#വീട് നിർമ്മാണം.. ട്രിക്സ് ആൻഡ് ടിപ്സ് തുടരുന്നു..
ഇന്ന് ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട മുറികൾ കിച്ചനും ടോയ്‌ലെറ്റും ആണ്.. കൃത്യമായി പ്ലാൻ ചെയ്തും ടെക്നിക്കൽ സപ്പോർട്ടോടു കൂടിയും ചെയ്തില്ലെങ്കിൽ പണി കിട്ടും എന്നോർക്കുക..
ടോയ്ലെറ്റുകളുടെ ഭംഗിക്കും വൃത്തിയാക്കാനുള്ള എളുപ്പത്തിനും വാൾ മൗണ്ടഡ് വാട്ടർ ക്ളോസറ്റുകളും ബിഡറ്റുകളും ആണ് നല്ലത്..
ടോയ്‌ലെറ്റിൽ ടൈലുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ 2 മില്ലീമീറ്റർ എങ്കിലും അകലം കിട്ടുന്ന സ്‌പേസറുകൾ ഉപയോഗിക്കുകയും ഗ്യാപ്പുകളിലൂടെ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള കുഴിവ് ഇട്ട് ജോയിന്റ് ഫില്ലർ നിറയ്ക്കുകയും വേണം.. ടൈലുകളുടെ പ്രതലം വേഗം ഉണങ്ങിക്കിട്ടാൻ ഇത് സഹായിക്കും..
വീട് നിർമ്മാണത്തിലെ ടിപസുകളും ട്രിക്കുകളും തുടരും..
സസ്നേഹം
സുഹാന