ഹലോ സുഹൃത്തുക്കളെ വീടിന്റെ ഫൌണ്ടേഷൻ വർക്ക് നടക്കുകയാ പാറ ഉപയോഗിച്ച് ആണ് കെട്ടുന്നത്,പണിക്കാർ പറയുന്നത് ഇറക്കിയ പാറ കൊള്ളില്ല അവർക്കു പൊട്ടിച്ചു ഷേപ്പ് ആകാൻ പറ്റുന്നില്ല ഭയങ്കര ഹാർഡ് ആണെന്ന് എന്റെ ചോദ്യം പാറയും പലതരത്തിൽ ഉണ്ടോ?
ഉണ്ടെകിൽ ഏതു തരത്തിൽ ഉള്ള പാറ ആണ് വിട് പണിക്കു ഉപയോഗിക്കേണ്ടത്
ഉറപ്പുള്ള കല്ലുകൾ ഫൗണ്ടേഷനിൽ ഇടുക , അടിച്ചു കെട്ടാൻ ( dressed stone ) ചതുരവും , ദീർഘ ചതുരവും ആക്കാൻ കഴിയുന്ന കല്ലുകൾ തിരഞ്ഞ് ഇടുക . അങ്ങനെ ആണ് പണി അറിയുന്ന മേശരിമാർ ചെയ്യുക ( പാറപ്പണിക്കാർ ) . ഒരു ക്വാറിയിലെ കല്ലുകൾ തമ്മിൽ ഉറപ്പിലും , ടെക്സച്ചറിലും , ഗ്രെയിൻസിലും ഒക്കെ വ്യത്യാസം ഉണ്ടാകും , പാറ സപ്ലൈ ചെയ്യുനവർ വിചാരിച്ചാലും , നമ്മുടെ ഉപയോഗം അനുസരിച്ച് പാറ സൈറ്റിൽ ലജ്യമാക്കാൻ കഴിയും.
കറുത്ത കല്ല് ഷെയ്പ്ഡ് ആവില്ല. പൊട്ടിച്ചാൽ പൊട്ടുകയുമില്ല. ഹാമറിന് അടിച്ചാൽ പൊടിക്കല്ലുകൾ ലക്ഷ്യമില്ലാതെ തെറിക്കും പണി ചെയ്ത് കണ്ണുകളയാൻ പറ്റില്ലല്ലോ
പുറത്തെ ഭിത്തികൾ നല്ല കല്ലു കൊണ്ട് കെട്ടിക്കാം ബാക്കി എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്യു
. ക്വാറികളിൽ പൊട്ടിച്ചെടുക്കുന്ന ചില പാറകൾ കടുപ്പും കൂടിയും പൊട്ടിച്ചാൽ ഷെയ്പ് കിട്ടാത്ത മുട്ടിക്കല്ലുകൾ വരാറുണ്ട് അങ്ങനെയുള്ള കല്ലുകളെല്ലാം ഫൗണ്ടേഷനിൽ ഇടാം അത് നല്ലതാണ് ബെയ്സ്മെന്റ് ( തറ) കെട്ടാൻ പൊട്ടിച്ചാൽ ഷെയ്പ്പ് കിട്ടുന്ന നല്ല കല്ലുകള് മടയിൽ ചെന്നുപറഞ്ഞാൽ അവർ ഇറക്കിത്തരും
ഫൗണ്ടേഷൻ ചെയ്യുന്ന ത്തിന് സൈസ് ഉള്ള കല്ലുകൾ വേണമെന്നില്ലല്ലോ തറ കെട്ടുമ്പോൾ സൈസ് കല്ല് കിട്ടുമോ എന്ന് നോക്കാം ഇല്ലെങ്കിൽ നല്ല ഉറപ്പുള്ള ചെങ്കല്ല് തറ കെട്ടിന് ആയിട്ടുള്ളത് കിട്ടാനുണ്ട് അത് കൊണ്ടും ചെയ്യാം
Roy Kurian
Civil Engineer | Thiruvananthapuram
ഉറപ്പുള്ള കല്ലുകൾ ഫൗണ്ടേഷനിൽ ഇടുക , അടിച്ചു കെട്ടാൻ ( dressed stone ) ചതുരവും , ദീർഘ ചതുരവും ആക്കാൻ കഴിയുന്ന കല്ലുകൾ തിരഞ്ഞ് ഇടുക . അങ്ങനെ ആണ് പണി അറിയുന്ന മേശരിമാർ ചെയ്യുക ( പാറപ്പണിക്കാർ ) . ഒരു ക്വാറിയിലെ കല്ലുകൾ തമ്മിൽ ഉറപ്പിലും , ടെക്സച്ചറിലും , ഗ്രെയിൻസിലും ഒക്കെ വ്യത്യാസം ഉണ്ടാകും , പാറ സപ്ലൈ ചെയ്യുനവർ വിചാരിച്ചാലും , നമ്മുടെ ഉപയോഗം അനുസരിച്ച് പാറ സൈറ്റിൽ ലജ്യമാക്കാൻ കഴിയും.
