hamburger
Rafeeq kunnummal thody

Rafeeq kunnummal thody

Home Owner | Palakkad, Kerala

ഈ രീതിയിൽ സീലിംഗ് ചെയ്യുന്നതിന് ജിപ്സം ബോർഡിനൊപ്പം സെൻ്ററിൽ ഏതു material ഉപയോഗിച്ച് ചെയ്യുന്നതാണ് cost affective and Long lasting
likes
3
comments
5

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

ithilullath Veneer aanu. MDF grow iduka

Mahesh mohanan
Mahesh mohanan

Interior Designer | Ernakulam

pvc pannel

pvc pannel
Faris P A
Faris P A

Contractor | Thrissur

pls contact for more details 9947.1.66.88.2

POWER TECH  SOLUTION
POWER TECH SOLUTION

Electric Works | Thrissur

WPC board is better option but cost is high...

mohan kalpa
mohan kalpa

Contractor | Palakkad

WPC board / Multi wood/ pvc board ഇവ ഏത് വെച്ചും ചെയ്യാം

More like this

ആധുനിക ഗൃഹങ്ങൾക്കു മോടി പകരുന്ന ഒരു അവിഭാജ്യ  ഘടകം ആണ് ഇന്റീരിയർ ഫർണിഷിങ്. ഇന്ന് വളരെ വ്യത്യസ്തമായ ശൈലിയിൽ പണിതുയർത്തുന്ന ഓരോ വീടുകൾക്കും അനുയോജ്യമായ വിധത്തിൽ ഇന്റീരിയർ ചെയ്തു മാറ്റ് കൂട്ടുന്നുണ്ട്.  

മിക്ക ആളുകളും ഇന്റീരിയർ ചെയ്യുന്നതിനെ കുറിച്ച് ചോദിച്ചാൽ പറയുന്നത് അതൊക്കെ ഫിനിഷിങ് ജോബ് അല്ലെ .  ഏറ്റവും അവസാനം അതിനെ കുറിച്ച് ചിന്തിച്ചാൽ പോരെ എന്നാണ്.  എന്നാൽ വീട് പണി തുടങ്ങുമ്പോൾ തന്നെ ഇന്റീരിയറിനെ കുറിച്ച് ഒരു ധാരണ ഉണ്ടാക്കി വയ്ക്കുന്നത് നല്ലതാണ്.   കാരണം വീടുപണി പൂർത്തിയായി കഴിയുമ്പോൾ ഇന്റീരിയർ ചെയ്യുവാൻ വേണ്ടുന്ന ഫണ്ട് flow ഇല്ലാതെ വരികയും ചുരുങ്ങിയ രീതിയിൽ ചെയ്തു തീർക്കുന്നതും കാണുന്നുണ്ട്.  ഇതൊഴിവാക്കാൻ വീടുപണി തുടങ്ങുമ്പോൾ തന്നെ ഇന്റീരിയറിനെ കുറിച്ചും ചിന്തിച്ചു പ്ലാൻ ചെയ്താൽ  മേല്പറഞ്ഞ crisis ഒഴിവാക്കാവുന്നതാണ്.   ഇത് കൂടാതെ ഏറ്റവും പ്രധാനപ്പെട്ടത് ഇലക്ട്രിക്ക് പോയിന്റ്സ് അതാത് സ്ഥലങ്ങളിൽ ലഭ്യമാക്കുക എന്നതാണ്. ഫാൾസ് സിലിങ്ങ് , പാനെല്ലിങ് , പെർഗോള , എന്നിവ ചെയ്യുന്നതിന് ഇന്റീരിയർ ഡിസൈൻ അനുസരിച്ചു ലൈറ്റ് പോയിന്റ്സ് വേണ്ടതാണ്.  കൂടാതെ കിച്ചണിൽ കൌണ്ടർ ടോപിലേക്കു ലൈറ്റ് ലഭ്യമാക്കുന്നതിനും ഹുഡ് & ഹോബ്, ഓവൻ , ടോസ്റ്റർ, വാട്ടർ പ്യൂരിഫയെർ എന്നിവയ്ക്കും ഒക്കെ പോയിന്റ്സ് വേണ്ടിവരും.  ഇതൊക്കെ മുൻകൂട്ടി കണ്ടു ഡിസ്കസ് ചെയ്തു പ്ലാൻ ചെയ്തില്ലെങ്കിൽ നോർമൽ ആയി കൊടുക്കുന്ന പോയിന്റ്സ് മാത്രമാകും ഇലക്ട്രിക്ക് വയറിങ് ചെയ്യുമ്പോൾ കൊടുക്കുക .  പിന്നീട് ലൂപ്പ് ചെയ്തു എടുക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.
ഈ പറയുന്നവയാണ് ഇന്റീരിയർ കോൺസെപ്റ്റസിൽ അധികവും കാണപ്പെടുന്നത്
a)  False ceiling
b)  Pergolas/paneling /partition
c) Architraves
d) Loose furniture  like, sofa, dining table/chair
e) Bedroom fixtures (wardrobes/cots/dresser etc)
f) Crockery shelf
g) Modular Kitchen 
h) Wall paper/texture 
i) Curtains/blinds 

