hamburger
jibi xavier

jibi xavier

Home Owner | Ernakulam, Kerala

വീടിന്റെ തട്ട് പ്ലാസ്റ്റർ ചെയ്തതാണ് എത്ര തവണ ക്ലീൻ ചെയ്താലും പൊടി കുറയുന്നില്ല ക്ലീൻ ചെയ്യുന്തോറും വന്നുകൊണ്ടേയിരിക്കുന്നു .അതിൽ മുകളിൽ പ്ലാസ്റ്ററിംഅല്ലാതെ മറ്റ് എന്നെങ്കിലും വഴിയുണ്ടോ
likes
1
comments
3

Comments


jibi xavier
jibi xavier

Home Owner | Ernakulam

thank u

Shan Tirur
Shan Tirur

Civil Engineer | Malappuram

പൊടി പ്രശ്നം എല്ലായിടത്തും ഉള്ളത് ആണ്. interlock paint അടിച്ചു നോക്കു. ഒരുപാട് പരിധി വരെ കുറവുണ്ടാവും

Vijith Valassery
Vijith Valassery

Civil Engineer | Kozhikode

apply roof coat paint or interlock paint

More like this

Rajajith s
Home Owner
പത്തനംതിട്ട , 2200 sq ft വീട് നിർമ്മിക്കാൻ മൊത്തം എത്ര ചിലവ് വരും, Construction Cost ഉൾപ്പെടെ . അതുപോലെ , 2200 sqft വീട് മെറ്റീരിയൽസ് എല്ലാം തന്നാൽ , വീട് നിർമിക്കാൻ മൊത്തം എത്ര ചിലവ് വരും. comparison പറയാമോ ? മുകളിൽ പറഞ്ഞ 2 തരത്തിലുള്ള നിർമാണത്തിനും (ie, 1:വീട് നിർമാണത്തിന്റെ മൊത്തം cost ഉം 2:Materials തന്നാൽ വീട് നിർമാണ cost ഉം ] വീടു മാത്രമായുള്ള rate ഉം , അതുപോലെ വീടിന്റെ കൂടെ കിണർ , മുറ്റം, മതിൽ എന്നിവ എല്ലാം കൂടി എത്ര വരുമെന്നും അറിയാൻ ആഗ്രഹിക്കുന്നു. , interior ഉൾപ്പെടെ . അതുപോലെ കിണർ /മുറ്റം, മതിൽ എന്നിവക്കു മാത്രം Separate ഏകദേശം എത്ര ചിലവ് വരും. എന്റെ സ്വപ്നഭവനം നിർമ്മിക്കുന്നതിനായി എല്ലാവരുടേയും അഭിപ്രായങ്ങൾ ആഗ്രഹിക്കുന്നു.
Shankar MN
Service Provider
*ചോർച്ചയും ചിലവ് കുറഞ്ഞ പരിഹാരങ്ങളും അറിയാം* മഴക്കാലം എത്തിക്കഴിഞ്ഞാൽ മിക്ക വീടുകളിലും നേരിടേണ്ടി വരുന്ന ഒരു വലിയ പ്രശ്നമാണ് ചോർച്ച. കാലപ്പഴക്കം ചെന്ന വീടുകളിൽ ചോർച്ച അടയ്ക്കുന്നതിനായി സ്വീകരിക്കുന്ന വഴികൾ ആയിരിക്കില്ല അധികം പഴക്കമില്ലാത്ത വീടുകളിൽ ചെയ്യേണ്ടി വരിക. അതനുസരിച്ചാണ് ചിലവും നിശ്ചയിക്കപ്പെടുന്നത്. ചിലവ് കുറച്ച് വീടിന്റെ ചോർച്ച ഒഴിവാക്കാനുള്ള മാർഗങ്ങൾ മനസിലാക്കാം മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ശരിയായ രീതിയിൽ വാട്ടർ പ്രൂഫിങ് ടെക്നോളജികൾ ഉപയോഗപ്പെടുത്തുകയാണെങ്കിൽ ചോർച്ച എന്ന പ്രശ്നത്തെ പൂർണമായും ഒഴിവാക്കാൻ സാധിച്ചേക്കും . അതിനായി ചോർച്ച ഉണ്ടാവാൻ ഇടയായ കാരണം കണ്ടെത്തുകയും, വീടിന്റെ ഏതെല്ലാം ഭാഗങ്ങളിൽ നിന്നും വിള്ളലുകൾ വന്നിട്ടുണ്ട് എന്ന കാര്യവും ശ്രദ്ധിക്കണം. പല വീടുകളിലും വിള്ളലും ചോർച്ചയും ഉണ്ടാകാനുള്ള പ്രധാന കാരണം ക്വാളിറ്റി കുറഞ്ഞ കമ്പി ഉപയോഗിച്ച് നിർമ്മാണം നടത്തുകയും അവ തുരുമ്പിക്കുകയും ചെയ്യുന്നതാണ്. മറ്റൊരു പ്രധാന കാരണം വീടിന്റെ ഫൗണ്ടേഷൻ പണികളിൽ സംഭവിക്കുന്ന പാകപ്പിഴകളാണ്. അതുകൊണ്ടു തന്നെ ഇത്തരം പ്രശ്നങ്ങൾ വരാതിരിക്കാൻ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുമ്പോൾ തന്നെ ശ്രദ്ധ നൽകേണ്ടതുണ്ട്. കമ്പി ഉപയോഗപ്പെടുത്തുമ്പോൾ അവയ്ക്ക് ചുറ്റും ശരിയായ രീതിയിൽ കവറിങ് നൽകിയിട്ടില്ലേ എന്ന കാര്യം പണി ഏൽപ്പിക്കുന്നവരോട് ചോദിച്ച് ഉറപ്പു വരുത്തുക. മറിച്ച് സീലിംഗ് പോലുള്ള ഭാഗങ്ങളിൽ നിന്നാണ് ചോർച്ച പ്രശ്നങ്ങൾ ആരംഭിക്കുന്നത് എങ്കിൽ അത് ടെറസിന് മുകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ട് ആയിരിക്കാം. അത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വിള്ളൽ ഉള്ള ഭാഗം നല്ല രീതിയിൽ ക്ലീൻ ചെയ്ത ശേഷം വേണം ഫില്ലർ ഉപയോഗ പെടുത്താൻ.ഹെയർ ലൈൻ വഴി ഉള്ള വിള്ളലുകൾ ശരിയായ രീതിയിൽ കണ്ടെത്തി ആ ഭാഗങ്ങളിൽ ഫില്ലർ കൃത്യമായി തന്നെ ഫിൽ ചെയ്തു നൽകുക. അതേ സമയം വിള്ളലുകളുടെ വലിപ്പം കൂടുതലും പഴക്കമുള്ളതും ആണ് എങ്കിൽ ഇത്തരം രീതികൾ ഒന്നും അവിടെ പ്രയോജനം ചെയ്യില്ല. അത്തരം സാഹചര്യങ്ങളിൽ പ്ലാസ്റ്റർ മുഴുവനായും പൊട്ടിച്ചു കളഞ്ഞ് വീണ്ടും പ്ലാസ്റ്ററിങ് ചെയ്ത് നൽകേണ്ടതായി വരും. *വാട്ടർ പ്രൂഫിങ് ഫലപ്രദമാക്കാൻ* പഴയകാലത്തെ വീടുകളിൽ നിന്നും വ്യത്യസ്തമായി ഇന്ന് വീട് നിർമ്മിക്കുമ്പോൾ തന്നെ വ്യത്യസ്ത രീതികളിൽ വാട്ടർപ്രൂഫിങ് ഏജന്റുകൾ അപ്ലൈ ചെയ്ത് നൽകുന്നുണ്ട്. ഇവയിൽ തന്നെ ലിക്വിഡ് രൂപത്തിൽ ഉള്ളതും, ഡിസോൾവ് ചെയ്ത് ഉപയോഗിക്കുന്ന രീതിയിൽ എല്ലാമുള്ള വാട്ടർ പ്രൂഫിങ് ഏജന്റുകൾ ലഭ്യമാണ്. സ്വന്തമായി വാട്ടർ പ്രൂഫിങ് ചെയ്യുകയാണ് എങ്കിൽ ഒരു നല്ല എക്സ്പെർട്ടിന്റെ സഹായത്തോട് കൂടി ഏത് രീതിയിലുള്ള വാട്ടർപ്രൂഫിങ് ഏജന്റ് തിരഞ്ഞെടുക്കണം എന്ന കാര്യം ചോദിച്ച് മനസിലാക്കുക. അതല്ലെങ്കിൽ വാട്ടർപ്രൂഫിങ് ചെയ്തു തരുന്ന ഏതെങ്കിലും കമ്പനികളെ പണി ഏൽപ്പിച്ച് നൽകിയാൽ അവരത് ശരിയായ രീതിയിൽ തന്നെ ചെയ്ത് ചോർച്ച പ്രശ്നങ്ങൾ ഒഴിവാക്കി തരുന്നതാണ്. എന്നാൽ മഴക്കാലം തുടങ്ങുന്നതിന് മുൻപായി ഇത്തരം വർക്കുകൾ ചെയ്താൽ മാത്രമാണ് അതു കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ. പ്ലാസ്റ്ററിങ്‌ വർക്ക് പൂർണമായും പുതിയതായി ചെയ്യേണ്ടി വരികയാണെങ്കിൽ വാട്ടർപ്രൂഫിങ്ങിന് ഒപ്പം തന്നെ മിക്സ് ചെയ്ത് നൽകാവുന്നതാണ്. ചെറിയ വിള്ളലുകൾ അടയ്ക്കുന്നതിനായി ഇന്റഗ്രൽ വാട്ടർ പ്രൂഫിങ് രീതിയാണ് ഉപയോഗപ്പെടുത്തുന്നത്. ചെറിയ രീതിയിൽ പോലും വെള്ളം ഭിത്തികളിലേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കുന്നതിനായി പ്ലാസ്റ്ററിംഗ് വർക്ക് ചെയ്തു കഴിഞ്ഞാൽ ഒരു കോട്ട് പ്രൈമർ നൽകി വീണ്ടും വാട്ടർപ്രൂഫിങ് ഏജന്റ് നൽകുന്നത് വഴി ഒഴിവാക്കാൻ സാധിക്കും. വലിപ്പം കുറഞ്ഞ വിള്ളലുകൾ നേരത്തെ പറഞ്ഞതു പോലെ ഫില്ലർ ഉപയോഗിച്ച് ക്രാക്ക് ഫിൽ ചെയ്ത ശേഷം ഒരു കോട്ട് പ്രൈമർ അടിച്ച് നൽകുന്നത് വഴി ഒഴിവാക്കാവുന്നതാണ്. മറ്റ് രീതികളെ അപേക്ഷിച്ച് ഈ ഒരു രീതിയാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ ഒരു സ്ക്വയർഫീറ്റിന് ഏകദേശം 20 രൂപയുടെ അടുത്ത് മാത്രമാണ് ചിലവ് വരുന്നുള്ളൂ. വീട് നിർമ്മിക്കുമ്പോൾ തന്നെ വാട്ടർപ്രൂഫിങ് ശരിയായ രീതിയിൽ ചെയ്യുകയാണെങ്കിൽ ഭാവിയിൽ വലിയ രീതിയിലുള്ള ചോർച്ച പ്രശ്നങ്ങളെ ഭയക്കേണ്ടതില്ല.
Shankar MN
Service Provider
*ഒരു വീട് വെക്കുമ്പോൾ കെട്ടിട നിർമാണ നിയമംബന്ധപ്പെട്ട് സാധാരണയായി ഉയർന്നുവരാറുള്ള സംശയങ്ങളും ഉത്തരങ്ങളും മനസ്സിലാക്കാം - part 2* *പ്ലോട്ടിന്റെ മുകളിലൂടെ ഇലക്ട്രിക് ലൈൻ കടന്നു പോകുന്നുണ്ടെങ്കിൽ അവിടെ വീട് വെക്കാൻ സാധിക്കുമോ?