hamburger
MALABAR ROOF TILES

MALABAR ROOF TILES

Service Provider | Palakkad, Kerala

എന്താണ് റൂഫിംഗ്ഷിങ്കിൽസ് ?... ഒരുപാട് ആളുകൾ റൂഫിംഗ്ഷിങ്കിൽസിനെ കുറിച്ച് ഫോണിലൂടെയും ചാറ്റിലൂടെയും ഒരുപാട് സംശയങ്ങൾ ചോദിക്കുന്നുണ്ട് . എല്ലാവർക്കും വേണ്ടി ഈ പോസ്റ്റിലൂടെ റൂഫിംഗ് ഷിങ്കിൽസിനെ കുറിച്ച് ഒരു ലഘു വിവരണം ചേർക്കുന്നു . നിങ്ങളുടെ സംശയങ്ങളും നിർദേശങ്ങളും തുടർന്നും സ്വാഗതം ചെയ്യുന്നു . മുന്‍കാലങ്ങളില്‍ വിദേശത്ത് മാത്രം കണ്ടു വന്നിരുന്ന ഷിംഗിള്‍സ് ഇപ്പോള്‍ കേരളത്തിലും സര്‍വ സാധാരണമായിക്കഴിഞ്ഞിരിക്കുന്നു. കാണാന്‍ വളരെ മനോഹരവും ഭാരം കുറഞ്ഞതുമായ പ്രത്യേക തരം റൂഫിങ് മെറ്റീരിയല്‍ ആണ് ഷിംഗിള്‍സ്. ഷിംഗിള്‍സ് ഉപയോഗിക്കുന്ന വിധത്തെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ചില കാര്യങ്ങള്‍ ഇതാ… 3X1 സ്‌ക്വയര്‍ ഫീറ്റ് സൈസിലാണ് തികച്ചും ഫ്‌ളെക്‌സിബിളായ ഷിംഗിള്‍സ് ലഭിക്കുന്നത്.മുകളിലുള്ള ക്രെസ്റ്റണിനും ഏറ്റവും അടിയിലുള്ള ബെറ്റമിന്‍ കോട്ടിങിനും മധ്യത്തില്‍ രണ്ടു പാളി ആസ്ഫാള്‍ട്ടും ഒരു പാളി ഫൈബര്‍ ഗ്ലാസ് ഗ്രാന്യൂള്‍സും ചേര്‍ന്നതാണ് അഞ്ചു അടുക്കുകള്‍ ചേര്‍ന്ന ഷിംഗിള്‍സ്. വളരെ എളുപ്പത്തില്‍ വിരിക്കാമെന്നതും ഭാരക്കുറവുമൊക്കെ ഷിംഗിള്‍സിനെ ജനപ്രിയമാക്കുന്നു. ചരിഞ്ഞ മേല്‍ക്കൂരയില്‍ മാത്രമേ ഷിംഗിള്
likes
1
comments
1