False Ceiling
Ceiling ചെയ്യുന്നത് ഓരോ റൂമിനും ഒരു പ്രത്യേക ഭംഗി കൊടുക്കാൻ സഹായകമാണ്.  അധികം കോംപ്ലിക്കേറ്റഡ് അല്ലാത്ത ഡിസൈൻ ആവശ്യത്തിന് spot ലൈറ്റ്/LED strips ഒക്കെ കൊടുക്കുന്നത് കാണുവാൻ കൗതുകമുണർത്തും.  കേവലം  ഭംഗിക്കപ്പുറം ചൂട് കുറക്കാനും ഇത് സഹായകരമാകും .
ആധുനിക ഗൃഹങ്ങൾക്കു മോടി പകരുന്ന ഒരു അവിഭാജ്യ ഘടകം ആണ് ഇന്റീരിയർ ഫർണിഷിങ്. ഇന്ന് വളരെ വ്യത്യസ്തമായ ശൈലിയിൽ പണിതുയർത്തുന്ന ഓരോ വീടുകൾക്കും അനുയോജ്യമായ വിധത്തിൽ ഇന്റീരിയർ ചെയ്തു മാറ്റ് കൂട്ടുന്നുണ്ട്. മിക്ക ആളുകളും ഇന്റീരിയർ ചെയ്യുന്നതിനെ കുറിച്ച് ചോദിച്ചാൽ പറയുന്നത് അതൊക്കെ ഫിനിഷിങ് ജോബ് അല്ലെ . ഏറ്റവും അവസാനം അതിനെ കുറിച്ച് ചിന്തിച്ചാൽ പോരെ എന്നാണ്. എന്നാൽ വീട് പണി തുടങ്ങുമ്പോൾ തന്നെ ഇന്റീരിയറിനെ കുറിച്ച് ഒരു ധാരണ ഉണ്ടാക്കി വയ്ക്കുന്നത് നല്ലതാണ്. കാരണം വീടുപണി പൂർത്തിയായി കഴിയുമ്പോൾ ഇന്റീരിയർ ചെയ്യുവാൻ വേണ്ടുന്ന ഫണ്ട് flow ഇല്ലാതെ വരികയും ചുരുങ്ങിയ രീതിയിൽ ചെയ്തു തീർക്കുന്നതും കാണുന്നുണ്ട്. ഇതൊഴിവാക്കാൻ വീടുപണി തുടങ്ങുമ്പോൾ തന്നെ ഇന്റീരിയറിനെ കുറിച്ചും ചിന്തിച്ചു പ്ലാൻ ചെയ്താൽ മേല്പറഞ്ഞ crisis ഒഴിവാക്കാവുന്നതാണ്. ഇത് കൂടാതെ ഏറ്റവും പ്രധാനപ്പെട്ടത് ഇലക്ട്രിക്ക് പോയിന്റ്സ് അതാത് സ്ഥലങ്ങളിൽ ലഭ്യമാക്കുക എന്നതാണ്. ഫാൾസ് സിലിങ്ങ് , പാനെല്ലിങ് , പെർഗോള , എന്നിവ ചെയ്യുന്നതിന് ഇന്റീരിയർ ഡിസൈൻ അനുസരിച്ചു ലൈറ്റ് പോയിന്റ്സ് വേണ്ടതാണ്. കൂടാതെ കിച്ചണിൽ കൌണ്ടർ ടോപിലേക്കു ലൈറ്റ് ലഭ്യമാക്കുന്നതിനും ഹുഡ് & ഹോബ്, ഓവൻ , ടോസ്റ്റർ, വാട്ടർ പ്യൂരിഫയെർ എന്നിവയ്ക്കും ഒക്കെ പോയിന്റ്സ് വേണ്ടിവരും. ഇതൊക്കെ മുൻകൂട്ടി കണ്ടു ഡിസ്കസ് ചെയ്തു പ്ലാൻ ചെയ്തില്ലെങ്കിൽ നോർമൽ ആയി കൊടുക്കുന്ന പോയിന്റ്സ് മാത്രമാകും ഇലക്ട്രിക്ക് വയറിങ് ചെയ്യുമ്പോൾ കൊടുക്കുക . പിന്നീട് ലൂപ്പ് ചെയ്തു എടുക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ പറയുന്നവയാണ് ഇന്റീരിയർ കോൺസെപ്റ്റസിൽ അധികവും കാണപ്പെടുന്നത് a) False ceiling b) Pergolas/paneling /partition c) Architraves d) Loose furniture like, sofa, dining table/chair e) Bedroom fixtures (wardrobes/cots/dresser etc) f) Crockery shelf g) Modular Kitchen h) Wall paper/texture i) Curtains/blinds False Ceiling Ceiling ചെയ്യുന്നത് ഓരോ റൂമിനും ഒരു പ്രത്യേക ഭംഗി കൊടുക്കാൻ സഹായകമാണ്. അധികം കോംപ്ലിക്കേറ്റഡ് അല്ലാത്ത ഡിസൈൻ ആവശ്യത്തിന് spot ലൈറ്റ്/LED strips ഒക്കെ കൊടുക്കുന്നത് കാണുവാൻ കൗതുകമുണർത്തും. കേവലം ഭംഗിക്കപ്പുറം ചൂട് കുറക്കാനും ഇത് സഹായകരമാകും .
ഒരു വീടിന്റെ പ്രധാന ഭാഗങ്ങളിൽ ഒന്നാണ്  bedrooms. അതിൽ തന്നെ ഒരു റൂം masterbedroom ആയി കണക്കാക്കുന്നു.  ഇതിന്റെ സ്ഥാനം നിർണയിക്കുന്നത് തെക്കു പടിഞ്ഞാറ് മൂല അഥവാ കന്നി മൂല എന്നിടത്താണ്. 
ഈ റൂമിന്റെ വലിപ്പം ചുരുങ്ങിയത് 14 X 12 വിസ്തീർണമെങ്കിലും വേണം. എങ്കിൽ ഒരു അത്യാവശ്യം വലിയ wardrobe,  working table ഒക്കെ കൊടുക്കാനാവൂ. 

