷ്ടപ്പെട്ടു പോയ ആ ആധാരത്തിൻറെ ഡീറ്റെയിൽസ് ലഭിക്കും.