hamburger
Anju Latheesh

Anju Latheesh

Civil Engineer | Kozhikode, Kerala

data bankil ulpetta 'karumba' sthalath veedundakkan entha cheyyendath
likes
3
comments
3

Comments


Tinu J
Tinu J

Civil Engineer | Ernakulam

ഡാറ്റാ ബാങ്കിൽ നിലം എന്ന് രേഖപ്പെടുത്തിയ വസ്തു converted land ആയിട്ട് മാറ്റുവാനുള്ള procedure വസ്തു കിടക്കുന്ന സ്ഥലത്തിൻറെ ആർടിഒ ഓഫീസിൽ ആർ ഡി ഒ യ്ക്ക് application no : 6 പൂരിപ്പിച്ചു കൊടുക്കുക എന്നുള്ളതാണ് കൺവേർട്ട് ചെയ്യാനുള്ള ആദ്യത്തെ നടപടി. തുടർന്ന് ആർടിഒ ഓഫീസിൽ നിന്നും വില്ലേജ് ഓഫീസർക്ക് ഒരു ഓർഡർ പോവുകയും ആ ഓർഡർ ബേസ് ചെയ്തുകൊണ്ട് വില്ലേജ് ഓഫീസർ സ്ഥലം കാണുകയും ആ സ്ഥലത്തിൻറെ ഒരു റിപ്പോർട്ട് ആർ ഡി ഒ യ്ക്ക് അയച്ചു കൊടുക്കുകയും ചെയ്യുന്നു. ആർഡിഒ വില്ലേജ് ഓഫീസിലെ റിപ്പോർട്ട് നന്നായിട്ട് പഠിക്കുകയും തുടർന്ന് ആർഡിഒ ആ സ്ഥലം കൺവേർട്ട് ചെയ്യാമെങ്കിൽ, ആ സ്ഥലത്തെ കുറിച്ചുള്ള വിശദമായ ഒരു പഠന റിപ്പോർട്ട് ആവശ്യപ്പെട്ടുകൊണ്ട് വില്ലേജ് ഓഫീസർക്ക് തിരിച്ച് ഓർഡർ നൽകുകയും ചെയ്യും. ഈ ഓർഡറിന് ബേസ് ചെയ്തുകൊണ്ട് വില്ലേജ് ഓഫീസർ ആ സ്ഥലത്തിൻറെ പഞ്ചായത്ത് അല്ലെങ്കിൽ മുൻസിപ്പൽ സെക്രട്ടറിയും കൃഷി ഓഫീസറും ആയിട്ട് ബന്ധപ്പെടുകയും അവർ മൂവരും കൂടി സ്ഥലം വന്നു കാണുകയും, ആ സ്ഥലത്തിൻറെ മറ്റ് കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്യും.ഇതിനുശേഷം വില്ലേജ് ഓഫീസർ ആർ ഡി ഒ യ്ക്ക് ആ വസ്തുവിനെ കുറിച്ചുള്ള ഒരു ഡീറ്റെയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യും. ഈ ഡീറ്റെയിൽ റിപ്പോർട്ട് ബേസ് ചെയ്താണ് ആർഡിഓ സ്ഥലത്തിന് conversion അനുമതി നൽകുന്നത്. ആർടിഒ അനുവദിച്ചാൽ 27A എന്ന form applicant ഫില്ല് ചെയ്തു കൊടുക്കുകയും. തുടർന്ന് വസ്തുവിനെ അടുത്തുള്ള കര വസ്തുവിൻറെ സർക്കാർ ഇട്ടിരിക്കുന്ന മാർക്കറ്റ് വില അടിസ്ഥാനമാക്കി ആ വസ്തുവിന് അതിൻറെ 30% വരെ കണ്ടു ഫീസ് കെട്ടിക്കുകയും. തുടർന്ന് BTR ഇൽ സ്ഥലം കൺവേർട്ട് ചെയ്ത് തരികയും ചെയ്യും.

George Thomas
George Thomas

Home Owner | Pathanamthitta

ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കാൻ ആദ്യം ഫോം 5 ആണ് നൽകേണ്ടത് ഫോം 5 കൃഷി ഓഫീസിൽ കൊടുക്കുകയും കൃഷി ഓഫീസർ പ്രാദേശിക നിരീക്ഷണ സമിതി കൂടി പോസിറ്റീവ് or നെഗറ്റീവ് റിപ്പോർട്ട്‌ rdo കൊടുക്കുകയും rdo ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കി തരുന്നതും ആണ് ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവായതിനു ശേഷം ഫോം 6 rdo ക്കു കൊടുക്കണ്ടതാണ് rdo വില്ലേജ് ഓഫീസിൽ അയച്ചിട്ട് വില്ലേജ് ഓഫീസിർ റിപ്പോർട്ടിൽ മേൽ നടപടി സ്വീകരിക്കേണ്ടതാണ് ഫോം 6 കൊടുക്കുന്നത് പുരയിടം ആക്കാൻ ആണ്

Anju  Latheesh
Anju Latheesh

Civil Engineer | Kozhikode

thank you 😊

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store