മാസ്റ്റർ bedroom ആയതുകൊണ്ട്  king size cot കൊടുക്കണം.  കട്ടിലിനു വലിപ്പമേറിയ  headboard കൊടുക്കുന്നത് കൂടുതൽ ഭംഗി കൂട്ടും.  കട്ടിലിന്റെ പുറകിലത്തെ ചുമരിൽ texture/highlighted shades/attractive wall പേപ്പർ ഒക്കെ കൊടുക്കാവുന്നതാണ്.

Lighting നെ കുറിച്ച് പറയുമ്പോൾ false ceiling ചെയ്തു profile lights, spot lights, ഒക്കെ കൊടുക്കാവുന്നതാണ്.  Lighting ഇന്റീരിയർ ഡിസൈന്റെ അവിഭാജ്യ ഘടകം ആണ്. 

ബെഡ്‌റൂമിന് മോടി കൂട്ടാൻ  ഭിത്തികൾക്ക്  attractive ആയ colour tone ചെയ്യാവുന്നതാണ്, ലൈലാക്ക്, ലെമൺ ഗ്രീൻ, ബ്ലൂ എന്നിവ ഭംഗിയേറിയ shades ആണ്.

മുറിക്കുള്ളിൽ സ്വകാര്യത നിലനിർത്താൻ എന്നാൽ അത്യാവശ്യം വെളിച്ചം ഉള്ളിൽ മറക്കാനും winodow കൾക്ക് blinds ആണ് നല്ലത്.
ഒരു വീടിന്റെ പ്രധാന ഭാഗങ്ങളിൽ ഒന്നാണ് bedrooms. അതിൽ തന്നെ ഒരു റൂം masterbedroom ആയി കണക്കാക്കുന്നു. ഇതിന്റെ സ്ഥാനം നിർണയിക്കുന്നത് തെക്കു പടിഞ്ഞാറ് മൂല അഥവാ കന്നി മൂല എന്നിടത്താണ്. ഈ റൂമിന്റെ വലിപ്പം ചുരുങ്ങിയത് 14 X 12 വിസ്തീർണമെങ്കിലും വേണം. എങ്കിൽ ഒരു അത്യാവശ്യം വലിയ wardrobe, working table ഒക്കെ കൊടുക്കാനാവൂ. മാസ്റ്റർ bedroom ആയതുകൊണ്ട് king size cot കൊടുക്കണം. കട്ടിലിനു വലിപ്പമേറിയ headboard കൊടുക്കുന്നത് കൂടുതൽ ഭംഗി കൂട്ടും. കട്ടിലിന്റെ പുറകിലത്തെ ചുമരിൽ texture/highlighted shades/attractive wall പേപ്പർ ഒക്കെ കൊടുക്കാവുന്നതാണ്. Lighting നെ കുറിച്ച് പറയുമ്പോൾ false ceiling ചെയ്തു profile lights, spot lights, ഒക്കെ കൊടുക്കാവുന്നതാണ്. Lighting ഇന്റീരിയർ ഡിസൈന്റെ അവിഭാജ്യ ഘടകം ആണ്. ബെഡ്‌റൂമിന് മോടി കൂട്ടാൻ ഭിത്തികൾക്ക് attractive ആയ colour tone ചെയ്യാവുന്നതാണ്, ലൈലാക്ക്, ലെമൺ ഗ്രീൻ, ബ്ലൂ എന്നിവ ഭംഗിയേറിയ shades ആണ്. മുറിക്കുള്ളിൽ സ്വകാര്യത നിലനിർത്താൻ എന്നാൽ അത്യാവശ്യം വെളിച്ചം ഉള്ളിൽ മറക്കാനും winodow കൾക്ക് blinds ആണ് നല്ലത്.
ഡൈനിങ്ങ് ഏരിയ 

