Abhilash R
35
Followers
29
Posts
0
Following

Abhilash R

profession icon   Civil Engineer · 15 Years map iconErnakulam, Kerala

Services Provided

www.aart34.com AART34 GROUP CIVIL ENGINEERING CONSULTANTS & CONTRACTORS Our Services DESIGN 1. 2D Floor Plan With Furniture Layout 2. 3D Photo Elevation/Exterior 3. Estimation in Detail (BOQ) 4. Structural Design & Drawings 5. MEP Drawings Electrical & Plumbing 6. Quantities - Material Take Off 7. Building Permit 8. Completion Certificate 9. Property Valuation QUALITY CONSTRUCTION 10. Residential & Commercial Buildings 11. Modern & Innovative Ideas 12. Cost Effective Methods 13. Material Advice 14. Quality Control 15. Skilled Labours 16. Interior Design 17. Soil Test 18. Digital Survey 19. Supervision RENOVATION 20. Repair & Maintenance 21. House Remodeling 22. Kitchen Remodeling 23. Bathroom Renovation 24. Re-Tiling 25. Repainting 26. Waterproof Solutions 27. Customised Solutions PRODUCTS 28. White Cement-Based Water-Resistant Polymer Modified Curing-Free Ready-Mix Plaster (cheaper than cement + sand plastering) 29. Steel Windows & Door Frames 30. WPC Windows, Doors & Frames 31. Modular Kitchen & Wardrobes 32. AAC Blocks 33. Concrete Interlock Blocks 34. Pre-Purchase Property Inspection www.aart34.com | contact@aart34.com +91 9562849497, 7510979077

No more pages to load

No more pages to load

about me iconAbout

www.aart34.com AART34 GROUP CIVIL ENGINEERING CONSULTANTS & CONTRACTORS Our Services DESIGN 1. 2D Floor Plan With Furniture Layout 2. 3D Photo Elevation/Exterior 3. Estimation in Detail (BOQ) 4. Structural Design & Drawings 5. MEP Drawings Electrical & Plumbing 6. Quantities - Material Take Off 7. Building Permit 8. Completion Certificate 9. Property Valuation QUALITY CONSTRUCTION 10. Residential & Commercial Buildings 11. Modern & Innovative Ideas 12. Cost Effective Methods 13. Material Advice 14. Quality Control 15. Skilled Labours 16. Interior Design 17. Soil Test 18. Digital Survey 19. Supervision RENOVATION 20. Repair & Maintenance 21. House Remodeling 22. Kitchen Remodeling 23. Bathroom Renovation 24. Re-Tiling 25. Repainting 26. Waterproof Solutions 27. Customised Solutions PRODUCTS 28. White Cement-Based Water-Resistant Polymer Modified Curing-Free Ready-Mix Plaster (cheaper than cement + sand plastering) 29. Steel Windows & Door Frames 30. WPC Windows, Doors & Frames 31. Modular Kitchen & Wardrobes 32. AAC Blocks 33. Concrete Interlock Blocks 34. Pre-Purchase Property Inspection www.aart34.com | contact@aart34.com +91 9562849497, 7510979077

