നിര്‍മാണസമയത്തെ പാഴ്‌ച്ചെലവ് കുറയ്ക്കാന്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?
വീടുനിര്‍മിച്ചപ്പോള്‍ കരുതിയതിലും എത്രയോ അധികമായി ചെലവ് എന്ന് വിലപിക്കുന്നവര്‍ ഏറെയാണ്. മിക്കവര്‍ക്കും പാഴ്‌ച്ചെലവിന് പ്രധാന കാരണം അശ്രദ്ധയും നിര്‍മാണ സാമഗ്രികള്‍ കൈകാര്യം ചെയ്യുന്നതിലെ അപാകതയുമാണ്. നാലു ഘട്ടങ്ങളില്‍ ശ്രദ്ധിച്ചാല്‍ നിര്‍മാണത്തിലെ പാഴ്‌ച്ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും.
വീടിന്റെ ഡിസൈന്‍ തിരഞ്ഞെടുക്കല്‍ തന്നെയാണ് പ്രാഥമികമായതും പരമപ്രധാനമായതുമായ ഭാഗം. നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന വീട്ടില്‍ താമസിക്കുന്നവരുടെയെല്ലാം അഭിപ്രായങ്ങള്‍ സ്വീകരിക്കണം. എന്നാല്‍ പുറത്തുള്ളവരുടെ അമിത ഇടപെടല്‍ ചെലവു കൂട്ടാന്‍ സാധ്യതയുണ്ട്. കൃത്യമായ ഹോംവര്‍ക്കിനുശേഷം തങ്ങള്‍ക്ക് എന്താണ് ആവശ്യം എന്നത് വീട്ടുകാര്‍ കൃത്യമായി ഡിസൈനറോട് പറയേണ്ടതുണ്ട്. അത്യാവശ്യമുള്ള കാര്യങ്ങള്‍, ആവശ്യമുള്ള കാര്യങ്ങള്‍, നിര്‍ബന്ധമില്ലാത്ത കാര്യങ്ങള്‍ എന്നിങ്ങനെ വിവിധ ഭാഗങ്ങളാക്കിത്തിരിച്ചാല്‍ കൂടുതല്‍ നന്നായിരിക്കും.
രണ്ടാമത്തെ ഘട്ടം ബജറ്റ് കണക്കാക്കലാണ്. ബജറ്റ് അനുസരിച്ച് ഡിസൈനര്‍ ചെയ്യുന്നതാണ് ചെലവു നിയന്ത്രിക്കാന്‍ ഏറ്റവും എളുപ്പമുള്ള കാര്യം