ഡൈനിങ്ങ് ഏരിയ ഡിസൈൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം

ഒരു വീട് ഒരുക്കുമ്പോൾ അതിലെ എല്ലായിടവും ആകർഷണീയമായ രീതിയിൽ അണിയിച്ചൊരുക്കാനാണ് എല്ലാവരും ശ്രമിക്കുക.  ലിവിങ് റൂം, ബെഡ്‌റൂം ഒക്കെ പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന ഒരിടമാണ് ഡൈനിങ്ങ് ഏരിയയും .  ഡൈനിങ്ങ് സ്പേസ് പ്രത്യേകം കൊടുക്കാതെ ലിവിങ്ങിനോട് ഒപ്പമോ അല്ലെങ്കിൽ ഫാമിലി ലിവിങ്ങിനു ഒപ്പമോ കൊടുക്കുന്ന രീതി പുത്തൻ ഡിസൈനിങ് ട്രെൻഡ് ആയി കാണുന്നുണ്ട്. കേവലം ഡൈനിങ്ങ് ടേബിൾ , ക്രോക്കറി ഷെൽഫ്  ഒക്കെ ഡൈനിങ്ങ് ഏരിയ യുടെ ഭാഗമാകുന്നതിനപ്പുറം ട്രെൻഡി ഡിസൈൻ ഏരിയകളുടെ കൂട്ടത്തിൽ ഡൈനിങ്ങ് ഏരിയക്കും ഒരു പ്രത്യേക സ്ഥാനം ഉള്ളതായി കാണപ്പെടുന്നു.  ഡൈനിങ്ങ് ഏരിയ സൗകര്യപ്രദമാകുന്നത് അടുക്കളയോട് ചേർന്ന് വരുമ്പോൾ ആണ് , ഇത് ലിവിങ്ങിൽ നിന്നും കാഴ്ച എത്താത്ത രീതിയിലും ആവണം.  ഫാമിലി ലിവിങ്‌നോട് ചേർന്ന് വരുന്ന ഇടങ്ങളിൽ ട്രെൻഡി ആയിട്ടുള്ള പാർട്ടീഷൻ ഡിസൈൻ കൊണ്ട് വേർതിരിച്ചു കൊടുക്കാവുന്നതാണ്. 

