♻️ EARTHING ♻️
വീട്ടിലെ എർത്തിംഗ് എവിടെയാണ് ചെയ്തിരിക്കുന്നത് എന്ന് നിങ്ങളിൽ ആർക്കെങ്കിലും അറിയാമോ ????
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഒരു കാലത്ത് വീട് വയറിംഗ് ചെയ്തപ്പോൾ എവിടെയോ അടിച്ച് താഴ്ത്തിയ ഒരു ജിഐ പൈപ്പും അതിൽ ചുറ്റിയ ഒരു ചെമ്പുകമ്പിയിലും കവിഞ്ഞൊരു ഓർമ്മ എർത്തിംഗിനെക്കുറിച്ച് ഉണ്ടാകാൻ വഴിയില്ല. ഇനി അറിയുന്നവരാകട്ടെ വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പറഞ്ഞ എർത്തിംഗ് ഏതവസ്ഥയിലാണെന്ന് നോക്കാനൊന്നും പോകാറുമില്ല. എന്തെങ്കിലുമൊക്കെ കാര്യമായ പ്രശ്നങ്ങൾ വരുമ്പോൾ ഇലക്ട്രീഷ്യന്മാരോ വൈദ്യുത ബൊഡിലെ ഉദ്യോഗസ്ഥരോ പറയുമ്പോഴോ ഒക്കെ ആയിരിക്കും എർത്തിംഗിനെക്കുറിച്ച് ചിന്തിക്കുന്നത്.
♻️♻️♻️♻️♻️♻️♻️♻️♻️♻️♻️♻️
എർത്തിംഗ് എന്നാൽ ഒരു ജിഐ പൈപ്പ് കുഴിച്ചിടുന്നതാണോ? അത്ര ലാഘവത്തോടെ ചെയ്യേണ്ടുന്ന ഒന്നാണോ എർത്തിംഗ്? ഒരിക്കലും പരിപാലനം ആവശ്യമില്ലാത്തതാണോ എർത്തിംഗ് നിങ്ങൾ എപ്പോഴെങ്കിലും എർത്ത് റസിസ്റ്റൻസ് പരിശോധിക്കുന്നത് കണ്ടിട്ടുണ്ടോ?
പൊതുവേ ഗൃഹ വൈദ്യുതീകരണത്തിൽ എർത്തിംഗിന് പലരും അതിന്റേതായ പ്രാധാന്യം കൊടുത്ത് കാണാറില്ല. അതേ സമയം വ്യവസായ സ്ഥാപനങ്ങളിലും മറ്റും സ്ഥിതി വ്യത്യസ്ഥമാകുന്നു. വീട്ടിലാ