Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Sunil Kumar
Home Owner | Alappuzha, Kerala
site out, Balcony, double hight, ഒരു side ഭിത്തിയുളള car Porch എന്നിവയുള്ള പഞ്ചായത്തിലുള്ള വീടിന് Sq.feet അളക്കുമ്പോൾ ഏതെല്ലാം area ആണ് ഒഴിവാക്കുന്നത്?
0
0
More like this
car porch veedinte right side Anu kooduthal kanunathu left side akamo
2 attached bed ,1 normal bed room ,hall kitchen ,work area ,sit out and car porch ethrayumulla full finish housinte rate ethrayakum..?
looking for a 900sqft house plan with a car porch space a loft floor above dining area a work area with common toilet and a chimney and two attached bedrooms.
12 and half cent plot I want make 1500 square feet house two story down stair one bedroom hall car porch kitchen work area prayer room daining hall upstair 3 bedroom also attached bathroom outside one common bathroom possible
Is it reasonable that Rs. 100 per sq feet, for 3500 sq feet house for the following services. 1) Floor plans 2) All side elevation drawings 3) All side elevations 3D 4) Detailed quantity and estimate 5) Structural details from Structural consultant 6) Municipality / Panchayat Sanction drawing with seal and signature 7) Set out drawing for foundation 8) Door window schedule 9) Door window detailed drawings 10) Architectural detailed drawings showing - Sections, lintel plans etc. 11) Flooring layout - with material selection 12) Electrical drawing with fitting selection 13) Plumbing drawing with fitting selection 14) Interior finishes details - room wise floor, wall and ceiling finishes and Colour schemes 15) Interior decoration with material selection for curtains, wallpapers, carpets, decors etc. 16) Furniture design with details 17) Landscape scheme with soft scape and hard scape details 18) Compound wall and gate design with details. 19) Site visits as and when required at site especially before all major landmark stages of construction like set out, foundation, masonry, lintel level, slab level, electrical, plastering etc. 20) Interior 3D rendered views.
Double hight living room ആണ്. പെർഗോള വച്ചിരിക്കുന്നു റൂഫിൽ. ഇതിന്റെ ഗുണവും ദോഷവും പറയാമോ ?
Mixed design contamperory 3 bed room attached with 2 floor around 1700 sq ft with out car porch athrayakum cost
വീടിൻ്റെ മുകളിലത്തെ നിലയിൽ kitchen വേണം...കിഴക്കോട്ട് ദർശനമായി ആണ് വീട്.. back side ആണോ front balcony area ആണോ kitchen ആക്കാൻ നല്ലത്
I have covered the area above my car porch with aluminium sheet. I would like to cover the undersurface of this sheet with a material that is elegant and lasting. i don't like to see the undersurface of the sheet. Please advice.
