Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
jaison k
Fabrication & Welding | Thrissur, Kerala
car porch ceiling വർക് ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ ചെയ്യാൻ, വില കുറഞ്ഞ മീറ്റിരിയൽ ഉണ്ടോ
0
1
Comments
Destiny Realty Solution
Contractor | Kollam
TKT Panel
More like this
Rahul VP
Building Supplies
ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ എങ്ങനെ വീട് വയ്ക്കാം?
Arun Soman
Home Owner
സിമന്റ് കൊണ്ട് ചെയ്ത ഫ്ലോർ ചിലവ് കുറഞ്ഞ രീതിയിൽ എങ്ങനെ പുതുക്കി എടുക്കാം ? .
Joy PL
Home Owner
ചാലക്കുടിക്കടുത്ത് ,12 വർഷം പഴക്കമുള്ള, താമസിച്ചു കൊണ്ടിരിക്കുന്ന, ഒറ്റ നില കോൺക്രീറ്റ് വീടിന് ,(ഏകദേശം 1000 sqf),മുകളിൽ ഒരു ബെഡ് റൂമും കോണി റൂമും ചിലവ് കുറഞ്ഞ രീതിയിൽ എങ്ങനെ ചെയ്യാം..? Plz give answer in whats app No 9995322926
Rahul Madavan
Contractor
*ഇന്റീരിയർ ചെയ്യാൻ ഏറ്റവും മികച്ച മെറ്റീരിയൽ ഏതൊക്കെ?* part 2 *ഇനി സർഫസിങ് മെറ്റീരിയൽസ് നെ കുറിച്ച് അറിയാം.* സർഫസിങ് മെറ്റീരിയൽ പേരുപോലെ തന്നെ സർഫസിങ് മെ റ്റീരിയൽ കോർ മെറ്റീരിയൽസിനുമുകളിൽ ആയിട്ടാണ് ഉപയോഗിക്കാറുള്ളത്. പ്രതീക്ഷിക്കുന്ന ഫിനിഷും ഭംഗിയും കിട്ടാൻ വേണ്ടിയിട്ടാണ് ഇവ സാധാരണയായി യൂസ് ചെയ്യുന്നത്. *വുഡ് സ്റ്റൈനിങ്, വാർനിഷിങ്* വുഡ് സ്റ്റൈനിങ് ചെയ്യുന്നത് സർഫെസിന് കൂടുതൽ ഭംഗിയും കാഴ്ചയ്ക്ക് സുഖകരമായ നിറം നൽകാനും ആണ് ഉപയോഗിക്കുന്നത്. ചെളിയിൽ നിന്നും പൊടിയിൽ നിന്നും ഉള്ള സംരക്ഷണത്തിനു വേണ്ടിയിട്ടാണ് വാർണിഷ് ചെയ്യുന്നത്. *പെയിന്റിംഗ്* ഡ്യൂക്കോ പെയിന്റോ അല്ലെങ്കിൽ പി യു ഫിനിഷോ ആണ് സാധാരണ ആയി ഉപയോഗിക്കുന്നത്.രണ്ടും ഏകദേഷം ഒരേ ഔട്ട്പുട് തന്നെയാണ് തരിക.ഫൈബർ ബോർഡ്സ്ന്റെയോ പിവിസി ബോർഡിന്റെയോ ഫിനിഷ്ള്ള സർഫ്സിലാണ് പെയിന്റിംഗ് കൂടുതൽ പ്രീഫർ ചെയ്യുന്നത് *ലാമിനേറ്റസ്* ലാമിനേറ്റ് പല നിറത്തിലും പല തിക്നെസ്സിലും അവൈലബിൾ ആണ്. ഇതിന്റെ സ്ക്രാച്ച് റെസിസ്റ്റൻസ് വൃത്തിയാക്കാനുള്ള എളുപ്പം ലോ മെയിന്റനൻസ് എന്നിവ ഇതിനെ പ്രിയപ്പെട്ടതാകുന്നു. ചിലവ് കുറഞ്ഞ ഒരു മാർഗം കൂടിയാണിത്. പല നിറത്തിലും പല ഫിനിഷിൽ ഉം ലാമിനേറ്റ് അവൈലബിൾ ആണ്. *ആക്രിലിക് ഷീറ്റ്സ്* അക്രിലിക് ഷീറ്റ്സ് വളരെ പെർഫെക്ട് ആയിട്ടുള്ള ഫിനിഷ് നൽകുന്നത് ആണ്. നമുക്ക് ഇഷ്ടമുള്ള നിറത്തിൽ നല്ലൊരു ഫിനിഷ് നൽകാൻ അക്രിലിക് ഷീറ്റ്സ് ഉത്തമമാണ്. എന്നാൽ ലാമിനേറ്റസ് നേക്കാൾ താരതമ്യേന ചെലവ് കൂടിയതാണ് ഇത്. *വെനീർ ഷീറ്റ്സ്* വുഡൻ ഫിനിഷ് നൽകാൻ ഏറ്റവും നല്ലത് വെനീർ ഷീറ്റ്കൾ തന്നെയാണ്. പ്ലൈവുഡ് ന്റെയും ഫൈബർ വുഡിന്റെയും സർഫെസിലും വെനീർ ഷീറ്റ്കൾ ഉപയോഗിക്കാറുണ്ട്.വെനീർ ഷീറ്റ് വാർണിഷ് ചെയ്തും ഉപയോഗിക്കാറുണ്ട്.
