മനോഹരമായ ഒരു വീട് എന്നത് ഏതൊരാളുടെയും വലിയ സ്വപ്നങ്ങളിൽ ഒന്നാണ്. എന്നാൽ സ്വപ്നഗൃഹം എന്നും സുന്ദരമായി സൂക്ഷിക്കാൻ സാധിക്കുന്നുണ്ടോ? വീട് പണിത് കഴിഞ്ഞതിന് ശേഷം അതിന്റെ പരിപാലനം അത്ര കണ്ട് എളുപ്പമല്ല, പ്രത്യേകിച്ച് പെയിന്റിംഗിന്റെ കാര്യത്തിൽ. പായലും പൂപ്പലും വിള്ളലും ഒക്കെയാണ് പെയിന്റിംഗിനെ ബാധിക്കുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങൾ. കേരളത്തിലെ മാറിമാറി എത്തുന്ന മഴയും വെയിലും മാത്രമല്ല, വീടുപണി സമയത്ത് ഉപയോഗിച്ച ഗുണനിലവാരമില്ലാത്ത സാമഗ്രികളും വിള്ളലിനും ചോർച്ചയ്ക്കും പൂപ്പലിനും കാരണമാകാം. ഇടയ്ക്കിടെ പെയിന്റ് ചെയ്യുന്നത് കൊണ്ട് മാത്രം നിങ്ങളുടെ ചുവരുകൾക്ക് ഒരു സംരക്ഷണം ഉറപ്പ് നൽകില്ല, പായലിൽ നിന്നും പൂപ്പലിൽ നിന്നും വിള്ളലിൽ നിന്നും പൂർണമായും സംരക്ഷണം ഉറപ്പാക്കുക എന്നതാണ് പ്രധാനം, കെട്ടിടത്തിലുണ്ടാകുന്ന പായലും വിള്ളലും പമ്പകടത്തി അങ്ങനെ വീടിനെ സംരക്ഷിച്ചു ദീർഘകാല ഈടും ഭംഗിയും ഉറപ്പാക്കാനുള്ള ഒരേയൊരു മാർഗ്ഗം കടുത്ത കാലാവസ്ഥയെ നേരിടാൻ കഴിയുന്ന പെയിന്റ് ഉപയോഗിക്കുക എന്നതാണ്.
for Assistance
call = 9400815777