"ഒരു കെട്ടിടത്തിൽ ബീമുകൾ എവിടെയൊക്കെ വേണ്ടി വരും " ഇതായിരുന്നു ഒരു സുഹൃത്തിൻ്റെ സംശയം. സംശയ നിവാരണത്തിനു വേണ്ടി Civil Engineers ൻ്റെയും Architects ൻ്റെയും ബാഹുല്യമുള്ള Kolo family യിൽ വന്ന് ജനറൽ ആയ ഒരു doubt raise ചെയ്യുമ്പോൾ Medical field ൽ പറയാറുള്ള Online consultation പാടില്ല "ഒരു Doctor നെ നേരിട്ടു കാണൂ എന്നു പറയുന്ന പോലെ Engineer നെ കാണൂ എന്നു വേണമെന്നില്ലല്ലോ..?(പക്ഷേ കോവിഡ് കാലത്ത് online Consultation നും നടന്നിരുന്നു). സാധാരണക്കാരനു മനസ്സിലാകുന്ന രീതിയിൽ മറുപടി കൊടുക്കുമ്പോൾ വായിക്കുന്നവർക്കും സന്തോഷം. നമ്മൾക്കും പിൻഗാമികൾക്കും ആ ജീവനാന്തം താമസിക്കുവാൻ പണിയുന്ന വീട് stable ഉം ലാഭകരവുമായി ചെയ്യാൻ പരിചയസമ്പന്നനായ ഒരു Civil Engineer ൻ്റെ മേൽനോട്ട ത്തിൽ ആകണം ... Beam എവിടെയൊക്കെയാണ് കൊടുക്കേണ്ടതായി വരുന്നത് എന്നുള്ള ചോദ്യത്തിനു സാധാരണക്കാർക്കുള്ള മറുപടിയായി തന്നെ ഈ Post നെ കരുതാം.... ശരിയാണ് ഒരു കെട്ടിടം പണിയാൻ Plan തയ്യാറാക്കുമ്പോൾ തന്നെ പണിയാൻ പോകുന്ന structure ൻ്റെ Face lift നെകൾ പ്രാധാന്യം Stability ക്കു കൂടി ഉറപ്പാക്കി കൊണ്ടാകണമല്ലോ നിർമ്മാണം പൂർത്തീകരിച്ച് വാസയോഗ്യമാക്കുവാൻ. ഒരു കെട്ടിടത്തിൻ്റെ Skeleton ( അസ്തികൂടം) ൽ പെടുന്ന പ്രധാന structural element കളിൽ ഒന്നാണ് RCC Beam. തൽക്കാലം ഒരു വീടു പണിയിൽ ഇതെവിടെയൊക്കെ വേണ്ടി വരും എന്നു നോക്കാം. Site condition അനുസരിച്ചും സാമ്പത്തികവും പരിഗണിച്ച് ഇപ്പോൾ സാധാരണയായി രണ്ടു തരത്തിലുള്ള നിർമ്മാണ രീതിയാണ് പിൻതുടരുന്നത്.1. പരമ്പരാഗതമായി ചെയ്തുവരുന്ന Load bearing structure with tiled / RCC or light roofing. 2. RCC framed Structure. ഇവ രണ്ടും കൂടി ചേർന്ന Composite structure ഉം Site condition അനുസരിച്ച് പരിഗണിക്കാവുന്നതാണ്.( Spread Footing നു മേൽ കുറ്റി പില്ലർ ഉയർത്തി Plinth beam വാർത്ത് അതിനു മേൽ Load bearing masonry wall ൽ super structure with any type roofing) ആയാലും അത് framed structure ആവില്ല. Beam കൾ എത്ര തരം എന്നും അതിന് IS456 - 2000 നിഷ്കർഷിക്കുന്ന ടpan depth ratio ... L= Effective span 1:Simply supported Beam L/20(രണ്ട് Side ലും free യായി support ൽ ഉള്ളത്). 2. Continuous Beam (L/26).(രണ്ടിൽ കൂടുതൽ Bay column/wall support കൾ ഉളള Beam ) 3. Cantilever Beam (L/7) മേൽ പറഞ്ഞവയിൽ തന്നെ ഉപവിഭാഗങ്ങളും ഉണ്ട് ). Fixed / Restrained continuous, /Fixed Cantilever/Overhang cantilever etc. ഈ വിഭാഗങ്ങൾ RCC Slab കളിലും ഉണ്ടു്. Load bearing structure ൻ്റെ Slabകളുടെ self weight ഉൾപ്പടെയുളള Dead loadകളും Live loadകളും ഭൂമിയിലേക്ക് എത്തിക്കുന്നത് ഓരോ റൂമിൻ്റെയും നാലു വശങ്ങളിലുമുള്ള ഭിത്തികളാണു്. Site soil ൻ്റെ SBC ( Safe bearing capacity) ക്ക് suitable ആയിട്ടുള്ള എല്ലാ type ലുമുള്ള foundations ഉം Safe ആയി ഈ കൃത്യം നിർവഹിച്ചുകൊള്ളും.മറിച്ച് R.C.C Framed Structure ൽ Beamകളും,Plinth beam വഴിയാണ് Ground floor ൽ കെട്ടുന്ന ഭിത്തി യുടേതു ൾപ്പടെയുള്ള load കൾ foundation വഴി ഭൂമിയിലേക്ക് എത്തിക്കുക. Floor SIab ൻ്റെ weight ഉൾപ്പടെ Floor ൽ impose ചെയ്യുന്ന എല്ലാ load കളും നാലു വശങ്ങളിലും കൊടുക്കുന്ന Beam ലൂടെ നാലു മൂലകളിലും സ്ഥാപിച്ചിട്ടുള്ള columns വഴി അനുയോജ്യമായ foundation ഭൂമിയിലേക്ക് എത്തിക്കുന്നു. ഇതു കൂടാതെയും ബീമുകൾ Load bearingലുംframed Structure ലും ആവശ്യമായി വരുന്നുണ്ട്. Stair caseൻ്റെ mid landing നും Floor landing നും Beam ആവശ്യമായേക്കാം. കൂടാതെ Ground floor ൽ Plan ചെയ്തിരിക്കുന്ന Room കളിൽ നിന്നു് വ്യത്യസ്ഥമായ Size ൽ ഭിത്തിയില്ലാത്തിടത്തും ഇട ഭിത്തി കെട്ടേണ്ടി വന്നാലും, Car porch കൾ sit out കൾ ബാൽക്കണികൾ എന്നിവക്കും roof SIab ന് സപ്പോർട്ടായി Beam കൾആവശ്യമാണ്.കൺസീൽഡു ബീമിനെ load വഹിക്കാവുന്ന ഒരു ബീമായി കരുതാനാവില്ല. Toilet block Portion ൽ half Partition ആവശ്യമാകുമ്പോഴും ഒരു വലിയ Hall ൻ്റെ SIab ൻ്റെ കനവും reinforcements ഉം കുറച്ചു കൊണ്ട് Stable & economical design ആയി ഒന്നിനു പകരം രണ്ടു panel ൽ execute ചെയ്യാനും Beam ആവശ്യമായേക്കാം.