Lijo George
Home Owner
നമ്മളെ ഒരു പഴയ വീടാണ് എടുത്തത് ആ വീടിന്റെ പ്ലാൻ 8301000091 ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ എന്നാൽ കാണാൻ വളരെ നല്ലതും ആവണം
Saji K
Home Owner
ചിലവ് കുറഞ്ഞ രീതിയിൽ കാർ ഗ്യാരേജിന്റെ തറ പെയിന്റ് ചെയ്യുന്നതെങ്ങനെ? എപോക്സി ചെയ്യുവാൻ എന്ത് റേറ്റ് വരും?
Gopal krishnan
Service Provider
ഞാൻ ഒരു ചെറിയ വീട് വയ്ക്കാൻ ആഗ്രഹിക്കുന്നു വീടിന് പുറത്ത് ഭംഗിയേക്കാളും അകത്ത് സൗകര്യത്തിന് പ്രാധാന്യം കൊടുക്കുന്നു ഗ്രൗണ്ട് ഫ്ലോർ രണ്ട് ബെഡ്റൂം അറ്റാച്ച് ബാത്റൂം ഓപ്പൺ മുകളിൽ ഒരു ബെഡ്റൂം ബാത്ത് റൂം സ്റ്റെയർകെയ്സ് പുറത്ത് ചിലവ് കുറഞ്ഞ രീതിയിൽ എങ്ങനെ നിർമ്മിക്കാം ഇത് ഒരു ചലഞ്ച് ആയി ഏറ്റെടുത്ത് ചെയ്യാൻ തയ്യാറുള്ളവർ ബന്ധപ്പെടുക പാലക്കാട് ജില്ലയിലാണ് സ്ഥലം ഇൻറർലോക്ക് കട്ടകളും പഴയ ഓട് ഉപയോഗിച്ച് റൂഫിംഗ് ചെയ്യാൻ ആഗ്രഹിക്കുന്നു. ഏകദേശം 1200 സ്ക്വയർഫീറ്റ് വീട് ആണ് ഉദ്ദേശിക്കുന്നത്. ഭാവിയിൽ ചിലവ് കുറഞ്ഞ വീടിനുള്ള ഓർഡറുകളും പ്രതീക്ഷിക്കാം.
Rahul Madavan
Contractor
*ഇന്റീരിയർ ചെയ്യാൻ ഏറ്റവും മികച്ച മെറ്റീരിയൽ ഏതൊക്കെ?* part 1 ഇന്റീരിയർ ചെയ്യാൻ ഇപ്പോൾ ഒരുപാട് ഓപ്ഷനുകളിൽ മെറ്റീരിയൽസ് നമുക്ക് ലഭ്യമാണ്. വെറും ഭംഗിയോ അല്ലെങ്കിൽ കോസ്റ്റ് കുറവോ മാത്രം നോക്കിയിട്ട് മെറ്റീരിയൽ സെലക്ട് ചെയ്യാതിരിക്കുക. മറിച്ച് അതിന്റെ ഡ്യൂറബിലിറ്റിക്ക് നമ്മൾ പ്രാധാന്യം കൊടുക്കണം. വില കുറഞ്ഞതും വളരെ വില കൂടിയതുമായ മെറ്റീരിയൽസ് ലഭ്യമാണ്. മനസ്സിലാക്കാനുള്ള എളുപ്പത്തിന് വേണ്ടി ഇന്റീരിയർ ചെയ്യാനുള്ള മെറ്റീരിയൽസ് തന്നെ രണ്ടായി തരം തിരിക്കാം. കോർ മെറ്റീരിയൽസ്, സർഫസിംഗ് മെറ്റീരിയൽസ് എന്നിവയാണവ. ആദ്യമായി നമുക്ക് കോർ മെറ്റീരിയൽസ് നെ കുറിച്ച് അറിയാം. *കോർ മെറ്റീരിയൽസ്* കോർ മെറ്റീരിയൽസ് ആണ് ഏതൊരു ഇന്റീരിയർ ക്യാബിനറ്റ് ന്റെയും ഫൗണ്ടേഷൻ ആയിട്ട് വരുന്നത്. ക്യാബിനറ്റ്ന്റെ ലൈഫ് തീരുമാനിക്കുന്നത് ഈ കോർ മെറ്റീരിയൽസ് ആണ്. കോർ മെറ്റീരിയൽസിൽ അവൈലബിൾ ആയിട്ടുള്ള മെറ്റീരിയൽസ് നമുക്കൊന്ന് പരിചയപ്പെടാം. *സോളിഡ് വുഡ്* സോളിഡ് വുഡ്സ് ഒരുപാടുണ്ടെങ്കിലും