വീട് ന് സ്ട്രൈറ്റ് വാർപ് കൊടുക്കുന്നത് ലീക് ന് കാരണമാകും എന്ന് പറയുന്നു ശരിയാണോ? ഞാൻ അറിയുന്ന കോൺഗ്രീറ്റ് പണിക്കാരനോട് ചോദിച്ചപ്പോ ശരിയായ രീതിയിൽ കോൺഗ്രീറ്റ് ചെയ്യാത്തത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്ന് പറഞ്ഞു. ശരിയാണോ..? സ്ട്രൈറ്റ് വാർപ്പ് ഭാവിയിൽ ദോഷം ചെയ്യുമോ?
തട്ട് അടി മുതൽ , കോൺക്രീറ്റ് mix ratio തിരഞ്ഞെടുക്കൽ , Concrete mixing , Concrete laying/ casting , curing അങ്ങനെ ഒരു പാട് കാര്യങ്ങളിൽ ശ്രദ്ധിയ്ക്കേണ്ടതായിട്ടുണ്ട് . വളരെ Critical activity ആണ് Concreting എന്നത് . നല്ല സിമൻ്റ് , കറക്ട് സൈസിലുള്ള മെറ്റൽ , ചെളിയില്ലാത്ത മണൽ , ശുദ്ധമായ വെള്ളം എല്ലാ കാര്യങ്ങളിലും ശ്രദ്ധിയ്ക്കണം . ശ്രദ്ധിച്ചില്ലെങ്കിൽ ചരിച്ച് വാർപ്പ് ആണ് കൂടുതൽ ചോർച്ച ഉണ്ടാകാൻ കാരണം . Straight വാർപ്പ് ൽ അല്പം ശ്രദ്ധിച്ചാൽ ചോർച്ച ഒഴിവാക്കാം Construction joints വരുന്നിടം ശ്രദ്ധിയ്ക്കണം , നല്ല ഉറപ്പോടെ തട്ട് ഉണ്ടെങ്കിൽ needle vibrator ഉപയോഗിയ്ച്ച് consolidate ചെയ്യണം , Forms എല്ലാം vertical & horizontal stiff ആയിരിയ്ക്കണം , നല്ലവണ്ണം ഉറപ്പിച്ചിരിക്കണം . Props/ supports ഒരോ 60-75 cm ലും ഉണ്ടായിരിയ്ക്കണം ,അവ brace ചെയ്ത് ഉറപ്പിയ്ക്കണം , പലകയിൽ / തകിടിൽ വിടവ് ഉണ്ടാകരുത് . കോൺക്രീറ്റിന് കഴിവതും 3/4 ഇഞ്ച് ( 20mm ) + 1/2 ഇഞ്ച് ( 12 mm ) 60% + 40 % graded ഉപയോഗിയ്ക്കുക . Concrete വെള്ളം വലിഞ്ഞതിന് ശേഷം air bubbles കളയാൻ ഇടിതടി ഉപയോഗിച്ച് ramming ചെയ്യുക. ( നല്ല quality cement ഉപയോഗിച്ചിരിയ്ക്കണം )
Roy Kurian
Civil Engineer | Thiruvananthapuram

Kiran Kumar
Civil Engineer | Thiruvananthapuram
നിർമാണത്തിലുണ്ടാകുന്ന പാകപ്പിഴകളാണ് ചോർച്ചയ്ക്ക് കാരണം.ഷെയ്പ്പ് അല്ല
Aira Infrastructures
Civil Engineer | Pathanamthitta
vellam ketti nilkate irunnal maty.