ഒരു 800sqfeet വീട് വയ്ക്കാൻ ആഗ്രഹിക്കുന്നു.. അതിന്റെ hall മാത്രമായി double hight ചെയ്യാൻ പറ്റുമോ ?
What would be an estimated cost for constructing an house of 1400Sqft along with car porch on turn key basis at pookatupady area.
ഒരു 400sqft area ,വീടിന് മുകളിലേക്ക് ഒരു room എടുക്കാൻ ഉദേശിക്കുന്നു. 23 വർഷം പഴക്കം ഉണ്ട് വീടിന് ആയതിനാൽ റൂഫ് ഓട് ഇടാൻ ആണ് Suggestion. concrete roof or tile roof ആണോ ചിലവ് കൂടുതൽ. Please give the merits and demerits.
എൻ്റെ സ്ഥലം അത്യാവശ്യം വെള്ളം കയറുന്ന പ്രദേശം ആണ് അവിടെ ഒരു 7 അടി പൊക്കത്തിൽ പില്ലർ വാർത്ത് വീട് വെയ്ക്കാൻ ആഗ്രഹിക്കുന്നുണ്ട്. 3 മുറിയും അറ്റാച്ച്ഡ് ബാത്ത്റൂം, ഹാൾ,അടുക്കള,sit out ഉൾപ്പെടെ 1000 sq.feet ആണ് ഉദ്ദേശിക്കുന്നത്. അതിന് ഏകദേശം എന്ത് ചിലവ് വരും ?
IMPROVING BEARING CAPACITY (Stabilizing) OF SOlL .. (മണ്ണിൻ്റെ ഉപരിതലത്തിലെ ഭാരവാഹനശേഷി കുറവെങ്കിൽ.....??). ഈ Post Soil test നെക്കുറിച്ചു മുൻപെഴുതിയ Post ൻ്റെ തുടർച്ചയായി വായിക്കുക.!!! ചതുപ്പിലും നികത്തിയ പ്രദേശങ്ങളിലും വീടുവെക്കുമ്പോൾ മണ്ണിൻ്റെ ഉറപ്പു കൂടി നിർണ്ണയിച്ച ശേഷമായിരിക്കണമെന്നും അങ്ങിനെയുള്ള Site കളിൽ Soil test ൻ്റെ അനിവാര്യതയെ കുറിച്ചും മുൻമ്പൊരു Post ൽ Soil test ൻ്റെ വീഡിയോ സഹിതം മുൻപ് ഗ്രൂപ്പിൽ എഴുതിയിരുന്നു.!!! പ്രസ്തുത Test ൻ്റെ റിപ്പോർട്ടും ശുപാർശയും അനുസരിച്ച് മേൽ മണ്ണിന് ഇരുനില വീടിൻ്റെ ഭാരം താങ്ങാനുള്ള ശേഷിയി ല്ലാത്തതിനാൽ വീടു പണിയുന്ന Foundation cover ചെയ്യുന്ന area യിൽ 30 cm മുതൽ 50Cm അകലത്തിൽ 3.00 മീറ്റർ താഴെയുള്ള ഉറച്ച പ്രതലം വരെ Bearing capacity കൂട്ടുന്നതിനു വേണ്ടിയുള്ള Sand Piling എന്ന രീതിയാണു് വീഡിയോയിൽ കാണുന്നത്.!!! Report ൽ ശുപാർശ ചെയ്ത Foundation design ഈ ഗ്രൂപ്പിൽ തന്നെയുള്ള ഒരു ചെയ്തു കൊണ്ടിരിക്കുന്നു.. ഈ Post നൊപ്പം Soil test നെക്കുറിച്ചു മുമ്പെഴുതിയ Postകൾrefer ചെയ്യാവുന്നതാണ്.!!!. ഇതുമായി ബന്ധപ്പെട്ട വീഡിയോകൾ റെക്കോർഡ് ചെയ്ത് എനിക്കയച്ചു തന്നത് Rejish C Pillai അദ്ദേഹത്തിൻ്റെ ഹരിപ്പാട്ടുള്ള ഒരു ongoing work site ൽ നിന്നും ആണ്.. Thank you Rejish for his support for Preparing a detailed Post.
