hamburger
Saiprakash S

Saiprakash S

Home Owner | Malappuram, Kerala

veed renovate cheyyumbol enthokka sredhikkanam.25 kollam munne ulla veedaan.belt illa
likes
2
comments
5

Comments


Tinu J
Tinu J

Civil Engineer | Ernakulam

രണ്ടു രീതിയിൽ നമുക്ക് വീട് പുതുക്കി പണിയാം .അതായത് പഴയ വീടിൻറെ അതെതനിമയോടു കൂടി തന്നെ പുതിയ വീട് വേണമെങ്കിൽ നമുക്ക് ആ സ്ഥാനത്ത് renovate ചെയ്തെടുക്കാം അല്ലെങ്കിൽ മോഡേൺ ഡിസൈനിൽ പഴയവീട് നമുക്ക് renovate ചെയ്തെടുക്കാം. ബഡ്ജറ്റിനെ പറ്റി കൃത്യമായ ഒരു പ്ലാൻ പണി തുടങ്ങുന്നതിനു മുന്നേ തന്നെ നമുക്കുണ്ടായിരിക്കണം. renovate ചെയ്ത് എടുക്കുമ്പോൾ ഇലക്ട്രിക് വയറുകൾ പല സ്ഥലത്തും damage ആകുവാൻ സാധ്യതയുണ്ട്. ഈ പഴയ വയറുകൾ റീയൂസ് ചെയ്യുന്നതിന് പകരം പൂർണ്ണമായിട്ടും പുതിയത് ആക്കി മാറ്റേണ്ടതാണ്.renovate ചെയ്യുമ്പോൾ പഴയ ഭിത്തികൾ മാറ്റേണ്ടതായി വരും അങ്ങനെ മാറ്റുമ്പോൾ, ആ പഴയ ഭിത്തി ഏത് ഭാഗത്തെ ലോഡ് ആണ് എടുത്തു കൊണ്ടിരുന്നത്, ആ ലോഡ് എടുക്കുവാൻ ബീമുകൾ കാസ്റ്റ് ചെയ്തുകൊടുക്കേണ്ടതാണ്. പഴയ ടൈലുകൾ പൂർണ്ണമായിട്ടും മാറ്റി ക്ലീൻ ചെയ്തതിനു ശേഷം adhesives gums ഉപയോഗിച്ച് epoxy 2mm അല്ലെങ്കിൽ 3mm ഗ്യാപ്പിട്ട് ഫിൽ ചെയ്തു കൊടുത്തു മാത്രമേ പുതിയ ടൈലുകൾ വിരിക്കാൻ പാടുള്ളൂ. അല്ലെങ്കിൽ പിന്നീട് ടൈലുകൾ ഇളകി പോകാൻ സാധ്യതയുണ്ട്. ബാത്റൂമിലെയും കിച്ചനിലയും പ്ലംബിംഗ് വർക്കുകൾ മാറ്റുന്നുണ്ടെങ്കിൽ കൃത്യമായ പ്ലാനോടുകൂടി പ്ലംബിംഗ് വർക്കുകൾ എല്ലാം ചെയ്തു വാട്ടർ പ്രഷർ ടെസ്റ്റ് നടത്തി ലീക്കുകൾ ഇല്ല എന്ന് ഉറപ്പിച്ചതിനുശേഷം തുടർന്ന് സിമൻറ്ടും നല്ല വാട്ടർപ്രൂഫിങ് കോമ്പൗഡും ചേർന്ന മിശ്രിതം ബാത്റൂമിലെ ഭിത്തികളിലും ഫ്ലോറിലും തേച്ച് പിടിപ്പിക്കേണ്ടതാണ്. ഇങ്ങനെ വാട്ടർ പ്രൂഫിങ് ചെയ്തതിനുശേഷം അത് ടെസ്റ്റ് ചെയ്തു നോക്കണം ലീക്ക് ഇല്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം വേണംadhesives gums ഉപയോഗിച്ച് tile വിരിക്കുവാൻ. epoxy ഇട്ട് തന്നെ വേണം ഗ്യാപ്പുകൾ ഫിൽ ചെയ്യുവാൻ. പഴയ വീടിൻറെ തനിമയോടെ കൂടെ തന്നെയാണ് ചെയ്യുന്നതെങ്കിൽ പഴയ വീടിൻറെ കേടുകൾ വന്ന ഭാഗം മാറ്റി അതുപോലെ തന്നെ സ്ട്രോങ്ങ് ആയിട്ട് കാസ്റ്റ് ചെയ്തെക്ടുക്കേണ്ടതാണ്. ഇങ്ങനെ കാസ്റ്റ് ചെയ്ത് എടുക്കാൻ പാടുള്ള വസ്തുക്കളാണ് എങ്കിൽ ആ വസ്തുക്കൾ എവിടെ കിട്ടും എന്ന് കൃത്യമായി മനസ്സിലാക്കി അത് കിട്ടിയതിനു ശേഷം മാത്രമേ renovation പണികൾ ആരംഭിക്കാൻ പാടുള്ളൂ. ഈ കാര്യങ്ങളെല്ലാം ആണ് റിനോവേഷൻ വർക്കിനു മുന്നേ അറിഞ്ഞിരിക്കേണ്ടത്.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നല്ല ഒരു പരിചയ സമ്പന്നനായ എഞ്ചിനീയറെ site കാണിച്ച് ഉപദേശം തേടിയതിന് ശേഷം മാത്രം renovation പണികൾ നടത്തുക.

Shan Tirur
Shan Tirur

Civil Engineer | Malappuram

നിങ്ങൾ വീട് മൊത്തമായി മാറ്റാൻ ഉദ്ദേശിക്കാത്ത സ്ഥിതിക്ക്, ബെൽറ്റ്‌ ഉം ഇല്ലാത്ത വീട് ആണെങ്കിൽ ഒരുപാട് വൈറ്റ് കൊടുക്കരുത്. ബ്രിക്‌സ് ഏതെങ്കിലും ഉപയോഗിക്കവും നല്ലത്. അതല്ല നിങ്ങൾക് ഒരുപാട് മാറ്റങ്ങൾ വരുത്തണം എന്ന് ഉദ്ദേശിക്കുന്നുണ്ടെങ്കിൽ. മൊത്തത്തിൽ ഒരു അഴിച്ചുപണി ആയിരിക്കും നല്ലത്. അതായത് ഫൌണ്ടേഷൻ ഒക്കെ കരുത്ത് കൂട്ടി ചെയ്യുക.

Tinu J
Tinu J

Civil Engineer | Ernakulam

ബെൽറ്റ് ഇല്ലായെങ്കിൽ മാക്സിമം ലൈറ്റ് വെയിറ്റ് ബ്രിക്സ് ഉപയോഗിച്ചിട്ട് വേണം ചെയ്യുവാൻ . ഒരുപാട് റിനോവേഷൻ ഉണ്ടെങ്കിൽ ഫൗണ്ടേഷൻ സ്ട്രോങ്ങ് ആക്കിയതിനുശേഷം മാത്രമേ ബിൽഡിംഗ് പണി തുടങ്ങാവൂ.

sayyid sadique
sayyid sadique

Civil Engineer | Malappuram

orupad karyanghal shradhikkanund.. https://wa.me/+919746905056

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store