Comments


MALABAR  ROOF TILES
MALABAR ROOF TILES

Service Provider | Palakkad

എന്താണ് റൂഫിംഗ്ഷിങ്കിൽസ് ?... ഒരുപാട് ആളുകൾ റൂഫിംഗ്ഷിങ്കിൽസിനെ കുറിച്ച് ഫോണിലൂടെയും ചാറ്റിലൂടെയും ഒരുപാട് സംശയങ്ങൾ ചോദിക്കുന്നുണ്ട് . എല്ലാവർക്കും വേണ്ടി ഈ പോസ്റ്റിലൂടെ റൂഫിംഗ് ഷിങ്കിൽസിനെ കുറിച്ച് ഒരു ലഘു വിവരണം ചേർക്കുന്നു . നിങ്ങളുടെ സംശയങ്ങളും നിർദേശങ്ങളും തുടർന്നും സ്വാഗതം ചെയ്യുന്നു . മുന്‍കാലങ്ങളില്‍ വിദേശത്ത് മാത്രം കണ്ടു വന്നിരുന്ന ഷിംഗിള്‍സ് ഇപ്പോള്‍ കേരളത്തിലും സര്‍വ സാധാരണമായിക്കഴിഞ്ഞിരിക്കുന്നു. കാണാന്‍ വളരെ മനോഹരവും ഭാരം കുറഞ്ഞതുമായ പ്രത്യേക തരം റൂഫിങ് മെറ്റീരിയല്‍ ആണ് ഷിംഗിള്‍സ്. ഷിംഗിള്‍സ് ഉപയോഗിക്കുന്ന വിധത്തെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ചില കാര്യങ്ങള്‍ ഇതാ… 3X1 സ്‌ക്വയര്‍ ഫീറ്റ് സൈസിലാണ് തികച്ചും ഫ്‌ളെക്‌സിബിളായ ഷിംഗിള്‍സ് ലഭിക്കുന്നത്.മുകളിലുള്ള ക്രെസ്റ്റണിനും ഏറ്റവും അടിയിലുള്ള ബെറ്റമിന്‍ കോട്ടിങിനും മധ്യത്തില്‍ രണ്ടു പാളി ആസ്ഫാള്‍ട്ടും ഒരു പാളി ഫൈബര്‍ ഗ്ലാസ് ഗ്രാന്യൂള്‍സും ചേര്‍ന്നതാണ് അഞ്ചു അടുക്കുകള്‍ ചേര്‍ന്ന ഷിംഗിള്‍സ്. വളരെ എളുപ്പത്തില്‍ വിരിക്കാമെന്നതും ഭാരക്കുറവുമൊക്കെ ഷിംഗിള്‍സിനെ ജനപ്രിയമാക്കുന്നു. ചരിഞ്ഞ മേല്‍ക്കൂരയില്‍ മാത്രമേ ഷിംഗിള്‍സ് വിരിക്കാന്‍ കഴിയൂ.മേല്‍ക്കൂരയില്‍ നെയില്‍സ് വച്ച് അവക്കു മേലെ ഷിംഗിള്‍സ് വിരിക്കുകയാണ് ചെയ്യുന്നത്.ചൂട് തട്ടുമ്പോള്‍ ഷിംഗിള്‍സിലെ സ്റ്റിക്കിംഗ് കമ്പോണന്റ് ഉരുകി മേല്‍ക്കൂരയില്‍ ഉറക്കുന്നു. അതോടെ ഷിംഗിള്‍സ് മേല്‍ക്കൂരയുടെ ഭാഗമായി മാറുന്നു. ഒരിക്കല്‍ ഉരുകി ഉറച്ചു കഴിഞ്ഞാല്‍ പിന്നെ100 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ പോലും ഉരുകില്ല. ഫ്ലാറ്റ് റൂഫിലാണ് ഷിംഗിള്‍സ് വിരിക്കുന്നതെങ്കില്‍, G I പൈപ്പ് കൊണ്ട് കൊണ്ട് ട്രസ് വര്‍ക് ചെയ്ത് അതില്‍ സിമെന്റ് ഫൈബർ ബോർഡ്‌ വിരിക്കുന്നു. ഇതില്‍ നെയില്‍സ് ഉറപ്പിച്ച് അതിന്‍മേല്‍ ഷിംഗിള്‍സ് ഉറപ്പിക്കുകയാണ് ചെയ്യുന്നത്. നൂറ് ശതമാനം ലീക്ക് പ്രൂഫ്, നിറം മങ്ങില്ല, ചൂടിനെ പ്രതിരോധിക്കാനുള്ള കഴിവ്, മെയിന്റനന്‍സ് ഫ്രീ എന്നീ ഗുണങ്ങള്‍ ഷിംഗിള്‍സിന്റെ മാത്രം പ്രത്യേകതയാണ്. 30 വര്‍ഷം മുതല്‍ ആയുഷ്‌കാലം മുഴുനല്‍ വരെ നല്‍കുന്ന ഗ്യാരണ്ടിയുള്ള വ വിപണിയിൽ ലഭ്യമാണ് . കമ്പനിയുടെ വിദഗ്ദരായ ജോലിക്കാരെ കൊണ്ട് വിരിക്കല്‍ ജോലികള്‍ ചെയ്യിക്കുന്നതായിരിക്കും ഉത്തമം. ഫ്ലാറ്റ് റൂഫുകളില്‍ നേരിട്ട് ഷിംഗിള്‍സ് വിരിക്കാന്‍ സാധ്യമല്ല എന്നതാണ് ഇതിന്റെ ഏക ന്യുനത, കാരണം ഷിംഗിള്‍സിന്റെ മേല്‍ വെള്ളം കെട്ടി നില്‍്കാന്‍ പാടില്ല. കേരളത്തില്‍ വളരെയധികം പ്രചാരം കിട്ടിക്കൊണ്ടിരിക്കുന്ന റൂഫിങ് മെറ്റീരിയലാണ് ഷിംഗിള്‍സ്. ചൂട് കുറക്കുന്നതിനും ചോര്‍ച്ച തടയുന്നതിനുമാണ് മേല്‍ക്കൂരയില്‍ ഷിംഗിള്‍സ് കൂടുതലായും ഒട്ടിക്കുന്നത്. വളരെയധികം വ്യത്യസ്തമായ നിറങ്ങളില്‍ ലഭിക്കുമെന്നതാണ് പ്രത്യേകത.100 ശതമാനം ചോർച്ച തടയുന്നു, ഭാരം വളരെ കുറവായതിനാൽ ഉപയോഗിക്കാൻ എളുപ്പം, വിവിധ പാറ്റേണിലും കളറിലും ലഭ്യം, അൾട്രാവയലറ്റ് രശ്മികളെ ഫലപ്രദമായി തടയുന്നു. മെയിന്റനൻസ് തീരെ ഇല്ല , തീയ്യിനെ പ്രതിരോധിക്കുന്നു ,പെർമനെന്റ് കളർ, എന്നിവ റൂഫിംഗ് ഷിങ്കിൽസിന്റെ മാത്രം പ്രത്യേകതകളാണ് . കൂടാതെ പായലും പൂപ്പലും പിടിക്കില്ല , ചോർച്ചയുണ്ടാകില്ല , നിറം മങ്ങില്ല തുടങ്ങി ഒട്ടനവധി സവിശേഷതകളും . മാത്രമല്ല 1000 സ്ക്വയർ ഫീറ്റ്‌ ഏരിയയിൽ ഓട് പാകിയാൽ 6 ടൺ ഭാരം വരുമ്പോൾ അത്രയും ഏരിയയിൽ ഷിങ്കിൽസ് വിരിക്കുന്നതിന് വെറും 1 ടണ്ണിൽ താഴെ മാത്രമേ ഭാരം വരികയുളളൂ . ആയതു കൊണ്ട് കെട്ടിടത്തിനു യാതൊരു വിധ ബലക്ഷയവും സംഭവിക്കുകയില്ല .. കൂടുതൽ അറിയാൻ. Contact number:9544193838

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store