സ്ലാബ് ചോർച്ചകള്‍ എന്നാലെന്താണ്?
അനുചിതമായ ചരിവ് അല്ലെങ്കിൽ തടസ്സമുള്ള മഴവെള്ള പൈപ്പുകൾ കാരണം മേൽക്കൂര സ്ലാബിൽ മഴവെള്ളം അടിഞ്ഞാൽ സ്ലാബ് ചോർച്ച സംഭവിക്കുന്നു. ഗുണനിലവാരമില്ലാത്ത കോൺക്രീറ്റ് ഈ പ്രശ്‌നത്തെ കൂടുതൽ വഷളാക്കുന്നു. കുറെ കാലമാകുമ്പോള്‍, ഈ നിശ്ചല വെള്ളം കോൺക്രീറ്റിലേക്ക് തുളച്ചുകയറുന്നു, ഇത് കോണ്ക്രീറ്റിലുള്ള സ്റ്റീലിന്‍റെ നാശത്തിന് വഴിതെളിക്കുകയും ഉള്ളിൽ നനവുണ്ടാക്കുകയും ചെയ്യുന്നു. തൽഫലമായി, ഇത് കോൺക്രീറ്റ് വിഘടിക്കുന്നതിന് ഇടയാക്കുന്നു. ഈ പ്രശ്നം ഒഴിവാക്കുന്നതിന്, സ്ലാബ് കാസ്റ്റിംഗ് സമയത്ത് വളരെയധികം ശ്രദ്ധിക്കുകയും മഴവെള്ള പൈപ്പുകളിലൂടെ ശരിയായ രീതിയിൽ വെള്ളം ഒഴുകുന്നതിന് മതിയായ ചരിവ് നിലനിർത്തുകയും വേണം. ഏത് വീട്ടിലും സ്ലാബ് ചോർച്ച സംഭവിക്കാം, അതിനാലാണ് നിങ്ങളുടെ വീട് ജലപ്രതിരോധമാക്കേണ്ടത് വളരെ പ്രധാനമാകുന്നത്.
0
0
Join the Community to start finding Ideas & Professionals