Double hight roof ആണ് വിസിറ്റിംഗ് റൂഫിന്. അങ്ങനെ ചെയ്യുമ്പോൾ ആ ഭാഗത്തെ തറക്ക് കൂടുതൽ ഉറപ്പിനായി ആഴം കൂട്ടി എടുക്കണോ ?
മാവേലിക്കരയ്ക്ക് അടുത്ത് ചാരുംമൂട് എന്ന സ്ഥലത്ത് കിഴക്കോട്ട് അഭിമുഖമായി നിൽക്കുന്ന സ്ക്വയർ പ്ലോട്ടിൽ ഒരു പ്പാൻ വേണമായിരുന്നു Requirements Car porch 3 bedroom ( 2attached, 1 common) Living, Dining Modular kitchen, Traditional chimney work area Store room, Small toilet access from outside Under 2000 square feet Whatsapp 00 964 781 607 9872
interested to construct one small house in 650 sq. ft 2 bed rooms with attached, one hall, dining area, kitchen with small work area, sit out, car porch. Future we can built 3rd bed room bath room attached on top. material should be interlock or low cost materials. Location Kottayam district and it should be looks modern style. Please let me know total cost how much. Can contact me 0091 75580 19161.
Living room ഉം Dining room ഉം നല്ല spacious ആയിട്ട് ആവശ്യത്തിന് air, Light കിട്ടത്തക്കവിധം ജനൽ കൊടുത്ത് 2 bedroom (ആവശ്യത്തിന് spacious ] ( 1Toiletഉം ഒരു common toilet ഉം ] 2Kitchen ഉം 1Study corner ഉം ചെറിയ Pooja room ( അത് Cuboard വെച്ച് Living ലോ Dining ലോ ചെയ്യാനാ ] കൂടാതെ Sitout ഉം ഉൾപ്പെടെ car porch കൂടാതെ താഴെ എത്ര sqft വരും Total. Plan ഈ type ഉണ്ടോ model അറിയാനാ . എന്റെ Plan വരച്ചു കിട്ടിയിട്ടില്ല. Plan ഉണ്ടെങ്കിൽ send ചെയ്യണേ ?
