ആധുനിക ഗൃഹങ്ങൾക്കു മോടി പകരുന്ന ഒരു അവിഭാജ്യ ഘടകം ആണ് ഇന്റീരിയർ ഫർണിഷിങ്. ഇന്ന് വളരെ വ്യത്യസ്തമായ ശൈലിയിൽ പണിതുയർത്തുന്ന ഓരോ വീടുകൾക്കും അനുയോജ്യമായ വിധത്തിൽ ഇന്റീരിയർ ചെയ്തു മാറ്റ് കൂട്ടുന്നുണ്ട്.
മിക്ക ആളുകളും ഇന്റീരിയർ ചെയ്യുന്നതിനെ കുറിച്ച് ചോദിച്ചാൽ പറയുന്നത് അതൊക്കെ ഫിനിഷിങ് ജോബ് അല്ലെ . ഏറ്റവും അവസാനം അതിനെ കുറിച്ച് ചിന്തിച്ചാൽ പോരെ എന്നാണ്. എന്നാൽ വീട് പണി തുടങ്ങുമ്പോൾ തന്നെ ഇന്റീരിയറിനെ കുറിച്ച് ഒരു ധാരണ ഉണ്ടാക്കി വയ്ക്കുന്നത് നല്ലതാണ്. കാരണം വീടുപണി പൂർത്തിയായി കഴിയുമ്പോൾ ഇന്റീരിയർ ചെയ്യുവാൻ വേണ്ടുന്ന ഫണ്ട് flow ഇല്ലാതെ വരികയും ചുരുങ്ങിയ രീതിയിൽ ചെയ്തു തീർക്കുന്നതും കാണുന്നുണ്ട്. ഇതൊഴിവാക്കാൻ വീടുപണി തുടങ്ങുമ്പോൾ തന്നെ ഇന്റീരിയറിനെ കുറിച്ചും ചിന്തിച്ചു പ്ലാൻ ചെയ്താൽ മേല്പറഞ്ഞ crisis ഒഴിവാക്കാവുന്നതാണ്. ഇത് കൂടാതെ ഏറ്റവും പ്രധാനപ്പെട്ടത് ഇലക്ട്രിക്ക് പോയിന്റ്സ് അതാത് സ്ഥലങ്ങളിൽ ലഭ്യമാക്കുക എന്നതാണ്. ഫാൾസ് സിലിങ്ങ് , പാനെല്ലിങ് , പെർഗോള , എന്നിവ ചെയ്യുന്നതിന് ഇന്റീരിയർ ഡിസൈൻ അനുസരിച്ചു ലൈറ്റ് പോയിന്റ്സ് വേണ്ടതാണ്. കൂടാതെ കിച്ചണിൽ കൌണ്ടർ ടോപിലേക്കു ലൈറ്റ് ലഭ്യമാക്കു