ഡൈനിങ്ങ് ഏരിയയുടെ ആകൃതിക്കനുസരിച്ചു വേണം ഡൈനിങ്ങ് ടേബിൾ place ചെയ്യേണ്ടത്.  round , oval  rectangle shape ഉള്ള ടേബിളുകൾ തിരഞ്ഞെടുക്കാം .  നാല് ചുട്ടും നടക്കുവാനുള്ള സ്പേസ് ഉണ്ടായാൽ നന്ന്. ചുറ്റും നടന്നു സെർവ് ചെയ്യാനും ടേബിൾ ക്ലീൻ ചെയ്യാനും ഇത് ഗുണം ചെയ്യും   ഡൈനിങ്ങ് ഏരിയ നാച്ചുറൽ ലൈറ്റ് നന്നായി കിട്ടുന്ന ഇടം ആണെങ്കിൽ വളരെ നല്ലതു.  ഡൈനിങ്ങ് ഏരിയയിൽ false ceiling ചെയ്തു ലൈറ്റിംഗ് ചെയ്യാറുണ്ട് , ഇത് ഡൈനിങ്ങ് ഏറിയ ഒന്ന് കൂടി മനോഹരമാക്കാൻ സഹായിക്കുന്നു. വീടകങ്ങളിൽ വ്യത്യസ്തമായ നിറങ്ങൾ നൽകുന്ന ട്രെൻഡും കാണപ്പെടുന്നുണ്ട് .  മറ്റു ഏരിയകളിൽ ലൈറ്റ് shade ആണ് കൊടുക്കുന്നതെങ്കിൽ ഡൈനിങ്ങ് ഏറിയയിൽ ടേബിൾ കിടക്കുന്ന വശത്തു ഡാർക്ക് shade കൊടുക്കുന്നതും നന്നായിരിക്കും .  warm  grey , aqua blue , charcoal purple ,citrus yellow , spicy  orange എന്നീ shade കൽ നന്നായിരിക്കും.    ഡൈനിങ്ങ് ഏരിയയിലെ ഒരു പ്രധാന ഘടകം ആണ് ക്രോക്കറി ഷെൽഫ്.  ഇപ്പോൾ അതിനെ ക്യൂരിയോ ഷെൽഫ് എന്നും പറയുന്നുണ്ട് .  ആധുനിക ഡിസൈൻ കോൺസെപ്റ്റിൽ ക്യൂരിയോ ഷെൽഫിൽ  ഭംഗിയുള്ള ഷോ പീസ് അലങ്കരിച്ചു വയ്ക്കുന്നതും ഒരു ട്രെൻഡ് ആണ്.   ഭംഗിയുള്ള lights ഒക്കെ  നൽകി നന്നായി പ്രസന്റ് ചെയ്യാവുന്നതാണ് ഈ ക്യൂരിയോസ് shelves .  എന്നാൽ ഓപ്പൺ കിച്ചൻ എന്ന കോൺസെപ്റ് എടുക്കുമ്പോൾ ഈ ക്യൂരിയോസിനു പകരം ഓപ്പൺ pantry  ഏരിയ ആണ് ഉണ്ടാവുന്നത്. നല്ല വണ്ണം യൂട്ടിലിറ്റി ഏരിയ ആയി ഈ പാന്ററി ഏരിയയെ മാറ്റി എടുക്കാവുന്നതാണ്
ഡൈനിങ്ങ് ഏരിയ ഡൈനിങ്ങ് ഏരിയ ഡിസൈൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം ഒരു വീട് ഒരുക്കുമ്പോൾ അതിലെ എല്ലായിടവും ആകർഷണീയമായ രീതിയിൽ അണിയിച്ചൊരുക്കാനാണ് എല്ലാവരും ശ്രമിക്കുക. ലിവിങ് റൂം, ബെഡ്‌റൂം ഒക്കെ പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന ഒരിടമാണ് ഡൈനിങ്ങ് ഏരിയയും . ഡൈനിങ്ങ് സ്പേസ് പ്രത്യേകം കൊടുക്കാതെ ലിവിങ്ങിനോട് ഒപ്പമോ അല്ലെങ്കിൽ ഫാമിലി ലിവിങ്ങിനു ഒപ്പമോ കൊടുക്കുന്ന രീതി പുത്തൻ ഡിസൈനിങ് ട്രെൻഡ് ആയി കാണുന്നുണ്ട്. കേവലം ഡൈനിങ്ങ് ടേബിൾ , ക്രോക്കറി ഷെൽഫ് ഒക്കെ ഡൈനിങ്ങ് ഏരിയ യുടെ ഭാഗമാകുന്നതിനപ്പുറം ട്രെൻഡി ഡിസൈൻ ഏരിയകളുടെ കൂട്ടത്തിൽ ഡൈനിങ്ങ് ഏരിയക്കും ഒരു പ്രത്യേക സ്ഥാനം ഉള്ളതായി കാണപ്പെടുന്നു. ഡൈനിങ്ങ് ഏരിയ സൗകര്യപ്രദമാകുന്നത് അടുക്കളയോട് ചേർന്ന് വരുമ്പോൾ ആണ് , ഇത് ലിവിങ്ങിൽ നിന്നും കാഴ്ച എത്താത്ത രീതിയിലും ആവണം. ഫാമിലി ലിവിങ്‌നോട് ചേർന്ന് വരുന്ന ഇടങ്ങളിൽ ട്രെൻഡി ആയിട്ടുള്ള പാർട്ടീഷൻ ഡിസൈൻ കൊണ്ട് വേർതിരിച്ചു കൊടുക്കാവുന്നതാണ്. ഡൈനിങ്ങ് ഏരിയയുടെ ആകൃതിക്കനുസരിച്ചു വേണം ഡൈനിങ്ങ് ടേബിൾ place ചെയ്യേണ്ടത്. round , oval rectangle shape ഉള്ള ടേബിളുകൾ തിരഞ്ഞെടുക്കാം . നാല് ചുട്ടും നടക്കുവാനുള്ള സ്പേസ് ഉണ്ടായാൽ നന്ന്. ചുറ്റും നടന്നു സെർവ് ചെയ്യാനും ടേബിൾ ക്ലീൻ ചെയ്യാനും ഇത് ഗുണം ചെയ്യും ഡൈനിങ്ങ് ഏരിയ നാച്ചുറൽ ലൈറ്റ് നന്നായി കിട്ടുന്ന ഇടം ആണെങ്കിൽ വളരെ നല്ലതു. ഡൈനിങ്ങ് ഏരിയയിൽ false ceiling ചെയ്തു ലൈറ്റിംഗ് ചെയ്യാറുണ്ട് , ഇത് ഡൈനിങ്ങ് ഏറിയ ഒന്ന് കൂടി മനോഹരമാക്കാൻ സഹായിക്കുന്നു. വീടകങ്ങളിൽ വ്യത്യസ്തമായ നിറങ്ങൾ നൽകുന്ന ട്രെൻഡും കാണപ്പെടുന്നുണ്ട് . മറ്റു ഏരിയകളിൽ ലൈറ്റ് shade ആണ് കൊടുക്കുന്നതെങ്കിൽ ഡൈനിങ്ങ് ഏറിയയിൽ ടേബിൾ കിടക്കുന്ന വശത്തു ഡാർക്ക് shade കൊടുക്കുന്നതും നന്നായിരിക്കും . warm grey , aqua blue , charcoal purple ,citrus yellow , spicy orange എന്നീ shade കൽ നന്നായിരിക്കും. ഡൈനിങ്ങ് ഏരിയയിലെ ഒരു പ്രധാന ഘടകം ആണ് ക്രോക്കറി ഷെൽഫ്. ഇപ്പോൾ അതിനെ ക്യൂരിയോ ഷെൽഫ് എന്നും പറയുന്നുണ്ട് . ആധുനിക ഡിസൈൻ കോൺസെപ്റ്റിൽ ക്യൂരിയോ ഷെൽഫിൽ ഭംഗിയുള്ള ഷോ പീസ് അലങ്കരിച്ചു വയ്ക്കുന്നതും ഒരു ട്രെൻഡ് ആണ്. ഭംഗിയുള്ള lights ഒക്കെ നൽകി നന്നായി പ്രസന്റ് ചെയ്യാവുന്നതാണ് ഈ ക്യൂരിയോസ് shelves . എന്നാൽ ഓപ്പൺ കിച്ചൻ എന്ന കോൺസെപ്റ് എടുക്കുമ്പോൾ ഈ ക്യൂരിയോസിനു പകരം ഓപ്പൺ pantry ഏരിയ ആണ് ഉണ്ടാവുന്നത്. നല്ല വണ്ണം യൂട്ടിലിറ്റി ഏരിയ ആയി ഈ പാന്ററി ഏരിയയെ മാറ്റി എടുക്കാവുന്നതാണ്
*വീടിന്‍റെ ഡൈനിങ് ഏരിയ സെറ്റ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക* 

