നിങ്ങൾ ഭവന വായ്പ എടുത്തിട്ടുണ്ടോ? എങ്കിൽ തീർച്ചയായും കിട്ടും ഈ ഇളവുകൾ
നിങ്ങൾ ഭവന വായ്പ എടുത്തിട്ടുണ്ടോ? എങ്കിൽ നിങ്ങൾക്ക് ലഭിക്കാൻ പോകുന്ന നികുതി ആനുകൂല്യങ്ങൾ താഴെ പറയുന്നവയാണ്.
പലിശയ്ക്ക് നികുതി കിഴിവ് വായ്പ എടുക്കുന്ന തുക പല തവണകളായാണ് നിങ്ങൾ തിരിച്ചടയ്ക്കുന്നത്. കൂടാതെ പലിശയും നൽകുന്നുണ്ട്. ഇൻകം ടാക്സ് ആക്ട് സെക്ഷൻ 24 പ്രകാരം തിരിച്ചടയ്ക്കുന്ന പലിശയ്ക്ക് കിഴിവ് ലഭിക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്. നിങ്ങൾ ആ വസ്തുവിൽ തന്നെയാണ് താമസിക്കുന്നതെങ്കിൽ നിങ്ങൾ നൽകുന്ന പലിശയ്ക്ക് പ്രതി വർഷം 2 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും.
വായ്പാ തുകയ്ക്ക് നികുതി ഇളവ്
ആദായ നികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം ഓരോ വർഷവും 1.5 ലക്ഷം രൂപ വരെ വായ്പ തുകയ്ക്കും കിഴിവ് ലഭിക്കും.
സെക്ഷൻ 80EE
ആദ്യമായി വീട് വാങ്ങുന്നവർക്കും ഹോം ലോൺ എടുക്കുന്നവർക്കും കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80EE പ്രകാരം, നിങ്ങൾക്ക് ഭവനവായ്പയ്ക്കായി നൽകുന്ന പലിശയ്ക്ക് കിഴിവ് ആവശ്യപ്പെടാവുന്നതാണ്. സെക്ഷൻ 24 കൂടാതെ ഈ നികുതി കിഴിവ് കൂടി ബാധകമാണെന്ന് ഓർക്കുക. 50,000 രൂപ വരെയാണ് ഓരോ വർഷവും ഇത്തരത്തിൽ ഇളവ് ലഭിക്