Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Athul Simon
Home Owner | Ernakulam, Kerala
10-15 കൊല്ലം ആയി വീട് പണി കഴിഞ്ഞിട്ട് .ഗ്രൗണ്ട് ഫ്ലോർ ബെൽറ്റ് വാർത്തിട്ടില്ല .ഫസ്റ്റ് ഫ്ലോർ എക്സ്റ്റൻഷൻ സിമൻ്റ് ഇൻ്റർലോക്ക് ബ്ലോക്ക് ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ ?
0
0
More like this
shreyansh mh
Service Provider
വീട് പണി കോണ്ട്രാക്ട കൊടുക്കുമ്പോൾ ഡബ്ൾ ഹൈറ്റ് ഏരിയ ,ഫസ്റ്റ് ഫ്ലോർ ഏരിയായിൽ കണക്കപ്പെടുമോ?
Vijaya menon
Home Owner
വീട് പണി കഴിഞ്ഞിട്ട് ആറു വർഷത്തോളമായി. മുകളിൽ ഇട്ടിരിക്കുന്ന ടൈലുകൾ അവിടെ ഇവിടെ ആയിട്ട് പൊട്ടി ഇരിക്കുന്നത് പോലെ കാണപ്പെടുന്നു. എന്തുകൊണ്ടാണിത് ,പണി മോശം ആയതുകൊണ്ടാണോ, ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ? .
RINO KANDATHIL
Home Owner
ഈ പ്ലാൻ ഒന്ന് നോക്കി എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ പറയുമോ?. ഇപ്പൊൾ ഉള്ള തറവാട് പൊളിച്ച് അതിൽ ഉള്ള പഴയ തടി ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ? വീട് പണി മുഴുവൻ aaee കൊടുക്കാൻ ആണ് ഉദ്ദേശം അതിൽ എന്തൊക്കെ ശ്രദ്ധിക്കണം
Shankar MN
Service Provider
*ഒരു വീട് വെക്കുമ്പോൾ കെട്ടിട നിർമാണ നിയമം ബന്ധപ്പെട്ട് സാധാരണയായി ഉയർന്നുവരാറുള്ള സംശയങ്ങളും ഉത്തരങ്ങളും മനസ്സിലാക്കാം - part 1* *5 അല്ലെങ്കിൽ 6 സെന്റ് ഭൂമിയിൽ എത്ര വലിയ വീട് വെക്കാൻ കഴിയും?* കെട്ടിട നിർമ്മാണ റൂൾസ് പ്രകാരം ഒരു വസ്തുവിനെ 65% കവറേജ് ഏരിയ ആണ്. അതായത് 100 സ്ക്വയർ ഫീറ്റ് സ്ഥലം നിങ്ങൾക്ക് ഉണ്ടെങ്കിൽ അതിൽ 65% മാത്രമേ കാവേർഡ് ഏരിയ ആയി കെട്ടിടം നിർമ്മിക്കാൻ സാധിക്കുകയുള്ളൂ. കവേർഡ് ഏരിയ എന്നാൽ ഗ്രൗണ്ട് ഫ്ലോറിന്റെ ഏരിയ ആണ്. തുടർന്ന് മുകളിലേക്ക് നിലകൾ പണിയുന്നുണ്ടെങ്കിൽ FSI (Floor Area Index ) അനുസരിച്ച് ആണ് ഏരിയ തീരുമാനിക്കുന്നത്. സിംഗിൾ ഫാമിലി റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് FSI 3 ആയാണ് നിജപ്പെടുത്തി ഇരിക്കുന്നത്. *FSI=total floor area/plot area* അതായത് മുഴുവൻ ഫ്ലോർ ഏരിയയെ പ്ലോട്ട് ഏരിയ കൊണ്ട് ഹരിക്കുമ്പോൾ 3ൽ കൂടാൻ പാടില്ല. ആ ഒരു പരിധി മനസ്സിലാക്കി വേണം മുകളിലത്തെ നിലകൾ പണിയുവാൻ. *എത്ര ഉയരത്തിൽ വരെ വീട് നിർമിക്കാം?* സിംഗിൾ ഫാമിലി റെസിഡൻഷ്യൽ ബിൽഡിങ്ങുകൾക്ക് 10 മീറ്റർ ഉയരത്തിൽ വരെ വീടു നിർമ്മിക്കാമെന്ന പരിധിയാണ് വെച്ചിരിക്കുന്നത്. അതായത് യാർഡ് ലെവലിൽ നിന്ന് 10 മീറ്റർ ഉയരം വരെ വീട് നിർമ്മിക്കാനാവും. മൂന്നുനില ബിൽഡിങ് ആണ് എങ്കിൽ 10 മീറ്റർ ഉള്ളിൽ നിന്ന് വേണം ഉയരം തീരുമാനിക്കാൻ. ഇതിൽ കൂടുതൽ ഉയരത്തിൽ നിർമിക്കാം പക്ഷേ സെറ്റ്ബാക്കിലും മറ്റും മാറ്റങ്ങൾ വരും. ആ മാറ്റങ്ങൾ കൃത്യമായി ഉൾക്കൊണ്ട് അതിനനുസരിച്ച് ഉയരത്തിൽ വീട് നിർമ്മിക്കാവുന്നതാണ്. *സെപ്റ്റിക് ടാങ്കും കിണറും തമ്മിൽ എത്ര അകലം വേണം? അതിരിൽ നിന്ന് എത്ര മാറി വേണം ഇവ നിർമ്മിക്കാൻ?* സെപ്റ്റിക് ടാങ്കും കിണറും തമ്മിൽ ഉള്ള അകലം നിശ്ചയിച്ചിരിക്കുന്നത് 7.5m ആണ്. ജലസ്രോതസായ കിണറിന്റെ 7.5 മീറ്റർ പരിധിയിൽ യാതൊരു തരത്തിലുള്ള മാലിന്യ സംസ്കരണ കുഴികളോ, സെപ്റ്റിക് ടാങ്കോ, സോക് പിറ്റോ സ്ഥാപിക്കാൻ പാടില്ല. അതുപോലെതന്നെ സെപ്റ്റിക് ടാങ്ക് കിണർ തുടങ്ങിയവ അതിരിൽ നിന്ന് 1.2 മീറ്റർ അകലത്തിൽ മാത്രമേ നിർമ്മിക്കാൻ പാടുള്ളൂ എന്നും നിജപ്പെടുത്തിയിട്ടുണ്ട്. റോഡിൽനിന്ന് ആണെങ്കിൽ കെട്ടിടത്തിന്റെ സെറ്റ്ബാക്കിന് തുല്യമായ അകലം പാലിച്ചു വേണം വീട് നിർമിക്കാൻ. *2.5 – 3 സെന്റ് സ്ഥലമുള്ള പ്ലോട്ടുകളിൽ റോഡിൽനിന്ന് എത്ര മാറ്റി വേണം വീട് നിർമിക്കാൻ* 3 സെന്റ് മുകളിലുള്ള ഏത് പ്ലോട്ടിലും റോഡിൽ നിന്ന് മൂന്ന് മീറ്റർ അകലത്തിൽ മാത്രമേ വീട് നിർമ്മിക്കുവാൻ പാടുള്ളൂ. 3 സെന്റിൽ താഴെയുള്ള പ്ലോട്ടുകളിൽ സെറ്റ്ബാക്ക് ആയി രണ്ട് മീറ്റർ മാത്രം ഒഴിച്ചിട്ടാൽ മതിയാകും.
Join the Community to
start finding Ideas &
Professionals