എപിപി മെംബ്രൈൻ കോട്ടിങ്
ടാറിനു സമാനമായ ബിറ്റുമിൻ എന്ന വസ്തു ഉപയോഗിച്ചു കൊണ്ടുള്ള വാട്ടർ പ്രൂഫിങ്ങാണിത്. ബിറ്റുമിൻ കൊണ്ട് ഷീറ്റുകളുണ്ടാക്കി അത് ഉരുക്കി സ്ലാബുകളിൽ ഒട്ടിച്ച് വാട്ടർ പ്രൂഫിങ്ങിന് ഉപയോഗിക്കുന്ന രീതിയാണ് എപിപി മെംബ്രൈൻ വാട്ടർ പ്രൂഫിങ്. വലിയ കെട്ടിടങ്ങൾ, സ്വമ്മിങ് പൂളുകൾ, ഭൂമിക്കടിയിൽ വരുന്ന നിർമാണങ്ങൾ വലിയ ടെറസ് കൃഷികൾ തുടങ്ങിയവയിലാണ് ബിറ്റുമിൻ മെംബ്രൈൻ കോട്ടിങ്ങുകൾ ഉപയോഗിക്കുക. നിർമാണം കഴിഞ്ഞുള്ള കേടുപാടുകൾ പരിഹരിക്കാനും ഇതുപയോഗിക്കുന്നു.
രണ്ടു തരത്തിലുള്ള എപിപി ഷീറ്റുകൾ നമുക്കു ലഭ്യമാണ്. പോളിമർ ഷീറ്റുകളും ഫൈബർ ഷീറ്റുകളും. പുറംഭിത്തികള്‍ക്ക് കൂടുതൽ കാലം ഈടു നൽകുന്നത് പോളിമർ ഷീറ്റ് ആണ്
#WaterProofing #WaterProofings #bitumenmembrane #bitumen_coating #Kozhikode #Kannur #Malappuram #kerala