hamburger
Annamma P

Annamma P

Home Owner | Ernakulam, Kerala

5cent വസ്തു ഉണ്ട്. ചുറ്റുപാടും ഉള്ള ( west, east, south, north) 4 പ്ലോട്ടിലും താമസിക്കുന്നവർക് കിണർ ഉണ്ട്. എങ്കിൽ septic tank / കക്കൂസ് കുഴി നമുക്ക് എവിടെ എടുക്കാൻ കഴിയും? അറിയാവുന്നവർ മറുപടി പറയുക
likes
13
comments
7

Comments


Engineer Rafi
Engineer Rafi

Architect | Kozhikode

നിമയ പരമായി 7.5 മീറ്ററാണ് കിണറും സെപ്റ്റിക് ടാങ്കും തമ്മിലുള്ള അകലം നൽകേണ്ടത്. അത് നമ്മുടെ വീട്ടിലെ കിണറായാലും അയൽക്കാരൻ്റെ കിണറായാലും അങ്ങനെ തന്നെ. സെപ്റ്റിക് ടാങ്കിൻ്റെ സ്ഥാനം തീരുമാനിക്കുമ്പോൾ 1) ടോയ്ലറ്റുകളിൽ നിന്ന് എറ്റവും അടുത്ത ഒരു സ്ഥാനമാവണം 2 ) കിണറുകളിൽ നിന്ന് പരമാവധി ദൂരം ലഭിക്കണം 3 ) ഉറവകൾ കാണാൻ കുറഞ്ഞ സാധ്യത ഉള്ള സ്ഥലമായിരിക്കണം 4 ) പിന്നീട് വീടിൻ്റെ കൂട്ടിയെടുപ്പ് ബാധിക്കാത്ത സ്ഥലമായിരിക്കുക ഈ കാര്യങ്ങൾ പരിശോധിച്ച് താങ്കളുടെ പറമ്പിലെ അനുയോജ്യമായ സ്ഥാനം കണ്ടെത്താം

varghesekutty pc
varghesekutty pc

Civil Engineer | Ernakulam

7.5 mtr എല്ലാ കിണറിൽ നിന്നും മാറ്റണം

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

{{1629341124}} Septic tank and Soakpit System തന്നെ നിർമ്മിക്കുക Building.Rule അനുസരിച് കിണറിൽ നിന്നുള്ള ദൂരം ഉറപ്പാക്കി കൊണ്ട് tank &Soak pit പണിയുക.

Mithun Muraleedharan
Mithun Muraleedharan

Civil Engineer | Alappuzha

*പലിശ രഹിത മാസത്തവണ വ്യവസ്ഥയിൽ വീട് നിർമിക്കാം * ✅മാസത്തവണകളുടെ 20 % വരെ സബ്സീഡി ലഭിക്കുന്നതിനുള്ള അവസരം ✅ 100 മാസം കൊണ്ട് തിരിച്ചടവ് *50% പണം കൊണ്ട് വീട് നിർമിക്കാം ബാക്കി 50% പണം 100 മാസത്തവണ വ്യവസ്ഥ .*

Mathen Joseph
Mathen Joseph

Interior Designer | Kottayam

നാലുവശത്തുമുള്ള എല്ലാ വീടുകളുടേയും കിണറുകൾ താങ്കളുടെ പ്ളോട്ടിനോട് ചേർന്നല്ലായിരിക്കുമല്ലോ!! ഏറ്റവും കുറഞ്ഞത് 7.5 മീറ്റർ എല്ലാ കിണറുകളിൽ നിന്നും (താങ്കളുടെ കിണറുൾപ്പെടെ) അകലം വിട്ട് septic tank/ soak pit വെയ്ക്കുക. അതു ചിലപ്പോൾ താങ്കളുടെ കാർപോർച്ചിലും ആവാം...!

Miracle  Builders
Miracle Builders

Architect | Thiruvananthapuram

7 meter evide kittunnuvo avide kuzhikkaam

Sreekumar V
Sreekumar V

Contractor | Alappuzha

kinarill ninnu 7 metre Matti undakkaam


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store