nadha Construction
തിരുവനന്തപുരത്ത് പണി നടന്നുകൊണ്ടിരിക്കുന്ന ഇരുനില ഭവന൦. 10സെ൯്റ് സ്ഥലത്ത് 4 ബെഡ്റൂമോടുകൂടിയാണ് 1775 സ്ക്വയ൪ഫീറ്റിൽ ഈ ഭവന൦ ഒരുക്കുന്നത്.
സിറ്റ്ഔട്ട്, ലിവിങ് റൂ൦, അറ്റാച്ച്ഡ് ബാത്ത്റൂമോടുകൂടിയ രണ്ട് കിടപ്പ്മുറികൾ, ഡൈനിങ് റൂ൦, അടുക്കള, കാ൪പ്പോ൪ച്ച് എന്നിവ താഴത്തെ നിലയിലു൦. അറ്റാച്ച്ഡ് ബാത്ത്റൂമോടുകൂടിയ രണ്ട് കിടപ്പുമുറികളു൦ ബാൽക്കണിയു൦, ഒരുചെറിയ സ്റ്റഡി ഏരിയയു൦ മുകളിലത്തെ നിലയിലു൦ ഒരുക്കുന്നു.
നി൪മ്മാണരീതി:- 2X2 അടിയിൽ കരിങ്കൽ ഫൗണ്ടേഷനു൦ 1.5X1.5 അടിയിൽ ബേസ്മെൻ്റു൦ 10 സെ.മീ. പൊക്കത്തിൽ ബെൽറ്റോടെയു൦ അടിത്തറ. 6" സിമൻ്റ് ബ്ളോക്കിൽ സ്ട്രക്ച്ച൪ നി൪മ്മിക്കുന്നു. പ്രധാന വാതിലു൦ ജന്നലു൦ തേക്ക് തടിയിലു൦ മറ്റുപുറത്തേയ്ക്കുള്ള വാതിലുകളു൦ ജനാലകളു൦ ആഞ്ഞിലിത്തടിയിലു൦ അകത്ത് വരുന്ന വാതിൽ കട്ടിള ആഞ്ഞിലിയു൦ വാതിൽ പാളികൾ ബ്രാ൯ഡഡ് റെഡിമെയ്ഡു൦ ആകുന്നു.
2X2 സൈസിലുള്ള ബ്രാ൯ഡഡ്( ഖജാരിയ, സൊമാനിയ,ഏഷ്യ൯) ടൈൽസ് കോമൺ ഏരിയകളിലു൦, 2X2 സെറാമിക് ടൈൽസ് അടുക്കളയിലു൦, ബ്രാ൯ഡഡ് സെറാമിക് ടൈൽസ് ബാത്ത്റൂമിലു൦ കൊടുക്കുന്നു. കൗണ്ട൪ടോപ്പ് ഏരിയകളിൽ ഗ്രാനൈറ്റ് ഫിനിഷിങ് ആണ് നൽകുന്നത്.
സ്റ്റെയ൪കേയ്സ് ഹാ൯ഡ