hamburger
JENEESH   M C PANTHIRIKKARA

JENEESH M C PANTHIRIKKARA

Contractor | Kozhikode, Kerala

സ്ലാബ് കോൺക്രീറ്റ്ചെയ്യുന്നതിന് പലക യ്ക്ക് പകരം മെറ്റൽ ഷീറ്റ് ആണല്ലോ ഇതിൽ സിമന്റ്‌ പിടിക്കാതിരിക്കുന്നതിന് കരി ഓയിൽ അടിക്കാറുണ്ടല്ലോ ഇത് കോൺക്രീറ്റിൽ മിക്സ്‌ ആവുന്നത് കോൺക്രീറ്റിന് ബല കുറവോ ലീക്കേജോ മറ്റ് പ്രശ്നമോ ഉണ്ടാ ക്കുന്നുണ്ടോ എന്ന് സംശയം തീർത്തു തരുമോ
likes
5
comments
9

Comments


Anish v
Anish v

Water Proofing | Kottayam

പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാൽ നല്ലതായിരിക്കും. കോൺക്രീറ്റ് slurry ഒട്ടും ഒലിച്ചു പോകത്തുമില്ല വാർക്ക നല്ല ഫിനിഷിങ്ങും ആയിരിക്കും

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

ഒരിക്കലും അനുവദിനീയമല്ല. എന്തുകൊണ്ടാണ് Drinking water നു സമാനമായ വെള്ളം തന്നെ കോൺക്രീറ്റിൽ ചേർക്കണം എന്നു പറയുന്നത്? കരി ഓയിൽ ഏതെല്ലാം oil കളുടെ മിശ്രിതമായിരിക്കുമെന്ന ധാരണയുണ്ടെങ്കിൽ ഇത് Shuttering നു മേൽ അടിക്കാൻ Civil Engineers അനുവദിക്കില്ല. Detergent അല്ലാത്ത നേർത്തസോപ്പു ലായനി കോൺക്രീറ്റിംഗിനു കുറച്ചു മുമ്പായി തളിക്കുകയോ, shuttering ഓയിലോ ഉപയോഗിക്കുന്നതായിരിക്കും കോൺക്രീറ്റിൻ്റെ Strength നെ വരെ ബാധിക്കാവുന്ന കരി ഓയിൽ പ്രയോഗം.

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

ലിറ്റർ കണക്കിന് ഒഴിക്കുന്നില്ലല്ലോ, ചെറുതായി പൂശുന്നതല്ലേ ഉള്ളൂ. no issues.

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

പെട്രോളിയം ഉൽപ്പന്നങ്ങൾ കോൺക്രീറ്റിൽ ചേർന്നാൽ എന്താണ് ദോഷം എന്ന് വായിച്ചറിയൂ...??

പെട്രോളിയം ഉൽപ്പന്നങ്ങൾ കോൺക്രീറ്റിൽ ചേർന്നാൽ എന്താണ് ദോഷം എന്ന് വായിച്ചറിയൂ...??
Ashok Kumar
Ashok Kumar

Civil Engineer | Kollam

കുഴപ്പം ഇല്ല കുറച്ചല്ലേ ഉള്ളു കോൺക്രീറ്റിൽ മിക്സ്‌ ആയാലും വൈബ്രേറ്റർ അടിക്കുമ്പോൾ കോൺക്രീറ്റിലുള്ള വെള്ളത്തിനു മുകളിലേക്ക് ഓയിൽ ഉയർന്നു വരും കാരണം ഓയിലിനു വെള്ളത്തേക്കാൾ സാന്ദ്രത കുറവായതുകൊണ്ടാണ്,

Afsar  Abu
Afsar Abu

Civil Engineer | Kollam

കുറച്ചു ഉപയോഗിക്കുന്നത് കൊണ്ട് പ്രശനം ഉണ്ടാകുന്നില്ല, പക്ഷേ കൂടി പോയാൽ celing plastering ന്റെ ടൈമിൽ ചാന്ത് പിടിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നു എന്ന് mason മാർ പറയുന്നുണ്ട്!

Shan Tirur
Shan Tirur

Civil Engineer | Malappuram

കുഴപ്പമില്ല. ചെറിയ രൂപത്തിൽ അല്ലെ അടിക്കുന്നുള്ളു...

kumar vr
kumar vr

Carpenter | Malappuram

നല്ല ചോദ്യമാണ്. അത്രയാരും ഇതുവരെ ശ്രദ്ധിയ്ക്കാത്ത ഒരു കാര്യം.

MAYOBHA Builders  Interiors Exteriors
MAYOBHA Builders Interiors Exteriors

Civil Engineer | Wayanad

dont worry about that, adiyiloode valuate mix akoolla, orupad oil upayogikkinnillallo, kuzhappam onnumundakilla

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store