ഫാബേസി കുടുംബത്തിൽപ്പെടുന്ന ഒരു സസ്യ ഇനമാണ് ഗോൾഡൻ ഡെസ്മോഡിയം. ഇന്ത്യയും തെക്കുകിഴക്കൻ ഏഷ്യയുമാണ് ഇതിന്റെ ജന്മദേശം. ശൽപർണി, പൃഷ്‌നിപർണി, ഗോൾഡൻ ലെഗ്യൂം എന്നിങ്ങനെ വിവിധ പേരുകളിലും ഈ ചെടി അറിയപ്പെടുന്നു.
പരമ്പരാഗത വൈദ്യശാസ്ത്ര ചികിത്സയിൽ പ്രത്യേകിച്ച് ആയുർവേദത്തിൽ, ഗോൾഡൻ ഡെസ്മോഡിയം ഉപയോഗിക്കുന്നു. ഇത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും, പനി, ദഹന പ്രശ്നങ്ങൾക്കും ഈ ചെടി ഉപയോഗിക്കുന്നു. ഇതിന് ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ്, ഇമ്മ്യൂണോമോഡുലേറ്ററി പ്രോപ്പർട്ടികൾ ഉള്ളതായി കണക്കാക്കപ്പെടുന്നു.
നാല് മണിക്കൂർ മുതൽ ആറ് മണിക്കൂർ വരെ നേരിട്ട് സൂര്യപ്രകാശം ആവിശ്യമായ ചെടിയാണ് ഗോൾഡൻ ഡെസ്മോഡിയം.
ചെടി പതിവായി നനയ്ക്കുകയും,
ജൈവ വസ്തുക്കളാൽ സമ്പുഷ്ടമായതും നല്ല നീർവാർച്ചയുമുള്ള മണ്ണിൽ ഗോൾഡൻ ഡെസ്മോഡിയം നടണം.
ചെടിയുടെ ആകൃതി നിലനിർത്താനും, വളർച്ച വർദ്ധിപ്പിക്കുവാനും ഇടക്ക് മരങ്ങളിലെ പ്രൂണിങ്ങ് ചെയ്യുന്നത് നല്ലതാണ്.
ലാൻഡ്‌സ്‌കേപ്പിങ്ങ് ആവശ്യങ്ങൾക്കും, അവന്യൂ മരമായും ഈ ചെടിയെ ഉപയോഗപ്പെടുത്താം.
Golden Desmodium, Golden Legume Plant
Botanical Name: Desmodium gangeticum
Family: Fabaceae
#Land_scaping