ഒരു വീടിനെ സംബന്ധിച്ച് വളരെയധികം പ്രാധാന്യമുള്ള ഒരു ഭാഗമായി ഡൈനിങ് ഏരിയയെ കണക്കാക്കുന്നു. വീട്ടിലെ കുടുംബാംഗങ്ങൾ ഒന്നിക്കുന്ന ഒരു സ്ഥലമായാണ് പലപ്പോഴും ഡൈനിങ് ഏരിയ മാറുന്നത്. ഭക്ഷണം കഴിക്കുന്നതിന് മാത്രമല്ല ആശയങ്ങൾ പങ്കു വയ്ക്കുന്നതിനുള്ള ഒരു ഇടമായും ഡൈനിങ് ഏരിയയെ കണക്കാക്കുന്നു.

അതുകൊണ്ടുതന്നെ ഡൈനിങ് ഏരിയ സെറ്റ് ചെയ്യുമ്പോൾ അവ കൂടുതൽ ഭംഗി നൽകുക മാത്രമല്ല പകരം സൗകര്യമുള്ളതും ആക്കി നിർമ്മിക്കുക എന്നതിലാണ് പ്രാധാന്യം.

കുട്ടികളും പ്രായമായവരും കൂടുതൽ സമയം ചിലവഴിക്കുന്ന ഒരു ഭാഗമായി മിക്ക വീടുകളിലും ഡൈനിങ് ഏരിയ മാറുന്നുണ്ട്. അതുകൊണ്ടുതന്നെ ആ ഭാഗം നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.


*ഫർണീച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ.*

ഡൈനിങ് ഏരിയയിൽ ആണ് ഭക്ഷണം കഴിക്കുന്നതിന് ആവശ്യമായ ഡൈനിങ് ടേബിൾ, ചെയർ എന്നിവ സെറ്റ് ചെയ്ത് നൽകുന്നത്.

സ്ഥലത്തിന്റെ പരിമിതി മനസ്സിലാക്കി വേണം ഫർണിച്ചറുകൾ തിരഞ്ഞെടുക്കാൻ. കൂടുതൽ വലിപ്പമുള്ളതോ വലിപ്പം കുറഞ്ഞതോ ആയ ഫർണിച്ചറുകൾ തിരഞ്ഞെടുക്കാതെ ഇരിക്കുന്നതാണ് കൂടുതൽ ഉചിതം.


ഭക്ഷണം കഴിക്കുന്നതിനു വേണ്ടി മാത്രം സെറ്റ് ചെയ്ത ഇടമായി ഡൈനിംഗ് ടേബിളിനെ കണക്കാക്കുന്നു.അതുകൊണ്ടുതന്നെ ബാക്കി സമയത്ത് മടക്കിവെച്ച് ഉപയോഗിക്കാവുന്ന രീതിയിലുള്ള ചെയറുകൾ ടേബിൾ എന്നിവ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്.

ഉപയോഗിക്കുന്ന സമയത്ത് മാത്രം വലിപ്പം കൂട്ടുകയും അല്ലാത്ത സമയത്ത് കുറയ്ക്കുകയും ചെയ്യുന്ന രീതിയിലുള്ള ഫർണിച്ചറുകൾ ഇപ്പോൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. ഡൈനിങ് ടേബിൾ തിരഞ്ഞെടുക്കുമ്പോൾ വൃത്താകൃതിയിലോ ചതുരാകൃതിയിലോ ഉള്ളവ തിരഞ്ഞെടുക്കാം.

നല്ല രീതിയിൽ വെളിച്ചം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക.

*ഡൈനിങ് ഏരിയയിലേക്ക് നല്ലരീതിയിൽ വെളിച്ചം ലഭിക്കണം.*

എന്നാൽ മാത്രമാണ് ഭക്ഷണം കഴിക്കുമ്പോൾ അത് കൂടുതൽ ആസ്വാദ്യകരം ആവുകയുള്ളൂ. ഡൈനിംഗ് ഏരിയയിൽ ആവശ്യത്തിന് വെളിച്ചം ലഭിക്കുന്നില്ല എങ്കിൽ ചെറിയ ബൾബുകൾ ഉപയോഗപ്പെടുത്താം.

എന്നാൽ ഇവയിൽ നിന്നും നിഴൽ വീഴുന്നില്ല എന്ന് ഉറപ്പു വരുത്തുക. പ്രധാനമായും ക്രോസ് ലൈറ്റിങ് രീതി ഒഴിവാക്കുന്നതാണ് നല്ലത്.

