hamburger
He Llo

He Llo

Home Owner | Thrissur, Kerala

എന്റെ വീട് 65 വർഷം പഴക്കം ഉള്ള രണ്ട് നില ഓട് വീട് ആണ്. മുകളിൽ ഒരു bathroom ഉണ്ടാക്കാൻ.. എന്തെക്കെ കാര്യം നോക്കണം.. എങ്ങനെ low കോസ്റ്റിൽ bathroom പണിയാം 🤔
likes
3
comments
3

Comments


Tinu J
Tinu J

Civil Engineer | Ernakulam

താങ്കളുടെ 65 വർഷം പഴക്കമുള്ള വീടിന് യാതൊരു കുഴപ്പവും ഇല്ലാത്തതുകൊണ്ട് തന്നെ, ആ വീട് നല്ല ബിൽഡിങ് മെറ്റീരിയൽസ് ഉപയോഗിച്ച് ബലവത്തായിട്ടാണ് പണിതതെന്ന് കരുതുന്നു . ആയതുകൊണ്ട് തന്നെ വീടിൻറെ first floor ൻറെ ഫ്ലോർ കോൺക്രീറ്റ് ആണെന്ന് കരുതുന്നു. താങ്കൾ വാസ്തു നോക്കുന്നുണ്ട് എങ്കിൽ ബാത്റൂം പണിയേണ്ട സ്ഥാനം മുൻകൂട്ടി ഒരു വാസ്തു വിദഗ്ധനെ കൊണ്ട് നിശ്ചയിക്കുകയും ചെയ്യണം. ഗ്രൗണ്ട് ഫ്ലോറിൽ ബാത്ത്റൂമുകൾ ഉണ്ട് എങ്കിൽ അതിന് മുകളിൽ തന്നെ ബാത്റൂം പണിയുക എന്നുള്ളതാണ് ഏറ്റവും അഭികാമ്യം.അല്ലാത്തപക്ഷം പുതിയ ബാത്റൂമിൻറെ ഭിത്തികൾ വരുന്ന ഭാഗത്തിനു കീഴെ ഭിത്തികൾ ഉണ്ടോയെന്ന് നിശ്ചയമായും ചെക്ക് ചെയ്യേണ്ടതാണ് ,കാരണം ഭിത്തിയുടെ വെയ്റ്റ് ലോഡ് ചെയ്യാൻ പറ്റുന്ന ഒരു നിർമ്മിതി താഴെ അത്യാവശ്യമാണ്. പിന്നീട് ബാത്റൂം പണിയേണ്ട ഭാഗത്തുള്ള നിലവിലുള്ള ടൈലുകളും പ്ലാസ്റ്ററുകളും പൂർണമായും റിമൂവ് ചെയ്യേണ്ടതാണ്ചെയ്യേണ്ടതാണ്. ബാത്ത്റൂം ഭിത്തിക്ക് ഉപയോഗിക്കുന്ന brick ക്കുകൾ ലൈറ്റ് വെയിറ്റ് ആണ് എന്ന് ഉറപ്പുവരുത്തേണ്ടതാണ്, കാരണം ഭിത്തിയുടെ ലോഡ് കുറയ്ക്കുവാൻ ലൈറ്റ് വെയിറ്റ് ബ്രിക്സ് തന്നെയാണ് ഉത്തമം. ഇങ്ങനെ ഭിത്തി കെട്ടി ബാത്റൂം തിരിച്, പ്ലംബിങ് വർക്കുകൾ തീർന്നതിനുശേഷം ബാത്റൂംഫ്ളോർ നന്നായിട്ട് ചിപ്പ് ചെയ്തു ക്ലീൻ ചെയ്ത് എടുക്കണം, ഇങ്ങനെ ക്ലീൻ ചെയ്ത ബാത്റൂം ഫ്ളോറും ഭിത്തികളും നന്നായിട്ട് ഉണങ്ങി കഴിഞ്ഞതിനുശേഷം അതിലെ പൊടികൾ പൂർണ്ണമായിട്ടും തൂത്ത് വൃത്തിയാക്കി വെക്കേണ്ടതാണ് . പിന്നീട് ആ ബാത്റൂം ഫ്ലോറിലേക്കും ഭിത്തിയിലേക്കും അക്വാസെലിൻ 99നും അക്വപ്രൈം 99നും ചേർന്ന മിശ്രിതം നന്നായിട്ട് സ്പ്രേ ചെയ്ത് പിടിപ്പിക്കേണ്ട താണ്. ഈ മിശ്രിതം നല്ല ഒരു വാട്ടർ റിപ്പലൈൻണ്ട് ആണ്. ഇതിനുശേഷം ബാത്ത്റൂം ഫ്ലോറിൻറെ കോർണറുക്കളിലും വശങ്ങളിലും ,ഫ്ലോളോറും ഭിത്തികളും ചേരുന്ന ഭാഗങ്ങളിലും ഫൈബർ മെഷ് ഫിക്സ് ചെയ്യേണ്ടതാണ്. പിന്നീടുണ്ടാകുന്ന ക്രാക്കുകൾ ഒഴിവാക്കുവാൻ ഇത് സഹായകരമാണ്. തുടർന്ന് സിമൻറ്ടും നല്ല വാട്ടർപ്രൂഫിങ് കോമ്പൗഡും ചേർന്ന മിശ്രിതം ബാത്റൂമിലെ ഭിത്തികളിലും ഫ്ലോറിലും തേച്ച് പിടിപ്പിക്കേണ്ടതാണ്. ഇങ്ങനെ വാട്ടർ പ്രൂഫിങ് ചെയ്തതിനുശേഷം അത് ടെസ്റ്റ് ചെയ്തു നോക്കണം ലീക്ക് ഇല്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം വേണം tile വിരിക്കുവാൻ, ടൈൽ വിരിക്കുമ്പോൾ നിർബന്ധമായി epoxy 2mm അല്ലെങ്കിൽ 3mm ഗ്യാപ്പിട്ട് ഫിൽ ചെയ്തു കൊടുക്കുകയും വേണം.

vimod  t v
vimod t v

Civil Engineer | Thrissur

9..0

Sagar Ks
Sagar Ks

Contractor | Thrissur

pls call

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store