hamburger
Er K A Muhamed kunju

Er K A Muhamed kunju

Civil Engineer | Kottayam, Kerala

മട്ടന്നൂരിൽ നിർമാണം നടന്നു കൊണ്ടിരിക്കുമ്പോൾ തകർന്നു വീണ വീട്
likes
8
comments
6

Comments


Lenil kumar shaiju
Lenil kumar shaiju

Civil Engineer | Alappuzha

കുറഞ്ഞ റേറ്റിനു വേണ്ടി വിലപേശുന്ന ക്ലിയിന്റിന്വേണ്ടി സമർപ്പിക്കുന്നു..

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

വീട് വക്കാൻ പോകുന്ന പല ഉടമകളും സ്ഥിരം ചോതിക്കുന്ന ഒരു ചോദ്യമുണ്ട് "ഏറ്റവും കുറഞ്ഞ റേറ്റിന് ആര് പണിത് തരും ? "എന്ന്. എങ്ങനേങ്കിലും വർക്ക് കിട്ടുക എന്ന ഉദ്ദേശത്തോടെ ആരെങ്കിലും ഏറ്റവും താഴ്ന്ന ഒരു റേറ്റ് പറയും, സമാധാനമായെന്ന് കരുതി ഉടമ അയാൾക്ക് വർക്ക് കൊടുക്കുന്നു. വർക്ക് കിട്ടിയ ആൾ ഈ കുറഞ്ഞ റേറ്റിൽ എങ്ങനെ മുതലാക്കി എടുക്കുമെന്ന് ഉടമ ചിന്തിക്കുന്നില്ല. ആരും നഷ്ടം സഹിച്ച് വർക്ക് എടുക്കില്ല or ചെയ്യില്ല അത് സത്യമാണ്. അപ്പോൾ പിന്നെ വർക്കെടുത്തയാൾ എങ്ങനെ ലാഭമുണ്ടാക്കും? അപ്പോൾ ചെയ്യുന്ന പണിയാണ് പലതിലും quantity യും quality യുംകുറക്കുക എന്ന കലാപരുപാടി. നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വലിയ ഗ്രാഹ്യം ഇല്ലാത്ത ഉടമയും കൂടെയാണെങ്കിൽ പണിയെടുത്തയാൾ രക്ഷപ്പെട്ടു. ഭാവിയിൽ അതിന്റെ ദോഷം അനുഭവിക്കുന്നത് ആ കെട്ടിട ഉടമ മാത്രം ആയിരിക്കും. അതിന് ഒരു ഉദാഹരണം മാത്രമാണ് ഈ കാണുന്നത്. പറയാൻ നിന്നാൽഇത് മാത്രമല്ല ഒരുപാട് കാര്യങ്ങൾ ഉണ്ടാകും. ഇതിന് എന്ത് ന്യായീകരണങ്ങൾ പറഞ്ഞാലും ന്യായീകരിക്കാൻ പറ്റുന്നതല്ല. കാരണം ഇതിലും മോശമായ വെള്ളകെട്ടിലും , ചതുർപ്പ് പോലത്തെ നിലത്തിലുമൊക്കെ വീടും commercial buildings ഉം ഒക്കെ ചെയ്ത് experience ഉള്ള ആൾക്കാരൊക്കെ തന്നെയാണ് ഞങ്ങളെ പോലെ യുള്ള എൻജിനീയേഴ്സും ബിൽഡേഴ്സും. ഇത് കാണുമ്പോൾ തന്നെ മനസ്സിലാകും എവിടെയൊക്കെയാണ് കുഴപ്പങ്ങളെന്ന്.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കുറഞ്ഞ rate ന് വേണ്ടിയും , നിലവാരമില്ലാതെയും പണിയുന്നവർക്ക് ഒരു പാഠമാണ് ഇത് പോലുള്ള സംഭവങ്ങൾ . ഒരു Experienced Engineer 2% supervision / consulting ചാർജ്ജ് ചോദിച്ചാൽ കൊടുക്കില്ല , 50 - 60 ലക്ഷത്തിന് വീട് വയ്ക്കണം , Safety consideration ഉണ്ടാകില്ല , ഏറ്റവും cheap rate പറയുന്ന contractor ക്ക് പണിയും കൊടുക്കും.

Shajumon Chacko
Shajumon Chacko

Gardening & Landscaping | Malappuram

വലിയ റേറ്റിന് കൊടുത്താലും ചിലത് തകർന്നു വീഴുന്നുണ്ട്. വീടിന്റെ ഫൗണ്ടേഷൻ മുതൽ കാരണമാകാറുണ്ട് , ചിലപ്പോൾ സ്ഥലത്തെ കുറിച്ചും പഠിച്ചിരിക്കണം.