* സാധിക്കും. ഇലക്ട്രിക് ലൈനിൽ നിന്ന് നിശ്ചിത അകലം പാലിച്ച് ഏതുതരം കെട്ടിടവും നിർമ്മിക്കാൻ കഴിയും. ഹൊറിസോണ്ടൽ ആയി 1.2 മീറ്റർ അകലവും വെർട്ടിക്കൽ ആയി 2.5 മീറ്റർ അകലവും പാലിച്ചു വേണം വീട് നിർമ്മിക്കാൻ. ഹൈ വോൾട്ടേജ് ഇലക്ട്രിക് ലൈൻ ആണ് കടന്നു പോകുന്നത് എങ്കിൽ ഹൊറിസോണ്ടൽ ആയി 2 മീറ്റർ അകലവും വെർട്ടിക്കൽ ആയി 3.7 മീറ്റർ അകലവും പാലിക്കുക. *സൺഷെഡിന്റെ അളവ് എത്ര വരെ പുറത്തേക്ക് തള്ളാൻ കഴിയും?* 2 അടി വരെ സെറ്റ്ബാക്ക് ആണ് എങ്കിൽ 0.3 m (30cm) വരെ സൺഷെഡ് പുറത്തേക്ക് തള്ളി നിറുത്താനുള്ള അനുവാദമുള്ളൂ. 1-1.5 m വരെ സെറ്റ്ബാക്ക് ഉള്ള കെട്ടിടങ്ങളിൽ 0.6 m പ്രൊജക്ഷൻ അനുവദനീയമാണ്.1.5 m മുകളിൽ സെറ്റ്ബാക്ക് ഉള്ള കെട്ടിടങ്ങളിൽ 0.75 m ഷെഡിന്റെ പ്രൊജക്ഷനും ചെയ്യാവുന്നതാണ്. *കോമ്പൗണ്ട് മതിൽ കെട്ടുന്നതിന് പെർമിഷൻ വാങ്ങണമോ?* ബിൽഡിംഗ് റൂൾ 2019 ചട്ടം 69 23 പ്രകാരം കോമ്പൗണ്ട് മതിൽ കെട്ടുന്നതിനും പെർമിഷൻ വാങ്ങേണ്ടതാണ്. പ്രത്യേകിച്ച് നാഷണൽ ഹൈവേ സ്റ്റേറ്റ് ഹൈവേ പ്രധാന റോഡുകൾ ഇവയോട് ചേർന്നുള്ള മതിൽ നിർമ്മാണത്തിന് തീർച്ചയായും പെർമിറ്റ് എടുക്കേണ്ടതാണ്. പെർമിറ്റ് എടുക്കുന്നതിനായി വെള്ളപേപ്പറിൽ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച് പൊസഷൻ സർട്ടിഫിക്കറ്റും സൈറ്റ് പ്ലാനും അടക്കം പഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അതേപോലെ കോമ്പൗണ്ട് വാൾ പുനർ നിർമ്മിക്കുന്നതിനും പെർമിഷൻ വാങ്ങേണ്ടതാണ്. *കിണർ കുഴിക്കുന്നതിന് പെർമിറ്റ് വാങ്ങണമോ?* അതെ. കിണർ കുഴിക്കുന്നതിനും പെർമിറ്റ് ആവശ്യമാണ്. പെർമിറ്റ് എടുക്കുന്നതിനായി വെള്ളപേപ്പറിൽ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച് പൊസഷൻ സർട്ടിഫിക്കറ്റും സൈറ്റ് പ്ലാനും അടക്കം പഞ്ചായത്ത് സെക്രട്ടറിക്ക്‌ അപേക്ഷ സമർപ്പിക്കുക. പെർമിറ്റ് ലഭിച്ചതിന് ശേഷം മാത്രമേ കിണറു പണി ആരംഭിക്കാൻ പാടുള്ളൂ. *ഈ പെർമിറ്റ് കാലാവധി എത്ര കാലമാണ്?* നേരത്തെ പെർമിറ്റ് കാലാവധി മൂന്നു കൊല്ലം ആയിരുന്നു ഇപ്പോഴത് അഞ്ചു കൊല്ലമായി പുതുക്കിയിട്ടുണ്ട്. അഞ്ചുകൊല്ലം കഴിഞ്ഞ് ഈ പെർമിറ്റ്‌ ഒരു തവണ പുതുക്കി എടുക്കാവുന്നതാണ്.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store