Sajeev Raj
Contractor | Hyderabad
change workers
Christy antony
Home Owner | Ernakulam
പണിക്കാരെ മാറ്റിയാൽ മതി ....
vinod krishna
Mason | Palakkad
കിട്ടില്ല എന്നൊക്കെ പറയും.... എത്ര ട്രിപ്പ് അതാണ് ഡ്രൈവറുടെ ജോലി... കഴിവതും കിട്ടുന്ന ലോടവും തള്ളുന്നത്
Sreenivasan Nanu
Contractor | Ernakulam
കറുത്ത കല്ല് ഷെയ്പ്ഡ് ആവില്ല. പൊട്ടിച്ചാൽ പൊട്ടുകയുമില്ല. ഹാമറിന് അടിച്ചാൽ പൊടിക്കല്ലുകൾ ലക്ഷ്യമില്ലാതെ തെറിക്കും പണി ചെയ്ത് കണ്ണുകളയാൻ പറ്റില്ലല്ലോ പുറത്തെ ഭിത്തികൾ നല്ല കല്ലു കൊണ്ട് കെട്ടിക്കാം ബാക്കി എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്യു
Devasya Devasya nt
Carpenter | Kottayam
. ക്വാറികളിൽ പൊട്ടിച്ചെടുക്കുന്ന ചില പാറകൾ കടുപ്പും കൂടിയും പൊട്ടിച്ചാൽ ഷെയ്പ് കിട്ടാത്ത മുട്ടിക്കല്ലുകൾ വരാറുണ്ട് അങ്ങനെയുള്ള കല്ലുകളെല്ലാം ഫൗണ്ടേഷനിൽ ഇടാം അത് നല്ലതാണ് ബെയ്സ്മെന്റ് ( തറ) കെട്ടാൻ പൊട്ടിച്ചാൽ ഷെയ്പ്പ് കിട്ടുന്ന നല്ല കല്ലുകള് മടയിൽ ചെന്നുപറഞ്ഞാൽ അവർ ഇറക്കിത്തരും
vinod krishna
Mason | Palakkad
അത് ഇട കേട്ടുകൾക്ക് എടുക്കാം, ഉൾഭാഗം കേട്ടുബോഴും എടുക്കാം. .. അടിച്ചാൽ പൊട്ടുന്ന വെള്ളകല്ല് ഉണ്ട് അത് പറഞ്ഞു കൊണ്ട് വരിക
JENEESH M C PANTHIRIKKARA
Contractor | Kozhikode
ഫൗണ്ടേഷൻ ചെയ്യുന്ന ത്തിന് സൈസ് ഉള്ള കല്ലുകൾ വേണമെന്നില്ലല്ലോ തറ കെട്ടുമ്പോൾ സൈസ് കല്ല് കിട്ടുമോ എന്ന് നോക്കാം ഇല്ലെങ്കിൽ നല്ല ഉറപ്പുള്ള ചെങ്കല്ല് തറ കെട്ടിന് ആയിട്ടുള്ളത് കിട്ടാനുണ്ട് അത് കൊണ്ടും ചെയ്യാം
vinod krishna
Mason | Palakkad
കറുത്ത കല്ലാണോ ഇപ്പൊ ഇറക്കിയത്?.. basement ആണോ കെട്ടുന്നത്....? അങ്ങനെ ആണേൽ വണ്ടികരോട് പറയുക... അല്ലേൽ വർക്ക് നീണ്ടു പോവും
Suresh Kumar Achary
Civil Engineer | Kollam
കല്ല് ഉളിക്ക് മുറിക്കുന്നവർ ഇല്ലേ നാട്ടിൽ..