workplace iconCompany

Self-Employed

address iconAddress

-

Pincode

0

languages iconLanguages I Speak

English

Abhilash R
Abhilash R

Civil Engineer | Ernakulam, Kerala

#copied -വീട് നിർമാണം- ഓരോ കെട്ടിടത്തിനും അതിന്റെതായ ഒരു സ്വത്വം ഉണ്ടാവാറുണ്ട്. ഗൃഹം ആണെങ്കിൽ ആ ഗൃഹത്തിൽ താമസിക്കുന്നവരുടെ വ്യകതിത്വത്തിനും ഇഷ്ടങ്ങൾക്കും വളരെ ഏറെ പ്രാധാന്യം ഡിസൈൻ തലത്തിൽ ആർക്കിടെക്ട്സ് നൽകും. വ്യക്തിയും വാസ സ്ഥലവും തമ്മിലുള്ള ഒരു ബന്ധം എല്ലായിപ്പോഴും വ്യത്യസ്തമായിരിക്കും.ഗ്രൂപ്പിലെ പോസ്റ്റുകൾ,കണ്ട് മറക്കുന്ന ഒരുപാട് വീടുകളിൽ നിന്ന് വ്യത്യസ്തമാണെന്ന് സുഹൃത്തുകൾ പലരും അറിയിക്കാറുണ്ട്. പലപ്പോഴും ബഡ്ജറ്റ്, മെറ്റീരിയൽ ചോദിക്കുമ്പോൾ പറയാൻ സാധിക്കാറില്ല,കാരണം പോസ്റ്റ് ചെയ്യുന്ന വീടുകൾ എല്ലാം തന്നെ ഡിസൈൻ ചെയ്തിട്ടുള്ളത് ഓരോ ആർക്കിടെക്ട്സ് ആണ്.ഒരേ പ്ലാൻ, ഒരേ മെറ്റീരിയൽ, ഒരേ ഡിസൈനിൽ ചെയ്യാത്തതു കൊണ്ട് തന്നെ കോസ്റ്റ് ഓരോ വീടിനും വ്യത്യസ്തമായിരിക്കും.ഒരേ ഫങ്ക്ഷൻ തരുന്ന വ്യത്യസ്തമായ മെറ്റീരിയലുകളുടെ ഉപയോഗവും അതിനൊരു കാരണമാണ്. പറഞ്ഞു വന്നത്, സുഹൃത്തുക്കൾ ഒരു വീട് പണിയാനുള്ള ഒരുക്കത്തിൽ ആണെങ്കിൽ, എവിടന്നെങ്കിലും ഒരു പ്ലാൻ ഒപ്പിച്ച്, സ്‌ക്വർ ഫീറ്റിന് ഇത്ര രൂപ വച്ച് ഒരു വീട് നിർമിക്കുക എന്ന രീതിക്ക് ഒരു ഫുൾ സ്റ്റോപ്പ് ഇടാൻ തയ്യാറാവുക.കൃത്യമായ പ്ലാനിങ്, കൃത്യമായ ഡിസൈൻ, മെറ്റീരിയൽ എന്നിവ വച്ചു എസ്റിമേറ്റ് ചെയ്യുന്ന കോസ്റ്റും സ്‌ക്വർ ഫീറ്റ് റേറ്റും തമ്മിൽ നല്ല അന്തരമുണ്ട്. ജീവിതത്തിൽ ഒരിക്കൽ മാത്രമായിരിക്കും ഓരോരുത്തരും സ്വന്തമായി ഒരു വീട് എന്ന സ്വപ്നം നിറവേറ്റുന്നത്. സ്ഥിരം കറങ്ങിക്കൊണ്ടിരിക്കുന്ന പ്ലാനുകളിലും ഡിസൈനുകളിലും തന്നെ ഉടക്കി നിൽക്കുന്നവരെ കാണാറുണ്ട് .നമ്മുടെ ഇഷ്ടങ്ങളെ തിരിച്ചറിയാൻ ശ്രമിച്ച്, ബഡ്ജറ്റ് ഇത്രയാണെന്ന് ഉറപ്പിച്ച് ആവശ്യങ്ങൾക്കും സൈറ്റിനും കാലാവസ്ഥയ്ക്കും പ്രാധാന്യം നൽകിക്കൊണ്ട് നിർമ്മിക്കുന്ന വീടുകൾക്കെ ജീവൻ ഉണ്ടാവൂ. പ്രീ പ്ലാനിങ് ചെലവ് കുറയ്ക്കാൻ ശ്രമിച്ച് മൈന്റനൻസ് ചെലവിട്ട് മടുത്ത ഒരുപാട് ആൾക്കാരെ പല ഗ്രൂപികളിലും കാണാറുണ്ട്. മൂന്ന് പേരുടെ സർവീസ് ആണ് പ്രധാനമായും ഒരു വീട് നിർമിതിക്ക് ആവശ്യമായി വരുന്നത്. 1. ആർക്കിടെക്ട് 2. സ്ട്രകചറൽ എഞ്ചിനീയർ 3. നല്ല പണിക്കാർ / കോൺട്രാക്ടർ. ഇതിൽ തന്നെ ഒട്ടുമിക്ക എല്ലാ നല്ല Architecture firm കളും ഈ മൂന്ന് പേരുടെ സർവീസ് ഉറപ്പു വരുത്തറുണ്ട്. ഒരു പോസ്റ്റ് കൊണ്ട് നമ്മുടെ നാട്ടിലെ ട്രെഡിഷണൽ രീതികൾക്ക് ഒരു മാറ്റവും വരാൻ പോകുന്നില്ലെന്നറിയാം. പക്ഷെ സ്‌ക്വർ ഫീറ്റ് റേറ്റുകളിൽ ഉടക്കി നിന്ന് കോൺക്രീറ്റ് പെട്ടികൾ പണിത് അതിനെ കഷ്ടപെട്ട് ഇഷ്ടപെടുന്ന രീതി വൈകാതെ മാറട്ടേ എന്ന് പ്രത്യാശിക്കാം...🍃 . . -Samjad Narayan-
Abhilash R
Abhilash R