നമ്മൾ സാധാരണയായി യൂസ് ചെയ്യുന്നത് തേക്ക്, സെഡാർ, ഇന്ത്യൻ റോസ് വുഡ്, റബ്ബർ ശീഷം വുഡ് എന്നിവയാണ്. ഇത് നോൺ ടോക്സിക് ആയിട്ടുള്ള എപ്പോഴും പുതുക്കി പണിയാവുന്നതുമായ മെറ്റീരിയൽസ് ആണ്. മാത്രമല്ല ട്രഡീഷണൽ ശൈലിയോടും മോഡേൺ ശൈലിയോടും ഒരുപോലെ ചേർന്നുപോകുന്ന ഒന്നു കൂടിയാണ്. പക്ഷേ സോളിഡ് വുഡ് യൂസ് ചെയ്യുന്നത് ചിലവേറിയതും സമയമെടുക്കുന്നതും ആയ ഒരു പ്രോസസാണ്. *മെറ്റൽ ക്യാബിനറ്റ്* മെറ്റൽ ക്യാബിനറ്റ് സാധാരണയായി സ്റ്റീൽ അലൂമിനിയം എന്നിവ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. വളരെ ഡ്യൂറബിൾ ആയിട്ടുള്ളതും ചെലവേറിയതുമായ ഒരു ഓപ്ഷൻ ആണിത്. സാധാരണയായി കിച്ചൻ ക്യാബിനറ്റ് ആവശ്യങ്ങൾക്കാണ് ഇത് ഉപയോഗിക്കാറുള്ളത്. ഇവയുടെ ഹൈ റെസിസ്റ്റൻസ് ക്വാളിറ്റി കൊണ്ടാണ് അത്. *പ്ലൈവുഡ്* വെനീർ ഷീറ്റുകൾ കൂട്ടിയോജിപ്പിച്ച് ആണ് പ്ലൈവുഡ് നിർമ്മിക്കുന്നത്. സോളിഡ് വുഡിന് ചിലവ് കുറഞ്ഞ ഒരു പകരക്കാരൻ ആണ് പ്ലൈവുഡ്. എന്നാൽ നല്ല ക്വാളിറ്റി ഉള്ള തുമാണ്. പ്ലൈവുഡ് തന്നെ മൂന്നു തരമുണ്ട്. എം ആർ, ബി ഡബ്ല്യു ആർ, ബി ഡബ്ലിയു പി എങ്ങനെയാണ് അവ. എം ആർ ന്റെ മോയ്സ്ചർ റെസിസ്റ്റൻസ് , ബി ഡബ്ലിയു ആർ ന്റെ ബോയിലിംഗ് വാട്ടർ റെസിസ്റ്റൻസ് , ബി ഡബ്ല്യു പി യുടെ ബോയിലിംഗ് വാട്ടർ പ്രൂഫിങ് എന്നിങ്ങനെയുള്ള ഗുണങ്ങളാണ് ഇവയെ വേർതിരിക്കുന്നത്. ഇവയുടെ ഗുണങ്ങൾ അനുസരിച്ച് കൂടുതൽ ഈർപ്പം നിൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ബി ഡബ്ല്യു ആർ അധികം ഈർപ്പം നിൽക്കാത്ത ഇടങ്ങളിൽ എം ആർ ഒ ബി ഡബ്ല്യു ആർ ഒ ഉപയോഗിക്കുന്നു. *ഫൈബർ വുഡ്* ഫൈബർ വുഡ്തന്നെ 5 തരമുണ്ട്. പാർട്ടികൾ ബോർഡ്, എം ഡി എഫ്, എച്ച് ഡി എഫ്, ഹൈ ഡെൻസിറ്റി ഹൈ റെസിസ്റ്റൻഡ്, എച്ച് ഡി എച്ച് എം ആർ എന്നിവയാണവ. ഫൈബർ വുഡിന് നല്ല സർഫസ് ഫിനിഷ് ആണ് ഉള്ളത്. അതുകൊണ്ടുതന്നെ പെയിന്റ് ചെയ്യുന്ന ഇടങ്ങളിലാണ് ഇത് പ്രിഫർ ചെയ്യുന്നത്. ചിലവിൽ കുറവും എന്നാൽ ഡ്യൂറബ്ൾ ആയിട്ട് ഉള്ളതുമായതിനാൽ കൂടുതൽ കമ്പനികളും ഇതാണ് പ്രിഫർ ചെയ്യുന്നത്. *പിവിസി ബോർഡ്* പിവിസി ബോർഡ് അല്ലെങ്കിൽ കമ്പോസിറ്റ്ബോർഡ് പോളിമർ വുഡ് ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു ഹൈബ്രിഡ് മെറ്റീരിയൽ ആണ്. ഇത് 100 ശതമാനം വാട്ടർപ്രൂഫ് ആണ് എന്നാണ് കമ്പനികൾ അവകാശപ്പെടുന്നത്. അതുകൊണ്ടുതന്നെ പ്ലൈവുഡ് നെയും ഫൈബർ വുഡ്നെയും അപേക്ഷിച്ചു ചിലവേറിയ ഒന്നാണ് ഇത്.
rijas mooppan
Home Owner
വീടിനു മുകളിൽ ആയി (open terrace) ഒരു Room with attached Bathroom നിർമ്മിക്കാൻ ഉദ്ദേശിക്കുന്നു, ഏകദേശം 150 sqft ആണ് plan, ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ എങ്ങനെ ചെയ്യാൻ പറ്റും? suggestions please
M S Shabeer
Home Owner
എന്റെ വീടിന്റെ മുകളിലേക്ക് ഒരു റൂമും ഹാളും ബാൽക്കണിയും പുതുതായി എടുക്കുന്നുണ്ട്. AAC Block ഉപയോഗിച്ചാണ് പണിയുന്നത്. ചിലവ് കുറഞ്ഞ രീതിയിൽ Plastering ഇല്ലാതെ Painting work ചെയ്യാൻ സാധിക്കുമോ.
world icon
Home Owner
പെരിന്തൽമണ്ണ ഭാഗത്തു പഴയ നാടൻ പട്ടിക അടിച്ച ഓട് വീട് ആണ്... പട്ടിക മാറ്റി കമ്പി ഇടാൻ കുറഞ്ഞ രീതിയിൽ ചെയ്യാൻ പറ്റുന്നവർ മാത്രം ബന്ധപെടുക 🙏
Annamma P
Home Owner
മതിൽ കെട്ടാൻ ഏറ്റവും ചിലവ് കുറഞ്ഞ രീതി ethaanu ?
ismail k
Home Owner
എന്റേത് പഴയ ഒരു ഇരുനില വീടാണ് , ചിലവ് കുറഞ്ഞ രീതിയിൽ ചുമര് മിനുസപ്പെടുത്തി പെയിൻറ് അടിക്കാൻ ആഗ്രഹിക്കുന്നു വല്ല ഐഡിയ ആരെടുത്തെങ്കിലും ഉണ്ടെങ്കിൽ ഒന്നു പറയണേ .....
Sainul Abidh
Home Owner
hi all, 450 sqft വരുന്ന വാർപ്പ് ആണ് എൻ്റെ വീടിന്. ചെരിഞ്ഞ രീതിയിൽ ഉള്ള വാർപ്പ് ആണ്, കുറച്ച് പഴക്കം ഉള്ള വീട് ആണ്. ഉള്ളിൽ നിന്ന് ഗോവണി ഇല്ല, എനിക്ക് മുകളിലേക്ക് renovation ചെയ്യാൻ പ്ലാൻ ഉണ്ട്. v borad construction ആണ് ഉദ്ദേശിക്കുന്നത്. ചിലവ് കുറക്കാൻ ഉള്ള ശ്രമം ഉണ്ട്. ഒരു ഒന്നര കല്ല് സൈഡിൽ പടുത് ഫിൽ ചെയ്താൽ slop clear ആകും. ഭാരം കുറഞ്ഞ രീതിയിൽ ഇത് എങ്ങനെ ആണ് ചെയ്യുന്നത്.?
Kolo
Kerala
Fabrication & Welding
jaison k
1629455482
Join the Community to
start finding Ideas &
Professionals
Destiny Realty Solution
Contractor | Kollam
TKT Panel