വൃത്താകൃതിയിലുള്ള ഡൈനിങ് ടേബിൾ ഉപയോഗിക്കുമ്പോൾ മധ്യഭാഗത്ത് വെളിച്ചം നൽകുന്ന രീതിയിൽ ഒരു ലൈറ്റ് സെറ്റ് ചെയ്ത് നൽകാവുന്നതാണ്.


ഡൈനിങ് ഏരിയയുടെ ഒരു ഭാഗം ഗ്ലാസ് ഉപയോഗിച്ച് സെറ്റ് ചെയ്ത് നൽകാവുന്നതാണ്. ഇത് സ്ഥലം കൂടുതലുള്ളതായി തോന്നുന്നതിന് സഹായിക്കും.

കൂടാതെ ക്യാൻവാസിൽ പകർത്തിയ ചിത്രങ്ങൾ ഡൈനിങ് ടേബിളിനോട് ചേർന്ന് ഡൈനിങ് ഏരിയയിൽ നൽകാവുന്നതാണ്.

കാഴ്ചയിൽ കൂടുതൽ ഭംഗി നൽകാൻ ശ്രമിക്കുമ്പോൾ അത് സ്ഥലം കുറയുന്നതിന് കാരണമാകുന്നില്ല എന്ന് ഉറപ്പുവരുത്തുക.

ഡൈനിങ് ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ കഴിക്കുന്നവർ തമ്മിൽ കൃത്യമായ അകലം ലഭിക്കുമെന്ന കാര്യം ഉറപ്പു വരുത്തുക.


ഭക്ഷണം കഴിക്കുന്ന ആൾക്ക് നിവർന്നിരിക്കാൻ സാധിക്കുന്ന രീതിയിലുള്ള ചെയറുകൾ വേണം തിരഞ്ഞെടുക്കാൻ. ഡൈനിങ് ഏരിയയിലേക്ക് വെളിച്ചം ലഭിക്കാൻ സ്മാർട്ട് എൽഇഡി ബൾബുകൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്.

അങ്ങിനെ ചെയ്യുന്നത് വഴി കൂടുതൽ പ്രകാശം ലഭിക്കുക മാത്രമല്ല നല്ല രീതിയിൽ ഊർജ്ജ ലാഭവും നേടാം. ഡൈനിങ് ഏരിയ കൂടുതൽ മനോഹരമാക്കാൻ ഇൻഡോർ പ്ലാന്റുകൾ, മെഴുകുതിരി ഹോൽഡർ , ഫ്രൂട്ട് ബൗൾ എന്നിവ ഉപയോഗപ്പെടുത്താം.

ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വഴി ഡൈനിങ് ഏരിയ കൂടുതൽ ഭംഗിയായി സജ്ജീകരിക്കാൻ സാധിക്കുന്നതാണ്.
*വീടിന്‍റെ ഡൈനിങ് ഏരിയ സെറ്റ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക* ഒരു വീടിനെ സംബന്ധിച്ച് വളരെയധികം പ്രാധാന്യമുള്ള ഒരു ഭാഗമായി ഡൈനിങ് ഏരിയയെ കണക്കാക്കുന്നു. വീട്ടിലെ കുടുംബാംഗങ്ങൾ ഒന്നിക്കുന്ന ഒരു സ്ഥലമായാണ് പലപ്പോഴും ഡൈനിങ് ഏരിയ മാറുന്നത്. ഭക്ഷണം കഴിക്കുന്നതിന് മാത്രമല്ല ആശയങ്ങൾ പങ്കു വയ്ക്കുന്നതിനുള്ള ഒരു ഇടമായും ഡൈനിങ് ഏരിയയെ കണക്കാക്കുന്നു. അതുകൊണ്ടുതന്നെ ഡൈനിങ് ഏരിയ സെറ്റ് ചെയ്യുമ്പോൾ അവ കൂടുതൽ ഭംഗി നൽകുക മാത്രമല്ല പകരം സൗകര്യമുള്ളതും ആക്കി നിർമ്മിക്കുക എന്നതിലാണ് പ്രാധാന്യം. കുട്ടികളും പ്രായമായവരും കൂടുതൽ സമയം ചിലവഴിക്കുന്ന ഒരു ഭാഗമായി മിക്ക വീടുകളിലും ഡൈനിങ് ഏരിയ മാറുന്നുണ്ട്. അതുകൊണ്ടുതന്നെ ആ ഭാഗം നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. *ഫർണീച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ.* ഡൈനിങ് ഏരിയയിൽ ആണ് ഭക്ഷണം കഴിക്കുന്നതിന് ആവശ്യമായ ഡൈനിങ് ടേബിൾ, ചെയർ എന്നിവ സെറ്റ് ചെയ്ത് നൽകുന്നത്. സ്ഥലത്തിന്റെ പരിമിതി മനസ്സിലാക്കി വേണം ഫർണിച്ചറുകൾ തിരഞ്ഞെടുക്കാൻ. കൂടുതൽ വലിപ്പമുള്ളതോ വലിപ്പം കുറഞ്ഞതോ ആയ ഫർണിച്ചറുകൾ തിരഞ്ഞെടുക്കാതെ ഇരിക്കുന്നതാണ് കൂടുതൽ ഉചിതം. ഭക്ഷണം കഴിക്കുന്നതിനു വേണ്ടി മാത്രം സെറ്റ് ചെയ്ത ഇടമായി ഡൈനിംഗ് ടേബിളിനെ കണക്കാക്കുന്നു.അതുകൊണ്ടുതന്നെ ബാക്കി സമയത്ത് മടക്കിവെച്ച് ഉപയോഗിക്കാവുന്ന രീതിയിലുള്ള ചെയറുകൾ ടേബിൾ എന്നിവ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. ഉപയോഗിക്കുന്ന സമയത്ത് മാത്രം വലിപ്പം കൂട്ടുകയും അല്ലാത്ത സമയത്ത് കുറയ്ക്കുകയും ചെയ്യുന്ന രീതിയിലുള്ള ഫർണിച്ചറുകൾ ഇപ്പോൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. ഡൈനിങ് ടേബിൾ തിരഞ്ഞെടുക്കുമ്പോൾ വൃത്താകൃതിയിലോ ചതുരാകൃതിയിലോ ഉള്ളവ തിരഞ്ഞെടുക്കാം. നല്ല രീതിയിൽ വെളിച്ചം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക. *ഡൈനിങ് ഏരിയയിലേക്ക് നല്ലരീതിയിൽ വെളിച്ചം ലഭിക്കണം.* എന്നാൽ മാത്രമാണ് ഭക്ഷണം കഴിക്കുമ്പോൾ അത് കൂടുതൽ ആസ്വാദ്യകരം ആവുകയുള്ളൂ. ഡൈനിംഗ് ഏരിയയിൽ ആവശ്യത്തിന് വെളിച്ചം ലഭിക്കുന്നില്ല എങ്കിൽ ചെറിയ ബൾബുകൾ ഉപയോഗപ്പെടുത്താം. എന്നാൽ ഇവയിൽ നിന്നും നിഴൽ വീഴുന്നില്ല എന്ന് ഉറപ്പു വരുത്തുക. പ്രധാനമായും ക്രോസ് ലൈറ്റിങ് രീതി ഒഴിവാക്കുന്നതാണ് നല്ലത്. വൃത്താകൃതിയിലുള്ള ഡൈനിങ് ടേബിൾ ഉപയോഗിക്കുമ്പോൾ മധ്യഭാഗത്ത് വെളിച്ചം നൽകുന്ന രീതിയിൽ ഒരു ലൈറ്റ് സെറ്റ് ചെയ്ത് നൽകാവുന്നതാണ്. ഡൈനിങ് ഏരിയയുടെ ഒരു ഭാഗം ഗ്ലാസ് ഉപയോഗിച്ച് സെറ്റ് ചെയ്ത് നൽകാവുന്നതാണ്. ഇത് സ്ഥലം കൂടുതലുള്ളതായി തോന്നുന്നതിന് സഹായിക്കും. കൂടാതെ ക്യാൻവാസിൽ പകർത്തിയ ചിത്രങ്ങൾ ഡൈനിങ് ടേബിളിനോട് ചേർന്ന് ഡൈനിങ് ഏരിയയിൽ നൽകാവുന്നതാണ്. കാഴ്ചയിൽ കൂടുതൽ ഭംഗി നൽകാൻ ശ്രമിക്കുമ്പോൾ അത് സ്ഥലം കുറയുന്നതിന് കാരണമാകുന്നില്ല എന്ന് ഉറപ്പുവരുത്തുക. ഡൈനിങ് ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ കഴിക്കുന്നവർ തമ്മിൽ കൃത്യമായ അകലം ലഭിക്കുമെന്ന കാര്യം ഉറപ്പു വരുത്തുക. ഭക്ഷണം കഴിക്കുന്ന ആൾക്ക് നിവർന്നിരിക്കാൻ സാധിക്കുന്ന രീതിയിലുള്ള ചെയറുകൾ വേണം തിരഞ്ഞെടുക്കാൻ. ഡൈനിങ് ഏരിയയിലേക്ക് വെളിച്ചം ലഭിക്കാൻ സ്മാർട്ട് എൽഇഡി ബൾബുകൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. അങ്ങിനെ ചെയ്യുന്നത് വഴി കൂടുതൽ പ്രകാശം ലഭിക്കുക മാത്രമല്ല നല്ല രീതിയിൽ ഊർജ്ജ ലാഭവും നേടാം. ഡൈനിങ് ഏരിയ കൂടുതൽ മനോഹരമാക്കാൻ ഇൻഡോർ പ്ലാന്റുകൾ, മെഴുകുതിരി ഹോൽഡർ , ഫ്രൂട്ട് ബൗൾ എന്നിവ ഉപയോഗപ്പെടുത്താം. ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വഴി ഡൈനിങ് ഏരിയ കൂടുതൽ ഭംഗിയായി സജ്ജീകരിക്കാൻ സാധിക്കുന്നതാണ്.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store