Civil Engineer | Ernakulam, Kerala

AAC Blocks Technical Details ~~~~~~~~~~~~~~~~~~~ AAC അതിന്റെ ഫുൾ ഫോം Autoclaved Aerated Concreate എന്നാണ്. ഇതൊരു light weight foam കോണ്ക്രീറ്റ് ആണ്. ഇത് porous അതായത് സുഷിരങ്ങൾ ഉള്ളതും, non-toxic, reusable renewable, recyclable ഒക്കെ ആണ്. AAC ആദ്യം ആയിട്ട് ഉണ്ടാക്കിയത് 1920 ഒരു സ്വീഡിഷ് Architect ആണ്. അദ്ദേഹം wood ന് പകരം ഉള്ള ഒരു മെറ്റീരിയൽ ന്റെ അന്വേഷണത്തിൽ ആയിരുന്നു. Wood അതായത് തടിക്ക് പ്രധാനപ്പെട്ട ചില ഗുണങ്ങൾ ഉണ്ട്. ചൂടിനെയും തണുപ്പിനെയും പ്രതിരോധിക്കും, നല്ല കട്ടിയുണ്ട് എന്നാൽ അത് cut ചെയ്യാൻ എളുപ്പവും ആണ്. പക്ഷെ എളുപ്പം തീ പിടിക്കുന്നതും, ദ്രവിക്കുന്നതും ചിതൽ പിടിക്കുന്നതും ആയ ദോഷങ്ങൾ കൂടി ഉണ്ട്. AAC ക്ക് തടിയുടെ എല്ലാ ഗുണങ്ങളും കൂടാതെ തീ പിടിക്കാത്തതും ചിതൽ വരാത്ത ഗുണം കൂടി ഉണ്ട്. AAC ഉണ്ടാക്കുന്നത് fly ash, gypsum, lime, cement, water, aluminium powder എല്ലാം കൂടി mix ചെയ്താണ്. അലുമിനിയം പൗഡർ ഉം lime ഉം fly ash കൂടി റിയാക്ട് ചെയുമ്പോൾ ലക്ഷക്കണക്കിന് ചെറിയ ഹൈഡ്രജൻ bubbles ഉണ്ടാകും. അപ്പോൾ കോണ്ക്രീറ്റ് mix ഇപ്പോൾ ഉള്ളത്തിന്റെ ഇരട്ടി വ്യാപ്തി ആകും. ഹൈഡ്രജൻ ആവി ആയി പോകുമ്പോൾ അവിടെ ചെറിയ bubble ഹോൾ കൾ ഉണ്ടായി Aerated Concreate ആകും. ഈ Aerated Concreate നെ cut ചെയ്ത് ബ്ലോക്ക് കൾ ആക്കും. ഈ ബ്ലോക്ക്കളെ നീരാവിയിൽ ഉയർന്ന മർദത്തിൽ 8 മുതൽ 12 മണിക്കൂർ സമയം കൊണ്ട് പുഴുങ്ങി എടുക്കും. പുട്ട്, ഇഡ്ഡലി, കേക്ക് ഒക്കെ ഉണ്ടാക്കുന്നത് പോലെ തന്നെ. ഇത് എല്ലാം computerised accuracy ഇൽ ആണ് ചെയുന്നത്. AAC ഉപയോഗിച്ചാൽ ഉള്ള ഗുണങ്ങൾ: 1. Lightweight 3-4 times ഭാരം കുറവാണ് മറ്റ് ബ്രിക്ക്കളെക്കാളും അത് കൊണ്ട് transport ചെയ്യാൻ എളുപ്പവും ആണ് അതിന്റെ ചിലവും കുറവാണ്. ലോക്കൽ കിട്ടുന്ന concreate solid block നേക്കാളും 50% ഭാരം കുറവാണ്. അത് കൊണ്ട് ഒരു building ന്റെ overall dead load കുറക്കാൻ കഴിയുന്നത് വഴി പൊക്കം കൂടിയ building നിർമിക്കാം. അത് പോലെ വീടിന്റെ ഫൗണ്ടഷൻ ന്റെ size ഉം ഉപയോഗിക്കുന്ന മെറ്റീരിയൽന്റെ കമ്പി സിമന്റ് ഒക്കെ അളവും കുറയ്ക്കാം. 