മഴക്കാലമെത്തി; വീടുകൾക്കു വേണം വാട്ടർപ്രൂഫിങ്.
വീടിന്റെ ചുവരുകൾ സംരക്ഷിക്കാൻ കാണിക്കുന്ന ശ്രദ്ധ വീടിന്റെ മേൽക്കൂരയിലും ആവശ്യമാണ്. പലപ്പോഴും ആളുകൾ ഇതിനുവേണ്ട പരിഗണന നൽകാറില്ല. ഇത് പിന്നീട് കൂടുതൽ പണച്ചെലവിലേക്ക് എത്തിക്കുകയും ചെയ്യും.
കോൺക്രീറ്റ് ചെയ്ത വീടുകളുടെ നിർമാണഘട്ടത്തിൽത്തന്നെ വേണം വാട്ടർ പ്രൂഫ് ചെയ്യാൻ. അതും കമ്പനിയുടെ ആളുകളെക്കൊണ്ട് കൃത്യമായി ഓരോ ഉൽപന്നവും നിഷ്കർഷിക്കുന്ന അളവിൽ വാട്ടർപ്രൂഫിങ് നടത്തണം. ഇല്ലെങ്കിൽ ആദ്യ മഴയിൽത്തന്നെ വീടിനകത്ത് ഈർപ്പം തട്ടാനുള്ള സാധ്യത ഏറെയാണ്.
"മേൽക്കൂരയ്ക്കു പ്രത്യേക സംരക്ഷണം"
റൂഫ് ഏരിയ പ്രത്യേകമായി സംരക്ഷിക്കുന്നതിന് അക്രിലിക് ഇലസ്റ്റോമെറിക് കോട്ടിങ് ഉണ്ട്. ഇത്തരം കോട്ടിങ്ങുകൾക്ക് ജോയിന്റുകൾ വരുന്ന ഭാഗത്ത് ആയിരം മൈക്രോൺ കട്ടിയുള്ള ഇലാസ്റ്റിക് ഫിലിമാണ്. ഇതാണ് ഒരുതരി ജലാംശം പോലും ഉള്ളിലേക്ക് കടത്തിവിടാതെ വീടിനെ സംരക്ഷിക്കുന്നത്. ഈ ഗുണങ്ങൾ തരുന്ന വിവിധയിനം ഉൽപന്നങ്ങൾ വിപണിയിൽ ലഭ്യമാണ്.വീടിന് ഈർപ്പത്തിൽനിന്നു സംരക്ഷണത്തിനൊപ്പം ചൂടിൽനിന്നുകൂടി (Heat Resistant) സംരക്ഷിക്കുന്ന രീതിയാണ് പുതിയ ടെക്‌നോളജികൾ. വാട്ടർ പ്രൂഫിങ് ചെയ്തതിനുശേഷം ന്യൂ കോട