.ഒരു കോൺക്രീറ്റ് mix ൻ്റെ ഗുണനിലവാരം aggregates ൻ്റെ അനുപാതവും water cement ratio, ഇവയൊക്കെ ക്രമീകരിച്ച് എങ്ങനെ ഉറപ്പാക്കാം.?. കോൺക്രീറ്റ് മിക്സ് അനുപാതത്തെ കുറിച്ചും ഒരു മാനദണ്ഡവുമില്ലാതെ വ്യത്യസ്തമായ കൂട്ടക്കണക്കിനും ചട്ടിക്കണക്കിനും മണലും മെറ്റലും അളവു കണക്കാക്കുന്നതിനെ കുറിച്ചും ഒക്കെ നിരവധി സംശയങ്ങൾ post കൾ ആയി വന്നപ്പോൾ മറുപടി കമൻറുകളിലൂടെ ചിലപ്പോഴൊക്കെ വിശദമായി പ്രതികരിച്ചിട്ടുണ്ട്. അത് ചിലർക്കൊക്കെയെങ്കിലും പ്രയോജനപ്പെട്ടിട്ടുണ്ടാകാം.?. വീണ്ടും വീണ്ടും ആരുടെയെങ്കിലും സംശയം പോസ്റ്റായി വരുമ്പോൾ comment കളായി വരുന്ന കൊട്ട അനുപാതങ്ങൾ , വിവിധ അളവിലും സൈസിലും കേരളത്തിൽകിട്ടുന്ന കുട്ട/ചട്ടി എന്നിവ ഉപയോഗിച്ചു കൊണ്ടുള്ള അനുപാതങ്ങൾ ഓരോരുത്തരുടെയും വ്യത്യസ്തമായ മറുപടികളായി വരുമ്പോൾ സാധാരണക്കാരിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ടാകാം . 50 കിലോ വരുന്ന ഒരു ചാക്കു സിമൻ്റിനുള്ള മണൽ, മെറ്റൽ, ഇവയുടെ കൃത്യമായ അനുപാതവും ചേർക്കേണ്ട വെള്ളത്തിൻ്റെ അളവും ഒക്കെ Code കളിലും Authentic specifications ലും വ്യക്തമാണ് എങ്കിലും ചുരുക്കം ചില കരാറുകാർ (എല്ലാവരും അങ്ങനെയാവില്ല അങ്ങിനെയാവണമെന്നുമില്ല. ) മാനദണ്ഡങ്ങൾ അവഗണിക്കുമ്പോൾ സ്വന്തമായി ഒരു വീടുപണിയാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഗണത്തിൽ പെട്ടവരുടെ അമിത ചൂഷണത്തിൽ നിന്നും ഒഴിവാകാൻ ഓരോ തരം കോൺക്രീറ്റ് മിക്സിനും ചേർക്കേണ്ട മണൽ, മെറ്റൽ എന്നിവയുടെ കൃത്യമായ അളവുകളും Kolo app ൽ കുടി അറിയുന്നത് ഒരു പക്ഷേ ഇപ്പോൾ വീടുപണിയുന്നവർക്കും ഇനി പണിയാനുദ്ദേശിക്കുന്നവർക്കും ഗുണകരമായേക്കാം. മുൻകാലങ്ങളിൽ നമ്മൾ വീടുകൾക്ക് ഫ്ലോർ സ്ലാബുകളും റൂഫ് സ്ലാബുകളും അതിനോടനുബന്ധിച്ചുള്ള ബീമുകളും കോളമുകളും വാർക്കുമ്പോൾ കെട്ടിട നിർമ്മാണത്തിന് Popular concrete mix നു് അറിയപ്പെട്ടിരുന്ന അനുപാതം 1: 2: 4 (1 cement: 2 coarse sand: 4 graded stone aggregate, 20mm nominal Size ) എന്ന Nominal mix ആയിരുന്നു .ഗവണ്മെൻ്റ് മേഖലയിയിലുളള പ്രോജക്റ്റുകൾക്കുൾപ്പടെ എല്ലായിടത്തും പ്രചാരത്തിൽ ഉണ്ടായിരുന്നതും M15 എന്നുകൂടി അറിയപ്പെടുന്ന 1:2:4 തന്നെയായിരുന്നു. അന്നും കോളം കോൺക്രീറ്റിന് പരമാവധി ഇടങ്ങളിൽ 1: 1.50: 3, 1: 1: 2 എന്നീ nominal mix കൾ, പ്രത്യേകിച്ച് ബഹുനില കെട്ടിടങ്ങളുടെ നിർമ്മാണത്തിന്നു് ഉപയോഗിച്ചിരുന്നു. പിൽകാലത്ത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ (മഹാരാഷ്ട്രയിലെ ലത്തൂരിലും ,ഗുജറാത്തിലെ ബുജ്ജിലും ഭൂകമ്പങ്ങൾ ഉണ്ടാക്കിയ ജീവഹാനിയും നാശനഷ്ടങ്ങളെയും കുറിച്ച് വിശദമായി പഠിച്ചുകൊണ്ട് ഇന്ത്യാ ഗവ: സ്ഥാപനമായ "ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്സ്" ഇന്ത്യയിലെ കെട്ടിട നിർമ്മാണത്തിന് ഭൂകമ്പത്തെ പ്രതിരോധിക്കുവാനുതകുന്ന സ്ട്രക്ച്വറൽഡിസൈനോടൊപ്പം RCC (Reinforced cement concrete) സ്ട്രക്ച്വറൽ എലിമെൻറുകൾക്കു് മിനിമം M 20 grade അല്ലെങ്കിൽ അതിനു തുല്യമായ 1: 1.50: 3 mix കൂടി ഉപയോഗിക്കുവാനും ശുപാർശ ചെയ്തിരുന്നു. M 20 grade ൽ ഉള്ള concrete design mix ലാഭകരമായും ഗുണനിലവാരം ഉറപ്പാക്കിയും ചെയ്യണമെങ്കിൽ നമ്മൾ,ഉപയോഗിക്കാനുദ്ദേശിക്കുന്ന മണലും മെറ്റലും സിമൻ്റു മുൾപ്പടെയുള്ള മെറ്റീരിയൽസ് കുറഞ്ഞത് ഒരു മാസം മുൻപ് എങ്കിലും ഒരു അംഗീകൃത ലാബിൽ എത്തിച്ചാൽ 28 days വേണ്ടി വരുന്ന വിവിധ test കൾക്കു ശേഷം concrete mix proportion (in weight) design ചെയ്ത് detailed report സഹിതം ലഭ്യമാകും. പക്ഷേ വീടുപണിയുമ്പോൾ നമ്മളാരും തന്നെ ഇതിനു സമയം കണ്ടെത്തി മിനക്കെടാറില്ല എന്നതാണു് യാഥാർത്ഥ്യം. അപ്പോൾ നമ്മൾ പഴയ രീതിയായ Nominal mix ലേക്കു തന്നെ തീരുമാനം എടുക്കാൻ നിർബ്ബന്ധിതരാവുകയോ എതെങ്കിലും റെഡീമിക്സ് പ്ലാൻ്റുകളിൽ നിന്നും ലഭിക്കുന്ന ready mix concrete നെയും അവർ പറയുന്ന grade നെയും വിശ്വാസത്തിലെടുത്ത് ഉപയോഗിക്കേണ്ടതായും വരുന്നു. നമ്മൾ തിരഞ്ഞെടുക്കുന്നത് Reputed Plant കൾ അല്ലെങ്കിൽ അവർ supply ചെയ്യുന്നത് കണ്ണടച്ച് വിശ്വസിച്ച് ഉപയോഗിക്കേണ്ടി വരുന്നു.Site ൽ വരുന്ന mix ൻ്റെ സാമ്പിൾ test ചെയ്ത് ഗുണനിലവാരം ഉറപ്പാക്കുവാൻ 7 days/28 days ഒക്കെ കാത്തിരിക്കേണ്ടി വരും. M 20 ക്കു തുല്യമായ grade ൽ കുറയാത്ത 1: 1.50: 3(1cemnt: 1.50 coarse sand 3 graded stone aggregate 20mm nominal Size) കൃത്യമായ അനുപാതത്തിൽ എങ്ങനെ നിജപ്പെടുത്താം ??. ഒരു ചാക്ക് സിമൻ്റിൻ്റെ ഭാരം 50 kg യും അതിൻ്റെ Density 1440 kg/Cubic metre ആകുമ്പോൾ അതിൻ്റെ വ്യാപ്തം 50.00/1440= 0.03472 cubic metre ആകുന്നു .ഇതിനു തുല്യമായ ക്യുബിക്ക് അടിയിലേക്ക് കൺവെർട്ടു ചെയ്യുമ്പോൾ 0.03472x 35.315= 1.226 എന്നത് റൗണ്ടുചെയ്ത് 1.25 ക്യുബിക്ക് അടിയായി കണക്കാക്കാം. നമ്മൾ സാധാരണയായി മെഷീനിൽ ചെയ്യുന്ന mix ഒരു ചാക്കു സിമൻ്റിൻ്റെ വ്യാപ്തമായ (Volume) 1.25 cft നു ചേർക്കേണ്ട മണലും മെറ്റലും എങ്ങനെ കണക്കാക്കാം എന്നു നോക്കാം.1: 1.50: 3(1cement: 1.50 coarse sand,: 3 graded