haridas haridas
haridas haridas

Carpenter | Thrissur

കുറഞ്ഞ rate best

Mohammed Fazal
Mohammed Fazal

Civil Engineer | Thrissur

kambi correct vekkathond aanenna thonunne

More like this

ഒരു FB ഗ്രൂപ്പിൽ  Post നോടൊപ്പം കണ്ട ചില photo യിൽ ചില പാളിച്ചകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ആവശ്യത്തിലധികം rebar ഉപയോഗിച്ചിരുന്നെങ്കിലും Seismic zone III യിൽ പെടുന്ന കേരളത്തിൽ നിർമ്മിക്കുന്ന Load bearing masonry structure ന്  Horizontal seismic load കളെ കൂടി പ്രതിരോധിക്കാൻ സഹായകമാകുന്ന  രീതിയിൽ ചെയ്യേണ്ടതല്ലേ.?
 RCC band കൾക്കും (Belt & Lintel) ,Sun Shade കൾക്കും ISCode ൽ Specify ചെയ്യുന്ന rebar detailing (Rebar bending and placing) അവഗണിക്കരുത്. Load bearing wall ൻ്റെ integrity കാത്തു സൂക്ഷിക്കുന്നത് RCC bandകളാണ് .മൂലകളും ,ക്രോസ്സ് വാളുകളും വരുന്ന ഭാഗങ്ങളിൽ നിസ്സാരമായി ചെയ്യാവുന്നതും 
 l S code Specify ചെയ്യുന്ന രീതി Horizontal force മൂലം ഉണ്ടാകുന്ന വിള്ളലുകൾ ഒരു പരിധി വരെ ഒഴിവാക്കും. Sun shade ൻ്റെ main rebar ൻ്റെ സ്ഥാനവും ,Support ൽ കൊടുക്കേണ്ട anchorage ( Ld) പല Site കളിലും നാട്ടുനടപ്പ് എന്നു പറഞ്ഞ് അവഗണിക്കുന്നു എന്നതും സത്യം. ഫലമോ ഭാവിയിൽ ഉണ്ടായേക്കാവുന്ന വിള്ളലും തകർച്ചയും .കെട്ടിടം maintenance ചെയ്യാൻ ഒരു പെയിൻ്റിംഗ് തൊഴിലാളി Shade തകർന്നു താഴെ വീണു തളർന്നു പോയാൽ അയ്യാളുടെ ഭാവിയെ കുറിച്ചു കൂടി ചിന്തിച്ചാൽ മതി. കമ്പി ആസ്ഥാനത്ത്  ഉപയോഗിക്കുന്നതു കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല. വേണ്ടിടങ്ങളിൽ ആവശ്യത്തിനു മാത്രം ഉപയോഗിച്ചാൽ ചിലവു കുറക്കാം ,Stability യും ഉറപ്പാക്കാം....(FB യിലെ പോലെ Photo attach ചെയ്യാൻ സാധ്യമല്ലാത്തതിനാൽ ,Post ന് Support ആയി വേണ്ട Photos comment കളായി attach ചെയ്യാം.)
ഒരു FB ഗ്രൂപ്പിൽ Post നോടൊപ്പം കണ്ട ചില photo യിൽ ചില പാളിച്ചകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ആവശ്യത്തിലധികം rebar ഉപയോഗിച്ചിരുന്നെങ്കിലും Seismic zone III യിൽ പെടുന്ന കേരളത്തിൽ നിർമ്മിക്കുന്ന Load bearing masonry structure ന് Horizontal seismic load കളെ കൂടി പ്രതിരോധിക്കാൻ സഹായകമാകുന്ന രീതിയിൽ ചെയ്യേണ്ടതല്ലേ.? RCC band കൾക്കും (Belt & Lintel) ,Sun Shade കൾക്കും ISCode ൽ Specify ചെയ്യുന്ന rebar detailing (Rebar bending and placing) അവഗണിക്കരുത്. Load bearing wall ൻ്റെ integrity കാത്തു സൂക്ഷിക്കുന്നത് RCC bandകളാണ് .മൂലകളും ,ക്രോസ്സ് വാളുകളും വരുന്ന ഭാഗങ്ങളിൽ നിസ്സാരമായി ചെയ്യാവുന്നതും l S code Specify ചെയ്യുന്ന രീതി Horizontal force മൂലം ഉണ്ടാകുന്ന വിള്ളലുകൾ ഒരു പരിധി വരെ ഒഴിവാക്കും. Sun shade ൻ്റെ main rebar ൻ്റെ സ്ഥാനവും ,Support ൽ കൊടുക്കേണ്ട anchorage ( Ld) പല Site കളിലും നാട്ടുനടപ്പ് എന്നു പറഞ്ഞ് അവഗണിക്കുന്നു എന്നതും സത്യം. ഫലമോ ഭാവിയിൽ ഉണ്ടായേക്കാവുന്ന വിള്ളലും തകർച്ചയും .കെട്ടിടം maintenance ചെയ്യാൻ ഒരു പെയിൻ്റിംഗ് തൊഴിലാളി Shade തകർന്നു താഴെ വീണു തളർന്നു പോയാൽ അയ്യാളുടെ ഭാവിയെ കുറിച്ചു കൂടി ചിന്തിച്ചാൽ മതി. കമ്പി ആസ്ഥാനത്ത് ഉപയോഗിക്കുന്നതു കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല. വേണ്ടിടങ്ങളിൽ ആവശ്യത്തിനു മാത്രം ഉപയോഗിച്ചാൽ ചിലവു കുറക്കാം ,Stability യും ഉറപ്പാക്കാം....(FB യിലെ പോലെ Photo attach ചെയ്യാൻ സാധ്യമല്ലാത്തതിനാൽ ,Post ന് Support ആയി വേണ്ട Photos comment കളായി attach ചെയ്യാം.)

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store