hamburger
Manaf Hussain

Manaf Hussain

Home Owner | Ernakulam, Kerala

സമീപപ്രദേശങ്ങളിലെ കിണറുകളിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി എന്നു പറയുന്നു. ഈ ബാക്ടീരിയ തടയുവാൻ പറ്റിയ ഫിൽറ്റർ ഏതാണെന്ന് പറയാമോ? .
likes
0
comments
2

Comments


KRK PILLAl
KRK PILLAl

Civil Engineer | Alappuzha

മഴക്കാലത്ത് ഭൂമിയിലെ വെള്ളത്തിൻ്റെ ലവലും കിണർ വെള്ളത്തിൻ്റെ ലെവലും, സോക് പിറ്റിൻ്റെ ലെവലും ഒന്നായി വരുന്നതിനാൽ ഇത് സാധാരണയാണ്. സിമ്പിൾ മുൻകരുതൽ കിണറ്റിൽ Super Clorination ആണ്.

Tinu J
Tinu J

Civil Engineer | Ernakulam

ഇ- കോളി ബാക്ടീരിയ ഉള്ള വെള്ളം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അതിനെ പ്രതിരോധിക്കുക എന്നുള്ളത് അത്യന്താപേക്ഷിതമായ ഒരു കാര്യമാണ്. UF , UV , RO ടെക്നോളജികൾ ഉപയോഗിച്ച് നിർമ്മിക്കുന്ന വാട്ടർ പ്യൂരിഫയയെസ് ആണ് ഇ -കോളി ബാക്ടീരിയ നിയന്ത്രിക്കാൻ ഉപയോഗിക്കേണ്ടത് . ഇത് വീടിൻറെ അകത്ത് ആണ് സ്ഥാപിക്കേണ്ടത്.UF ടെക്നോളജി ഒരു മെമ്മറൈൻ അല്ലെങ്കിൽ ഒരു അരിപ്പ പോലെയാണ് പ്രവർത്തിക്കുന്നത് അരിപ്പ പോലെ പ്രവർത്തിപ്പിച്ച് ബാക്ടീരിയ വെള്ളത്തിൽ നിന്നും പുറന്തള്ളുന്നു. UV ടെക്നോളജി എന്നത് വെള്ളത്തിൽ നിന്നും വരുന്ന ബാക്ടീരിയ UV റെയ്സ് ഉപയോഗിച്ച് കൊന്ന് വെള്ളത്തെ പ്യൂരിഫയർ ചെയ്യുക എന്നതാണ്. RO ടെക്നോളജിയും UF ടെക്നോളജി ചെയ്യുന്നതുപോലെ തന്നെ ഒരു മെമ്മറൈൻ അല്ലെങ്കിൽ ഒരു അരിപ്പ പോലെ പ്രവർത്തിച്ച ബാക്ടീരിയയെ ജലത്തിൽ നിന്നും അരിച്ചു മാറ്റുകയും. ആ വെള്ളത്തിൻറെ ടിഡിഎസ് നെ maintain ചെയ്യുകയും ചെയ്യുന്നു. ജലത്തിൽ അടങ്ങിയിരിക്കുന്ന ധാതുക്കളുടെ അളവുകളെയാണ് ടിഡിഎസ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ശരിയായ ടിഡിഎസ് കണ്ടൻറ്ഉള്ള വെള്ളം ആരോഗ്യത്തിന് വളരെ ആവശ്യമാണ്. അതുകൊണ്ടുതന്നെ RO ടെക്നോളജി ഉള്ള വാട്ടർ പ്യൂരിഫയർ ആണ് ഏറ്റവും നല്ലത്. എന്നാൽ RO ടെക്നോളജി ഉള്ള വാട്ടർ പ്യൂരിഫയറിന് വിലകുറച്ച് കൂടുതലായിരിക്കും. മൂന്ന് ടെക്നോളജിയും ഉള്ള അതായത് UV-UF-RO ടെക്നോളജി ഉള്ള വാട്ടർ പ്യൂരിഫയർ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store