hamburger
Adil Muhammed M

Adil Muhammed M

3D & CAD | Kollam, Kerala

ഒരു slabൽ concealed beam കൊടുക്കാൻ ആസ്പതമാവുന്ന സാഹചര്യം എന്താണ് . ഒരു bedroom (3.5 mx3.5 m), Concealed beam ഈ സാഹചര്യത്തിൽ വേണമെന്ന് മേസ്തിരി ഉറപ്പിച്ച് പറയുന്നു. Is a two way slab enough?
likes
4
comments
7

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

കൺസീൽഡ് ബീം ഒരു Beam അല്ല. Beam കൊടുത്തു എന്നു പറഞ്ഞ് ആശ്വസിക്കാമെന്നേയുള്ളൂ.സാധാരണ beam ൻ്റെ യാതൊരു ഗുണവും ചെയ്യില്ല.Two way slab is enough with Span depth ratio for effective span (3.50 + wall thickness/32 ,if continuous / restrained slab. 370 /32 +2.40 = 14 cm slab thickness.

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

ഈ സ്ലാബിനുമുകളിൽ താഴെ ഭിത്തി ഇല്ലാത്തയിടത്തായി മുകളിൽ ഭിത്തി വരുന്നുണ്ടെങ്കിൽ ഭീം വേണം അല്ലാതെ 3.50 മീറ്റർ കുറഞ്ഞ സ്പാൻ വരുന്ന ഒരു സ്ലാബിൽ അടുത്ത അഞ്ചു മീറ്റർ ലെംഗ്ത് വരെ both ways steel മതി. കൺസിൽഡ് ഭീം വേണമെന്നില്ല.

shijith cp
shijith cp

Contractor | Thrissur

no.10mm steel ഉപയോഗിച്ച്.both way ചെയ്യുക

Raveendran Puthiyaveettil
Raveendran Puthiyaveettil

Civil Engineer | Kannur

concealed beam ആവശ്യമില്ല കൃത്യമായി two way slab ചെയ്യുകയാണെങ്കിൽ slab thickness 10 cm മതി one way ആണെങ്കിൽ 12 cm വേണം

Deepu Structural Engineer
Deepu Structural Engineer

Civil Engineer | Ernakulam

സ്ലാബിന്റെ മുകളിൽ ഹാഫ് wall വരുമ്പോഴാണ് സാദാരണ കോൺസെൽഡ് ബ്വും കൊടുക്കാനുള്ളത്.... beam കൊടുത്താൽ താഴെ നിന്നെ നോക്കുമ്പോൾ അത് കാണാൻ വൃത്തികേട് ആയിരിക്കും. ഒരു മൂന്നു മീറ്റർ വരെ സ്പാൻ ആണെങ്കിൽ concealed beam konde പ്രയോജനം ഉണ്ടാകും.. അതിൽ കൂടുതൽ ആണെങ്കിൽ concealed ബീമിനെ konde പ്രയോജനമില്ല... സ്ലാബ് thickness മിണ്ടാതെ 130mm എങ്കിലും kodukkanam

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

മുകളിൽ അവിടെ ഭിത്തി വരുന്ന സാഹചര്യം ഉണ്ടോ ? please upload the plan . എന്തായാലും 3.5 മീറ്റർ span വരുന്ന case ൽ ഒരു beam ൻ്റെയും ആവശ്യം വരുന്നില്ല . എന്തെങ്കിലും concentrated load അവിടെ വരുന്നുണ്ടെങ്കിൽ ആ ഭാഗത്ത് pad പോലെ Extra bar കൊടുത്ത് ചെയ്യാറുണ്ട് 2 Nos 12 mm കമ്പി കൊടുത്ത് bridge ചെയ്യും . plan കണ്ടാലേ കൃത്യമായി പറയാൻ കഴിയൂ.

ECONOMIC ARCHITECTURE
ECONOMIC ARCHITECTURE

Civil Engineer | Kozhikode

two way slab 15 cm c/c koduthal mathy


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store