hamburger
suba j

suba j

Home Owner | Idukki, Kerala

ലേബർ കോൺട്രാക്ട് എഗ്രിമെന്റ് യെങ്ങനെ എഴുതും
likes
6
comments
2

Comments


Tinu J
Tinu J

Civil Engineer | Ernakulam

വീടുപണിക്ക് ലേബർ കോൺട്രാക്ട് ഒപ്പിടുമ്പോൾ പെയ്മെൻൻറെതായ കാര്യങ്ങൾ കൃത്യമായിട്ട് എഗ്രിമെൻറ്ൽ കാണിച്ചിരിക്കണം . താങ്കളുടെ എഗ്രിമെൻറ് ഐറ്റം വൈസ് ആണോ അതോ ലംസം വൈസ് ആണോ എന്ന് ആദ്യം തന്നെ അറിഞ്ഞിരിക്കണം. ഐറ്റം വൈസ് എന്നുപറഞ്ഞാൽ ഓരോ തരം വർക്കിനും ഇന്ന റേറ്റ് എന്ന് കാണിച്ചിരിക്കും. ആ വർക്കിൻറെ പെയ്മെൻറ് കാര്യങ്ങളും അഡ്വാൻസ് പെയ്മെൻറ് ഉണ്ടെങ്കിൽ അതിൻറെ കാര്യങ്ങള്ളും ഇന്ന രീതിയിൽ എന്ന് എഗ്രിമെൻറ്ഇൽ കാണിച്ചിരിക്കും. ലംസം വൈസ് എന്ന് പറഞ്ഞാൽ ആ മൊത്തം വീടുപണി സ്ക്വയർ ഫീറ്റിന് ഇത്ര രൂപയ്ക്ക് തീർത്തു തന്നോളാം എന്നുള്ള രീതിയിലാണ് എഗ്രിമെൻറ് എഴുതുന്നത്. ഇതിലും പെയ്മെൻറ്ൻറെതായ കാര്യങ്ങൾ കൃത്യമായിട്ട് എഴുതിയിട്ട് ഉണ്ടായിരിക്കണം. ഇൻറീരിയർ വർക്ക് ഉൾപ്പെടെ ആണ് ചെയ്തു കിട്ടേണ്ടത് എങ്കിൽ അതിൻറെ ഡീറ്റെയിൽഡ് ആയിട്ടുള്ള കാര്യങ്ങളും, അതായത്, മെറ്റീരിയൽസ് അതിൻറെ ക്വാളിറ്റി അല്ലെങ്കിൽ കമ്പനി അ വർക്ക് ഫിനിഷ് ചെയ്തു തരുവാനുള്ള ലേബർ റേറ്റ് ഉൾപ്പെടെ എഗ്രിമെൻറ്ഇൽ കാണിച്ചിരിക്കണം. അതല്ല വീടുപണിയുടെ മെറ്റീരിയൽസ് എല്ലാം നമ്മൾ തന്നെ സപ്ലൈ ചെയ്യുകയാണെങ്കിൽ ലേബർ റേറ്റ്നെ കുറച്ച് വ്യക്തമായിട്ട് എഗ്രിമെൻറ്ഇൽ കാണിച്ചിരിക്കണം. കൂടാതെ ഇന്ന സമയത്തിനുള്ളിൽ പണി തീർത്തു വീട് തരാം എന്നു ഒരു ഡേറ്റ് വച്ചുള്ള പരസ്പര സമ്മതത്തോടെ ഉള്ള ഒരു തീർപ്പും ഈ എഗ്രിമെൻറ്നുള്ളിൽ ഉൾക്കൊള്ളിച്ചിരിക്കണം.

Shan Tirur
Shan Tirur

Civil Engineer | Malappuram

*payment nte karyam vyakthamakkanam *item vice or lumsum vice ennath krithyamakkanam *meterials nte quality urappu varuthanam which brand aan ennullath krithyamaayi kananam *oru nikshitha time n ullil teerkkanam ennukkath karar vekkanam.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store