2. Echo friendly & Sustainable Recyclable ആയ ഇൻഡസ്ട്രിയൽ waste ആയ fly ash ആണ് ഇതിന്റെ പ്രധാനപ്പെട്ട മെറ്റീരിയൽ. അന്തരീക്ഷ മലിനീകരണം ഇല്ലാത്ത process ആണ് ഇതിന്റെ നിർമാണം. പുറത്തേക്ക് വരുന്നത് നീരാവി മാത്രം ആണ്. വിഷമയമില്ലാത്ത ചേരുവകൾ കൊണ്ടാണ് നിർമാണം. യാതൊരു ഗ്യാസ് ഉം പുറത്തേക്ക് പോകുന്നും ഇല്ല. 3. Thermal Insulated & Energy Efficient ചൂട് കുറവായത് കൊണ്ട് തന്നെ ac യുടെ ഉപയോഗം കുറയ്ക്കുകയോ ac തന്നെ ഒഴിവാക്കുകയോ ചെയ്യാം. 4. Sound Porous ആയത് കൊണ്ട് സൗണ്ട് ഏകദേശം 42dB വരെ ആഗീരണം ചെയ്യും. അതായത് ഉള്ളിൽ സംസാരിക്കുന്നത് പുറത്തേക്ക് പോകില്ല. സ്കൂൾ, ഹോസ്പിറ്റൽ, ഹോട്ടൽ, കൂട്ടു കുടുംബം താമസിക്കുന്ന വീടുകൾ ഒക്കെ അനുയോജ്യം ആണ്. 5. Fire Resistant 1600 ഡിഗ്രി C ചൂട് 2 മുതൽ 6 മണിക്കൂർ വരെ താങ്ങും thickness അനുസരിച്ച്. 6. Easy Workability & Design Flexibility ഇതിൽ ഈസി ആയി cut ചെയ്യാനും ഡ്രിൽ ചെയ്യാനും ആണി അടിക്കാനും സാധിക്കും. Electrical യും plumbing ന്റെയും പൈപ്പ് ഇടാൻ cut ഈസി യും correct ആയും ചെയ്യാം. ബ്ലോക്ക് ന്റെ size നീളം 60 cm അതായത് 2 അടി ആണ്. പൊക്കം 20 cm(8 ഇഞ്ച്) ആയിരിക്കും. എന്നാൽ വീതി 4 ഇഞ്ച്, 6 ഇഞ്ച്, 8 ഇഞ്ച്, 9 ഇഞ്ച് വരെ വരുന്നുണ്ട്. 7. Cost Saving: Surface accuracy കൊണ്ട് പ്ലാസ്റ്ററിങ് ചെയുമ്പോൾ ലെവൽ ആക്കാൻ ഓവർ ആയി ചെയ്യണ്ട കാര്യം ഇല്ല. അതായത് 2.5% overall construction cost അത് വഴി കുറക്കാൻ കഴിയും. Thermal insulation ഗുണം കൊണ്ട് energy 30% കുറയും 8 ഇഞ്ച് ന് പകരം 6 ഇഞ്ച് ആണ് ഉപയോഗിക്കുകയാണെങ്കിൽ carpet ഏരിയ കൂടും. ഇതിൽ ചെയുന്ന പ്ലാസ്റ്റർ ഉം പെയിന്റ് ഉം കൂടുതൽ കാലം പൊളിയാതെ ഇരിക്കുന്നത് കൊണ്ടു maintenance cost കുറക്കാൻ സാധിക്കും. 8. Seismic Resistant: ഭൂകമ്പത്തെ പ്രതിരോധിക്കും. 9. Presision: Computerised cutting ആയത് കൊണ്ട് ഓരോ ബ്ലോക്ക് ഉം ഒരേ size ഇൽ ആയിരിക്കും കിട്ടുന്നത്. Surface സ്മൂത്ത് ആയത് കൊണ്ട് ഭിത്തിൽ ലെവൽ difference ഉണ്ടാകില്ല. 10. Termite/Pest Resistant: മണ്ണ് പോലുള്ള inorganic materials കൊണ്ടല്ല ഉണ്ടാക്കുന്നത് കൊണ്ടു ചിതൽ പോലുള്ള ജീവികൾ ഉണ്ടാകില്ല. അത് കൊണ്ട് വീടിന് damage ഉം നഷ്ടവും കുറവായിരിക്കും. 