hamburger
Prajeesh Kt

Prajeesh Kt

Carpenter | Kannur, Kerala

7 സെൻ്റ് ഉള്ള ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ( തണ്ണീർതടം) സ്ഥലത്ത് വീടിന് പെർമിറ്റ് കിട്ടാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്?സ്വന്തം പേരിൽ വേറെ സ്ഥലമില്ല.....
likes
2
comments
4

Comments


ANOOP Mullassery
ANOOP Mullassery

Home Owner | Thrissur

ബ്രോ 10 സെന്റ് വരെ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലത്ത് 120 sq meter(1291.699 sq feet) വരെ വീട് വെക്കാൻ പഞ്ചായത്ത്‌ അനുമതി തരും.പെർമിറ്റ്‌ പഞ്ചായത്തിൽ കൊടുക്കുമ്പോൾ അതിന്റ കൂടെ ഡാറ്റാ ബാങ്കിൽ നിന്നും താത്കാലികമായി നീക്കിയിരിക്കുന്നു എന്ന സർട്ടിഫിക്കറ്റ് കൂടി വെച്ചാൽ നല്ലതാണ്. അതിനായി കൃഷി ഓഫീസിലും വില്ലേജ് ഓഫീസിലും ഒരു അപേക്ഷ വെക്കണം , വെച്ചതിനു ശേഷം വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ, പഞ്ചായത്ത്‌ സെക്രട്ടറി ആൻഡ് പ്രസിഡന്റ്‌എന്നിവർ ചേർന്ന ഒരു സമതി ഉണ്ട് അവർ വന്ന് താങ്കളുടെ സ്ഥലം നോക്കുകയും അതിന് ശേഷം 15ദിവസത്തിനുള്ളിൽ വേറെ പ്രശ്നം ഒന്നും ഇല്ലെകിൽ സർട്ടിഫിക്കറ്റ് തരുകയും ചെയ്യും. 👍

Sreeraj M
Sreeraj M

Civil Engineer | Kozhikode

നിലവിൽ ഭൂമിയിലുള്ള മരം ഒന്നും തന്നെ മുറിക്കാതിരിക്കാൻ ശ്രദ്ധിക്കുക. മരം നിങ്ങളുടെ ഭൂമിയുടെ പ്രായം നിർണയിക്കുന്നതിനുള്ള ഒരു ഘടകമാണ്. 2008 ന് മുന്നെ താങ്കളുടെ ഭൂമി തണ്ണീർത്തടം ആയിരുന്നെങ്കിൽ ( രേഖയിലല്ല - കാണാൻ തന്നെ) താങ്കൾക്ക് ഭൂമി ഡാറ്റാ ബാങ്കിൽ നിന്നും പുറത്ത് കൊണ്ട് വരാൻ സാധിക്കില്ല

Sreeraj M
Sreeraj M

Civil Engineer | Kozhikode

ഭൂമി ഡാറ്റാ ബാങ്കിൽ നിന്നും പുറത്തു കൊണ്ടു വരാതെ കെട്ടിടം ഉണ്ടാക്കാൻ സാധിക്കില്ല.

Vishnu Nair
Vishnu Nair

Home Owner | Kottayam

Krishi and village office data bank il undel form 5 and form 6 apply cheyuka..order il..kurachu delay undu full process nu..anagane land type maati purayidam aakam..but it will take some time.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store