ഭവനവായ്പ എത്ര വരെ ലഭിക്കും?
എനിക്ക് ഭവനവായ്പ എത്ര വരെ ലഭിക്കും? വായ്പ എടുക്കാൻ തുടങ്ങുന്ന ഓരോരുത്തരും ചോദിക്കുന്ന ഒരു പ്രധാനപ്പെട്ട ചോദ്യമാണിത്
സ്വന്തമായി ഒരു വീടെന്ന സ്വപ്നത്തിലേക്ക് അടുക്കുമ്പോൾ സാധാരണക്കാരന് പ്രധാന പ്രശ്നം പണമാണ്. അപ്പോഴാണു മിക്കവരും ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നത്.
അത്തരത്തിൽ ഭവനവായ്പയ്ക്കായി ശ്രമിക്കുമ്പോൾ ഓരോരുത്തരും ചോദിക്കുന്ന ചോദ്യങ്ങൾ അനേകമാണ്. അതിൽ ഏറ്റവും പ്രധാനം എത്ര തുക ലോൺ ലഭിക്കും എന്ന് തന്നെയാണ്
വീട് നിർമിക്കുന്നതിനും വാങ്ങുന്നതിനുമായ മുഴുവൻ തുകയും ബാങ്കുകൾ നൽകില്ല. ആകെത്തുകയുടെ 75 – 80% വരെയാണ് അനുവദിക്കുന്നത്. അതായത് 20 ശതമാനം മുതൽ 25 ശതമാനം വരെയുള്ള മാർജിൻ തുക കയ്യിൽ കരുതണം എന്നർത്ഥം. അതുപോലെതന്നെ നിങ്ങളുടെ വരുമാനവും ഒരു പ്രധാന മാനദണ്ഡമാണ് സാധാരണഗതിയിൽ വാർഷിക വരുമാനത്തിന്റെ 4 ഇരട്ടിയാണ് വായ്പത്തുക നിശ്ചയിക്കുന്നത്. ചില ബാങ്കുകൾ 40 വയസ്സിൽ താഴെയുള്ളവർക്കു വാർഷിക വരുമാനത്തിന്റെ 5 ഇരട്ടിവരെ നൽകാറുണ്ട്. ഗ്രോസ് ശമ്പളമാണ് പരിഗണിക്കുന്നത്. എടുക്കാൻ പോകുന്ന വായ്പയുടെ മാസത്തവണ നെറ്റ് ശമ്പളത്തിൽനിന്നു കിഴിച്ചാലും കുറഞ്ഞത് 25% ബാക്കി കയ്യിലുണ്ടാവണം. കിട്ട