hamburger
Remya Arun

Remya Arun

Home Owner | Kollam, Kerala

plinth beam il ഉപയോഗിക്കുന്ന waterproof എതാണ്?? എവിടെ കിട്ടും???
likes
4
comments
4

Comments


elevation4u youtube channel
elevation4u youtube channel

3D & CAD | Thrissur

പ്ലിന്ത് ബീമിന് വാട്ടർപ്രൂഫിങ് ചെയ്യണമെന്ന് നിർബന്ധം ഇല്ല, അതൊരു എക്സ്ട്രാ ചിലവ് മാത്രമാണ്, വേണമെങ്കിൽ ചെയ്യാം.

Jestin  John
Jestin John

Civil Engineer | Kottayam

bitumen coating

Dhridam builders Pala
Dhridam builders Pala

Contractor | Kottayam

bitumen coating നല്ലത് ആണ്.. അതിന്റെ ഉപയോഗം വെച്ച് നോക്കുമ്പോൽ ഇതൊരു അധിക ചിലവ് അല്ല. താഴെ നിന്നു ചെറിയ ഹോൾസ് വഴി വെള്ളം വരും ക്യാപിലെർ ആക്ഷൻ കാരണം.. അതിന്റെ പുറകെ ചിതൽ പോലുള്ള ജീവികളും വരും. അപ്പോൾ ഇത് യൂസ് ചെയ്യുന്ന വഴി ഈ രണ്ടു റിസ്ക്കും ഒഴിവാക്കാൻ പറ്റും. വീടു പണി കഴിഞ്ഞു 2-3 ഇയർ ആയ വീടുകളിൽ നോക്കിയ കാണാം ഫ്ലോർ വാൾ ജോയിന്റ് വരുന്ന സ്ഥലത്ത് പെയിന്റ് ഇളക്കി വരുന്നത്. അതും ഇങ്ങനെ ചെയ്താൽ ഒഴിവാകാം..

elevation4u youtube channel
elevation4u youtube channel

3D & CAD | Thrissur

പ്രെമുഖ യൂട്യൂബ് വ്ലോഗർന്റെ വിഡിയോയിൽ പ്ലിന്ത് ബീമ് വാട്ടർ പ്രൂഫിങ് ചെയ്യുന്നത് കണ്ടു ആണ് ആളുകൾ ഇപ്പോൾ ഇതിനെ പറ്റി തിരക്കുന്നത്. തീർത്തും ഇതൊരു എക്സ്ട്രാ ചിലവ് മാത്രമാണ്. പ്ലിന്ത് ബീമ് / ബെൽറ്റ്‌ എന്നത് വീടിന്റെ റൂഫ് കോൺക്രീറ്റിംഗ് നു യൂസ് ചെയ്യുന്ന അതേ റീഇൻഫോഴ്‌സ്ഡ് കോൺക്രീറ്റ് യൂസ് ചെയ്തു നിർമിച്ചേക്കുന്നത് ആണ്, അതിനെ ക്രോസ്സ് ചെയ്തു വെള്ളം or ഈർപ്പം താഴെനിന്നും ചുമരുകളിൽ എത്തി എന്ന് പറഞ്ഞാൽ അത് മഴയത്തും മറ്റും റൂഫിൽ കെട്ടി കിടക്കുന്ന വെള്ളം ഈർപ്പമായി വീടിന്റെ ഉള്ളിലോട്ടു മുകളിൽ നിന്നും ഇറങ്ങും എന്നും കൂടി അല്ലേ? ഇത് രണ്ടും സംഭവിക്കുന്നതു കോൺക്രീറ്റിംഗ് പ്രോപ്പർ അല്ലാത്തത്കൊണ്ടാണ്,,,ശരിയായി കോൺക്രീറ്റ് ചെയ്താൽ ഒരു തരി ഈർപ്പവും കോൺക്രീറ്റ് പാസ് ചെയ്യില്ല,,,സാദാരണ ഒരാളുടെ കോമൺസെൻസ് യൂസ് ചെയ്താൽ മനസിലാകുന്ന കാര്യമാണ് ഇത്. പിന്നെ പ്രസ്തുത വിഡിയോയിൽ ചുവരിൽ ഈർപ്പം വന്നേക്കുന്ന ഒരു പഴയ വീടിന്റെ ദൃശ്യങ്ങൾ കാണിക്കുന്നുണ്ട്, അതൊരു പഴയ വീട് ആണ്, ആയതിനാൽ ആ കാലത്തു വീട് പണിയുമ്പോൾ ബെൽറ്റ്‌ കോൺക്രീറ്റ് ചെയ്തിട്ടുണ്ടാകില്ല or പ്രോപ്പർ ആയി ചെയ്തിട്ടുണ്ടാകില്ല അതിന്റെ ഫലമായി ആണ് ഈർപ്പം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store