Stone aggregate 20mm nominal size) എന്ന അനുപാതം അനുസരിച്ച് ഒരു ചാക്കു സിമൻ്റിന് 1.50 Part മണൽ എടുക്കുമ്പോൾ 1.25 x 1.50 = (1.875 cft) എന്നാണു് കിട്ടുക പക്ഷേ മണൽ അനുപാതം എടുക്കുമ്പോൾ മണൽ വെള്ളത്തിൽ പൂർണമായി മുങ്ങുമ്പോൾ അളവിൽ ഉണ്ടാകുന്ന വ്യാപ്ത വ്യത്യാസം ( Bulkage % )കൂടി കണക്കാക്കിയാവണം . മണലിലടങ്ങിയ ഈർപ്പവ്യത്യാസം അനുസരിച്ച് ഇതിൽ 20% മുതൽ 35% വരെ ഒക്കെ ഏറ്റക്കുറച്ചിൽ ഉണ്ടാകാം. ആർക്കും Site ൽ തന്നെ ചെയ്യാവുന്ന ഒരു സിമ്പിൾ ടെസ്റ്റിലൂടെ ഈ അളവു കൂടി ചേർത്താലേ കോൺക്രീറ്റിൽ മണലിൻ്റെ കൃത്യമായ അനുപാതം (1.50 Part) ഉറപ്പിക്കാനാകൂ. (Bulkage Test, silt content test Demo Youtube ൽ ലഭ്യമാണ്.) IS Code അനുസരിച്ച് Field Test ൻ്റെ വിവരണവും ആവശ്യക്കാർക്ക് വേണ്ടി പിറകേ attach ചെയ്യാം. അനുപാതത്തിൽ Metal ൻ്റെ Part, 3 ആകുമ്പോൾ 1.25x 3 = 3.75 cft എന്നതിൽ ഒരു മാറ്റവും വരില്ല . ഇത് കോൺക്രീറ്റു നടക്കുമ്പോൾ എങ്ങനെ നിയന്ത്രിക്കാമെന്നു കൂടി വിശദമാക്കാം. 25 Cm x35 cm X 40 Cm inside അളവിൽ 1.25 cft ക്കു തുല്യമായ ഒരു അളവു പെട്ടി (Measuring box) scrap പ്ലൈവുഡിലോ, പാഴ്പലക ഉപയോഗിച്ചോ നിർമ്മിക്കുക. Bottom side ൽ പലക ഇല്ല എങ്കിലും പ്രശ്നമാകില്ല. മണലും മെറ്റലും നിരപ്പുള്ള സ്ഥലത്തുവെച്ച് അളന്നു കൃത്യമാക്കി സൈറ്റിൽ എത്തിയ മണൽ കൂടി test ചെയ്ത് കിട്ടുന Bulkage % കൂടി കൂട്ടിയ ശേഷം volume അളവു (ക്യുബിക് അടിയിൽ) fix ചെയ്യുക. ഇതേ അളവിനു തുല്യമായ മണലും മെറ്റലും ലോഡ് ചെയ്യാൻ സൈറ്റിൽ ഉപയോഗിക്കുന്ന കുട്ടയുടെ അളവിനനുസരിച്ചുള്ള എണ്ണം നിജപ്പെടുത്താവുന്നതാണു്. 1: 2:4 എന്ന Nominal mix ആണ് കരാർ എങ്കിലും ഇതേ രീതിയിൽ തന്നെ ഒരു Packet cement നുള്ള മിക്സിൻ്റെ മണലും മെറ്റലും 1.25 ക്യുബിക്കടിയിലുള്ള അളവു പെട്ടി ഉപയോഗിച്ച് ഇതേ രീതിയിൽ തന്നെ നിജപ്പെടുത്താവുന്നതാണു്. Mix ൻ്റെ ഗുണനിലവാരം ഉറപ്പാക്കാൻ അനുപാതത്തിൽ കൃത്യത ഉറപ്പാക്കുന്നതിനൊപ്പം graded size metal( 20mm and down graded size, Eg: 20mm 45% വരെയും,10 mm 55% വരെയും,4.75 mm 10% വരെയും) ,മണലിലെ Silt content ( ചെളിമയം)8% ത്തിൽ കൂടുതൽ ഇല്ല എന്നും ഉറപ്പാക്കുക .Bulkage test നുപയോഗിക്കുന്ന transparent measuring jar തന്നെ ഉപയോഗിച്ച് Site ൽ വച്ചുതന്നെ ചെയ്യാവുന്ന ഒരു Simple test ലൂടെ ഇതും ഉറപ്പാകാൻ കഴിയും.( എല്ലാ field test demo കളും you tube ൽ ലഭ്യമാണ്.).
Join the Community to
start finding Ideas &
Professionals