#ഇടിമിന്നൽ മൂലമുള്ള നാശനഷ്ടങ്ങൾ വർധിക്കുന്നു; #വീടിനെ #സുരക്ഷിതമാക്കാം #lightningarresterinstallaion #arrester #ഇടിമിന്നൽ
ഉരുൾപൊട്ടലും, സുനാമിയും വരൾച്ചയുമൊക്കെ കാലാവസ്ഥകൾ അടിസ്ഥാനപ്പെടുത്തി നിർണയിക്കാനാകുമെങ്കിൽ, ഇടിമിന്നൽപോലെ മാരകമായ നാശനഷ്ടം വിതയ്ക്കാൻ കഴിവുള്ള നശീകരണ ശക്തികളെ മുൻകൂട്ടി നിർണയിച്ച് തടുക്കാനാകില്ല. മറിച്ച് വീടുകളെയും, മറ്റ് കെട്ടിടങ്ങളെയും എക്കാലവും ഇടിമിന്നലിൽ നിന്ന് സംരക്ഷിച്ച് സുരക്ഷാ വലയം ഒരുക്കാൻ മിന്നൽ രക്ഷാചാലകങ്ങൾ സഹായിക്കുന്നു.
മഴമേഘങ്ങൾ തമ്മിലോ, മഴമേഘവും ഭൂമിയും തമ്മിലുള്ള ദൃശ്യമായ വൈദ്യുതി ചാലകമാണ് മിന്നൽ. ചിലപ്പോൾ വന്നെത്തുന്ന സ്ഥലം വരെ കിലോമീറ്ററുകൾ നീളുന്ന മിന്നൽ ചാലകവും കാണാറുണ്ട്. മേഘങ്ങളുടെ അടിഭാഗത്ത് നെഗറ്റീവ് ചാർജും, മുകൾ ഭാഗത്ത് പോസിറ്റീവ് ചാര്‍ജും ഉളവാക്കുമ്പോൾ നെഗറ്റീവ് ചാർജ് തൊട്ടുതാഴെയുള്ള ഭൂമിയുടെ അന്തരീക്ഷത്തിൽ പോസിറ്റീവ് ചാർജ് സംജാതമാകുകയും വലിയൊരു കപ്പാസിറ്ററിന്റെ അവസ്ഥ ഉണ്ടാകുകയും ചെയ്യുന്നു.
രണ്ടു മേഘങ്ങൾ തമ്മിലോ, മേഘവും ഭൂമിയും തമ്മിൽ സാധ്യതയുളള ഊർജം (Potential energy) 10000 V/cm ആകുമ്പോൾ വായുവിൽ കാന്തികശക്തിയാൽ മിന്നൽ (Lightening)