11. Faster Construction: 20% construction time കുറയും. നീളം കൂടുതൽ ഉള്ളത് കൊണ്ട് Joints കുറവായിരിക്കും. രണ്ടു കോണ്ക്രീറ്റ് solid ബ്ലോക്ക് ന് പകരം ഒരു AAC മതി. ഭിത്തി കെട്ടുന്നത് പശ വച്ചായത് കൊണ്ടു പെട്ടന്ന് പണിത് തീരും. പെട്ടന്ന് ഒട്ടി strong ആകും. 12. Water Saver: ഭിത്തി കെട്ടുന്നതിന് മുന്നേ ബ്ലോക്ക് നനക്കണ്ട ആവശ്യം ഇല്ല. പ്ലാസ്റ്ററിങ് പോലും curing free ready mix plaster ഉപയോഗിച്ചാൽ അവിടെയും വെള്ളം കൊണ്ട് നനക്കണ്ട. 13. Minimum Wastage: 2 inch താഴെ വരെ നമുക്ക് ഷാർപ്പ് ആയി പൊടിയാതെ cut ചെയ്ത് എടുക്കാം. ഫോട്ടോ ഇട്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ 5% താഴെ ആണ് ഇതിന്റെ breakage. Size Available: 600 x 200 x 75 mm (3 inch) 600 x 200 x 100 mm (4 inch) 600 x 200 x 125 mm (5 inch) 600 x 200 x 150 mm (6 inch) 600 x 200 x 200 mm (8 inch) 600 x 200 x 230 mm (9 inch) എല്ലാ ബ്രാൻഡ് നും ഇത്രയും size ഉണ്ടാകണം എന്നും ഇല്ല. ഇതിലെ 4, 6, 8 ഇഞ്ച് കൾ ആണ് നമ്മൾ സാധാരണ ഉപയോഗിക്കുന്നത്. 4 ഇഞ്ച് ന് 7 kg 6 ഇഞ്ച് ന് 10.5 kg 8 ഇഞ്ച് ന് 14 kg യും ആണ് weight. Brand ഉം ഗ്രേഡ് ഉം അനുസരിച്ചു ഈ weight വ്യത്യാസം ഉണ്ടാകും. IS code (Indian Standard Code) പ്രകാരം Grade 1, ഉം Grade 2 മാത്രമേ ഉള്ളു. മറ്റ് ഗ്രേഡ് കൾ കമ്പനി specific ആയിരിക്കും. Grade 1 ന് 2 mm വരെ crack ഉം, grade 2 ന് 4 mm വരെ crack allowed ആണ്. പൂർണമായും കോളം ബീം structure ആണെങ്കിൽ മാത്രം ഗ്രേഡ് 2 എടുക്കാം. കാരണം അതിൽ ലോഡ് എടുക്കുന്നില്ല. എങ്കിലും grade 1 തന്നെ ആണ് safe. IS code പ്രകാരം grade 1 ന് 4 മുതൽ 7 വരെ n/mm2 ആണ് compressive stregth വേണ്ടത്. അത് കൊണ്ട് test ചെയ്ത ശേഷം മാത്രം എടുക്കുക ബാക്കി ഡീറ്റൈൽസ് അടുത്ത പോസ്റ്റിൽ ഉൾപ്പെടുത്തുന്നതായിരിക്കും. - Abhilash R Chief Consultant @ AART34 Civil Engineers
AAC Blocks Technical Details
~~~~~~~~~~~~~~~~~~~

AAC | Kolo