വാട്ടർ പ്രൂഫിങ്ങ് - അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
സുഹൃത്തുക്കളെ
പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് വീടിന്റെ ലീക്കേജ്.
ലീക്ക് വരാതിരിക്കാൻ ചില ടിപ്സ് ഇതാ
ഒരു വീട് പണി പ്ലാൻ ചെയ്യുമ്പോൾ തന്നെ വെള്ളം അകത്തു കയറാൻ സാധ്യതയുള്ള ഭാഗങ്ങൾ നമ്മളുടെ മനസ്സിൽ വേണം. പ്രധാനമായും നനവ് വരാൻ സാധ്യതയുള്ള ഭാഗങ്ങൾ ഇതൊക്കെ എന്ന് നോക്കാം
വീടിന്റെ താഴെ മുതൽ മുകളിലേക്ക് നോക്കാം
പ്ലിന്ത്ത്- നനവുള്ള അല്ലെങ്കിൽ വെള്ളക്കെട്ടിൽ സ്ഥലങ്ങളിൽ raising dampness ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത് ചുമരുകളിലേക്ക് ഈർപ്പം വലിക്കുകയും ചുമരിലെ പെയിൻറ് ഇളക്കുകയും ചെയ്യും. പ്ലിന്ത്ത് ബീം Waterproofing ചെയ്താൽ ഇൗ പ്രശനം ഒഴിവാക്കാം. ബാത്ത്റൂമിൽ നിന്നും ഇതുപോലെ റൈസിംഗ് dampness വരാം. ടോയ്‌ലറ്റ് വാട്ടർ പ്രൂഫ് ചെയ്യുന്നതാണ് അതിന് പ്രതിവിധി. അക്രിലിക് പോളിമർ പോലുള്ള കോട്ടിങ് കൊടുക്കണം.
ഇനി ഫസ്റ്റ് ഫ്ളോർ നോക്കിയാൽ അവിടെ ലീകിന് സാധ്യതയുള്ളത് ബാത്റൂം, ബാൽക്കണി തുടങ്ങിയവയാണ്. വാട്ടർ പ്രൂഫ് ചെയ്യേണ്ടത് മദർ സ്ലാബിൽ ആണ്. അങ്ങനെ ചെയ്യുന്ന വാട്ടർ പ്രൂഫ് കൂടുതൽ കാലം നിലനിൽക്കും. പ്ലാസ്റ്റർ ചെയ്ത ശേഷം വാട്ടർ പ്രൂഫ് ചെയാമെങ്കിലും ചെലവ് കൂടുതലും life